ഗിരിജ പിഷാരോടിക്ക് എം.കെ. ദിലീപ് കുമാർ സ്മാരക സാഹിത്യ പുരസ്കാരം

പരസ്പരം വായന കൂട്ടത്തിലെ മികച്ച എഴുത്തുകാർക്കായി ഏർപ്പെടുത്തിയിട്ടുള്ള വിവിധ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

പരസ്പരം വായനക്കൂട്ടം അംഗമായിരുന്ന എം.കെ. ദിലീപ് കുമാറിന്റെ സ്മരണയ്കായി ഏർപ്പെടുത്തിയിട്ടുള്ള എം.കെ. ദിലീപ് കുമാർ സ്മാരക സാഹിത്യ പുരസ്കാരം 2023 ന് ശ്രീമതി ഗിരിജ പിഷാരോടി, ശ്രീ വൈക്കം സുനീഷ് ആചാര്യ എന്നിവർ അർഹരായി.

മെമന്റോയും സർട്ടിഫിക്കറ്റും പുസ്തകങ്ങളുമടങ്ങിയ പുരസ്കാരം 2024 ജനവരി 13 ന് കോട്ടയം പബ്ളിക് ലൈബ്രറിയിൽ ചേരുന്ന പരസ്പരം മാസികയുടെ 20ാം വാർഷിക സമ്മേളനത്തിൽ സമ്മാനിക്കുന്നതാണ്.

ശ്രീമതി ഗിരിജാ പിഷാരോടി പൊന്നാനി കിഴക്കേപ്പാട്ടു പിഷാരത്ത് Late രാധാകൃഷ്ണ പിഷാരോടിയുടെയും ആനന്ദവല്ലി പിഷാരസ്യാരുടെയും മകളാണ്.

ശ്രീമതി ഗിരിജാ പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

10+

4 thoughts on “ഗിരിജ പിഷാരോടിക്ക് എം.കെ. ദിലീപ് കുമാർ സ്മാരക സാഹിത്യ പുരസ്കാരം

  1. അഭിനന്ദനങ്ങൾ അറിയിക്കുന്നു
    ശ്രീമതി ഗിരിജ പിഷാരോടി.

    0

Leave a Reply

Your email address will not be published. Required fields are marked *