പാലക്കാട് ശാഖ ഭാരോദ്വഹന പരിശീലകൻ എ പി ദത്തനെ ആദരിച്ചു.

പാലക്കാട് ശാഖ മെമ്പറായ സുപ്രസിദ്ധ ഭാരോദ്വഹന പരിശീലകൻ ശ്രീ എ പി ദത്തനെ 05-01-2022 ന് ശാഖാ ഭാരവാഹികൾ അദ്ദേഹത്തിൻറെ വസതിയിൽ ചെന്ന് ആദരിച്ചു.

ഒളിമ്പിക്സ് മെഡൽ വിന്നർ ആയ മീരാഭായി ചാനുവിന്റെ സഹ പരിശീലകൻ ആയും ഈയിടെ ഉസ്ബെക്കിസ്ഥാനിലെ താഷ്കെന്റിൽ നടന്ന ലോക വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ കോച്ച് ആയും പ്രവർത്തിച്ച ശ്രീ എ പി ദത്തനെ അദ്ദേഹം നാട്ടിലെത്തിയ അവസരത്തിൽ ശാഖാ ഭാരവാഹികൾ അദ്ദേഹത്തിന്റെ കല്ലേക്കുളങ്ങരയിലെ വസതിയിൽ എത്തി പൊന്നാട അണിയിച്ചും ശാഖയുടെ ആദരസൂചകമായി ഒരു ഫലകം നൽകിയും ആദരിച്ചു.

തദവസരത്തിൽ വൈസ് പ്രസിഡണ്ട് ശ്രീ ടി പി ഉണ്ണികൃഷ്ണൻ അദ്ദേഹത്തിന് ആശംസകൾ നേരുകയും ശ്രീ ദത്തൻ ഇനിയും ഉയരങ്ങളിൽ എത്തി ചേരട്ടെ എന്ന് ആശംസിക്കുകയും അദ്ദേഹത്തിൻറെ ശിക്ഷണത്തിൽ നമ്മുടെ ഇന്ത്യ രാജ്യത്തിന് ഭാരോദ്വഹന മേഖലയിൽ ഇനിയും മെഡലുകൾ ലഭിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്തു.

ദത്തൻ പരേതനായ ഭാഗവതാചാര്യൻ ശ്രീ ബാലകൃഷ്ണ പിഷാരോടിയുടെയും, മുണ്ടൂർ അനുപുരത്ത് പിഷാരത്ത് സതിയുടെയും മകനാണ്.

 

3+

Leave a Reply

Your email address will not be published. Required fields are marked *