ചൊവ്വര ശാഖ 2021 ജനുവരി മാസ യോഗം

ചൊവ്വര ശാഖയുടെ ജനുവരി മാസത്തെ യോഗം 30-01-21 ശനിയാഴ്ച രാത്രി 8 മണിക്ക് ഗൂഗിൾ മീറ്റിലൂടെ വൈസ് പ്രസിഡന്റ് ശ്രീ K വേണു ഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീ ദിവാകരപിഷാരോടിയുടെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു.

കഴിഞ്ഞ ദിവസം അന്തരിച്ച പുതിയേടം പിഷാരത്തെ ശ്രീ വേണുഗോപാലിനും മറ്റ് നമ്മുടെ സമുദായത്തിൽ അന്തരിച്ചവരുടേയും പേരിൽ യോഗം അനുശോചനം രേഖപ്പെടുത്തി.

ശ്രീ K N വിജയൻ സന്നിഹിതരായ എല്ലാവരേയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു.

അദ്ധ്യക്ഷ പ്രസംഗത്തിൽ ശാഖാംഗങ്ങളിൽ നിന്നും പിരിഞ്ഞു കിട്ടുവാനുള്ള വരിസംഖ്യകളുടെ കാര്യം എടുത്തു പറഞ്ഞു. അതാത് പ്രദേശത്തുള്ളവരുടെ വിശദാംശങ്ങൾ അടുത്ത ആഴ്ച തന്നെ തയ്യാറാക്കി എല്ലാ അംഗങ്ങൾക്കും അയച്ചു കൊടുക്കുവാൻ ശ്രി മധു , വിജയൻ, ഹരി എന്നിവരെ ചുമതലപ്പെടുത്തി.

ശ്രീ ഭരതൻ(മുംബൈ), ഹരികൃഷ്ണപിഷാരോടി, രവി എന്നിവരും സംസാരിച്ചു.

കുമാരി രുദ്ര, ശ്രീ കൃഷ്ണകുമാർ എന്നിവർ ഗാനങ്ങൾ ആലപിച്ചു.

ശ്രീ രവിയുടെ നന്ദി പ്രകടനത്തോടെ യോഗം സമാപിച്ചു.

One thought on “ചൊവ്വര ശാഖ 2021 ജനുവരി മാസ യോഗം

  1. Chowara ശാഖയുടെ ഈ മാസത്തെ മീറ്റിംഗ് വിജയപ്രദമായി നടത്തിയതിൽ ഞാൻ ശാഖാങ്ങാൻകളെ അഭിനന്ദിക്കുന്നു ?

Leave a Reply

Your email address will not be published. Required fields are marked *