‘രസഗംഗാധരം’ സോദാഹരണ പ്രഭാഷണത്തിൽ ആദിത്യന് ഒന്നാം സ്ഥാനം

വൈക്കം കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇന്നു 8/6/2024 ന് വൈക്കത്ത് വെച്ചു യശശ്ശരീരനായ കഥകളി സംഗീതജ്ഞൻ കലാമണ്ഡലം ഗംഗാധരൻ ആശാന്റെ ഒമ്പതാം ചരമ വാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ പരിപാടിയിൽ കലാമണ്ഡലം ഗംഗാധരൻ ആശാന്റെ സംഗീത വഴികളെ കുറിച്ച് സംസ്ഥാന അടിസ്ഥാനത്തിൽ നടത്തിയ ‘രസഗംഗാധരം‘ എന്ന സോദാഹരണ പ്രഭാഷണത്തിൽ യുവ കഥകളി ഗായകൻ കോങ്ങാട് ആദിത്യൻ പിഷാരോടിക്ക് ഒന്നാം സ്ഥാനം ലഭിച്ചു.

പുരസ്ക്കാര തുകയായ 11,111രൂപയും പ്രശസ്തിപത്രവും സിനിമാ നടൻ ശ്രീകാന്ത് മുരളിയിൽ നിന്നും ആദിത്യൻ ഏറ്റുവാങ്ങി.

പാലൂർ തെക്കെ പിഷാരത്ത് ശ്രീ അച്ചുതാനന്ദ പിഷാരോടിയുടെയും ആണ്ടാം പിഷാരത്ത് ജ്യോതിയുടെയും മകനാണ് ആദിത്യൻ.

ആദിത്യന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

9+

One thought on “‘രസഗംഗാധരം’ സോദാഹരണ പ്രഭാഷണത്തിൽ ആദിത്യന് ഒന്നാം സ്ഥാനം

Leave a Reply

Your email address will not be published. Required fields are marked *