സിനിമാ സംവിധാന രംഗത്തേക്ക് ഒരു പിഷാരോടി കൂടി എത്തുന്നു. സോമന്റെ കൃതാവ് എന്ന ഒക്ടോബർ 6നു റിലീസ് ചെയ്ത മലയാളം ചിത്രത്തിന്റെ സംവിധായകനായാണ് രോഹിത് നാരായണൻ സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. വിനയ് ഫോർട്ട്, ഫറാ ശിബില എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഓൺ സ്റ്റേജ് സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം മാസ്റ്റർ വർക്ക്സ് സ്റ്റുഡിയോസും, രാഗം മൂവീസ് രാജു മല്ല്യത്ത് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്നു. 2019ൽ Kaboom എന്ന ഒരു ഹ്രസ്വ ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് രോഹിത് തന്റെ സംവിധാന പാടവം തെളിയിച്ചത്. തുടർന്ന് പതിനെട്ടാം പടി, ഹൈ ഐ ആം ടോണി, ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി, അനുരാഗ കരിക്കിൻ വെള്ളം, കവി ഉദ്ദേശിച്ചത്…
"സംവിധാന രംഗത്തേക്ക് ഒരു പിഷാരോടി കൂടി"Archives: News
News about Sakhas
പിഷാരോടി സമാജവും തിരൂർ വടകുറുമ്പക്കാവ് ദേവസ്വവും സംയുക്തമായി സംഘടിപ്പിച്ച പൊതുജനങ്ങൾക്കായുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ് ഒക്ടോബർ 2നു വടകുറുമ്പക്കാവ് ശ്രീനിവാസ കല്യാണ മണ്ഡപത്തിൽ വെച്ച് നടന്നു.
താഴെപ്പറയുന്ന സേവനങ്ങൾ ലഭ്യമായിരുന്നു.
ജനറൽ മെഡിസിൻ
ഗൈനോക്കോളജി
പൾമനോളജി
പ്രമേഹം
കാർഡിയോളജി
ന്യുറോളജി, സ്കിൻ
നേത്രപരിശോധന
ആയുവേദം
പങ്കെടുത്ത ഡോക്ടർമാർ
ഡോ. വി പി ഗോപിനാഥൻ MD, MNMB(പൾമനോളജി)
ഡോ. നാരായണൻ കെ പിഷാരോടി DGO
ഡോ. വി പി ഗോപിനാഥൻ MD
ഡോ. നാരായണനുണ്ണി MD DM(ന്യുറോളജി)
ഡോ. കൃഷ്ണൻ കെ പിഷാരോടി MD
ഡോ. പ്രവീൺ ശ്രീകുമാർ MD DM MRCP (കാർഡിയോളജി)
ഡോ.ദേവി പിഷാരോടി MD(Child Specialist)
ഡോ. ശ്രുതി ചന്ദ്രൻ MD (Skin)
ഡോ. എം പി നാരായണൻ DAM
ഡോ. ശ്രെയസ് കുമാർ BAMS
ഡോ. ദീപ എ BAMS
ഡോ. ലക്ഷ്മി ബി മേനോൻ BAMS
വളരെയധികം പൊതുജനങ്ങൾ ഈ സേവനങ്ങൾ ഉപയോഗിക്കുകയുണ്ടായി.
ക്യാമ്പിന്റെ ദൃശ്യങ്ങൾ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കാണാവുന്നതാണ്.
https://samajamphotogallery.blogspot.com/2023/10/2023.html

കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്നും B Pharm. ഫസ്റ്റ് ക്ലാസ്സോടെ വിജയിച്ച
ശ്രീജ K R ന് അഭിനന്ദനങ്ങൾ.
അച്ഛൻ: വാസുപുരത്ത് പിഷാരത്ത് രവി. അമ്മ: കൂട്ടാല പിഷാരത്ത് സുമ.
സഹോദരി: ശ്രുതി നിതിൻ .
ശ്രീജക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !
2023 ഏപ്രിൽ നടത്തിയ LSS സ്ക്കോളർഷിപ്പ് പരീക്ഷയിൽ കീർത്തി.ആർ. വിജയം നേടി. ഇപ്പോൾ തിരുവേഗപ്പുറ നരിപ്പറമ്പ് ജി.യു.പി.സ്ക്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. പട്ടാമ്പി ശാഖയിലെ പെരുമ്പിലാവ് പിഷാരത്ത് രഞ്ജിത്തിന്റെയും മാപ്രാണത്ത് പുത്തൻ പിഷാരത്ത് രമ്യയുടെയും മകൾ ആണ് കീർത്തി. കീർത്തിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ ! 11+
"കീർത്തിക്ക് LSS സ്ക്കോളർഷിപ്പ്"
പിഷാരോടി സമാജം കോങ്ങാട് ശാഖ ചെറുകഥക്കു നൽകി വരുന്ന തുളസി അവാർഡ് ഈ വർഷം മനോജ് S പിഷാരടിക്ക് ലഭിച്ചു. അദ്ദേഹം എഴുതിയ അഹം ബ്രഹ്‌മാസ്മി എന്ന കഥക്കാണ് സമ്മാനം.
ബാംഗളൂരിൽ ജോലി ചെയ്യുന്ന മനോജ് കുനിശ്ശേരി പിഷാരത്ത് പരേതനായ സത്യശീലന്റെയും ചെങ്ങാനിക്കാട്ട് പിഷാരത്ത് ശോഭന സത്യശീലന്റെയും മകനാണ്.
അവാർഡ് 24-09-2023നു സമാജം ആസ്ഥാനമന്ദിരത്തിൽ വെച്ച് നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ വെച്ച് നൽകുന്നതാണ്.
മനോജ് പിഷാരടിക്ക് അഭിനന്ദനങ്ങൾ!
Dr. P B രാംകുമാർ
സെക്രട്ടറി
PEWS
2023 സെപ്റ്റംബർ 7ന് ബാംഗ്ലൂരിൽ നടന്ന ഇന്റർ സ്റ്റേറ്റ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ മാസ്റ്റർ മുകുന്ദ് മഹേഷ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ബാംഗ്ലൂരിലെ ന്യൂ ബാൽഡ്വിൻ ഇന്റർനാഷണൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്.
പെരിങ്ങോട്ടുകുറിശ്ശി പിഷാരത്ത് മഹേഷിന്റേയും, ഋഷിനാരദമംഗലം പിഷാരത്ത് സംഗീതയുടെയും മകനാണ്.
മുകുന്ദിന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !
ചേർത്തല കഥകളി ആചാര്യൻ പള്ളിപ്പുറം ഗോപാലൻ നായർ സ്മാരക കഥകളി ക്ലബ് നൽകുന്ന പള്ളിപ്പുറം ഗോപാലൻ നായർ സ്മാരക രജത പത്മ പുരസ്‌കാരം അഡ്വ. രഞ്ജിനി സുരേഷിന് ലഭിച്ചു. ഒക്ടോബർ 5, 6 ദിവസങ്ങളിലായി പള്ളിപ്പുറം തിരുവൈരാണിക്കുളം കളത്തിൽ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ വേളയിൽ പുരസ്‌കാരങ്ങൾ നൽകുന്നതാണ്. അഡ്വ. രഞ്ജിനി സുരേഷിന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ ! 7+
"അഡ്വ. രഞ്ജിനി സുരേഷിന് രജത പത്മ പുരസ്‌കാരം"




Recent Comments