ഒരേ കുടുംബത്തിലെ 4 പേർ ഒരുമിച്ച് കഥകളിയിൽ അരങ്ങിലെത്തി

ഒരേ കുടുംബത്തിലെ 4 പേർ ഒരുമിച്ച് കഥകളിയിൽ അരങ്ങിലെത്തി കൗതുകമായി. കല്ലേക്കുളങ്ങര ഏമൂർ ഭഗവതി ക്ഷേത്രത്തിൽ കോട്ടക്കൽ ഹരീശ്വരനും മൂന്ന് മരുമക്കളുമാണ് ഒരുമിച്ചെത്തിയത്. മനോരമ വാർത്ത വായിക്കാം. . https://www.manoramaonline.com/district-news/palakkad/2022/03/01/palakkad-kathakali.html 5+

"ഒരേ കുടുംബത്തിലെ 4 പേർ ഒരുമിച്ച് കഥകളിയിൽ അരങ്ങിലെത്തി"

പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് തലച്ചോറിലെ പരിഹാരക്രിയ കണ്ടെത്തി പ്രമോദ് പിഷാരടി

ശക്തിയേറിയ എം.ആർ.ഐ. ഉപയോഗിച്ച് പകർത്തിയ ഉന്നത റെസല്യൂഷനിലുള്ള മസ്തിഷ്‌കദൃശ്യങ്ങൾ വിശകലനം ചെയ്താണ് കോട്ടയം സ്വദേശി പ്രമോദ് പിഷാരടിയും സംഘവും പുതിയ കണ്ടെത്തൽ നടത്തിയത്. മാതൃഭൂമി വാർത്തയുടെ പൂർണ്ണരൂപം വായിക്കാം. https://www.mathrubhumi.com/health/news/parkinson-s-disease-rapid-eye-movement-sleep-rem-sleep-diffusion-mri-pramod-k-pisharady-1.7301726 6+

"പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് തലച്ചോറിലെ പരിഹാരക്രിയ കണ്ടെത്തി പ്രമോദ് പിഷാരടി"

അഞ്ജലി വാസുദേവന് M.Sc ബയോ ഇൻഫർമാറ്റിക്സിൽ രണ്ടാം റാങ്ക്

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി നടത്തിയ M.Sc ബയോ ഇൻഫർമാറ്റിക്സ് പരീക്ഷയിൽ ചൊവ്വര ശാഖയിലെ അഞ്ജലി വാസുദേവൻ രണ്ടാം റാങ്ക് കരസ്ഥമാക്കികൊണ്ട് ഉന്നത വിജയം നേടിയിരിക്കുന്നു. ഇപ്പോൾ UK യിൽ PhD ക്ക് പഠിക്കുന്ന അഞ്ജലി, കുട്ടമശ്ശേരി അരിയപ്പിളളി പിഷാരത്ത് വാസുദേവൻ്റേയും ആമയൂർ പിഷാരത്ത് രേണുകയുടേയും മകളാണ്. അഞ്ജലിക്ക് പിഷാരോടി സമാജത്തിൻ്റേയും ചൊവ്വര ശാഖയുടേയും വെബ്‌സൈറ്റിന്റേയും അഭിനന്ദനങ്ങൾ!. 17+

"അഞ്ജലി വാസുദേവന് M.Sc ബയോ ഇൻഫർമാറ്റിക്സിൽ രണ്ടാം റാങ്ക്"

സദനം രാമകൃഷ്ണന് കഞ്ജദളം പുരസ്‌കാരം

കഥകളി കലാകാരന്മാർക്കായി എളുമ്പുലാശ്ശേരി ശ്രീ നാലുശ്ശേരി ഭഗവതി ക്ഷേത്ര പൂരോത്സവത്തോടനുബന്ധിച്ചു എല്ലാ വർഷവും നൽകി വരുന്ന കഞ്ജദളം പുരസ്‌കാരത്തിന് ഈ വർഷം പ്രശസ്ത ചെണ്ട വാദ്യകലാകാരൻ സദനം രാമകൃഷ്ണൻ അർഹനായി. 2022 മാർച്ച് 17 നു വൈകീട്ട് 8 മണിക്ക് പൂരോത്സവത്തോടനുബന്ധിച്ച് നടത്തുന്ന കഥകളി വേദിയിൽ വെച്ച് പുരസ്‌കാരം നല്കുന്നതാണെന്ന് സംഘാടക സമിതി അറിയിക്കുന്നു. ശ്രീ സദനം രാമകൃഷ്ണന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും അഭിനന്ദനങ്ങൾ ! Sadanam Ramakrishnan 1+

"സദനം രാമകൃഷ്ണന് കഞ്ജദളം പുരസ്‌കാരം"

CA വിഘ്‌നേഷിന് അഭിനന്ദനങ്ങൾ

മുംബൈ ശാഖ അംഗങ്ങളായ കുത്തനൂർ പിഷാരത്ത് ശ്രീ വിശ്വംഭരന്റെയും(മുൻ ദഹിസർ-വിരാർ ഏരിയ മെമ്പർ)  കൂറ്റനാട് കാലടി പിഷാരത്ത് ശ്രീമതി ശ്രീദേവി വിശ്വംഭരന്റെയും മകൻ വിഘ്നേഷ് സി എ(ചാർട്ടേർഡ് അക്കൗണ്ടൻറ്) പരീക്ഷ പാസ്സായി. വിഘ്‌നേഷിന് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും അഭിനന്ദനങ്ങൾ ! 18+

"CA വിഘ്‌നേഷിന് അഭിനന്ദനങ്ങൾ"

അമ്മയുടെ സ്മരണാർത്ഥം തട്ടകത്തമ്പലത്തിലേക്ക് സ്റ്റേജ്

പരേതയായ തൃപ്പറ്റ പിഷാരത്ത് സരസ്വതി പിഷാരസ്യാരുടെ സ്മരണാർത്ഥം അവരുടെ മക്കളെല്ലാവരും ചേർന്ന് തങ്ങളുടെ തട്ടകത്തിലെ അമ്പലമായ കരുവമ്പ്രം ശ്രീ വിഷ്ണു കരിങ്കാളി കാവ് ക്ഷേത്രത്തിലേക്ക് ഒരു സ്റ്റേജ് നിർമ്മിച്ചു നൽകി. പിഷാരോടി സമാജം മുൻ കോഴിക്കോട് ശാഖാ പ്രസിഡണ്ട് ശ്രീമതി രാധ പ്രഭാകരൻ, ശ്രീ ടി പി രാജേന്ദ്രൻ, ശ്രീമതി ടി പി ജയലക്ഷ്മി , ശ്രീ ടി പി മോഹനകൃഷ്ണൻ എന്നീ മക്കളും മറ്റു കുടുംബാംഗങ്ങളും നാട്ടുകാരും ക്ഷേത്ര ഭാരവാഹികളും പങ്കെടുത്ത സമർപ്പണ യോഗത്തിൽ വെച്ച് 2022 ഫെബ്രുവരി 05 നു ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ ബിനോയ് ഭാസ്കർ സ്റ്റേജിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു. 2+

"അമ്മയുടെ സ്മരണാർത്ഥം തട്ടകത്തമ്പലത്തിലേക്ക് സ്റ്റേജ്"

രമ പിഷാരടിക്ക് പ്രഥമ ‘കുറത്തിയാടന്‍ പ്രദീപ് സ്മാരക കാവ്യ പുരസ്‌കാരം

കവി കുറത്തിയാടന്‍ പ്രദീപിന്റെ സ്മരണാര്‍ത്ഥം, കണിപ്പറമ്പില്‍ കുടുംബം നല്‍കുന്ന പ്രഥമ ‘കുറത്തിയാടന്‍ പ്രദീപ് സ്മാരക കാവ്യ പുരസ്‌കാരത്തിന്‘ കവയിത്രി, എറണാകുളം വടക്കന്‍ പറവൂര്‍ പെരുവാരം പിഷാരത്ത്  “രമ പിഷാരടി” അര്‍ഹയായി. രമയുടെ ‘അന്തര്യാമി‘ എന്ന കവിതക്കാണ് പുരസ്‌കാരം ലഭിച്ചത്. 5001 രൂപയും പ്രശസ്തി പത്രവും മൊമൻ്റോയുമാണ് പുരസ്കാരത്തിൻ്റെ ഭാഗമായി നൽകുന്നത് എന്ന് സംഘാടകർ അറിയിക്കുന്നു. പ്രശസ്ത കഥകളി നടനായിരുന്ന മാങ്ങാനം രാമപ്പിഷാരടിയുടെയും, അദ്ധ്യാപികയായിരുന്ന കമല പിഷാരസ്യാരുടെയും മകളാണ് രമ. മുൻ തുളസീദളം ചീഫ് എഡിറ്റർക്ക് പിഷാരോടി സമാജത്തിന്റെയും തുളസീദളത്തിന്റെയും വെബ് സൈറ്റിന്റേയും അഭിനന്ദനങ്ങൾ.   4+

"രമ പിഷാരടിക്ക് പ്രഥമ ‘കുറത്തിയാടന്‍ പ്രദീപ് സ്മാരക കാവ്യ പുരസ്‌കാരം"

IIT Student Arjun’s family seeking help for his huge Medical Treatment

ഹൈദരാബാദ് ഐഐഐടിയിലെ വിദ്യാർത്ഥിയായ അർജുൻ ടി എച്ച് (21 വയസ്സ്) *കോവിഡ് ന്യുമോണിയയുമായി* ജീവിതത്തോട് പോരാടുകയാണ്. കഴിഞ്ഞ 1 മാസമായി അർജ്ജുൻ ECMO യിലും ഡയാലിസിസിലും (CRRT) ആണ്. അർജുന്റെ മാതാപിതാക്കൾ ചെന്നൈ നിവാസികളായ വല്ലപ്പുഴ കിഴീട്ടിൽ പിഷാരത്ത് സരിതയും ടി എസ് ഹരിശങ്കറും ആണ്. പ്രതിദിന ചികിത്സ ചെലവ് ഏകദേശം 300,000 – 350,000 രൂപയും ഇതുവരെയുള്ള ഒരു മാസത്തെ മൊത്തത്തിലുള്ള ആശുപത്രി ബില്ലു 95 ലക്ഷവും കവിഞ്ഞു. അർജുൻ ചികിത്സയോട് പോസിറ്റീവായി പ്രതികരിക്കുന്നുണ്ടെങ്കിലും, സുഖം പ്രാപിക്കാൻ എത്ര സമയമെടുക്കുമെന്ന് കൃത്യമായി പറയാൻ കഴിയില്ല. പൂർണമായി സുഖം പ്രാപിക്കാൻ ഇനിയും 2 മാസം കൂടി വേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവന്റെ ചികിത്സക്കായി അവരുടെ സമ്പാദ്യം…

"IIT Student Arjun’s family seeking help for his huge Medical Treatment"

നടൻ, സംവിധായകൻ എന്നീ നിലകളിൽ സിനിമാ രംഗത്ത് പ്രശസ്‍തനായ രമേഷ് പിഷാരോടി ഗായകനായും ഒരു കൈ പരീക്ഷിക്കുന്നു.

‘അര്‍ച്ചന 31 നോട്ടൗട്ട്’ എന്ന ചിത്രത്തിനു വേണ്ടിയാണ് രമേഷ് ഗായകന്റെ ഭൂമിക നിർവ്വഹിക്കുന്നത്.

മാത്തൻ, ജെയിംസ് പോൾ എന്നിവരുടെ വരികൾക്ക് മാത്തൻ സംഗീതം പകർന്ന ” മനസുനോ…..” എന്നാരംഭിക്കുന്ന ഗാനമാണ് രമേശ് പിഷാരടി ആലപിച്ച് റിലീസായത്.

സൈന മ്യൂസിക്കിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ദേവിക പ്ലസ് ടു ബയോളജി’, ‘അവിട്ടം’ എന്നീ ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്ത് ശ്രദ്ധേയനായ അഖില്‍ അനില്‍കുമാറാണ് ചിത്രത്തിന്റെ സംവിധായകൻ…….

2022 ഫെബ്രുവരി ആദ്യത്തോടെ ഐക്കോൺ സിനിമ റിലീസ് “അർച്ചന 31 നോട്ടൗട്ട് ” പ്രദർശനത്തിനെത്തിക്കും.

ഗാനത്തിന്റെ വീഡിയോ ചിത്രീകരണം കാണാം.

6+