1+
"Pisharody Pilgrimage & Tourism Development Trust Annual General body Meeting Notice"Archives: News
News about Sakhas
കുമാരി അനഘ ടി പിയുടെ Views from Windows എന്ന ഇംഗ്ലീഷ് കവിതകളുടെ സമാഹാരം പ്രസിദ്ധീകരിച്ചു. സൈക്കോളജിയിൽ ബിരുദം നേടിയ അനഘ ഇപ്പോൾ M. Sc ആദ്യ വർഷ വിദ്യാർത്ഥിനിയാണ്. അനഘ കോങ്ങാട് ശാഖ അംഗങ്ങൾ ആയ ചേലക്കര പിഷാരത്ത് എൻ പി പ്രമോദിൻ്റെയും (Indian Air Force) തെക്കെപ്പാട്ടു പിഷാരത്ത് രാധിക ടി പി യുടെയും മകളാണ്. കവയത്രി സ്വയം പ്രസിദ്ധീകരിച്ച Views from Windows എന്ന സമാഹാരം പുസ്തകരൂപത്തിൽ താഴെക്കാണുന്ന ലിങ്കിൽ ലഭ്യമാണ്: https://store.pothi.com/book/anagha-t-p-views-windows/ Collection of Poems “Views from Windows” by Anagha Anagha T P, an aspiring upcoming poet has released her first…
"അനഘയുടെ Views from Windows കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു"സനാതന ധർമ്മ പഠന കേന്ദ്രത്തിന്റെ ഈ വർഷത്തെ പണ്ഡിത രത്നം ജി വിശ്വനാഥ ശർമ്മ സ്മാരക സംഗീത പുരസ്‌കാരം 2025 മേയ് 25 ന് മാസ്റ്റർ വിഷ്ണുദത്തൻ എച്ച് പിഷാരടിക്ക് സമ്മാനിച്ചു. കഥകളിക്ക് കേന്ദ്ര സർക്കാരിന്റെ ജൂനിയർ സ്ക്കോളർഷിപ് ലഭിച്ചിട്ടുള്ള വിഷ്ണു തുളസീദളം മാസികയുടെ ആദ്യത്തെ നവമുകുളം സാഹിത്യ പുരസ്‌കാരം നേടിയിട്ടുണ്ട്. കോട്ടയം വിജയപുരം പിഷാരത്ത് ഹരികുമാറിന്റെയും മഹാദേവമംഗലം പിഷാരത്ത് ഡോ. ശാലിനി ഹരികുമാറിന്റെയും മകനാണ് ഈ മിടുക്കൻ. മാസ്റ്റർ വിഷ്ണുദത്തന് പിഷാരടി സമാജത്തിന്റെയും തുളസീദളത്തിന്റെയും വെബ് സൈറ്റിന്റെയും അഭിനന്ദനങ്ങൾ. 10+
"വിഷ്ണുദത്തൻ എച്ച് പിഷാരടിക്ക് അഭിനന്ദനങ്ങൾ"PP & TDT അംഗങ്ങളുടെ വാർഷിക പൊതുയോഗം Pisharody Pilgrimage & Tourism Development Trust അംഗങ്ങളുടെ വാർഷിക പൊതുയോഗം 2025 ആഗസ്റ്റ് 15 ന് രാവിലെ 10 മണിക്ക് ഗുരുവായൂർ പിഷാരോടി സമാജം ഗസ്റ്റ് ഹൗസിൽ വച്ചു സമാജം പ്രസിഡണ്ടിൻെറ അദ്ധ്യക്ഷതയിൽ ചേരുന്നതാണ്. എല്ലാ PP& TDT അംഗങ്ങളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. യോഗത്തിൻെറ നോട്ടീസും മറ്റു വിശദാംശങ്ങളും ശാഖാ സെക്രട്ടറിമാർ മുഖേന എല്ലാ PP&TDT അംഗങ്ങളിലും എത്തിക്കുന്നതാണ് എന്ന് കെ പി രവി സെക്രട്ടറി PP& TDT 0
"PP & TDT അംഗങ്ങളുടെ വാർഷിക പൊതുയോഗം"രാമായണ മാസാചരണം ജൂലൈ 17 മുതൽ കർക്കിടക പുണ്യ മാസത്തിൽ രാമായണ പാരായണ സത്സംഗത്തിന് വീണ്ടും പിഷാരടി സമാജം അരങ്ങൊരുക്കുന്നു. കർക്കിടകം 1 (ജൂലൈ 17) രാവിലെ 10 മണി മുതൽ ഗുരുവായൂർ ഗസ്റ്റ് ഹൗസിൽ വച്ച് സമ്പൂർണ്ണ നാരായണീയ പാരായണത്തോടെ ആരംഭിക്കുന്ന രാമായണ പാരായണ സത്സംഗം വൈകിട്ട് അഞ്ചിന് ഉദ്ഘാടനം നടത്തുന്നു. ആദ്ധ്യാത്മിക ആചാര്യന്മാരുടെയും സമാജം ഭാരവാഹികളുടെയും സാന്നിധ്യത്തിൽ അദ്ധ്യാത്മ സംബന്ധിയായ കലാപരിപാടികളോടെ രാമായണ സത്സംഗത്തിന് തുടക്കം കുറിക്കും. രാമായണ പാരായണത്തിലും പ്രഭാഷണത്തിലും തുടർന്നുള്ള ഓൺലൈൻ സത്സംഗത്തിലും പങ്കെടുക്കുന്നവർ അവരുടെ പ്രാതിനിധ്യം ഉറപ്പുവരുത്തേണ്ടതാണ്. പിഷാരോടി സമാജം ദേവധേയം ഹാളിൽ നടത്തുന്ന ആധ്യാത്മിക സത്സംഗത്തിൽ പങ്കുചേർന്ന് അന്ന് രാത്രി തിരിച്ചു പോവാൻ ബുദ്ധിമുട്ടുണ്ട് എന്ന് നേരത്തെ അറിയിക്കുന്നവർക്ക്…
"രാമായണ മാസാചരണം ജൂലൈ 17 മുതൽ"ക്രിസ് കദളീവനം-വിദേശത്തു ശ്രദ്ധേയനാകുന്ന പിഷാരോടി കേവലം 21 വയസ്സുള്ള ഒരു പിഷാരടി ഇന്ന് ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽ കടന്നു കയറിയിരിക്കുന്നു. ഒരു പ്രബന്ധത്തിലൂടെ. പ്രബന്ധത്തിന്റെ ശീർഷകം Multidimensional Valuation of Trees at Thompson Rivers University. An Ecological, Cultural and Socio-Economic Exploration.പ്രബന്ധം പ്രസിദ്ധീകരിച്ചു എന്നതിലല്ല പ്രാധാന്യം. പ്രസിദ്ധീകരിച്ചത് Future Earth Journal എന്ന പ്രസിദ്ധീകരണത്തിലാണ് എന്നതാണ്. പരിസ്ഥിതി, ജലവായു മാറ്റം, ജൈവ വൈവിദ്ധ്യം, സുസ്ഥിര വികസനം തുടങ്ങിയവയിലുള്ള ആഗോള വെല്ലുവിളികൾക്ക് സമഗ്രമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനായി ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ, നയ നിർമ്മാതാക്കൾ, സാമൂഹ്യ പ്രവർത്തകർ എന്നിവർ തമ്മിലുള്ള സഹകരണം വിദഗ്ദമായി വളർത്തിയെടുക്കാനുള്ള ഒരു അന്താരാഷ്ട്ര ഗവേഷണ പ്രസിദ്ധീകരണമാണ് Future Earth Journal.ഈ പ്രസിദ്ധീകരണത്തിൽ…
"ഉണ്ണികൃഷ്ണൻ കദളീവനത്തിന് അഭിനന്ദനങ്ങൾ"Earth and Climate Science ഇൽ ശ്രീ അച്യുത് വേണുഗോപാൽ Doctor of Philosophy നേടി.പ്രധാന മന്ത്രിയുടെ ഗവേഷണ ഫെല്ലോഷിപ്പോടെ (PMRF)പൂനെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആന്റ് റിസർച്ചിൽ (IISER) ആയിരുന്നു ഗവേഷണം
"ഡോക്ടർ അച്യുത് വേണുഗോപാലിന് അഭിനന്ദനങ്ങൾ"മേയ് മാസം ഒന്നാം തീയതി തൃശൂർ ജവഹർ ബാല ഭവനിൽ വെച്ച് നടന്ന കരാട്ടെ മത്സരത്തിൽ പി ബി ആദർശ് ഉന്നത വിജയം നേടി ബ്ലാക്ക് ബെൽറ്റിന് അർഹനായി. മേയ്ക്കാട് പിഷാരത്ത് ബിജുവിന്റെയും കൊണ്ടയൂർ പിഷാരത്ത് സുകന്യ യുടെയും മകനായ ആദർശ് തൃശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിൽ EC വിദ്യാർഥിയാണ്. സഹോദരി ആർദ്ര. തുളസീ ദളം കലാ സാംസ്കാരിക സമിതി അംഗം കൂടിയാണ് ആദർശ്. ആദർശിന് പിഷാരടി സമാജത്തിന്റെയും തുളസീദളത്തിന്റെയും വെബ് സൈറ്റിന്റെയും ഒപ്പം തുളസീദളം കലാ സാംസ്കാരിക സമിതിയുടെയും അഭിനന്ദനങ്ങൾ. 13+
"ആദർശിന് അഭിനന്ദനങ്ങൾ"Ananya Satish Pisharody selected for the Studio Round of Talent Plus Season 2 ( Biggest TV Reality show);in Dancing Talent Category. Ananya is the daughter of Shukapurathu Pisharathu Geeta and Panagattukara Pisharathu Sathish, who are staying in Gandhinagar, Gujarat. Pisharody Samajam , Website team and Thulaseedalam congratulate Ananya on her achievement. 10+
"Ananya Satish Pisharody"Harshitha Pisharody Won Miss Ramp Walk & Miss Congeniality at the Miss Queen Kerala 2025 event. She is daughter of Music Director Jayan Pisharody and Music Therapist Smita Pisharody. Pisharody Samajam , Website team and Thulaseedalam congratulate Harshita on her achievement. 12+
"Harshitha Pisharody"
Recent Comments