ഡോ. പ്രമോദ് പിഷാരോടിയും സംഘവും ചേർന്ന് പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പ്രബന്ധം Nature Communications Biology എന്ന Nature Research ജേണലിൽ ഈയിടെ പ്രസിദ്ധീകരിക്കുകയുണ്ടായി. Link to the Article. https://www.nature.com/articles/s42003-020-1093-z പേശീചാലക നാഡിയെ ബാധിക്കുന്ന Amyotrophic Lateral Sclerosis(ALS) എന്ന മാരകമായ ന്യൂറോളജിക്കൽ രോഗാവസ്ഥയെ നേരത്ത കണ്ടുപിടിക്കാൻ ഉതകുന്ന ഒരു കണ്ടുപിടുത്തമാണ് ഇവർ നടത്തിയിരിക്കുന്നത്. യു.എസിൽ, മിനസോട്ട (Minnesota)യിൽ, Center for Magnetic Resonance Research (CMRR), University of Minnesota (UMN)യിൽ ഗവേഷകനായി(Scientist) ജോലിനോക്കുന്ന പ്രമോദ് 2013-14 ൽ Brain image analysisലാണ് തന്റെ ആദ്യത്തെ ഗവേഷണം തുടങ്ങിയത്. പിന്നീട് വിവിധ വിഷയങ്ങളിൽ ഗവേഷണം നടത്തിയ പ്രമോദ് പാലക്കാടു NSS Engineering Collegeൽ…
"ഡോ. പ്രമോദ് പിഷാരോടിയുടെ പുതിയ ഗവേഷണ പ്രബന്ധം"Archives: News
News about Sakhas
ആര്യ വിനയൻ ലോവർ സെക്കണ്ടറി സ്കോളർഷിപ്പ് പരീക്ഷയിൽ വിജയം നേടി. ആര്യ പാലക്കാട് മുണ്ടൂർ ഗവ. എൽ പി സ്കൂളിൽ നിന്നും നാലാം തരം നിന്നും പാസ്സായി, ഈ വർഷം 5ൽ മുണ്ടൂർ ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്നു. കോങ്ങാട് ശാഖയിലെ മണക്കുളങ്ങര പിഷാരത്ത് വിനയന്റെയും തൃവിക്രമപുരത്ത് പത്മാലയത്തിൽ രാജശ്രീയുടെയും മകളാണ് ആര്യ. ആര്യയ്ക്ക് വെബ്‌സൈറ്റിന്റേയും പിഷാരോടി സമാജത്തിന്റെയും അഭിനന്ദനങ്ങൾ ! 4+
"ആര്യ വിനയന് LSS സ്കോളർഷിപ്പ്"സമാജം രാമായണമാസത്തോടനുബന്ധിച്ച് സംഘടിപ്പിച്ച രാമായണ പാരായണം ജിയോ മീറ്റ് സംവിധാനത്തിൽ രണ്ടാം ദിനം പിന്നിട്ടു. യജ്ഞാചാര്യൻ ശ്രീ രാജൻ രാഘവന്റെ നേതൃത്വത്തിലാണ് ഈ പാരായണ സത്‌സംഗം നടക്കുന്നത്. ഒന്നാം ദിനം ശ്രീ രാമസ്തുതിയോടെയാണ് ബാലകാണ്ഡം തുടങ്ങിയത്. അതുകഴിഞ്ഞ് ശാരികപ്പൈതലിനോട് രാമായണകഥ പറഞ്ഞു തരാൻ അഭ്യർത്ഥിക്കുന്നു. തുടർന്ന് കിളി പറഞ്ഞു തുടങ്ങുന്നതായാണ് ആചാര്യൻ ശ്രീ രാമചരിതം അവതരിപ്പിക്കുന്നത്. തുടർന്ന് ഇഷ്ടദേവതമാരേയും ഗുരുജനങ്ങളേയും വന്ദിക്കുന്നു. രാമായണമാഹാത്മ്യം, ഉമാമഹേശ്വരസംവാദം. ഹനുമാനു നല്കുന്ന തത്ത്വോപദേശം, രാമാവതാരകാരണം എന്നിവ വിശദമാക്കുന്നു. ഇത്രയും ഭാഗം വരുന്ന 515 വരികൾ ആദ്യ ദിനം പാരായണം ചെയ്തു. ആദ്യ ദിനം ശ്രീ. രാജൻ രാഘവനെ കൂടാതെ പതിനൊന്നോളം പേർ വായിച്ചു രണ്ടാം ദിനമായ ഇന്ന് 1)ദശരഥൻെറ പുത്രലാഭാലോചന…
"ഓൺലൈൻ രാമായണ പാരായണം രണ്ടാം ദിവസം പിന്നിട്ടു"ഉത്തര കേരളത്തിൽ, മലബാറിൽ കർക്കിട സംക്രാന്തിയോടനുബന്ധിച്ചുള്ള ഒരു ചടങ്ങിനെപ്പറ്റി ശ്രീമതി രാധ പ്രഭാകരൻ വിശദമാക്കുന്നു. കേരളത്തിൽ 1.കലിയനുകൊടുക്കൽ …. 2.പൊട്ടീനെ /ചേട്ടെ കളയൽ രണ്ടും രണ്ടു ദിവസമായിട്ടാണ് പല സ്ഥലങ്ങളിലും നടത്താറ്. എൻറെ വീട്ടിൽ (Manjeri side) രണ്ടും കൂടി ഒരു ദിവസമാണ്. കർക്കിടകം ഒന്നാംതിയ്യതി. വീടും ചുറ്റുഭാഗവും വൃത്തിയാക്കി കുപ്പകൾ ഒരു മുറത്തിലോ പാളയിലോ ആക്കി കറുത്ത ഉരുള, ചുവന്ന ഉരുള, കുററിച്ചൂല് (ചേട്ടയായി സങ്കല്പം), ഏണി, കോണി,കാള, പിന്നെ കലിയനുള്ള ഭക്ഷണമായി വെളുത്ത ഉരുള, മങ്ങാകൂട്ടാൻ / മോരൊഴിച്ച് കൂട്ടാൻ, ചക്കക്കൂട്ടാൻ , വറുത്തപ്പേരി, പപ്പടം, കണ്ണിമാങ്ങ ഇവയെല്ലാം കൂടി ഒരു മുറത്തിലോ പാളയിലോ വെച്ച് സന്ധ്യക്ക് വീട്ടിൽ നിന്നും കുറച്ച് ദൂരേ…
"കർക്കിടക ശുചീകരണം – കലിയനു കൊടുക്കൽ"അഖില രവീന്ദ്രൻ 2019-20 ലെ അപ്പർ സെക്കണ്ടറി സ്‌കൂൾ സ്‌കോളർഷിപ്പ് പരീക്ഷയിൽ വിജയിച്ചു. വടക്കാഞ്ചേരി ശാഖയിലെ ചേലക്കര അയോദ്ധ്യ പിഷാരത്തിൽ രവീന്ദ്രന്റെയും, കൊളത്തൂർ ‘കരുണ’യിലെ മായയുടേയും മകളാണ് അഖില. ചേലക്കര LFGHSS ലെ എട്ടാം തരം വിദ്യാർത്ഥിനിയാണ്. അഖിലക്ക് വെബ് സൈറ്റിന്റേയും പിഷാരോടി സമാജത്തിന്റെയും അഭിനന്ദനങ്ങൾ! . 1+
"അഖിലക്ക് അപ്പർ സെക്കണ്ടറി സ്‌കൂൾ സ്കോളർഷിപ്പ്"ശ്രിയ .ആർ. അപ്പർ സെക്കണ്ടറി സ്‌കൂൾ സ്‌കോളർഷിപ്പ് പരീക്ഷയിൽ വിജയിച്ചു. കോട്ടയം ശാഖയിലെ മേമുറി കുന്നത്ത് പിഷാരത്ത് രാധാകൃഷ്ണന്റെയും ബീനയുടെയും പുത്രിയാണ് എട്ടാം തരം വിദ്യാർത്ഥിയായ ശ്രിയ. കൂടാതെ ശ്രിയക്ക് 2019-20 ലെ സംസ്കൃത സ്‌കോളർഷിപ്പും, കമ്പ്യൂട്ടർ – IT മലയാളം typing ഒന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. ശ്രിയക്ക് വെബ്‌സൈറ്റിന്റേയും പിഷാരോടി സമാജത്തിന്റെയും അഭിനന്ദനങ്ങൾ! . 4+
"ശ്രിയക്ക് USS സ്‌കോളർഷിപ്പ്"ദർശൻ പ്രശാന്ത് ലോവർ സെക്കണ്ടറി സ്കോളർഷിപ്പ് പരീക്ഷയിൽ വിജയിച്ചു. ചെറുകര എ യു പി സ്‌കൂളിലെ അഞ്ചാം തരം വിദ്യാർത്ഥിയാണ് ദർശൻ. ചെറുകര എരവിമംഗലം ശ്രീകൃപയിൽ ധന്യയുടെയും(അലനല്ലൂർ അയ്യപ്പൻകാവ് പിഷാരം) പത്തിരിപ്പാല പ്രശാന്തത്തിൽ ശ്രീ പ്രശാന്ത് പ്രഭാകരന്റെയും(കണ്ണനൂർ പിഷാരം) മകനാണ് ദർശൻ. ദർശന് വെബ്‌സൈറ്റിന്റേയും പിഷാരോടി സമാജത്തിന്റെയും അഭിനന്ദനങ്ങൾ ! 3+
"ദർശൻ പ്രശാന്ത് ലോവർ സെക്കണ്ടറി സ്കോളർഷിപ്പ് വിജയി"നിരഞ്ജന രഞ്ജിത്ത് ലോവർ സെക്കണ്ടറി സ്കോളർഷിപ് പരീക്ഷയിൽ വിജയിയായി. പട്ടാമ്പി CGM English മീഡിയം ഹയർ സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം തരം വിദ്യാർത്ഥിനിയാണ് നിരഞ്ജന. വാടാനാംകുറുശ്ശി നടുവിൽ പിഷാരത്ത് രഞ്ജിത്ത് ഉണ്ണിക്കൃഷ്ണന്റെയും മഹാദേവമംഗലം പിഷാരത്ത് രമ്യയുടെയും മകളാണ് നിരഞ്ജന. നിരഞ്ജനക്ക് വെബ്‌സൈറ്റിന്റേയും പിഷാരോടി സമാജത്തിന്റെയും അഭിനന്ദനങ്ങൾ ! 2+
"നിരഞ്ജന രഞ്ജിത്തിന് ലോവർ സെക്കണ്ടറി സ്കോളർഷിപ്പ്"നവജ്യോത് 80 ൽ 75 മാർക്ക് നേടി ഈ വർഷത്തെ ലോവർ സെക്കണ്ടറി സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം നേടി. പാലൂർ എ എൽ പി സ്‌കൂൾ നാലാം ക്ലാസ് വിദ്യാർത്ഥി ആയ നവ്‌ജ്യോത് മഞ്ചേരി ശാഖാ അംഗങ്ങളായ ചെമ്മലശ്ശേരി രമാ നിവാസിൽ വി.പി. രമയുടെയും , ചെമ്മലശ്ശേരി ഉഷസിൽ ജയപ്രകാശിന്റെയും മകനാണ്. നവ്‌ജ്യോതിന് വെബ്‌സൈറ്റിന്റേയും പിഷാരോടി സമാജത്തിന്റെയും അഭിനന്ദനങ്ങൾ ! 3+
"നവ്‌ജ്യോതിന് സ്‌കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം"കേരള ഗവണ്മെന്റ് Lower Secondary Scholarship പരീക്ഷയിൽ കുമാരി എം പി ഗംഗ വിജയിച്ചു. മലപ്പുറം St. Gemmaas ഗേൾസ് ഹൈ സ്‌കൂൾ അഞ്ചാം തരം വിദ്യാർത്ഥിനിയാണ് ഗംഗ. മഞ്ചേരി ശാഖാംഗങ്ങളായ പുത്തൂർ പിഷാരത്ത് ജയന്റേയും മണക്കുളങ്ങള പിഷാരത്ത് അനിലയുടെയും മകളാണ് ഗംഗ. ഗംഗക്ക് വെബ്‌സൈറ്റിന്റേയും പിഷാരടി സമാജത്തിന്റെയും അഭിനന്ദനങ്ങൻ! 9+
"എം പി ഗംഗക്ക് LSS Scholarship"










Recent Comments