എറണാകുളം ശാഖയുടെ 2022 ജൂലൈ മാസത്തെ യോഗം

എറണാകുളം ശാഖ പ്രതിമാസയോഗ റിപ്പോർട്ട് – ജൂലൈ 2022

എറണാകുളം ശാഖയുടെ ജൂലൈ മാസത്തെ യോഗം തേവക്കൽ മുക്കോട്ടിൽ കിഴക്കേ പിഷാരത്ത് ശ്രീ ഉണ്ണികൃഷ്ണ പിഷാരോടിയുടെ വസതിയിൽ വെച്ച് ജൂലൈ 10 ഞായറാഴ്ച വൈകിട്ട് 3 മണിക്ക് നടന്നു.

ഗൃഹനാഥ ശ്രീമതി ജയശ്രീ ഉണ്ണികൃഷ്ണൻ ദീപം തെളിയിച്ചു. കുമാരി ദീപ്തി ദിനേശിന്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.

ശ്രീ ഉണ്ണികൃഷ്ണൻ യോഗത്തിൽ എത്തിച്ചേർന്ന എല്ലാവരെയും സ്വാഗതം ചെയ്തു. അദ്ധ്യക്ഷ പ്രസംഗത്തിൽ വരാനിരിക്കുന്ന യുവജനോത്സാവത്തെക്കുറിച്ച് ശ്രീ ദിനേശ് പിഷാരോടി പറഞ്ഞു.
മുൻ മാസയോഗത്തിന്റെ റിപ്പോർട്ട് സെക്രട്ടറി ശ്രീ സന്തോഷ് കുമാറും വരവ് ചെലവ് കണക്ക് ട്രഷറർ ശ്രീ രാധാകൃഷ്ണനും അവതരിപ്പിച്ചു.

തുടർന്ന് കഴിഞ്ഞ എക്സിക്യൂട്ടീവ് യോഗത്തിലെ നിർദേശങ്ങളും അഭിപ്രായങ്ങളും ചർച്ച ചെയ്തു.

1. ഗൃഹസന്ദർശനം ഊർജ്ജിതമാക്കുക. കമ്മിറ്റി അംഗങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തുക.
2. പ്രതിമാസയോഗത്തിൽ പുതിയ പ്രോഗ്രാംസ് ഉൾപ്പെടുത്തുക.
3. കൂടുതൽ പ്രതിമാസയോഗത്തിൽ പങ്കെടുക്കുന്ന അംഗത്തിന് പാരിതോഷികം നൽകുക.
4. ഇൻസ്റ്റന്റ് നറുക്കെടുപ്പ് പുനരാരംഭിക്കുക.
5. ഫാമിലി ഡേ-ഔട്ട്
6. ശാഖാ മന്ദിരത്തിനുള്ള സ്ഥലം അന്വേഷിക്കുക.
7. സാമൂഹിക/ രാഷ്ട്രീയ പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പരിപാടികൾ.
8. ശ്രീ T.N മണി, ശ്രീമതി ആശ വിജയൻ എന്നിവരെ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു.
9. ഇപ്പോൾ ശാഖ അംഗങ്ങളല്ലാത്തവരെ വാട്സ്ആപ് കൂട്ടായ്മയിൽ നിന്നും മാറ്റുക.

ആഗസ്ത് മാസ യോഗം രാമായണം മാസാചരണത്തോടനുബന്ധിച്ചു ഭഗവാതാചാര്യൻ ശ്രീ രാജൻ പിഷാരോടിയുടെ അദ്ധ്യാത്മിക പ്രഭാഷണം, രാമായണം പ്രശ്‍നോത്തരി, നാലമ്പല ദർശനം എന്നിവ നടത്താൻ തീരുമാനിച്ചു.

ശാഖ അംഗങ്ങൾക്കായി ജൂലൈ 31 ഞായറാഴ്ച രാവിലെ നാലമ്പല ദർശനത്തിന്‌ പോകുവാൻ തീരുമാനിച്ചു.

തുടർന്ന് നടന്ന ചർച്ചയിൽ ശ്രീ രാംകുമാർ “വൈഷ്ണവം – 2022” എന്ന ആശയം പ്രാവർത്തികമാക്കുവാൻ എറണാകുളം ശാഖ മുന്നോട്ടു വരണമെന്നും, നമ്മുടെ സംസ്‍കാരം, ആചാരങ്ങൾ, നാമജപം എന്നിവയുടെ പ്രസക്തി വരും തലമുറയ്ക്ക് പകർന്നു കൊടുക്കാൻ സാധിക്കണമെന്നും അഭിപ്രായപ്പെട്ടു.

ഇപ്പോൾ ടി.വി, സീരിയൽ, സമൂഹ മാധ്യമങ്ങൾ എന്നിവയുടെ അതിപ്രസരം കാരണം നമ്മുടെ വീടുകളിലെ നാമജപം തന്നെ മന്ദീഭവിച്ചിരിക്കുകയാണ്. അതിനാൽ ഒരു നാമജപ മത്സരം സങ്കടിപ്പിക്കുകയും അവ പ്രചരിപ്പുക്കയും ചെയ്യുന്നത് ഉത്തമമായിരിക്കുമെന്നും, കൂടാതെ വിവിധ വിഷയങ്ങളിലുള്ള പ്രഭാഷണങ്ങൾ തുടരണമെന്നും, ചടങ്ങു ക്‌ളാസ്സിന്റെ പുതിയ ബാച്ച് ആരംഭിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എറണാകുളം ശാഖക്ക് സ്വന്തമായൊരു ശാഖാ മന്ദിരം എന്ന ആശയം സ്വാഗതം ചെയ്യുന്നു എന്നും ഓഫീസ്‌, ചടങ്ങുകൾ, മറ്റു പരിപാടികൾ എന്നിവക്കൊക്കെ ഉപകാരപ്രദമാണെന്നും, ഇതിനു തൃശൂർ, പട്ടാമ്പി, കോങ്ങാട് എന്നീ ശാഖകളെ മാതൃകയാക്കാമെന്നും ശാഖ അംഗങ്ങൾ അഭിപ്രായപ്പെട്ടു.

കൊടകര ശാഖയിലെ ഒരു അംഗം ചെയ്തത് പോലെ സ്വന്തം സ്ഥലത്തു വാണിജ്യാടിസ്ഥാനത്തിൽ കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് എല്ലാവരും മാതൃകയാക്കേണ്ടതാണെന്നും ചർച്ചയിൽ പറഞ്ഞു.

ശ്രീ രാധാകൃഷ്ണൻ തുളസീദളം മാസികയുടെ ലിസ്റ്റ് കറക്ഷൻ പൂർത്തിയാകാറായെന്നും കഴകക്കാരുടെ ഇൻഷുറൻസിലേക്കു എറണാകുളം ശാഖയിൽ നിന്നും ഇത് വരെ 12 പേരെ ഉൾപ്പെടുത്താൻ അയച്ചു കൊടുത്തിട്ടുണ്ടെന്നും പറഞ്ഞു.

ശ്രീ രാംകുമാർ, പിഷാരോടിമാരുടെ സെൻസസ് സർവ്വേ ഇനിയും പൂർത്തിയാക്കാനുണ്ടെന്നും, തിരുത്തുകൾ വരുത്തി വേഗം തന്നെ പൂർത്തിയാക്കണമെന്നും, തുളസീദളം മാസിക ഇപ്പോൾ ലാഭത്തിലാണെങ്കിലും, അംഗങ്ങൾ പരസ്യങ്ങൾ, സ്മരണാഞ്ജലികൾ തുടങ്ങിയവ നൽകാൻ മുന്നോട്ടു വരണമെന്നും അഭിപ്രായപ്പെട്ടു.

തുടർന്ന് നടന്ന ശ്രാദ്ധത്തെ കുറിച്ചുള്ള ചർച്ചയിൽ ശ്രീ രാധാകൃഷ്ണൻ ശ്രാദ്ധം ഊട്ടുന്നതിൽ നിന്നും നമ്മുടെ സമുദായങ്ങങ്ങൾ പുറകോട്ടു പോകുന്ന സമ്പ്രദായം ആണെന്നും, അതിനാൽ ശ്രാദ്ധം ഊട്ടുന്നതിന്റെ പ്രസക്തിയെക്കുറിച്ചു വളരെ വിജ്ഞാനപ്രദമായ അറിവുകൾ പങ്കുവെച്ചു.

തുടർന്ന് ക്ഷേമനിധിയും, ഇൻസ്റ്റന്റ് നറുക്കെടുപ്പിനും ശേഷം ശ്രീമതി സതി ജയരാജനും മകൾ സൗമ്യ ബാലഗോപാലും ചേർന്നു എഴുതിയ ഒരു കൃഷ്ണഭക്തി ഗീതം ആലപിച്ചു.

ശ്രീ രഘുനാഥിന്റെ കൃതജ്ഞതയോടെ യോഗം അവസാനിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *