അവാർഡ് സമ്മേളനം ഡിസംബർ 20 നു തൃശൂർ എലൈറ്റ് ഹോട്ടലിൽ

പിഷാരോടി എഡ്യൂക്കേഷണൽ & വെൽഫെയർ സൊസൈറ്റി അവാർഡ്, സ്‌കോളർഷിപ് വിതരണ സമ്മേളനം ഡിസംബർ 20 (20/12/2020) ഞയറാഴ്ച്ച നടത്തുന്നു. വേദി : ഹോട്ടൽ എലൈറ്റ് ഇൻറർനാഷണൽ തൃശൂർ സമയം : 10 A M കാര്യപരിപാടികൾ പ്രാർത്ഥന: സ്വാഗതം : കെ പി ഹരികൃഷ്ണൻ, ജനറൽ സെക്രട്ടറി, പിഷാരോടി സമാജം അനുശോചനം: അദ്ധ്യക്ഷ പ്രസംഗം : ശ്രീ A രാമചന്ദ്ര പിഷാരോടി, പ്രസിഡണ്ട് , പിഷാരോടി സമാജം അവാർഡ്& സ്കോളർഷിപ് വിതരണ സമ്മേളനം ഉദ്ഘാടനവും അവാർഡ്  വിതരണവും: ശ്രീ T N പ്രതാപൻ, ബഹുമാനപ്പെട്ട MP. അവാർഡ് & സ്കോളർഷിപ് ജേതാക്കളെ പരിചയപ്പെടുത്തൽ : ശ്രീ V P മധു സെക്രട്ടറി PE& WS ആശംസ :…

"അവാർഡ് സമ്മേളനം ഡിസംബർ 20 നു തൃശൂർ എലൈറ്റ് ഹോട്ടലിൽ"

ഡോ. പ്രമോദ് പിഷാരടി “പടവുകൾ-Talk with Achievers” പരിപാടിയിൽ

സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) ന്റെ “പടവുകൾ-Talk with Achievers” എന്ന പരിപാടിയിൽ പരിപാടിയിൽ ഇമേജിങ് സയന്റിസ്റ്റും, ഈയിടെ ചാൻസ് സക്കർബർഗ് ഇനിഷിയെറ്റിവ് ഗ്രാന്റ് ലഭിക്കുകയും ചെയ്ത പ്രമോദ് പിഷാരടി വിശിഷ്ടാതിഥി ആയെത്തുന്നു. വിദ്യാർത്ഥികൾക്ക് സമൂഹത്തിലെ വിവിധ മേഖകളിൽ മികവ് തെളിയിച്ചാവുരുമായി സംവദിക്കാനൊരിടം എന്ന നിലയിൽ എല്ലാ തിങ്കളാഴ്ചയും SPC നടത്തുന്ന ഒരു വെബിനാർ ആണ് ഇത്. സ്കൂൾ വിദ്യാർത്ഥികൾ ക്ക് ഒരു ജനാധിപത്യ സമൂഹത്തിന്റെ ഭാവി നേതാക്കളായി പരിണമിക്കാൻ പരിശീലനം നൽകുന്ന ഒരു സ്കൂൾ അധിഷ്ഠിത യുവജന വികസന സംരംഭമാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) പദ്ധതി. നിയമം, അച്ചടക്കം, പൗരബോധം, സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് സഹാനുഭൂതി, സാമൂഹിക തിന്മകൾക്കെതിരായ പ്രതിരോധം എന്നിവ. സാമൂഹിക…

"ഡോ. പ്രമോദ് പിഷാരടി “പടവുകൾ-Talk with Achievers” പരിപാടിയിൽ"

പൂജാ പാത്രങ്ങൾ, ആവണപലകൾ എന്നിവ P N സുരേന്ദ്ര പിഷാരോടി സംഭാവനയായി നൽകി

തൃശൂരിലുള്ള പിഷാരോടി സമാജം  ആസ്ഥാനമന്ദിരത്തിൽ പിഷാരോടിമാരുടെ എല്ലാ ചടങ്ങുകളും നടത്തുന്നതിനുവേണ്ടിയുള്ള പൂജാ പാത്രങ്ങൾ, 10 ആവണപലകൾ എന്നിവ കോട്ടയം ശാഖാ മുൻ സെക്രട്ടറി ശ്രീ P N സുരേന്ദ്രപിഷാരോടിയും സഹധർമ്മിണി കമല പിഷാരസ്യാരും സംഭാവനയായി നല്കി. സമാജം പ്രസിഡണ്ട് ശ്രീ രാമചന്ദ്രപിഷാരടി, ജന സെക്രട്ടറി ശ്രീ കെ പി. ഹരികൃഷ്ണൻ എന്നിവർ ശ്രീ സുരേന്ദ്രപിഷാരോടിയുടെ കോട്ടയം നീണ്ടൂരിലുള്ള വസതിയിൽ വെച്ച് ഏറ്റുവാങ്ങി. PP & TDT ജോ സെക്രട്ടറി ശ്രീ അശോക് കുമാർ എറണാകുളം ശാഖാ മുൻ സെക്രട്ടറി ശ്രീ രാധാകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു. ശ്രീ സുരേന്ദ്ര പിഷാരോടിക്കും കുടുംബത്തിനും നന്ദി അറിയിക്കുന്നു.   7+

"പൂജാ പാത്രങ്ങൾ, ആവണപലകൾ എന്നിവ P N സുരേന്ദ്ര പിഷാരോടി സംഭാവനയായി നൽകി"

ശ്രീലക്ഷ്മി അനിൽകുമാർ “BEST OUTGOING STUDENT”

ഒമാനിലെ ഇന്ത്യൻ സ്കൂൾ അൽ സീബ് 2020-21 അദ്ധ്യയന വർഷത്തെ ‘ BEST OUTGOING STUDENT ‘ പുരസ്കാരത്തിന് ശ്രീലക്ഷ്മി അനിൽകുമാർ അർഹയായി. പഠന മികവിന് കൂടാതെ കലാകായിക മേഖലകളിലെയും പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. KG1  മുതൽ ഇന്ത്യൻ സ്കൂൾ അൽ സീബിൽ പഠിക്കുന്ന ശ്രീലക്ഷ്മി സ്കൂൾ കൌൺസിൽ ‘Cultural Coordinator’ കൂടിയാണ്. പന്ത്രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായ ശ്രീലക്ഷ്മി നെല്ലായി ‘ശോഭനം ‘ പിഷാരത്തെ ശ്രീകലയുടെയും കാലടി ‘മുണ്ടങ്ങാമഠം ‘ പിഷാരത്തെ അനിൽകുമാറിന്റെയും മകളാണ്. 12+

"ശ്രീലക്ഷ്മി അനിൽകുമാർ “BEST OUTGOING STUDENT”"

അനന്യ സതീഷ് പിഷാരോടി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ മൂന്നാം തവണയും ഇടം നേടി

ഗുജറാത്ത് ഗാന്ധി നഗറിൽ നിന്നുമുള്ള അനന്യ സതീഷ് പിഷാരോടി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ മൂന്നാം തവണയും ഇടം നേടി. ഭക്ഷണ പദാർത്ഥങ്ങളുടെ കളിമണ്ണിൽ തീർത്ത ലഘുരൂപങ്ങൾ(miniature) ഏറ്റവും കൂടുതൽ നിർമ്മിച്ച് നൽകിക്കൊണ്ടാണ് ഇത്തവണ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയത്. ഇതിനു മുമ്പ് 2018ൽ ഏറ്റവും കൂടുതൽ രേഖാചിത്രങ്ങൾ(sketches) വരച്ച് പ്രദർശിപ്പിച്ചതായിരുന്നു ആദ്യ പ്രകടനം. പിന്നീട് 2019ൽ 10 വയസ്സും ഒരു മാസവും ഉള്ളപ്പോൾ “ദി പ്ലാസ്റ്റിക് മോൺസ്റ്റർ’ എന്ന പുസ്തകം എഴുതി പ്രസിദ്ധീകരിച്ചുകൊണ്ടാണ് രണ്ടാമത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയത്. പനങ്ങാട്ടുകര പിഷാരത്ത് സതീഷ് പിഷാരോടിയുടെയും ശുകപുരത്ത് പിഷാരത്ത് ഗീത സതീഷ് പിഷാരോടിയുടെയും മകളാണ് അനന്യ. അനന്യക്ക് പിഷാരോടി…

"അനന്യ സതീഷ് പിഷാരോടി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ മൂന്നാം തവണയും ഇടം നേടി"

വിഷ്ണുദേവിന്റെ തായമ്പക അരങ്ങേറ്റം

തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ കഴകക്കാരനായ തൃപ്രയാർ പടിഞ്ഞാറേ പിഷാരത്ത് രാമചന്ദ്രന്റെയും പ്രിയ രാമചന്ദ്രറെയും പുത്രൻ വിഷ്ണുദേവിന്റെയും സഹപാഠികളായ ജയചന്ദ്രമാരാർ, വിഷ്ണു റാം എന്നിവരുടെയും തായമ്പക അരങ്ങേറ്റം തൃപ്രയാർ ഏകാദശിയോടനുബന്ധിച്ച് ഡിസംബർ 5, 6, 7 എന്നീ ദിവസങ്ങളിലായി ദീപാരാധനയ്ക്ക് ശേഷം തൃപ്രയാറപ്പന്റെ സന്നിധിയിൽ, തൃപ്രയാർ മഹേഷ് മാരാരുടെ ശിക്ഷണത്തിൽ നടക്കുന്നു. ഈ കുരുന്നു പ്രതിഭകൾക്ക് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും ആശംസകൾ 6+

"വിഷ്ണുദേവിന്റെ തായമ്പക അരങ്ങേറ്റം"

ഡോ. പ്രമോദ് പിഷാരോടിയുടെ ന്യൂറോളജിക്കൽ(നാഡീശാസ്ത്ര) പഠനങ്ങൾക്കായി CZI ഗ്രാൻറ്

മിനസോട്ട സർവ്വകലാശാലയിൽ (Center for Magnetic Resonance Research) ഗവേഷണം നടത്തുന്ന ഡോ. പ്രമോദ് പിഷാരോടി പ്രശസ്തമായ CZI ഗ്രാൻറ്നു അർഹനായി. ഇത് ഒരു ‘ഇമേജിംഗ് സയന്റിസ്റ്റ്’ ഗ്രാന്റാണ്, ലോകമെമ്പാടുമുള്ള 22 ഇമേജിംഗ് ശാസ്ത്രജ്ഞർക്ക് ഇത്തരത്തിൽ ഗ്രാന്റ് ലഭിച്ചതിൽ ഒരാളാണ് ഡോ പ്രമോദ്. ന്യൂറോ ഡിജെനറേറ്റീവ് രോഗങ്ങളായ അമിയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ് (ALS), പാർക്കിൻസൺസ് രോഗം, അറ്റാക്സിയ എന്നിവ നേരത്തേ കണ്ടുപിടിക്കുക എന്ന ഉദ്ദേശ്യ ലക്ഷ്യത്തോടെ ഡോ. പ്രമോദ് പിഷാരോടി നടത്തുന്ന ഗവേഷണത്തിനു ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവ്( CZI) ആണ് ഗ്രാന്റ് അനുവദിച്ചത്. യു എസ് ഡോളർ 686,000(ഏകദേശം 5 കോടി ഇന്ത്യൻ രൂപ)യുടേതാണ് 5 വർഷം നീണ്ടു നിൽക്കുന്ന ഈ പ്രോജക്ടിനായി അനുവദിച്ചത്. ഫെയ്‌സ്…

"ഡോ. പ്രമോദ് പിഷാരോടിയുടെ ന്യൂറോളജിക്കൽ(നാഡീശാസ്ത്ര) പഠനങ്ങൾക്കായി CZI ഗ്രാൻറ്"

അയന രബീന്ദ്രൻ Flowers USA Sing N Win സംഗീതപരിപാടിയുടെ സെമി ഫൈനലിൽ

അമേരിക്കയില്‍നിന്ന് മലയാളി പ്രേക്ഷകര്‍ ഹൃദയത്തില്‍ ഏറ്റെടുത്ത Flowers USA Sing N Win സംഗീത മാമാങ്കത്തിന്റെ സെമി ഫൈനലില്‍ നിന്നും ഫൈനൽസിൽ മാറ്റുരക്കുവാനായി നമുക്കിടയിലെ ഒരു കൊച്ചു ഗായികയും. ഓണം സ്പ്ലാഷിലൂടെ നമുക്കേവർക്കും സുപരിചിതയായ അയന രബീന്ദ്രനാണ് ഈ കൊച്ചു മിടുക്കി. ചെറുകര പിഷാരത്ത് ദിനേശ് രബീന്ദ്രന്റെയും ആമയൂർ പിഷാരത്ത് വന്ദനയുടെയും മകളാണ് അയന അയനക്ക് ആശംസകൾ https://fb.watch/21RjLWAj4U/ 4+

"അയന രബീന്ദ്രൻ Flowers USA Sing N Win സംഗീതപരിപാടിയുടെ സെമി ഫൈനലിൽ"

അർജ്ജുൻ കദളീവനവും സംഘവും ബാങ്ക് ഓഫ് കാനഡ ഗവർണറുടെ ഉപദേശകർ

ബാങ്ക് ഓഫ് കാനഡയുമായി തങ്ങളുടെ ചിന്തകൾ പങ്കിടാൻ അവസരം ലഭിച്ചതിന് ശേഷം Thompson Rivers University വിദ്യാർത്ഥികളുടെ ഒരു ചെറു സംഘം ആഘോഷത്തിമർപ്പിലാണ്. സംഘത്തെ നയിക്കുന്നതാകട്ടെ ഒരു പിഷാരോടി യുവാവ്. കാനഡയുടെ സാമ്പത്തിക രംഗത്തെ വാർഷിക പണനയത്തിന്റെ പങ്കിനെ കുറിച്ച് മനസ്സിലാക്കുന്നതിന് രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു സർവ്വകലാശാലാ മത്സരമായ ഗവർണർ ചലഞ്ചിൽ പങ്കെടുത്ത് പ്രത്യേക അഭിനന്ദനങ്ങൾ ലഭിച്ചതാണ് ഈ സന്തോഷത്തിനു കാരണം. അണ്ടർഗ്രാജുവേറ്റ് വിദ്യാർത്ഥികൾക്കിടയിൽ സാമ്പത്തിക ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിന് ബാങ്ക് ഓഫ് കാനഡയാണ് വാർഷിക പരിപാടി സംഘടിപ്പിക്കുന്നത്. ഈ വർഷം വെല്ലുവിളി വളരെ നിർണ്ണായകമാണ്, കാരണം പകർച്ചവ്യാധിയും സാമ്പത്തിക മാന്ദ്യവും. പണപ്പെരുപ്പം കുറഞ്ഞതും സുസ്ഥിരവും ആയി നിലനിർത്തണമെങ്കിൽ എടുക്കേണ്ട തീരുമാനങ്ങളിലെത്താൻ – 2% പണപ്പെരുപ്പ ലക്ഷ്യം…

"അർജ്ജുൻ കദളീവനവും സംഘവും ബാങ്ക് ഓഫ് കാനഡ ഗവർണറുടെ ഉപദേശകർ"

പോരൂരിൻ്റെ രാമചന്ദ്രക്കല പ്രകാശനം ചെയ്തു

ശ്രീ ഉണ്ണികൃഷ്ണൻ ഗോവിന്ദപുരം തന്റെ വാദ്യഗുരുനാഥൻ പോരൂർ രാമചന്ദ്രമാരാരെ കുറിച്ച് എഴുതിയ ഗ്രന്ഥം “പോരൂരിൻ്റെ രാമചന്ദ്രക്കല” എന്ന പുസ്തകത്തിന്റെ പ്രകാശനം വാദ്യാഭിരാമത്തിന്റെ വേദിയിൽ വെച്ച് 22-11-2020 ഞായറാഴ്ച മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ കരിയന്നൂർ തിരുമേനിക്കു നൽകി നിർവഹിച്ചു. കോഴിക്കോട് ശാഖാ സെക്രട്ടറിയാണ് ശ്രീ ഉണ്ണികൃഷ്ണൻ ഗോവിന്ദപുരം. കൂടാതെ സ്വന്തമായി വാദ്യ വിദ്യാലയം നടത്തുന്നു, വാദ്യോപകരണങ്ങൾ നിർമ്മിച്ച് നൽകുന്നു. വാദ്യജീവിതത്തിലെ പഴയ കാലഘട്ടത്തെ കുറിച്ചും, വന്ന വ്യത്യാസങ്ങളെക്കുറിച്ചും കൂടെ വർത്തിച്ച മൺമറിഞ്ഞകലാകാരന്മാരെ കുറിച്ചും, ക്ഷേത്രാടിയന്തിര ചടങ്ങുകളെ കുറിച്ചും ഇതിൽ വിവരിക്കുന്നുണ്ട് കോപ്പി ആവശ്യമുള്ളവർ 150 രൂപ അയച്ച് ഈ നമ്പറിൽ 7012998077 വിളിക്കാവുന്നതാണ് . 0

"പോരൂരിൻ്റെ രാമചന്ദ്രക്കല പ്രകാശനം ചെയ്തു"