സംഗീത സംവിധാന രംഗത്തേക്ക് ഒരു പിഷാരോടി

തേനാരി പിഷാരത്ത് ശ്രീ ടി പി രവികുമാർ എന്ന വയലിനിസ്റ്റ് സംഗീത സംവിധാന രംഗത്തേക്ക് കാലെടുത്തു വെച്ചിരിക്കുന്നു.

ദേവിഗീതം എന്ന ഒരു സംഗീത ആൽബത്തിലൂടെയാണ് അദ്ദേഹം ഈ രംഗത്തേക്കുള്ള വരവറിയിച്ചിരിക്കുന്നത്.

നീലാംബരി സ്റ്റുഡിയോസ് എന്ന തന്റെ പുതിയ യുട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം തന്നെ വരികൾ എഴുതി സംഗീതം നൽകി പിഷാരോടിമാരിലെ വാനമ്പാടി ചിത്ര അരുൺ ആലപിച്ച വടകുറുമ്പ ദേവി ഗീതവുമായി അദ്ദേഹം എത്തുന്നത്.

ഈ ആൽബത്തിന്റെ ചിത്രീകരണം നിർവ്വഹിച്ചിരിക്കുന്നത് സംവിധായകൻ പി ഹരികുമാറും, ഗാന ശബ്ദലേഖനം നിർവ്വഹിച്ചിരിക്കുന്നത് പോൾ, രവി വർമ്മ എന്നിവരും ചേർന്നാണ്.

ആൽബം റിലീസിംഗ് നിർവ്വഹിച്ചത് രവികുമാറിന്റെ ഗുരുവായ പ്രശസ്ത കർണ്ണാട്ടിക് മ്യൂസിഷ്യൻ ശ്രീ തൃശൂർ സി രാജേന്ദ്രനായിരുന്നു.

ശ്രീ രവികുമാറിന് ഈ രംഗത്ത് ഇനിയും നല്ല അവസരങ്ങൾ കൈ വരട്ടെ എന്ന് ആശംസിക്കുന്നതോടൊപ്പം പിഷാരോടി സമാജവും, വെബ് സൈറ്റും തുളസീദളവും അഭിനന്ദനങ്ങളും അറിയിക്കുന്നു!

Please watch and subscribe the channel.

16+

5 thoughts on “സംഗീത സംവിധാന രംഗത്തേക്ക് ഒരു പിഷാരോടി

  1. Best wishes to Mr. Ravikumar. Congratulations. Pray for bright future in your favourite field.

    0
  2. ശ്രീ രവികുമാറിന് എല്ലാ ആശംസകൾ നേരുന്നു 🙏

    0

Leave a Reply

Your email address will not be published. Required fields are marked *