സമാജം കേന്ദ്ര ഭരണസമിതിയുടെ ചുമതലക്കൈമാറ്റ യോഗം

പിഷാരോടി സമാജം കേന്ദ്ര ഭരണസമിതിയുടെയും അനുബന്ധ ഘടകങ്ങളായ PEWS, PPTDT, തുളസീദളം എന്നിവയുടെയും ചുമതലക്കൈമാറ്റം ഇന്ന്, 28-05-2023 നു 3 PMനു പിഷാരോടി സമാജം ആസ്ഥാനമന്ദിരത്തിൽ വച്ച് കൂടിയ പ്രത്യേക യോഗംത്തിൽ വെച്ച് നടന്നു.

കുമാരി ദേവിക ഹരികൃഷ്ണന്റെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ
മുൻ പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടി അദ്ധ്യക്ഷത വഹിച്ചു.

തുടർന്ന് ചുമതലക്കൈമാറ്റത്തിന്റെ പ്രതീകമെന്നോണം പിഷാരോടി സമാജം ആസ്ഥാന മന്ദിരത്തിന്റെ ആധാരം മുൻ പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടി പുതിയ പ്രസിഡണ്ട് ശ്രീ ആർ. ഹരികൃഷ്ണ പിഷാരോടിക്ക് കൈമാറി. അതെ പോലെ ആസ്ഥാന മന്ദിരത്തിന്റ താക്കോലും പുതിയ പ്രസിഡണ്ടിനു കൈമാറുകയുണ്ടായി.

തുടർന്ന് മുൻ ജന. സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ സമാജം എക്സിക്യു്ട്ടീവ് യോഗ- വാർഷിക യോഗങ്ങളുടെ മിനുട്ട്സ് പുതിയ ജന. സെക്രട്ടറി ശ്രീ കെ പി ഗോപകുമാറിന് കൈമാറി.

PE&WS ന്റെ മുഖ്യ ഭാരവാഹികളിൽ മാറ്റമില്ലാത്തതു കാരണം കൈമാറ്റത്തിന്റെ ആവശ്യകതയില്ലായിരുന്നു.

PP&TDT മുൻ സെക്രട്ടറി ശ്രീ വി പി രാധാകൃഷ്ണൻ പുതിയ സെക്രട്ടറി ശ്രീ കെ പി രവിക്ക് മിനുട്ട്സ് ബുക്ക് കൈമാറി, ശ്രീ എ പി ഗോപി പുതിയ ട്രഷറർ ആയി ചുമതലയേറ്റു.

തുടർന്ന് മുൻ പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടി, മുൻ സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ, പ്രസിഡണ്ട് ശ്രീ ആർ ഹരികൃഷ്ണ പിഷാരോടി, ജന. സെക്രട്ടറി ശ്രീ കെ പി ഗോപകുമാർ, മുൻ പ്രസിഡണ്ട് ശ്രീ കെ പി ബാലകൃഷ്ണ പിഷാരോടി, PE&WS സെക്രട്ടറി ഡോ. പി ബി രാം കുമാർ, പുതിയ സമാജം ജോ. സെക്രട്ടറി ശ്രീ വി പി രാധാകൃഷ്ണൻ, തുളസീദളം മാനേജർ ശ്രീ ആർ പി രഘുനന്ദനൻ , PP&TDT സെക്രട്ടറി ശ്രീ കെ പി രവി, PP&TDT ട്രഷറർ ശ്രീ എ പി ഗോപി എന്നിവർ സംസാരിച്ചു.

തുളസീദളം എഡിറ്റർ ശ്രീ ഗോപൻ പഴുവിൽ നന്ദി പ്രകാശിപ്പിച്ചതോടെ ചുമതലകൈമാറ്റ യോഗം സമാപിച്ചു.

 

 

2+

One thought on “സമാജം കേന്ദ്ര ഭരണസമിതിയുടെ ചുമതലക്കൈമാറ്റ യോഗം

  1. പ്രശംസനീയമായ പ്രവർത്തനം കാഴ്ചവെച്ച മുൻ ഭാരവാഹികൾക്കു അഭിനന്ദനങ്ങളും നന്ദിയും, പുതിയ ഭാരവാഹികൾക്കു എല്ലാ ഭാവുകങ്ങളും നേരുന്നു 🌹🙏

    0

Leave a Reply

Your email address will not be published. Required fields are marked *