എറണാകുളം ശാഖ 2024 ഏപ്രിൽ മാസ യോഗം

എറണാകുളം ശാഖയുടെ ഏപ്രിൽ മാസത്തെ യോഗം ഏപ്രിൽ ഏഴിന് ഞായറാഴ്ച 3PMനു ശ്രീ T P രാമചന്ദ്രന്റെ എളമക്കരയുള്ള വസതിയിൽ വച്ച് നടന്നു. ഗൃഹനാഥ ശ്രീമതി പ്രീത ഭദ്രദീപം കൊളുത്തി. തുടർന്ന് നാരായണീയ പാരായണത്തോടെ യോഗം ആരംഭിച്ചു.

ഗൃഹനാഥൻ ശ്രീ T P രാമചന്ദ്രൻ യോഗത്തിൽ എത്തിച്ചേരുന്ന എല്ലാവരെയും സ്വാഗതം ചെയ്തു. പ്രസിഡണ്ട് ശ്രീ ദിനേശ് അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ മാസത്തിൽ മൺമറഞ്ഞു പോയ സമുദായംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി. സെക്രട്ടറി ശ്രീ സന്തോഷ് കുമാർ റിപ്പോർട്ട് അവതരിപ്പിക്കുകയും ട്രഷറർ ശ്രീ രാധാകൃഷ്ണൻ അവതരിപ്പിച്ച പാസാക്കുകയും ചെയ്തു. തുടർന്ന് വാർഷിക ആഘോഷത്തെ കുറിച്ചുള്ള ചർച്ചകൾ നടന്നു. 2024ിലെ ശാഖാ വാർഷികം 2024 മെയ് 19ന് നടത്തുവാൻ തീരുമാനിച്ചു. ഈയിടെയായുള്ള ചൂടിന്റെ കാഠിന്യം മൂലം ഈ വർഷത്തെ വാർഷികം ഒരു AC ഹാളിൽ വച്ച് നടത്തുവാൻ തീരുമാനിച്ചു. AC ഹാളുകൾ ഏതെങ്കിലും ഒഴിവുള്ളത് ബുക്ക് ചെയ്യുവാനായി അതിനെപ്പറ്റി കൂടുതൽ അന്വേഷിക്കുവാനും തീരുമാനമായി. തുടർന്ന് ക്ഷേമനിധി നറുക്കെടുപ്പിന് ശേഷം കുമാരി അനയ സുധീറിന്റെ അഞ്ജന ശിലയിൽ എന്ന ഗാനം ഏവരെയും ഭക്തിനിർഭരമാക്കുകയും, കുമാരി ആവ്യ സുധീറിന്റെ കഥ അവതരണം ഏവരെയും ഉദ്വേഗഭരിതരാക്കുകയും ചെയ്തു. മാസ്റ്റർ തേജസ് പിഷാരടിയുടെ നൃത്തം മനോഹരമായി. മൂവർക്കും സമ്മാനങ്ങൾ നൽകി അനുമോദിച്ചു. തുടർന്ന് ശ്രീ സന്തോഷ് കൃഷ്ണന്റെ കൃതജ്ഞതയോടെ യോഗം പര്യവസാനിച്ചു

1+

Leave a Reply

Your email address will not be published. Required fields are marked *