യുവതയുടെ ദ്വിദിന കൂട്ടായ്മ ജ്യോതിർഗമയ 2023 – റിപ്പോർട്ട്

പിഷാരോടി സമാജത്തിന്റെയും അനുബന്ധ വിഭാഗങ്ങളായ പിഷാരോടി എഡ്യൂക്കേഷണൽ ആൻഡ് വെൽഫെയർ സൊസൈറ്റിയുടെയും, പിഷാരോടി പിൽഗ്രിമേജ് ആൻഡ് ടൂറിസം ഡെവലപ്മെൻറ് ട്രസ്റ്റിൻറെയും ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ഗുരുവായൂരിൽ വച്ചു സംഘടിപ്പിക്കുന്ന ദ്വിദിന കൂട്ടായ്മയുടെ ഉദ്‌ഘാടനം 29-12-23നു രാവിലെ 10 AMനു പിഷാരോടി സമാജം പ്രസിഡണ്ട് ശ്രീ ആർ ഹരികൃഷ്ണ പിഷാരോടിയും , മുൻ പ്രസിഡണ്ടുമാരായ ശ്രീ . കെ പി ബാലകൃഷ്ണൻ , ശ്രീ. വി പി ബാലകൃഷ്ണൻ , ശ്രീ എ. രാമചന്ദ്ര പിഷാരോടി , സമാജം ജനറൽ സെക്രട്ടറി ശ്രീ. കെ പി ഗോപകുമാർ , മുൻ ജനറൽ സെക്രട്ടറി ശ്രീ. കെ പി ഹരികൃഷ്ണൻ , PE & WS സെക്രട്ടറി ഡോ . പി .ബി രാംകുമാർ , PP & TDT സെക്രട്ടറി ശ്രീ . കെ പി രവി എന്നിവരും ചേർന്ന് നിർവ്വഹിച്ചു.

കുമാരിമാർ ഗായത്രി, ദേവിക എന്നിവർ ഈശ്വര പ്രാർത്ഥന ചൊല്ലി. പിഷാരോടി സമാജം പ്രസിഡണ്ട് ശ്രീ ആർ ഹരികൃഷ്ണ പിഷാരോടി ഉദ്‌ഘാടന പ്രസംഗവും, മുൻ പ്രസിഡണ്ട്മാരായ ശ്രീ കെ പി ബാലകൃഷ്ണൻ, ശ്രീ വി പി ബാലകൃഷ്ണൻ , ശ്രീ എ. രാമചന്ദ്ര പിഷാരോടി എന്നിവർ ആശംസ പ്രസംഗവും നടത്തി.

തുടർന്ന് പിഷാരോടി സമാജം പിന്നിട്ട നാൾ വഴികളിലൂടെ എന്ന വിഷയത്തിൽ ശ്രീ കെ. പി ഹരികൃഷ്ണൻ സംസാരിച്ചു. സിനിമയുടെ ലോകം എന്ന വിഷയത്തിൽ ശ്രീ .രാജൻ സിത്താര മോഡറേറ്റർ ആയി. സിനിമയുടെ എല്ലാ മേഖലകളെകുറിച്ചും അദ്ദേഹം സംസാരിച്ചു. പ്രശസ്ത സംവിധായകൻ ശ്രീ മാധവ് രാംദാസ്, ഓഡിയോഗ്രാഫർ ശ്രീ. ഹരി ആലത്തൂർ , അഭിനേത്രി ശ്രീമതി ശ്രീലക്ഷ്മി , എഡിറ്റർ ശ്രീ . ജയകൃഷ്ണൻ എന്നിവർ സിനിമ സംവിധാനം , ശബ്ദ ക്രമീകരണം , അഭിനയം, എഡിറ്റിംഗ് എന്നിവയെക്കുറിച്ചും സംസാരിച്ചു.

പരീക്ഷാപ്പേടി എങ്ങിനെ ലഘൂകരിക്കാം? എന്ന വിഷയത്തിൽ ഡോ.മനോജ് കുമാർ, ശ്രീമതി മിനി മന്മഥൻ എന്നിവർ സംസാരിച്ചു.

“സുന്ദര മനോഹര മനോജ്ഞ കേരളം”- ചരിത്രവും, കവിതകളും: ശ്രീ ഗോപൻ പഴുവിൽ, ശ്രീ സുരേഷ് ബാബു വിളയിൽ, ശ്രീ വേണു വീട്ടിക്കുന്ന് എന്നിവർ ചേർന്ന് അവതരിപ്പിച്ചു.

പിഷാരോടിമാരുടെ ഉദ്ഭവം എന്ന വിഷയം ഡോ . സതി രാമചന്ദ്രൻ വിശദമായി അവതരിപ്പിച്ചു. തുടർന്ന് അമ്മമാർ സംസാരിക്കുന്നു എന്ന വിഷയത്തിൽ ശ്രീമതി എ. പി സരസ്വതി, അഡ്വ. ലീല നാരായണൻ, എന്നിവരും പങ്കെടുക്കുന്ന കുട്ടികളുടെ അമ്മമാരെ പ്രതിനിധീകരിച്ചു മൂന്ന് അമ്മമാരും പങ്കെടുത്തു. ശ്രീ സുരേഷ് ബാബു വിളയിൽ രചിച്ച ഭാഗവതയാനം എന്ന പുസ്‌തകത്തിന്റെ പ്രകാശനം സമാജം പ്രസിഡണ്ട് ശ്രീ ആർ . ഹരികൃഷ്ണ പിഷാരോടി ശ്രീമതി എ പി സരസ്വതി ടീച്ചർക്ക് നൽകി നിർവ്വഹിച്ചു. തുടർന്ന് ഹിന്ദുസ്ഥാനി സംഗീതം: ശ്രീ എ. രാമചന്ദ്രൻ, കർണ്ണാടക സംഗീതം : അഡ്വ. എസ് .എം ഉണ്ണിക്കൃഷ്ണൻ , ശ്രീമതി അരുന്ധതി കൃഷ്ണ എന്നിവർ ചേർന്ന് അവതരിപ്പിച്ചു.

ശ്രീ . കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ കുട്ടികൾ ചേർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. രാത്രി 9 മണിക്ക് ഒന്നാം ദിവസത്തെ പരിപാടികൾ അവസാനിച്ചു.

രണ്ടാം ദിവസത്തെ പരിപാടി പിഷാരോടിമാരുടെ ആചാരങ്ങൾ എന്ന വിഷയത്തിൽ ശ്രീ . കെ .പി ഹരികൃഷ്ണൻ സംസാരിച്ചു. സാമ്പത്തിക അച്ചടക്കം എന്ന വിഷയത്തിൽ ശ്രീ. മുരളീധരൻ കെ. പി, ശ്രീമതി മീര മുകുന്ദൻ എന്നിവരും സംസാരിച്ചു. സാമൂഹിക ജീവിതത്തിൽ പാലിക്കേണ്ട അച്ചടക്കം : നിയമത്തിന്റെ കണ്ണിലൂടെ എന്ന വിഷയത്തിൽ റിട്ട . ജസ്റ്റിസ്. ശ്രീ .നാരായണ പിഷാരോടി സംസാരിച്ചു.

നേതൃഗുണങ്ങളെക്കുറിച്ചു ശ്രീ. ഋഷികേശ് പിഷാരോടിയും , യുവജനങ്ങൾക്ക്‌ വേണ്ട അഭിരുചികളെക്കുറിച്ചു ശ്രീമതി. ജയ നാരായണൻ പിഷാരോടിയും ക്‌ളാസ്സുകൾ നയിച്ചു. കലോപാസന ശ്രീ കെ.പി മുരളി, ശ്രീ കലാനിലയം അനിൽകുമാർ, ശ്രീമതി സൗമ്യ ബാലഗോപാൽ, ഹരിത മണികണ്ഠൻ എന്നിവർ ചേർന്ന്‌ അവതരിപ്പിച്ചു.

വിവിധ വിഷയങ്ങൾ അവതരിപ്പിക്കുവാൻ എത്തിച്ചേർന്നവർക്ക് സമാജം വകയായി മെമെന്റോയും നൽകി. ഡോ .പി .ബി രാംകുമാറിന്റെ കൃതജ്ഞതയോടെ ജ്യോതിർഗമയ 23 സമാപിച്ചു.

Pl click on the link below to view photos of the event.

https://samajamphotogallery.blogspot.com/2023/12/2023_30.html

2+

One thought on “യുവതയുടെ ദ്വിദിന കൂട്ടായ്മ ജ്യോതിർഗമയ 2023 – റിപ്പോർട്ട്

  1. Very happy to know that the programme Jyothirgamaya has concluded after performing all the scheduled items. Congratulations to the organisers, participants and those led the sessions. Hope the efforts of our association will be fruitful.

    0

Leave a Reply

Your email address will not be published. Required fields are marked *