ഡോ. പ്രമോദ് പിഷാരടി “പടവുകൾ-Talk with Achievers” പരിപാടിയിൽ

സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) ന്റെ “പടവുകൾ-Talk with Achievers” എന്ന പരിപാടിയിൽ പരിപാടിയിൽ ഇമേജിങ് സയന്റിസ്റ്റും, ഈയിടെ ചാൻസ് സക്കർബർഗ് ഇനിഷിയെറ്റിവ് ഗ്രാന്റ് ലഭിക്കുകയും ചെയ്ത പ്രമോദ് പിഷാരടി വിശിഷ്ടാതിഥി ആയെത്തുന്നു.

വിദ്യാർത്ഥികൾക്ക് സമൂഹത്തിലെ വിവിധ മേഖകളിൽ മികവ് തെളിയിച്ചാവുരുമായി സംവദിക്കാനൊരിടം എന്ന നിലയിൽ എല്ലാ തിങ്കളാഴ്ചയും SPC നടത്തുന്ന ഒരു വെബിനാർ ആണ് ഇത്.

സ്കൂൾ വിദ്യാർത്ഥികൾ ക്ക് ഒരു ജനാധിപത്യ സമൂഹത്തിന്റെ ഭാവി നേതാക്കളായി പരിണമിക്കാൻ പരിശീലനം നൽകുന്ന ഒരു സ്കൂൾ അധിഷ്ഠിത യുവജന വികസന സംരംഭമാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) പദ്ധതി. നിയമം, അച്ചടക്കം, പൗരബോധം, സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് സഹാനുഭൂതി, സാമൂഹിക തിന്മകൾക്കെതിരായ പ്രതിരോധം എന്നിവ. സാമൂഹിക അസഹിഷ്ണുത, ലഹരി ഉപയോഗം, തെറ്റായ പെരുമാറ്റം, സ്ഥാപനവിരുദ്ധ അക്രമം തുടങ്ങിയ പ്രതികൂല പ്രവണതകളെ ചെറുക്കാൻ യുവാക്കളെ പ്രാപ്തരാക്കാനും അവരുടെ സഹജമായ കഴിവുകൾ വികസിപ്പിക്കാനും ഈ പദ്ധതി സഹായിക്കുന്നു. അതുപോലെ തന്നെ, അത് അവരുടെ കുടുംബവും സമൂഹവും പരിസ്ഥിതിയും ഉള്ള പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നു.

ഓൺലൈൻ മീറ്റിന്റെ വിവരങ്ങളും ലിങ്കും താഴെ കൊടുക്കുന്നു.

5+

2 thoughts on “ഡോ. പ്രമോദ് പിഷാരടി “പടവുകൾ-Talk with Achievers” പരിപാടിയിൽ

  1. മാതൃകപരമായ സൽപ്രവൃത്തി 🌹സന്മനസ്സിന് പ്രണാമം 🙏

    1+

Leave a Reply

Your email address will not be published. Required fields are marked *