തൃശൂർ ശാഖ 2022 ഓഗസ്റ്റ് മാസ യോഗം

ശാഖയുടെ ഓഗസ്റ്റ് മാസത്തെ യോഗം 21-8-22 ഞായറാഴ്ച്ച വൈകീട്ട് ശ്രീ ടി. പി രവികുമാറിന്റെ ഭവനമായ നീലാംബരി (കോലഴി)യിൽ പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ശ്രീ നവനീത്, ശ്രീമതി ഐശ്വര്യ നവനീത് എന്നിവർ ചേർന്ന് പ്രാർത്ഥന ചൊല്ലി. ഗൃഹനാഥൻ ശ്രീ രവികുമാർ സ്വാഗതം പറഞ്ഞു. ശ്രീ സി. പി അച്യുതൻ, ശ്രീമതി എ. പി സരസ്വതി എന്നിവരുടെ നേതൃത്വത്തിൽ നാരായണീയം എഴുപത്തി ഒമ്പതാമത് ദശകം എല്ലാവരും ചേർന്ന് ചൊല്ലി. അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീ വിനോദ് കൃഷ്ണൻ സർഗ്ഗോത്സവം 22 വിജയിപ്പിക്കേണ്ടതിനെ പറ്റി വിശദീകരിച്ചു. സെക്രട്ടറി ശ്രീ കെ. പി ഗോപകുമാർ സ്വാഗതവും ട്രഷറർ ശ്രീ ടി. പി ഗോപി കണക്കും അവതരിപ്പിച്ചു.

ജന. സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ, സമാജം നടത്തിയ രാമായണ പാരായണം പങ്കെടുത്ത അംഗങ്ങളുടെ എണ്ണക്കൂടുതൽ കൊണ്ടും ശ്രദ്ധേയമായ പ്രതികരണങ്ങൾ കൊണ്ടും വളരെ ഗംഭീരമായി എന്നറിയിച്ചു. ഓൺലൈൻ വഴി പതിവ് പോലെ നടത്തുന്ന യുവചൈതന്യം ഓണാഘോഷം ഇക്കുറി ഉത്രാട ദിവസമാണ് നടത്തുന്നത്, അതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു, ഡിസംബർ മാസം അവസാനം തൃശൂരിൽ വെച്ച് എല്ലാ ശാഖകളിലെയും യുവജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് മെഗാ സർഗ്ഗോത്സവം നടത്തുന്നുണ്ട്, അത് നമുക്കെല്ലാവർക്കും ചേർന്ന് വൻ വിജയമാക്കേണ്ടതുണ്ട് എന്നും ആസ്ഥാന മന്ദിരത്തിൽ മരണാനന്തര ക്രിയകൾ ഭംഗിയായി നടന്നു വരുന്നുണ്ട്, തൃശൂർ ശാഖയാണ് അതിന് നേതൃത്വം കൊടുക്കുന്നത് എന്നും പറഞ്ഞു.

ഒക്ടോബർ 2 ന് PE&WS ന്റെ കീഴിൽ തൃശൂരിൽ വെച്ച് നടക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പിനെ പറ്റി ജോ. സെക്രട്ടറി ശ്രീ ഗോപൻ പഴുവിൽ വിശദീകരിച്ചു. വല്ലച്ചിറ ട്രസ്റ്റ്‌ സ്ഥലത്തിന്റെ ഇപ്പോഴത്തെ പ്രവർത്തന ഗതികളെക്കുറിച്ചും തൃശൂർ പഴയ നടക്കാവ് എരിഞ്ഞേരി ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ചും, അതേപ്പറ്റി കൂടുതൽ ആലോചിക്കേണ്ടതിലേക്ക് കേന്ദ്രവുമായി ബന്ധപ്പെടുന്നതാണെന്നും സെക്രട്ടറി യോഗത്തിൽ വിശദീകരിച്ചു. അംഗങ്ങളുടെ ഇൻഷുറൻസ് പുതുക്കൽ കാര്യങ്ങൾ പൂർത്തിയായതായും അറിയിച്ചു.

തുളസീദളം ഓണപ്പതിപ്പിനെക്കുറിച്ച് തുളസീദളം മാനേജർ ശ്രീ ആർ പി രഘുനന്ദനൻ സംസാരിച്ചു.

തുടർന്ന് നടന്ന വിശദമായ ചർച്ചയിൽ സർവ്വശ്രീ കെ. പി ബാലകൃഷ്ണ പിഷാരോടി, സി. പി അച്യുതൻ, ആർ ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു.

ക്ഷേമ നിധി നടത്തി.

ശ്രീ രഘുനാഥ് ( കോലഴി) ഓണക്കാലത്ത് കായവറുത്തത് ശർക്കരവരട്ടി തുടങ്ങിയവ ഗുണനിലവാരം ഉറപ്പാക്കി നിർമ്മിക്കുന്നുണ്ട് എന്ന കാര്യവും, ശ്രീ എ. രാജേഷ് അദ്ദേഹം ആരംഭിച്ചിട്ടുള്ള ചെറിയ രീതിയിൽ ഉള്ള കാറ്ററിംഗ് പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു.

അടുത്ത മാസത്തെ യോഗം 2022 സെപ്റ്റംബർ 18 ഞായറാഴ്ച്ച വൈകീട്ട് 4 ന് ശ്രീമതി രഞ്ജിനി ഗോപിയുടെ വസതിയിൽ( “H”- Gr Floor, Thiruvambady Apartments, Kunnath Mana Lane, Moonnukutty, Thiruvambady. ഫോൺ നമ്പർ 9072332412/ 9645141801)വെച്ച് നടത്തുവാൻ തീരുമാനിച്ചു.

ശ്രീ രാജേഷ് യോഗത്തിന് നന്ദി അറിയിച്ചു, യോഗം 6 മണിക്ക് അവസാനിച്ചു.

0

One thought on “തൃശൂർ ശാഖ 2022 ഓഗസ്റ്റ് മാസ യോഗം

  1. ഒട്ടനവധി വീഡിയോകൾ പബ്ലിഷ് ചെയ്യുന്നുണ്ട്. പരസ്യം മുതലായവ. പിഷാരോടി സമുദായത്തിലെ ഷോഡശക്രിയകൾ, എല്ലാം ഇല്ലെങ്കിലും വിവാഹം, ശ്രാദ്ധം, അടിയന്തര ക്രിയകളും മറ്റും വീഡിയോ ആയി പബ്ലിഷ് ചെയ്യുന്നത് സമുദായത്തെ പ്രസ്തുത ക്രിയകൾ ക്രമാനുസരണമായി പാലിക്കുന്നതിനു ഉപദേശക രൂപത്തിൽ വർത്തിക്കും എന്ന് കരുതുന്നു. ആചാര്യന്മാർ മുൻകൈ എടുത്ത് വേണ്ട നടപടി കൈക്കൊള്ളുമെന്ന് കരുതട്ടെ.

    0

Leave a Reply

Your email address will not be published. Required fields are marked *