അഞ്ജലി സുരേഷ് ISTE ബെസ്റ്റ് സ്റ്റുഡൻറ് 2021

കണ്ണൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ ഇന്ന് നടന്ന അവാർഡ് ദാന ചടങ്ങിൽ ISTE (ഇന്ത്യൻ സൊസൈറ്റി ഓഫ് ടെക്നിക്കൽ എഡ്യുക്കേഷൻ) കേരള വിഭാഗം(എൻജിനീയർമാരുടെ) ചെയർമാനിൽ നിന്ന് സംസ്ഥാന തലത്തിലെ മികച്ച വിദ്യാർത്ഥിക്കുള്ള അവാർഡ് അഞ്ജലി സുരേഷ് ഏറ്റുവാങ്ങുന്നു.

അഞ്ജലി ചെറുതുരുത്തി ജ്യോതി എഞ്ചിനീറിങ് കോളേജിലെ സിവിൽ എഞ്ചിനീറിങ് വിഭാഗത്തിലെ ഏഴാം സെമസ്റ്റർ വിദ്യാർത്ഥിനിയാണ്.

Asianet Star Singer Season 8 ലൂടെയും യുവചൈതന്യം പരിപാടികളിലൂടെയും സുപരിചിതയായ അഞ്ജലി പ്രശസ്ത കഥകളി സംഗീതാചാര്യൻ കോട്ടക്കൽ ഗോപാല പിഷാരടിയുടെ പൗത്രിയും കാവിൽ പിഷാരത്ത് സുരേഷിന്റെയും മുടവന്നൂർ പിഷാരത്ത് ബിന്ദുവിന്റേയും മകളുമാണ്. ഏക സഹോദരി അനുപമ.

അഞ്ജലിക്ക് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും അഭിനന്ദനങ്ങൾ!

14+

9 thoughts on “അഞ്ജലി സുരേഷ് ISTE ബെസ്റ്റ് സ്റ്റുഡൻറ് 2021

Leave a Reply

Your email address will not be published. Required fields are marked *