തുവ്വൂർ ഗോവിന്ദ പിഷാരോടി ട്രസ്റ്റിന്റെ ഉദ്‌ഘാടനവും ചന്ദ്രലേഖ സന്തോഷിൻറെ കഥകളി സംഗീത അരങ്ങേറ്റവും

പ്രശസ്ത സംഗീതജ്ഞനായിരുന്ന തുവ്വൂർ ഗോവിന്ദ പിഷാരോടി ഭാഗവതരുടെ ഓർമ്മക്കായി നടത്തുന്ന സംഗീതോത്സവം ഇന്ന്, 2022 മെയ് 1നു ശ്രീ ചെമ്മന്തട്ട വിഷ്ണു ക്ഷേത്രത്തിൽ വെച്ച് ഉച്ചക്ക് 2 മണി മുതൽ നടത്തുന്നു. ഇതിനായി രൂപം നൽകിയ തുവ്വൂർ ജി പി ഗോവിന്ദ പിഷാരോടി ഭാഗവതർ സ്മാരക  ട്രസ്റ്റിന്റെ ഉദ്‌ഘാടനവും ഇന്ന് ഇതേ വേദിയിൽ വെച്ച് സുപ്രസിദ്ധ ഗാനരചയിതാവും സംഗീതജ്ഞനുമായ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവ്വഹിക്കും. വൈകീട്ട് നടക്കുന്ന കുചേല വൃത്തം കഥകളിക്ക് ഗോവിന്ദ പിഷാരോടി ഭാഗവതരുടെ മകൾ ചന്ദ്രലേഖ സന്തോഷ് പദം ആലപിച്ച് കഥകളി സംഗീതത്തിൽ അരങ്ങേറ്റവും കുറിക്കുന്നു. ശ്രീമതി ചന്ദ്രലേഖക്ക് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും തുളസീദളത്തിന്റെയും ആശംസകൾ ! 4+

"തുവ്വൂർ ഗോവിന്ദ പിഷാരോടി ട്രസ്റ്റിന്റെ ഉദ്‌ഘാടനവും ചന്ദ്രലേഖ സന്തോഷിൻറെ കഥകളി സംഗീത അരങ്ങേറ്റവും"

ദേവധേയം ഓഡിറ്റോറിയം

പിഷാരോടി സമാജം ഗുരുവായൂർ ഗസ്റ്റ് ഹൌസിൽ പുതുതായി നിർമ്മിച്ച എയർ കണ്ടിഷൻഡ് മിനി ഓഡിറ്റോറിയത്തിന് ഇനി മുതൽ പേർ ദേവധേയം. ഇന്ന് രാവിലെ ഗുരുവായൂരിൽ 10 മണിക്ക് നടന്ന പ്രൗഢ ഗംഭീര ചടങ്ങിൽ ഓഡിറ്റോറിയത്തിന്റെ സമർപ്പണം രേഖ മോഹൻ ഫൗണ്ടേഷൻ ചെയർമാൻ ശ്രീ ടി പി മോഹനകൃഷ്ണൻ നിർവ്വഹിച്ചു. കേന്ദ്ര പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടി അദ്ധ്യക്ഷനായിരുന്നു. മുൻ പ്രസിഡണ്ടുമാർ ശ്രീ കെ പി ബാലകൃഷ്ണൻ, ശ്രീ. കെ എ പിഷാരോടി, ശ്രീ വി പി ബാലകൃഷ്ണൻ, ജന. സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ, പി പി & ടി ഡി ടി വൈസ് പ്രസിഡണ്ട് ശ്രീ കെ വേണുഗോപാൽ, പി പി…

"ദേവധേയം ഓഡിറ്റോറിയം"

രമേഷ് പിഷാരടിയുടെ No Way Out ഇന്ന് റിലീസ്

രമേഷ് പിഷാരടി നായകനായി എത്തുന്ന ചിത്രം No Way Out ഇന്ന് റിലീസ് ചെയ്യുന്നു. ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് നവാഗതനായ നിതിൻ ദേവിദാസും സഹതാരങ്ങളായി ധര്‍മജന്‍ ബോള്‍ഗാട്ടി, ബേസില്‍ ജോസഫ്, രവീണ എന്‍ എന്നിവരും ഒത്തു ചേരുന്നു. ചിത്രം നിർമ്മിച്ചിരിക്കുന്നത് Remosh M Sഉം സംഗീതം ഒരുക്കിയിരിക്കുന്നത് കെ ആർ രാഹുലും ആണ്. ക്യാമറാമാൻ വർഗീസ് ഡേവിഡ്, എഡിറ്റർ കെ ആർ മിഥുൻ. ഏപ്രിൽ 22 നു തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രം ഒരു സർവൈവൽ ത്രില്ലർ ആണ്. രമേഷിനും ചിത്രത്തിനും ഭാവുകങ്ങൾ നേരുന്നു.   4+

"രമേഷ് പിഷാരടിയുടെ No Way Out ഇന്ന് റിലീസ്"

ഭവന സമുന്നതി: ബാധ്യത രഹിത സർട്ടിഫിക്കറ്റ് വേണ്ട

സംസ്ഥാന മുന്നോക്കെ സമുദായ ക്ഷേമ കോർപറേഷൻ നടപ്പാക്കുന്ന ഭവന സമയുന്നതി പദ്ധതിയെലക്കു (2021-2022) അപേക്ഷ നൽകുമ്പോൾ ബാധ്യത രഹിത സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന നിബന്ധന(പഴയ ഫോമിലെ Sr. 14) ഒഴിവാക്കി. അപേക്ഷ നൽകുന്നതിനുള്ള അവസാന തിയ്യതി ഏപ്രിൽ 30 വരെ നീട്ടിയതായി ഡയറക്ടർ K C സോമൻ നമ്പ്യാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് http://www.kswcfc.orgസന്ദർശിക്കാം. പുതുക്കിയ ഫോം ഇവിടെ നിന്നും ഡൌൺലോഡ് ചെയ്യാം. bhavana_samunnathi_application (1)   ആദ്യ അറിയിപ്പ്   2+

"ഭവന സമുന്നതി: ബാധ്യത രഹിത സർട്ടിഫിക്കറ്റ് വേണ്ട"

നന്ദകുമാറിന്റെ ഗാനം ഇനി മുതൽ ശബരിമലയിലെ സുപ്രഭാതം

കുറുവംകുന്ന് പിഷാരത്ത് KP നന്ദകുമാർ എഴുതിയ, പ്രശസ്ത ഗായകൻ മധു ബാലകൃഷ്ണൻ ആലപിച്ച, കെ. എം. ഉദയൻ ഈണം പകർന്ന ആരിലും കനിയുമെന്നയ്യൻ എന്ന അയ്യപ്പ ഭക്തിഗാനം ഇനി മുതൽ ദിവസവും രാവിലെ ശബരിമല സന്നിധാനത്ത് ഉച്ചഭാഷിണിയിലൂടെ കേൾപ്പിക്കും. ഇന്നലെ രാവിലെ മുതലാണ് ഇത് ആരംഭിച്ചത് . മലയാള ഭക്തിഗാന രചന രംഗത്ത് തന്റേതായ ശൈലി കൊണ്ട് ഏവരുടെയും ശ്രദ്ധ നേടിയ നന്ദകുമാർ മണക്കുളങ്ങര പിഷാരത്ത് എം. പി. ഗോവിന്ദ പിഷാരടിയുടെയും കുറുവംകുന്ന് പിഷാരത്ത് കെ. പി. സരോജിനി പിഷാരസ്യാരുടെയും മകനാണ്. ഭാര്യ. വിജയ കുമാരി. മക്കൾ. കൃഷ്ണ, അരുണ മരുമകൻ. പ്രദീപ് പേരക്കുട്ടി: ആനയ് പ്രദീപ് നന്ദകുമാറിന് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ…

"നന്ദകുമാറിന്റെ ഗാനം ഇനി മുതൽ ശബരിമലയിലെ സുപ്രഭാതം"

സഹോദരങ്ങൾക്ക് സംസ്കൃത സ്‌കോളർഷിപ്പ്

കാരാക്കുറുശ്ശി നെല്ലമ്പാനി പിഷാരത്ത് രവി – സിത്താര  ദമ്പതികളുടെ മക്കളായ ശ്രേയ രവി(8 വയസ്സ്), സിദ്ധാർത്ഥ് രവി(6 വയസ്സ്) എന്നിവർ സംസ്‌കൃതം സ്കോളർഷിപ്പ് നേടി. ശ്രേയ കാരാക്കുറുശ്ശി AMUP സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയും സിദ്ധാർത്ഥ് അതേ സ്‌കൂളിലെ തന്നെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയുമാണ്. ഇരുവർക്കും പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ ! 7+

"സഹോദരങ്ങൾക്ക് സംസ്കൃത സ്‌കോളർഷിപ്പ്"

ആദികേശവിന് LSS സ്കോളർഷിപ്പ്

കേരള പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ LSS സ്കോളർഷിപ്പ് പരീക്ഷയിൽ ചൊവ്വര ശാഖയിലെ ചെങ്ങൽ പിഷാരത്ത് കൃഷ്ണകുമാർ – ഉഷകൃഷ്ണൻ ദമ്പതികളുടെ മകൻ ആദികേശവ്‌ കെ.യു. വിജയം കരസ്ഥമാക്കി. ആദികേശവ്‌.കാലടിയിലെ B S U P സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. ആദികേശവ് കെ.യു. വിന് സമാജത്തിൻ്റേയും വെബ്സൈറ്റിൻ്റേയും തുളസീദളത്തിൻ്റേയും അഭിനന്ദനങ്ങൾ!   4+

"ആദികേശവിന് LSS സ്കോളർഷിപ്പ്"