വേറിട്ടൊരു പിറന്നാൾ മധുരവുമായി ഇരട്ട സഹോദരി പിഷാരസ്യാർമാർ

റിട്ട അദ്ധ്യാപികമാരായ പുഞ്ചപ്പാടത്ത് തെക്കേ പിഷാരത്ത് രുഗ്മിണിയും രാധയും തങ്ങളുടെ 75ആം പിറന്നാളിന് നാലിശ്ശേരി ഭഗവതി ക്ഷേത്രത്തിൽ ഇലഞ്ഞി തൈ നടുകയും തങ്ങളുടെ വീട്ടിലെത്തിയ 75 അതിഥികൾക്ക് വൃക്ഷത്തൈകൾ വിതരണം നടത്തുകയും ചെയ്തു. പരിസ്ഥിതി സംഘടനയായ അടയ്ക്കാപുത്തുർ സംസ്കൃതിയുടെ സഹകരണത്തോടെയാണ് തൈകൾ വിതരണം ചെയ്തത്. പരിസ്ഥിതി രംഗത്ത് സംസ്കൃതിയുടെ വ്യത്യസ്തമായ പ്രവർത്തനങ്ങളാണ് ഇത്തരത്തിൽ ഉള്ള പരിപാടി സംഘടിപ്പിക്കാൻ അദ്ധ്യാപികമാർക്ക് പ്രചോദനമായത്.

ഇരുവർക്കും പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

News Paper Article
13+

3 thoughts on “വേറിട്ടൊരു പിറന്നാൾ മധുരവുമായി ഇരട്ട സഹോദരി പിഷാരസ്യാർമാർ

  1. രണ്ടു സഹോദരിമാർക്കും പിറന്നാളാശംസകളും ഒപ്പം അഭിനന്ദനങ്ങളും 🙏 ഇതൊരു നല്ല മാതൃകയാണ്. മറ്റുള്ളവരും ഈ സത്പ്രവൃത്തി തുടരാനിടവരട്ടെ 🙏

    0
  2. പിറന്ന നാൾആശ ം സകളും അഭിനന്ദനങ്ങളും.

    0

Leave a Reply

Your email address will not be published. Required fields are marked *