ഹരിത മണികണ്ഠന് BA മോഹിനിയാട്ടത്തിൽ മൂന്നാം റാങ്ക്

കൊടകര ശാഖ അംഗങ്ങളായ കാവല്ലൂർ പിഷാരത്ത് മണികണ്ഠന്റെയും ത്രിവിക്രമപുരം പിഷാരത്ത് സതിയുടെയും മകളായ ഹരിത മണികണ്ഠൻ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും BA മോഹിനിയാട്ടത്തിൽ മൂന്നാം റാങ്ക് കരസ്ഥമാക്കി.

സഹോദരൻ: ഹരികൃഷ്ണൻ.

കേരള വർമ്മ കോളേജിൽ നിന്നും ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയതിനു ശേഷം തൃപ്പൂണിത്തുറയിൽ സ്ഥിതിചെയ്യുന്ന മഹാത്മാഗാന്ധി സർവ്വകലാശാലക്കു കീഴിലുള്ള സംഗീത കോളേജായ രാധാ ലക്ഷ്മി വിലാസം(RLV) കോളേജ് ഓഫ് മ്യൂസിക് ആന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്ട്സിൽ നിന്നുമാണ് ഹരിത മോഹിനിയാട്ടത്തിൽ ബിരുദം കരസ്ഥമാക്കിയത്.

ഹരിതക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

ഈ മിടുക്കിക്ക് എല്ലാ വിധ പ്രോത്സാഹനവും നൽകിയ RLV മോഹിനിയാട്ടം വകുപ്പ് മേധാവി Dr. ശാലിനി ഹരികുമാറിനും ഈ അവസരത്തിൽ പ്രത്യേക അഭിനന്ദനങ്ങൾ.

ഹരിതക്ക് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

12+

5 thoughts on “ഹരിത മണികണ്ഠന് BA മോഹിനിയാട്ടത്തിൽ മൂന്നാം റാങ്ക്

Leave a Reply

Your email address will not be published. Required fields are marked *