ക്രിസ് കദളീവനം-വിദേശത്തു ശ്രദ്ധേയനാകുന്ന പിഷാരോടി
കേവലം 21 വയസ്സുള്ള ഒരു പിഷാരടി ഇന്ന് ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽ കടന്നു കയറിയിരിക്കുന്നു. ഒരു പ്രബന്ധത്തിലൂടെ. പ്രബന്ധത്തിന്റെ ശീർഷകം Multidimensional Valuation of Trees at Thompson Rivers University. An Ecological, Cultural and Socio-Economic Exploration.പ്രബന്ധം പ്രസിദ്ധീകരിച്ചു എന്നതിലല്ല പ്രാധാന്യം. പ്രസിദ്ധീകരിച്ചത് Future Earth Journal എന്ന പ്രസിദ്ധീകരണത്തിലാണ് എന്നതാണ്. പരിസ്ഥിതി, ജലവായു മാറ്റം, ജൈവ വൈവിദ്ധ്യം, സുസ്ഥിര വികസനം തുടങ്ങിയവയിലുള്ള ആഗോള വെല്ലുവിളികൾക്ക് സമഗ്രമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനായി ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ, നയ നിർമ്മാതാക്കൾ, സാമൂഹ്യ പ്രവർത്തകർ എന്നിവർ തമ്മിലുള്ള സഹകരണം വിദഗ്ദമായി വളർത്തിയെടുക്കാനുള്ള ഒരു അന്താരാഷ്ട്ര ഗവേഷണ പ്രസിദ്ധീകരണമാണ് Future Earth Journal.ഈ പ്രസിദ്ധീകരണത്തിൽ സാധാരണ എഴുത്തുകാരുടെ ഒരു കുറിപ്പ് പോലും പ്രസിദ്ധീകരിക്കാൻ കഴിയില്ല. അവിടെയാണ് നമ്മുടെ 21 വയസ്സുകാരൻ പിഷാരടി യുവാവിന്റെ ലേഖനം വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കപ്പെട്ടത്.
ഇനി ഈ യുവാവ് ആരെന്നല്ലേ? കനേഡിയൻ ജനതക്ക് ഇദ്ദേഹം ക്രിസ് കദളീവനം. മലയാളികൾക്ക് ഉണ്ണികൃഷ്ണൻ കദളീവനം. കാനഡയിൽ തോംസൺ റിവേഴ്‌സ് യൂണിവേഴ്സിറ്റിയിൽ സാമ്പത്തീക ശാസ്ത്രത്തിൽ മേജറായി ജോലി ചെയ്യുന്ന ഉണ്ണികൃഷ്ണൻ പ്രായോഗീക സാമ്പത്തീക ശാസ്ത്രം, പരിസ്ഥിതി സാമ്പത്തീക ശാസ്ത്രം, പൊതുനയം എന്നിവയിൽ പ്രത്യേക താൽപ്പര്യമെടുത്ത് ഗവേഷണം ചെയ്യുന്നു.അതിൽത്തന്നെ സുസ്ഥിരത, സമൂഹവികസനം എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികളെ നേരിടാൻ സാമ്പത്തീകമായ ഉപകരണങ്ങളും ഡാറ്റ വിശകലനവും എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതിൽ പ്രത്യേകം പ്രാധാന്യം കൊടുത്തിരിക്കുന്നു.
ശ്രീ ഉണ്ണികൃഷ്ണൻ നിലവിൽ സ്റ്റാറ്റിസ്റ്റിക്സ് ഇക്കണോമിക്സ് കോഴ്‌സുകളുടെ ടീച്ചിങ്ങ് അസിസ്റ്റന്റ് ആയി കൂടി സേവനമനുഷ്ടിക്കുന്നു. TRU ഓപ്പൺ പ്രസ്സ് പ്രസിദ്ധീകരിച്ച In the shadow of the Hills: Socio-Economic Struggles in Kamloops എന്ന പുസ്തകത്തിന്റെ സഹ രചയിതാവ് കൂടിയാണ് ശ്രീ ഉണ്ണികൃഷ്ണൻ.
TRU ഇക്കണോമിക്സ് സ്റ്റുഡന്റ്സ് അസോസിയേഷന്റെ പ്രസിഡന്റായി സേവനമനുഷ്ടിക്കുന്നത് ഉൾപ്പെടെ നിരവധി നേതൃപാടവങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. നിലവിൽ ഡീൻസ് സ്റ്റുഡന്റ് അഡ്വൈസറി കൗൺസിൽ അംഗമായ അദ്ദേഹം ബാങ്ക് ഓഫ് കാനഡ ഗവർണറുടെ ചലഞ്ചിൽ പങ്കെടുത്തു, അവിടെ അദ്ദേഹം മാക്രോ ഇക്കണോമിക് പ്രവചനത്തിലും നയ വിശകലനത്തിലും പ്രവർത്തിച്ചു.
തെളിവുകൾ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക ഗവേഷണത്തിനും നയ വിലയിരുത്തലിനും പിന്തുണ നൽകുന്നതിനായി വിപുലമായ അളവ് കഴിവുകൾ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, ഇക്കണോമെട്രിക്സിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബിരുദാനന്തര പഠനം നടത്താനാണ് ശ്രീ ഉണ്ണികൃഷ്ണൻ ലക്ഷ്യമിടുന്നത്.
മഹാദേവമംഗലം പിഷാ രത്ത് ശ്രീമതി രമണി യുടെയും പാലൂർ കദളീവനത്തിൽ ശ്രീ മധുവിന്റെയും രണ്ടാമത്തെ മകൻ ആണ് ശ്രീ ഉണ്ണികൃഷ്ണൻ.ജ്യേഷ്ഠൻ അർജുൻ കദളീവനം കാനഡ മിനിസ്ട്രിയിൽ എക്ക്കണോമിക്സ് റിസർച് അനലിസ് ആയി പ്രവർത്തിക്കുന്നു.
ശ്രീ ഉണ്ണികൃഷ്ണൻ കദളീവനത്തിന് (ക്രിസ് കദളീവനം)പിഷാരടി സമാജത്തിന്റെയും തുളസീദളത്തിന്റെയും വെബ് സൈറ്റിന്റെയും അഭിനന്ദനങ്ങൾ.
Congratulations Unnikrishnan
Congratulations
Congrats Unnikrishnan kadalivanam 🌹
ഉണ്ണികൃഷ്ണൻ കദളീവനത്തിനു അഭിനന്ദനങ്ങൾ ആശംസകൾ. ഇനിയും ഉയർച്ചയിലേക്കെത്തുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
അഭിനന്ദനങ്ങൾ മോനെ. ഇനിയും ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ
Congratulations 🎉