ആലത്തൂർ -26 മത് ശാഖാ വാർഷികം

ആലത്തൂർ ശാഖയുടെ 26 മത് വാർഷിക പൊതു യോഗം 13-01-24 ശിനിയാഴ്ച ശാഖാ പ്രസിഡണ്ട് ശ്രീ ശശിധര പിഷാരോടിയുടെ പല്ലാവൂർ ക്ഷേത്രനടയിലുള്ള തറവാട്ടു വീട്ടിൽ വെച്ച്(പല്ലാവൂർ ഇന്ദിര പിഷാരസ്യാരുടെ ഭവനം)  പ്രസിഡണ്ടിന്റെ ആദ്ധ്യക്ഷത്തിൽ നടന്നു. 45 ഓളം അംഗങ്ങൾ പങ്കെടുത്തു. രാവിലെ 10. 30 ന് പ്രസിഡണ്ടിന്റെ സഹധർമ്മിണി ശ്രീമതി സരസ്വതി പിഷാരസ്യാരുടെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. സെക്രട്ടറി കേന്ദ്ര പ്രസിഡണ്ട് ശ്രീ ഹരികൃഷ്ണൻ പിഷാരോടി, മേഖല കൺവീനർ ശ്രീ എം. പി രാമചന്ദ്ര പിഷാരോടി , ശാഖാ രക്ഷാധികാരി ശ്രീ അച്ചുകുട്ടി പിഷാരോടി തുടങ്ങി എത്തിച്ചേർന്ന എല്ലാ ശാഖാ അംഗങ്ങളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്തു. തുടർന്ന് ശ്രീ കാട്ടുശ്ശേരി മുരളി നാരായണീയം പാരായണം ചെയ്തു. ശാഖയിലെയും മറ്റു ശാഖകളിലേയും വേർപിരിഞ്ഞവർക്കായി ഒരു നിമിഷം മൗന പ്രാർത്ഥന ആചരിച്ചു.

കേന്ദ്ര പ്രസിഡണ്ട് ശ്രീ ഹരികൃഷ്ണൻ പിഷാരോടി നിലവിളക്ക് തെളിയിച്ചു കൊണ്ട് ശാഖാ വാർഷികം ഉത്ഘാടനം ചെയ്തു. ഉത്ഘാടന പ്രസംഗത്തിൽ കോവിഡിനെ തുടർന്ന് മുടങ്ങിപ്പോയ ശാഖാ പ്രവർത്തനങ്ങൾ വീണ്ടും സജീവമാക്കിയതിൽ ശാഖയിലെ അംഗങ്ങളെയും ഭാരവാഹികളെയും പ്രകീർത്തിച്ചു. ശാഖാ അംഗങ്ങളുടെ വാസസ്ഥലങ്ങൾ തമ്മിലുള്ള അകലം, പ്രായം, സാമ്പത്തികം എന്നിവയൊക്കെ കണക്കിലെടുത്ത് കഴിയും വിധം ശാഖയെ മുന്നോട്ട് കൊണ്ടുപോകാൻ ശാഖാ ഭാരവാഹികളോടും വേണ്ട സഹകരണം നൽകുവാൻ ശാഖ അംഗങ്ങളേടും ആവശ്യപ്പെട്ടു.

തുടർന്ന് ശാഖാ പ്രസിഡണ്ട് തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ കേന്ദ്ര പ്രസിഡണ്ടിന്റെ അഭിപ്രായങ്ങളെ മാനിക്കുകയും ശാഖാ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ എല്ലാവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുകയും ചെയ്യ്തു. ഇതുവരെ കൂടെ നിന്നവർക്ക് നന്ദി അറിയിക്കുകയും ചെയ്തു.

തുടർന്ന് നടന്ന അനുമോദന ചടങ്ങിൽ ഇലത്താള വിദഗദ്ധൻ ശ്രീ പല്ലാവൂർ രാഘ പിഷാരോടിയെ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. പരിമിതികൾ മറികടന്ന് മറ്റാർക്കും സാധിക്കാത്ത MBBS Doctor ബിരുദം നേടിയ മഞ്ഞളൂർ പിഷാരത്ത് അർച്ചന വിജയനെ യോഗം പ്രത്യേകം അനുമോദിച്ചു. ശാഖയിലെ 80 വയസ്സു കഴിഞ്ഞ എല്ലാ മുതിർന്ന 12 അംഗങ്ങളേയും(കെ പി അച്ചുക്കുട്ടി പിഷാരോടി, അച്യുതൻ കുട്ടി പിഷാരോടി, സത്യഭാമ പിഷാരസ്യാർ, ചക്രപാണി പിഷാരോടി, ശാന്ത ശങ്കരയ്യർ, ശ്രീദേവി(വേശ) പിഷാരസ്യാർ, പി പി അച്യുതൻ കുട്ടി പിഷാരോടി, സത്യഭാമ പിഷാരസ്യാർ, ദേവരാജ പിഷാരോടി, സുശീല പിഷാരസ്യാർ, കെ ജി പിഷാരോടി, ഇന്ദിര പിഷാരസ്യാർ പല്ലാവൂർ ) പൊന്നാടയും ആദര ഫലകവും നൽകി ആദരിച്ചു. എല്ലാ ശാഖാ യോഗങ്ങളിലും പങ്കെടുത്തു വരുന്ന വേശ പിഷാരസ്യാരെ യോഗം പ്രത്യേകം അനുമോദിച്ചു. സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടും ട്രഷറർ അവതരിപ്പിച്ച വരു ചിലവു കണക്കും യോഗം അംഗീകരിച്ചു.

ശാഖയുടെ എല്ലാ കാര്യങ്ങൾക്കും മുൻപന്തിയിൽ നിന്നുകൊണ്ട് ശാഖാ വാർഷികത്തിനു വേണ്ട സഹായ സഹകരണങ്ങൾ ചെയ്ത ശ്രീ മധു തുടർന്നും തന്റെ സഹായങ്ങൾ ഉണ്ടാകുമെന്ന് ആശംസാപ്രസംഗത്തിൽ അറിയിച്ചു. മേഖല കൺവീനർ ശ്രീ രാമചന്ദ്ര പിഷാരോടിയും വേണ്ട സഹായങ്ങൾ നൽകാമെന്ന് ഏൽക്കുകയും ഭാരവാഹികളെയും അംഗങ്ങളെയും ആശംസിക്കുകയും ചെയ്തു.

തുടർന്ന് മഹിളാ വിംഗിന്റെ നേതൃത്വത്തിൽ കോൽക്കളി, ചിന്തുപാട്ട് എന്നിവയും വൈഗ-വേദ എന്നിവരുടെ പാട്ടും നൃത്തവും, ശ്രീകുമാർ കുത്തന്നൂരിന്റെ നാടൻ പാട്ടും, ശ്രീനന്ദയുടെ കവിത, യദു കൃഷ്ണൻ, സിദ്ധാർത്ഥ് എന്നിവരുടെ keyboard വായന, പ്രസീദ കൃഷ്ണന്റെ കരോക്കെ മ്യൂസിക് എന്നിവയും നടന്നു.
കോൽക്കളിയിലും ചിന്തുപാട്ടിലും സുനന്ദ ആനന്ദ്, സരസ്വതി ശശി, സുമ ജ്യോതിഷ്, ഗീത ഉദയൻ, പ്രസീദ കൃഷ്ണൻ, ശ്രീദേവി മധു എന്നിവർ പങ്കെടുത്തു. കലാ പരിപാടികളിൽ ശ്രീമതി സുനന്ദ ആനന്ദിന്റെ ഏകാഭിനയും എടുത്തു പറയേണ്ട ഒന്നായിരുന്നു. ശ്രീനന്ദ അവതരിപ്പിച്ച കവിതയും ഏറെ ആസ്വാദകരമായിരുന്നു.

ഭക്ഷണം സ്പോൺസർ ചെയ്ത ശ്രീ അച്ചുതൻ കുട്ടി പിഷാരോടിക്കും, ശ്രീ മുരളി കാട്ടുശ്ശേരിക്കും പന്തൽ-ചെയർ സ്പോൺസർ ചെയ്ത പല്ലാവൂർ ഇന്ദിര പിഷാരസ്യാർക്കും യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും മുൻ ശാഖാ സെക്രട്ടറി ശ്രീ മധു കുഴൽമന്ദം നന്ദി പറഞ്ഞു. വിപുലമായ ഉച്ചഭക്ഷണത്തോടെ വാഷിക യോഗം സമംഗളം പര്യവസാനിച്ചു.

വാർഷികത്തിന്റെ ചിത്രങ്ങൾ കാണുവാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

https://samajamphotogallery.blogspot.com/2024/01/2023.html

0

3 thoughts on “ആലത്തൂർ -26 മത് ശാഖാ വാർഷികം

 1. Well done Alathur branch. Hope the collective effort and enthusiasm will lead the branch to better performances.

  0
 2. Samajam had taken special care in not mentioning the name of the host Smt. Indira Pisharasyar among the 12 octogenarians honoured. And also omitted in showing even the photo of the citation given.
  Better remove the 2 snaps also.

  A very appreciable gesture from the part of Samajam.

  We can expect more such things.

  0

Leave a Reply

Your email address will not be published. Required fields are marked *