കഥകളി ഡെമോൺസ്ട്രേഷൻ

പിഷാരടി സമാജത്തിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന കഥകളി ആസ്വാദന ക്ലാസിലെ ഭാഗമായി ഉദയനഗർ സരസ്വതി വിദ്യാ നികേതൻ സ്കൂളിൽ കുട്ടികൾക്കായി കഥകളി ഡെമോൺസ്ട്രേഷൻ നടത്തി.

സമാജം ആസ്ഥാന മന്ദിരത്തിൽ കഥകളി പഠിപ്പിക്കുന്ന ശ്രീ കലാനിലയം അനിൽകുമാർ നയിച്ച ക്ലാസ്സിൽ അദ്ദേഹത്തിന്റെ സഹോദരനായ കഥകളി നടൻ ശ്രീ കോട്ടക്കൽ ഹരീശ്വരൻ കഥകളിയിലെ പല ഭാഗങ്ങളും അഭിനയിച്ച് അവതരിപ്പിച്ചത് വളരെ ആസ്വാദകരവും വിജ്ഞാനപ്രദവും ആയിരുന്നു. ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ആശാനും ക്ലാസ്സെടുത്തു. കുട്ടികളായ ശ്രീബാലയും ശ്രീഭദ്രയും ചേർന്ന് പുറപ്പാട് അവതരിപ്പിക്കുകയുണ്ടായി. കലാനിലയം രാമകൃഷ്ണൻ സംഗീതവും കലാനി. രതീഷ് ചെണ്ടയും കലാനി. ശ്രീജിത്ത് മദ്ദളവുംകൈകാര്യം ചെയ്തു.

എല്ലാ മാസവും ആദ്യത്തെയും അവസാനത്തെയും ഞായറാഴ്ചകളിൽ വൈകിട്ട് അഞ്ചുമണിക്ക് ആസ്ഥാനമന്ദിരത്തിൽ വെച്ച് ആസ്വാദന ക്ലാസ് നടന്നുവരുന്നു. ഈ ഞായറാഴ്ച 26 ആം തീയതി അഞ്ചുമണിക്ക് നവരസ അഭിനയത്തെ കുറിച്ച് ക്ലാസ്സെടുക്കുന്നു. തികച്ചും സൗജന്യമായി നടത്തുന്ന ഈ പഠന ക്ലാസുകളിൽ നിർഭാഗ്യവശാൽ ശാഖകളിൽ നിന്നുള്ളവർ വിരലിലെണ്ണാവുന്നവരെ എത്തുന്നുള്ളൂ. ലോകോത്തര കലയായ കഥകളിയുടെ മഹത്വം മനസ്സിലാക്കാൻ ഈ അപൂർവ്വ അവസരങ്ങൾ വിനിയോഗിക്കുക.

Please click on the link to view the footage.

https://drive.google.com/drive/folders/1nU-5kK8sAWKVqo2ITOo5I9a7wQLvlf7P

https://drive.google.com/drive/folders/1u6ziQBvrqU1a_8ZzaOQhcJCfeFOAynUe

1+

Leave a Reply

Your email address will not be published. Required fields are marked *