പോരൂരിൻ്റെ രാമചന്ദ്രക്കല പ്രകാശനം ചെയ്തു

ശ്രീ ഉണ്ണികൃഷ്ണൻ ഗോവിന്ദപുരം തന്റെ വാദ്യഗുരുനാഥൻ പോരൂർ രാമചന്ദ്രമാരാരെ കുറിച്ച് എഴുതിയ ഗ്രന്ഥം “പോരൂരിൻ്റെ രാമചന്ദ്രക്കല” എന്ന പുസ്തകത്തിന്റെ പ്രകാശനം വാദ്യാഭിരാമത്തിന്റെ വേദിയിൽ വെച്ച് 22-11-2020 ഞായറാഴ്ച മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ കരിയന്നൂർ തിരുമേനിക്കു നൽകി നിർവഹിച്ചു.

കോഴിക്കോട് ശാഖാ സെക്രട്ടറിയാണ് ശ്രീ ഉണ്ണികൃഷ്ണൻ ഗോവിന്ദപുരം. കൂടാതെ സ്വന്തമായി വാദ്യ വിദ്യാലയം നടത്തുന്നു, വാദ്യോപകരണങ്ങൾ നിർമ്മിച്ച് നൽകുന്നു.

വാദ്യജീവിതത്തിലെ പഴയ കാലഘട്ടത്തെ കുറിച്ചും, വന്ന വ്യത്യാസങ്ങളെക്കുറിച്ചും കൂടെ വർത്തിച്ച മൺമറിഞ്ഞകലാകാരന്മാരെ കുറിച്ചും, ക്ഷേത്രാടിയന്തിര ചടങ്ങുകളെ കുറിച്ചും ഇതിൽ വിവരിക്കുന്നുണ്ട്

കോപ്പി ആവശ്യമുള്ളവർ 150 രൂപ അയച്ച് ഈ നമ്പറിൽ 7012998077 വിളിക്കാവുന്നതാണ് .

0

Leave a Reply

Your email address will not be published. Required fields are marked *