വാർഷിക പൊതുയോഗവും തുളസീദളം പുരസ്കാര സമർപ്പണ സമ്മേളനവും മാറ്റി വെച്ചു, പ്രതിനിധി സഭാ യോഗം ജൂൺ 2 നു തന്നെ

തുളസീദളം കെ പി നാരായണപിഷാരോടി പ്രഥമ പുരസ്‌കാര ജേതാവ് ശ്രീ സി രാധാകൃഷ്ണന്റെ അസൗകര്യം മൂലമുള്ള പ്രത്യേക അഭ്യർത്ഥനയെ മാനിച്ചു കൊണ്ട് 2024 ജൂൺ 2 നു നടത്താൻ നിശ്ചയിച്ചിരുന്ന തുളസീദളം അവാർഡ് സമർപ്പണ ചടങ്ങ് മാറ്റി വെക്കുവാൻ 20-5-24നു കൂടിയ കേന്ദ്ര നിർവ്വാഹക സമിതിയും തുളസീദളം പത്രാധിപ സമിതിയും കൂടി ചേർന്ന യോഗം തീരുമാനിച്ചു.

അതോടൊപ്പം തന്നെ, കേന്ദ്ര പ്രതിനിധി സഭാ യോഗവും വാർഷിക പൊതുയോഗവും ഒരേ ദിനം നടത്തുന്നത് പുനരാലോചിക്കേണ്ടതുണ്ടെന്ന അഭിപ്രായം പ്രസ്തുത യോഗത്തിൽ ഉയർന്നു വന്നതിനെ തുടർന്ന് മുൻ നിശ്ചയിച്ച പ്രകാരം പ്രതിനിധി സഭാ യോഗം ജൂൺ 2 നു 9.30 AM നടത്തുവാനും, പ്രതിനിധി സഭാ യോഗത്തിൽ ചർച്ച ചെയ്ത ശേഷം വാർഷിക പൊതുയോഗം ആവശ്യമായ സമയ പരിധി നോട്ടീസ് നൽകി മറ്റൊരു ദിനം നടത്തിയാൽ മതിയെന്നും കേന്ദ്ര നിർവ്വാഹക സമിതി തീരുമാനിച്ചു.

എല്ലാ അംഗങ്ങളും ഇക്കാര്യം ശ്രദ്ധിക്കുവാൻ താല്പര്യപ്പെടുന്നു.

എന്ന്,
കേന്ദ്ര ഭരണസമിതിക്ക് വേണ്ടി,

കെ പി ഗോപകുമാർ
ജന. സെക്രട്ടറി

2+

Leave a Reply

Your email address will not be published. Required fields are marked *