Dr. Salini Harikumar, the most dynamic & graceful MOHINI ATTAM dancer among us has been nominated as the recipient of prestigious SRI JAYADEV RASTRIYA PURASKAR for her dedication towards Mohini Attam for 2019. She will receive this award physically on coming June during SRI JAYADEV RASTRIYA SAMAROH at Bhubaneswar, Odisha. She has done her MPhil & PHD in Mohini Attam from Kerala Kalamandalam. Now she is working as a Junior lecturer cum HOD of dance…
"Sri Jayadev Rashtriya Puraskar for Dr. Salini Harikumar"Archives: News
News about Sakhas
-മുരളി മാന്നനൂർ പന്ത്രണ്ടാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ‘ഫിപ്രസ്‌കി’ ജൂറി അംഗമായി ജി.പി. രാമചന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഇന്ത്യൻ സിനിമയ്ക്കാണ് ഫിപ്രസ്‌കി പുരസ്‌കാരം നൽകുന്നത്. സ്ലൊവേനിയയിൽനിന്നുള്ള ജിയോവനി വിമെർകാറ്റി, ഫ്രാൻസിൽനിന്നുള്ള നഡ അഷാരി ഗില്ലോൺ എന്നിവരാണ് ഫിപ്രസ്‌കി ജൂറിയിലെ മറ്റംഗങ്ങൾ. 26 മുതൽ മാർച്ച് നാലുവരെയാണ് മേള നടക്കുന്നത്. ബെംഗളൂരു ചലച്ചിത്ര മേളയുടെ എട്ടാമത് എഡിഷനിൽ ജി.പി. രാമചന്ദ്രൻ ഫെസ്റ്റിവൽ ഔദ്യോഗിക ജൂറിയിലുണ്ടായിരുന്നു..ഐ.എഫ്.എഫ്.കെ., ഐ.ഡി.എസ്.എഫ്.എഫ്.കെ., ദേശീയ ചലച്ചിത്ര അവാർഡ് (രചനാ വിഭാഗം) തുടങ്ങി ഒട്ടേറെ ജൂറികളിൽ അംഗമായിരുന്നിട്ടുള്ള ജി.പി. രാമചന്ദ്രൻ നിലവിൽ ഫിപ്രസ്‌കി ഇന്ത്യാ ചാപ്റ്ററിന്റെ ട്രഷററാണ്. ശ്രീ രാമചന്ദ്രൻ മണ്ണാർക്കാട്ട് ഗോവിന്ദപുരത്ത് പിഷാരത്ത് ദേവകി പിഷാരസ്യാരുടെയും എ.പി.നാരായണ പിഷാരോടിയുടെയും മകനാണ്. ശ്രീ രാമചന്ദ്രന്…
"ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ജി.പി. രാമചന്ദ്രൻ ‘ഫിപ്രസ്‌കി’ ജൂറി അംഗം"മദ്രാസ് ഐ ഐ ടി യിൽ നിന്നും മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എഞ്ചിനീയറിംഗിൽ Ph.D ബിരുദം നേടിയ രാജീവിന്ന് അഭിനന്ദനങ്ങൾ. വെൽഡിങ് ഉപയോഗിച്ചുള്ള Coatings, Additive Manufacturing എന്ന വിഷയത്തിലെ പഠനത്തിനാണ് ഡോക്ടറേറ്റ്. ഓങ്ങല്ലൂർ ശ്രീപദത്തിൽ താമസിക്കുന്ന, പെരിങ്ങോട് വടക്കേ പിഷാരത്ത് രവീന്ദ്രന്റെയും തിപ്പലശ്ശേരി പടിഞ്ഞാക്കര പിഷാരത് രാജലക്ഷ്മിയുടെയും മകനാണ് രാജീവ്. മണ്ണാർക്കാട് ഗോവിന്ദപുരത്ത് പിഷാരത്ത് അഞ്ജലി രഘുപതിയാണ് ഭാര്യ. 17+
"രാജിവ് രവീന്ദ്രന് ഡോക്ടറേറ്റ്"– ടി പി ശശികുമാർ, മുംബൈ ലോക മാതൃഭാഷാദിനമായ ഫെബ്രുവരി 21 ന് ആരംഭിച്ച് 3 ദിവസം നീണ്ട “മലയാണ്മ 2020” ന്റെ ഉദ്ഘാടനം തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ വെച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിച്ചു. ഈ ചടങ്ങിൽ വെച്ച് ഭാഷാസാങ്കേതികവിദ്യാമികവിന് നൽകുന്ന പ്രഥമ പുരസ്കാരം ഐസിഫോസിന് നൽകി. കൂടാതെ നിസ്വാർത്ഥ സേവനം അനുഷ്ഠിക്കുന്ന മലയാളം മിഷൻ അദ്ധ്യാപകരെ ആദരിക്കലും, റേഡിയോ മലയാളം ലോകത്തിനായി സമർപ്പിക്കലും ലോകകേരളസഭാ സാഹിത്യ മത്സരവിജയികൾക്കുള്ള സമ്മാന വിതരണവും ബഹുമാനപ്പെട്ട മുഖ്യമന്ത്രി നിർവഹിക്കുകയുണ്ടായി. ലോക മാതൃഭാഷാദിനാചരണത്തോട് അനുബന്ധിച്ച് “മലയാണ്മ 2020” എന്ന പരിപാടിയിൽ ലോകമെങ്ങും ഉള്ള മലയാളം മിഷൻ അദ്ധ്യാപകരെ ആദരിച്ചു. അദ്ധ്യാപക സേവനത്തിൽ 5 വർഷം…
"ആശ മണിപ്രസാദിന് കേരള സർക്കാരിന്റെ ആദരം"ധീരന്റ ഒന്നാം പിറന്നാൾ ആഘോഷ കാഴ്ചകൾ 0
"ധീര ഗോവർദ്ധനന്റെ ഒന്നാം പിറന്നാൾ"എഴക്കാട് തിരുകുന്നപ്പുള്ളി ഭഗവതിക്ഷേത്രത്തിൽ ആദിത്യൻ അച്യുതാനന്ദൻ തായമ്പക അവതരിപ്പിച്ചപ്പോൾ.. കേരള പോലീസിൽ സബ് ഇൻസ്പെക്ടറായ പാലൂർ തെക്കെ പിഷാരത്ത് അച്ചുതാനന്ദന്റെയും കോങ്ങാട് ജി. യു. പി സ്കൂളിലെ അദ്ധ്യാപികയായ ആണ്ടാം പിഷാരത്ത് ജ്യോതിയുടെയും മകനാണ് ആദിത്യൻ 5+
"ആദിത്യന്റെ തായമ്പക"തേവക്കൽ മുക്കോട്ടിൽ പിഷാരത്ത് സന്തോഷിന്റെയും കൊണ്ടയുർ പിഷാരത്ത് സുജയയുടെ മകളായ അശ്വതി സന്തോഷ് തന്റെ ഫാഷൻ ഡിസൈൻ ഡിഗ്രി കോഴ്‌സ് പഠനത്തിന്റെ ഭാഗമായി ഡിസൈൻ ചെയ്ത കോസ്റ്റ്യുമുകൾ ഇവിടെ പ്രദർശിപ്പിക്കുന്നു. അത് ക്യാമറക്കുള്ളിലാക്കിയത് മണലി രാമപുരത്ത് പിഷാരത്ത് മോഹനന്റെയും കാണിനാട് പിഷാരത്ത് ഇന്ദിരയുടെയും മക്കളായ രാകേഷ് മോഹൻ രാജീവ് മോഹൻ(Art I) എന്നിവരാണ്. – സന്തോഷ് കുമാർ, എറണാകുളം 9+
"ഫാഷൻ ഡിസൈനർ വിദ്യാർത്ഥിനിയുടെ രൂപകല്‌പനകൾ"സംസ്ഥാനസർക്കാരിന്റെ പരമോന്നത വാദ്യകലാ പുരസ്കാരമായ പല്ലാവൂർ അപ്പു മാരാർ പുരസ്കാരം കരസ്ഥമാക്കിയ ഇലത്താളവാദ്യകുലപതി ശ്രീ പല്ലാവൂർ രാഘവപ്പിഷാരടിയെ ഈ വരുന്ന മഹാശിവരാത്രി ദിവസം ദീപാരാധനക്ക് ശേഷം പല്ലാവൂർ പൗരാവലിയുടെയും പല്ലാവൂർ ശിവക്ഷേത്രം ഉത്സവാഘോഷ സമിതിയുടെയും ആഭിമുഖ്യത്തിൽ ആദരിക്കുന്നു . ചടങ്ങിൽ പദ്മശ്രീ കലാമണ്ഡലം ശിവൻ നമ്പൂതിരി രാഘവ പിഷാരോടിക്ക് പൊന്നാട അണിയിച്ച് പ്രശസ്‌തിഫലകം സമ്മാനിക്കും . 3+
"രാഘവാദരം"ചൊവ്വര ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം 16-2-2020 ഞായറാഴ്ച ഉച്ച തിരിഞ്ഞ് മൂന്നു മണിക്ക് പൊതിയിൽ പിഷാരത്ത് ശ്രീ ഗോപാലകൃഷ്ണ പിഷാരോടിയുടെ (അനിയേട്ടൻ ) വസതിയിൽ വെച്ച് പ്രസിഡണ്ട് സി.കെ.ദാമോദര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ, ശ്രീ എ.പി.രാഘവന്റെ ഈശ്വര പ്രാർത്ഥനയോടേയും ശ്രീമതി. സൗമിനി പീതാംബരന്റെ നാരായണീയ പാരായണത്തോടെയും കൂടി ആരംഭിച്ചു. കഴിഞ്ഞ ദിവസം അന്തരിച്ച Dr. ടി. ശ്രീകുമാർ ഉൾപ്പെടെ കഴിഞ്ഞ മാസം അന്തരിച്ച എല്ലാ സമാജംഗങ്ങളുടേയും സ്മരണയ്ക്കായ് യോഗം ഒരു മിനുട്ട് മൗനം ആചരിച്ചു. ഗൃഹനാഥൻ തന്റെ സ്വതസിദ്ധമായ പ്രഭാഷണശൈലിയിൽ നമ്മുടെ സമാജംഗങ്ങളുടെ കൂട്ടായ്മയുടെ ആവശ്യകതയെ പറ്റിയും, ചൊവ്വര ശാഖയുടെ മാതൃകാപരമായ പ്രവർത്തനങ്ങളെപ്പറ്റിയും പറഞ്ഞുകൊണ്ട് യോഗത്തിന്നെത്തിയവരെ സ്വാഗതം ചെയ്തു. ഈ യോഗത്തിൽ എത്തിച്ചേർന്ന ക്ഷണിക്കപ്പെട്ട അഥിതികളായ…
"ചൊവ്വര ശാഖ 2020 ഫെബ്രുവരി മാസ യോഗം"– മുരളി മാന്നനൂർ ബാംഗ്ലൂരിൽ നിന്നും കേരളത്തിലേ പാലക്കാട്ടേക്ക് തന്റെ സൈക്കിളിൽ 456 കിലോമീറ്റർ സവാരി ചെയ്തെത്തിയ ഒരാളെ നമുക്ക് പരിചയപ്പെടാം. സൈക്ലിങിലും, മത്സ്യം വളർത്തലിലും പ്രത്യേക അഭിരുചി പുലർത്തുന്ന നാരായണൻ ഗോപിനാഥ് ആണ് ഈയിടെ ഇത്രയും ദൂരം സൈക്കിളിൽ താണ്ടി എത്തിയത്. പരേതനായ കുളപ്പുള്ളി തെക്കേപ്പാട്ട് പിഷാരത്ത് ഗോപിനാഥൻറെയും പെരിങ്ങോട് വടക്കേ പിഷാരത്ത് വിജയത്തിന്റേയും മകനാണ് നാരായണൻ ഗോപിനാഥ്. ഭാര്യ ബീന പിഷാരോടി, മകൻ അഭി പിഷാരോടി. നാരായണൻ ഗോപിനാഥന് അഭിനന്ദനങ്ങൾ 3+
"സൈക്ലിസ്റ്റ് നാരായൺ ഗോപിനാഥൻ"
Recent Comments