ज्योतिर्गमय -2023

പിഷാരോടി സമാജത്തിന്റെയും അനുബന്ധ വിഭാഗങ്ങളായ പിഷാരോടി എഡ്യൂക്കേഷണൽ ആൻഡ് വെൽഫെയർ സൊസൈറ്റിയുടെയും, പിഷാരോടി പിൽഗ്രിമേജ് ആൻഡ് ടൂറിസം ഡെവലപ്മെൻറ് ട്രസ്റ്റിൻറെയും  ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ഗുരുവായൂരിൽ വച്ചു  ദ്വിദിന കൂട്ടായ്‌മ സംഘടിപ്പിക്കുന്നു. ഡിസംബർ 29, 30 തീയതികളിലായാണ് പരിപാടി നടത്തുന്നത്. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് സമാജം ഗസ്റ്റ് ഹൌസിൽ സൗജന്യ താമസ സൗകര്യവും ഭക്ഷണവും  ഉണ്ടായിരിക്കുന്നതാണ്. ഡിസംബർ 29 വെള്ളിയാഴ്ച്ച രാവിലെ 10.00 മണിക്ക്  ഉദ്‌ഘാടനം. തുടർന്ന്  വിവിധ പരിപാടികൾ.  രണ്ടു ദിവസമായി നടക്കുന്ന പരിപാടിയുടെ സംക്ഷിക്ത രൂപം ചുവടെ ചേർക്കുന്നു.

കൂടാതെ പങ്കെടുക്കുന്ന കുട്ടികളുടെ വിവിധ കലാ പരിപാടികൾ, ഗവണ്മെന്റ് അവാർഡുകൾ, അനുമോദനങ്ങൾ കിട്ടിയ സമാജം അംഗങ്ങളുമായി സംസാരിക്കാനുള്ള അവസരം മുതലായവ ഉണ്ടായിരിക്കും.

13 മുതൽ 21 വയസ്സു വരെ പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം.  ഈ കൂട്ടായ്മയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ  പേര് ഗൂഗിൾ  ഫോമിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ജ്യോതിർഗമയ പരിപാടിക്ക് ഇതേവരെ 50 ഓളം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനു മുൻകയ്യെടുത്ത എല്ലാ കേന്ദ്ര /ശാഖ ഭാരവാഹികളോടും നന്ദി രേഖപ്പെടുത്തുന്നു.

രെജിസ്ട്രേഷൻ തുടരുവാൻ പലരും അഭ്യർത്ഥിച്ചതിനാൽ രജിസ്റ്റർ ചെയ്യവാനുള്ള തീയതി ഡിസംബർ 20 വരെ നീട്ടുന്നു.

മുൻപ് കൊടുത്തിരുന്ന ഗൂഗിൾ ഫോം ലിങ്ക്തന്നെ രജിസ്റ്റർ ചെയ്യുവാൻ ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

https://docs.google.com/forms/d/16UuHwSnQziWNm2eo1XceC4oa0fVJu_gQgQL5CUwCBk4/edit#settings

എന്ന്
രാംകുമാർ പി. ബി
സെക്രട്ടറി PE&WS

Schedule

Day 1: 29-12-2023

  • 09:30 am: ഉദ്ഘാടന യോഗം
  • 10.00 to 10.30 am: പിഷാരോടി സമാജം പിന്നിട്ട നാൾ വഴികളിലൂടെ
  • 10.30 – 11.15 am: പിഷാരോടിമാരുടെ ഉദ്ഭവം
  • 11.30  – 12.30 pm: സിനിമയുടെ ലോകം 
  • 12.30  – 01.15 pm: വെല്ലുവിളികളും , സാധ്യതകളും
  • 02.00 – 02.45 pm: “സുന്ദര മനോഹര മനോജ്ഞ കേരളം”- ചരിത്രവും, കവിതകളും
  • 03.00 – 04.00 pm: Motivation talk & പരീക്ഷാപ്പേടി എങ്ങിനെ ലഘൂകരിക്കാം
  • 04.15 – 05.00 pm: അമ്മമാർ സംസാരിക്കുന്നു
  • 05.00 – 05.30 pm: Communication skills
  • 05.45  – 06.30 pm: Games
  • 06.30 – 08.00 pm: സംഗീത കച്ചേരി അവതരണം

8.30 pm: Dinner

 

Day 2: 30/12/2023

  • 07.30 – 08.00 am: ആരോഗ്യവും , യോഗയും
  • 09.00 – 09.30 am: നമ്മുടെ ആചാരങ്ങൾ
  • 09.45- 10.15 am: സാമ്പത്തിക അച്ചടക്കം
  • 10.15 – 10.45 am: സാമൂഹിക ജീവിതത്തിൽ പാലിക്കേണ്ട അച്ചടക്കം : നിയമത്തിന്റെ കണ്ണിലൂടെ
  • 11.00 – 12.00 pm: കലോപാസന:
  • 12.00 – 1.00 pm: നേതൃഗുണങ്ങൾ ,യുവജനങ്ങൾക്ക്വേണ്ട അഭിരുചികൾ
  • 1.00 – 1.30 pm: സമാപനം

————-

1+

Leave a Reply

Your email address will not be published. Required fields are marked *