Vishnu Rajagopal has been awarded Ph. D in Theoretical Physics
"Dr. Vishnu Rajagopal awarded Ph. D in Theoretical Physics"Archives: News
News about Sakhas

ജൂനിയർ ചേംബർ ഇന്റർനാഷണൽ, തൃശൂർ നൽകുന്ന ജെയ്‌സീ ഗ്ലിറ്റ്‌സ് അവാർഡ് സിനി ആർട്ടിസ്റ്റ് ശ്രവണക്ക് ലഭിച്ചു.
സിനിമാ രംഗത്തെ ഉയർന്നു വരുന്ന അഭിനേത്രി എന്ന നിലക്ക് ചലച്ചിത്ര മേഖലയ്ക്ക് നൽകിയ ശ്രദ്ധേയമായ സംഭാവനകളെ പരിഗണിച്ചാണ് ശ്രവണയ്ക്ക് അവാർഡ്.
ജനുവരി 3 നു ശോഭ സിറ്റിയിലെ ക്ലബ് ഹൌസിൽ വെച്ച് നടന്ന അവാർഡ് നൈറ്റ് ചടങ്ങിലാണ് അവാർഡ് നൽകിയത്.
ശ്രവണക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ!
ആരതി മോഹനന് എഴാം റാങ്ക്. ആരതി മോഹനന് കാലികറ്റ് യൂണിവേഴ്സിറ്റി 2021-2022 ൽ നടത്തിയ M.Sc Physics പരീക്ഷയിൽ എഴാം റാങ്ക് ലഭിച്ചു. ആരതി പട്ടാമ്പി ശാഖയിലെ ഞാങ്ങാട്ടിരി പിഷാരത്തെ മോഹനന്റെയും തൃപ്പറ്റ പിഷാരത്തെ ധന്യയുടെയും മകളാണ്. ഭർത്താവ് അന്നമനട കല്ലൂർ പിഷാരത്തെ ഹരികൃഷ്ണൻ. സഹോദരൻ അരവിന്ദ് plus 2 വിദ്യാർത്ഥിയാണ്. ആരതിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റെയും തുളസീ ദളത്തിന്റെയും അഭിനന്ദനങ്ങൾ! 15+
"ആരതി മോഹനന് എഴാം റാങ്ക്"അനൂപ് രാഘവൻ സംവിധാനം ചെയ്ത മാല കഥ എന്ന ഹ്രസ്വ ചിത്രം ഇന്ന് യുട്യൂബിൽ റിലീസ് ചെയ്തു. ഡിസംബർ 24 നു സർഗ്ഗോത്സവ വേദിയിൽ ആയിരുന്നു ഈ ചിത്രത്തിന്റെ ആദ്യ പ്രദർശനം നടന്നത്. ഈ ഹ്രസ്വ ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ നിർവ്വഹിച്ചിരിക്കുന്നത് ഹരി പിഷാരോടിയാണ്. ഇതിൻറെ കഥയും തിരക്കഥയും ജിതിൻ ഗോപന്റെയാണ്. കൂടാതെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും ജിതിൻ തന്നെ. ജിതിനെ കൂടാതെ ശ്രീ രാജൻ രാഘവൻ, ജയ നാരായണൻ പിഷാരോടി, ഗോപൻ പഴുവിൽ എന്നിവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. പ്രശസ്ത സീരിയൽ സിനിമാ താരം അരുൺ രാഘവനാണ് ഇന്ന് ചിത്രത്തിന്റെ യുട്യൂബ് റിലീസ് നിർവ്വഹിച്ചത്. ചിത്രത്തിന്റെ ലിങ്ക് 16+
"മാല കഥ – ഹ്രസ്വ ചിത്രം"നാവികസേനയിൽ കമ്മഡോർ ആയി സേവനമനുഷ്ഠിക്കുന്ന വാടാനാംകുറുശ്ശി നടുവിൽ പിഷാരത്ത് പ്രദീപിന് 74 മത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ ലഭിച്ചു. നെല്ലംപാനി പിഷാരത്ത് ശ്രീ ഗോപാലന്റെയും വാടാനാംകുറുശ്ശി നടുവിൽ പിഷാരത്ത് ലക്ഷ്മിക്കുട്ടി പിഷാരസ്യാരുടെയും പുത്രനാണ് കമ്മഡോർ എൻ പി പ്രദീപ്. ഭാര്യ: ബിന്ദു പ്രദീപ്, മക്കൾ: അഞ്ജലി അൻമോൽ, ആകാശ്. ശ്രീ പ്രദീപിന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ ! https://www.manoramaonline.com/news/kerala/2023/01/25/gallantry-awards-2023-announced.html 14+
"കമ്മഡോർ എൻ പി പ്രദീപിന് വിശിഷ്ട സേവാ മെഡൽ"ഗാനഗന്ധർവ്വൻ Dr. K J യേശുദാസിന്റെ 83ാം ജന്മദിനം ഇക്കഴിഞ്ഞ പത്താം തിയ്യതി ആഘോഷിച്ചു. അദ്ദേഹം ആലപിച്ച ഏറ്റവും പുതിയ ഗാനം തരംഗിണി പുറത്തിറക്കി. വർണ്ണാഭമായ ചടങ്ങിൽ മലയാളത്തിന്റെ സൂപ്പർ മെഗാസ്റ്റാർ മമ്മൂട്ടി ഗാനത്തിന്റെ പ്രകാശനം നിർവ്വഹിച്ചു. ശ്രീ അനീഷ് നായർ സംവിധാനം ചെയ്ത മനോഹരമായ ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് ശ്രീ ശിവദാസ് വാരിയർ ആണ്. ഈ ഗാനത്തിൽ ശ്രീമതി രാധിക-ചിറങ്ങര പിഷാരം, ശ്രീമതി ആർ എസ് ശ്രീലേഖ , പെരുവാരം പിഷാരം, ശ്രീ മനോജ് രമേഷ്-വിളയിൽ പിഷാരം തുടങ്ങിയവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗാനം കാണാം.. 8+
"തനിച്ചൊന്നു കാണാൻ"Suraj Krishnan Aravindakshan cleared his C A Final Exam Conducted by the Institute of chartered accountants of India November 22 in his first attempt with Second Rank in Thrissur District
"Suraj Krishnan cleared C A Exam in first attempt with Second Rank"ജയ്‌പൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നൊമ്പരക്കൂട് എന്ന ചിത്രത്തിലെ അഭിനയത്തിന് ഹർഷിത പിഷാരോടിക്ക് ബെസ്റ്റ് സപ്പോർട്ടിങ് ആക്ട്രസ്സ് അവാർഡ് ലഭിച്ചു. ചലച്ചിത്ര ഗാനസംവിധായകൻ ആയ ജയൻ പിഷാരോടിയുടെയും മ്യൂസിക് തെറാപ്പിസ്റ്റ് ആയ സ്മിത പിഷാരോടിയുടെയും മകളാണ് ഹർഷിത. ഹർഷിതക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ 9+
"ഹർഷിത പിഷാരോടിക്ക് ബെസ്റ്റ് സപ്പോർട്ടിങ് ആക്ട്രസ്സ് അവാർഡ്"ഡിസംബർ 18ന് സമാജം ആസ്ഥാന മന്ദിരത്തിലുയർന്ന സർഗ്ഗോൽസവത്തിന് ഇന്നലെ രാത്രി ഉത്സവക്കൊടിയിറങ്ങി. ഈയിടെ അന്തരിച്ച കഥ കളി പ്രതിഭ കലാ മണ്ഡലം വാസു പിഷാരോടിയുടെ പേർ നൽകിയ കലാമണ്ഡലം വാസുപിഷാരോടി നഗറിൽ അദ്ദേഹത്തിന്റെ ഫോട്ടോക്ക് മുന്നിൽ വിളക്ക് കൊളുത്തി, മാല ചാർത്തി,പൂക്കൾ അർപ്പിച്ച് ജനറൽ സെക്രട്ടറിയുടെ അനുസ്മരണ വാക്കുകളിലൂടെ ആ ആത്മ പുണ്യവും അനുഗ്രഹവുമേറ്റാണ് ചടങ്ങുകളിലേക്ക് കടന്നത്. ആ സാന്നിദ്ധ്യാനുഗ്രഹം ഒപ്പമുണ്ടായിരുന്നു എന്നതിന് മൊത്തം പരിപാടികൾ ഗംഭീരമായി എന്നത് തന്നെയല്ലേ തെളിവ്? സർഗ്ഗോത്സവം ഏറ്റവും ശ്രദ്ധിക്കപ്പെടാൻ പോകുന്നത് ഉദ്ഘാടനത്തിലൂടെയും ഉദ്ഘാടകനിലൂടെയും അദ്ദേഹത്തിന്റെ ഉദ്ഘാടക ഭാഷണത്തിലൂടെയും ആകും. ഹരിയാനയിലെ ദീൻബന്ധു ചോട്ടുറാം യൂണിവേഴ്സിറ്റി ഓഫ് സയൻസസ് &ടെക്‌നോലോളജിയുടെ വൈസ് ചാൻസലർ പ്രൊഫസർ ഡോക്ടർ ശ്രീ ആനായത്ത് രാജേന്ദ്രകുമാർ…
"പൂരത്തിന് ബദലൊരു ചെറു ഉത്സവം തീർത്ത് സർഗ്ഗോൽസവം"
ഇന്ന് രാവിലെ 9 മണിക്ക് തൃശൂർ കലാമണ്ഡലം വാസു പിഷാരോടി നഗറിൽ(ഭാരതീയ വിദ്യാഭവൻ ഓഡിറ്റോറിയം) കേളിയോടെ പിഷാരോടിമാരുടെ മഹാ ഉത്സവത്തിന് സമാരംഭമായി.
വേദിയിൽ തുടക്കത്തിൽ നമുക്കിടയിലെ ഗാനപ്രവീണർ പഞ്ചരത്ന കീർത്തനമാലപിച്ച ശേഷം വിശിഷ്ടാതിഥി, ഹരിയാനയിലെ ദീനബന്ധു ഛോട്ടുറാം യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ വൈസ് ചാൻസലർ പ്രൊഫ. ഡോ. രാജേന്ദ്രകുമാർ ആനായത്ത് സർഗ്ഗോത്സവത്തിന്റെ ഉത്ഘടന കർമ്മം നിർവ്വഹിക്കും.
തുടർന്ന് നമുക്കിടയിലെ പ്രഗത്ഭരും, പ്രശസ്തരുമായ 15 വിശിഷ്ട വ്യക്തിത്വങ്ങളെ വേദിയിൽ ആദരിച്ചനുമോദിക്കും.
തുടർന്ന് സർഗ്ഗോത്സവ കലാപരിപാടികൾ.. നാടൻ പാട്ടുകൾ, നൃത്ത നൃത്യങ്ങൾ, മെഗാ തിരുവാതിര, ലഘു നാടകങ്ങൾ , ഗാനമേള തുടങ്ങിയവയും അരങ്ങേറും…
സർഗ്ഗോത്സവത്തിന്റെ തത്സമയ ചിത്രങ്ങളിലേക്ക് നിങ്ങളെ ഏവരെയും സ്വാഗതം ചെയ്യുന്നു.













Recent Comments