Covid Days

കോവിഡ് അവധിക്കാലത്ത് നമ്മുടെ കുട്ടികൾ ചിത്രം വരക്കുകയാണ് , പാടുകയാണ്, നൃത്തം ചെയ്യുകയാണ്.

മറ്റു ചിലരാകട്ടെ, കരകൗശല വസ്തുക്കളുണ്ടാക്കുന്നു, വേറെ ചിലർ ടിക് ടോക് ചെയ്യുന്നു.

സാഹിത്യ വാസനയുള്ളവർ കഥകളും, കവിതകളുമെഴുതുന്നു.

സംഗീതത്തിൽ തല്പരരായവർ പാട്ടു പാടുന്നു. കവിതകൾ ചൊല്ലുന്നു.

ഇവർക്കെല്ലാം തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ഒരു വേദി ഒരുക്കിയിരിക്കുകയാണ് സമാജം.

ഇന്ന് അമ്പലങ്ങളിൽ ജോലി ചെയ്യുന്ന, നമ്മുടെ കുലത്തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരും വീട്ടിലിരിപ്പാണ്. പലർക്കും, രാവിലെ ദേവനോ ദേവിക്കോ ഉള്ള ഒരു മാല മാത്രം കൊണ്ടു കൊടുക്കേണ്ട ജോലിയെ ഉള്ളൂ. അവർക്കും അവരുടെ കരവിരുതിന്റെ (നന്നായി കെട്ടിയ മാലയുടെ) ഫോട്ടോ ഞങ്ങൾക്കയച്ചു തരാം.

മേല്പറഞ്ഞവയിൽ ചിത്രരചന, മാല കെട്ട് എന്നിവയിൽ ഏറ്റവും നല്ല എൻട്രിക്ക് സമ്മാനം ഉണ്ട്. മറ്റുള്ളവർക്ക് പ്രോത്സാഹന സമ്മാനവും.

കൂടാതെ നമുക്കിടയിലെ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച നിരവധി കലാകാരന്മാരുണ്ട്. അവരും വിശ്രമത്തിലാണ്. പക്ഷെ അവരോരോരുത്തരും തങ്ങളുടെ കലാസപര്യയെ സാധകങ്ങളിലൂടെയും അഭ്യസനങ്ങളിലൂടെയും പരിപോഷിപ്പിക്കുന്നുണ്ടാവാം. അതിനിടയിൽ നമ്മുടെ അംഗങ്ങൾക്കായി ഇപ്പോൾ തയ്യാറാക്കിയ ഓരോ ചെറിയ പ്രദർശന വീഡിയോ നമുക്കയച്ചു തരിക. അത് വെബ്സൈറ്റിലൂടെ പ്രദർശിപ്പിക്കുന്നതാണ് . ഒരാളിൽ നിന്നും ഒരു വിഡിയോ മാത്രമേ സ്വീകരിക്കാൻ നിവൃത്തിയുള്ളു.

ഇവയോരോന്നും ഇനം തിരിച്ചു വിവിധ പേജുകളിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. പ്രസ്തുത പേജുകളിലേക്ക് പോകുവാൻ താഴെയുള്ള ലിങ്കുകൾ ക്ലിക്ക് ചെയ്യുക .

Pl click on the link below to go to the respective pages.

ഈ പേജിനു ലഭിച്ച വലിയ പ്രതികരണത്തിനു ഓരോ അംഗങ്ങൾക്കും നന്ദി അറിയിക്കട്ടെ.

ഇനിയും അയക്കാത്തവർക്ക്, രചനകൾ അയക്കേണ്ട വിലാസം mail@pisharodysamajam.com or Whatsapp to 73044 70733. Last date for receipt of Entries 30th April 2020.

മൊബൈൽ ഫോണിൽ ഫോട്ടോയെടുക്കുമ്പോൾ വ്യക്തമായും തിരശ്ചീന പ്രതലത്തിലും എടുക്കണം.

വിഡിയോകളും മുഖവെളിച്ചം കിട്ടുന്ന തരത്തിൽ എടുത്തിരിക്കണം.

രചനകൾക്കൊപ്പം രചയിതാവിൻറെ ഒരു ഫോട്ടോ, വയസ്സ്, പിഷാരത്തിന്റെ പേർ (കുട്ടികളുടെ മാതാപിതാക്കളുടെയും) സഹിതം അയച്ചു തരണം.

സമ്മാന ദാനം കോവിഡ് കാലത്തിനു ശേഷം ഉള്ള വാർഷിക പൊതു യോഗത്തിൽ വെച്ച് നൽകുന്നതാണ് . മുമ്പ് നടത്തിയ മുതിർന്നവർക്കുള്ള ചിത്ര രചന മത്സരത്തിന്റേയും മഹിളകൾക്കുള്ള കരകൗശല നിർമ്മാണത്തിന്റേയും സമ്മാനങ്ങളും അന്ന് വിതരണം ചെയ്യുന്നതാണ്.

എന്ന്,

എ രാമചന്ദ്ര പിഷാരോടി കെ പി ഹരികൃഷ്ണൻ
പ്രസിഡണ്ട് ജന. സെക്രട്ടറി

No items found.
8+

13 thoughts on “Covid Days

  1. എല്ലാ കലാകാരന്മാരുടെയും കലാകാരികളുടെയും കുട്ടികളുടെയും സംഭാവനകൾ ഒന്നിനൊന്നു മെച്ചം. പേരെടുത്തു പറയുന്നില്ല ഓരോരുത്തർക്കും ഹൃദ്യമായ അഭിനന്ദനങ്ങൾ !!! ഇനിയും ഉയരങ്ങളിൽ എത്തട്ടെ !

    3+
  2. എല്ലാകുട്ടികളുടെയും മുതിർന്നവരുടെയും അവതരണ രീതികൾ അപാരം

    3+
  3. എല്ലാവർക്കും അഭിനന്ദനങ്ങൾ.പ്രോത്സാഹിപ്പിച്ച സംഘാടകരും അനുമോദനം അർഹിക്കുന്നു. നന്ദി.

    2+
  4. It’s surprising that most of the people who used to put comments in the group for each post are not seen in this area. Probably they are too busy and can’t spare even few minutes to visit the site

    2+
  5. ആദ്യമേതന്നെ ഇതുപോലൊരു ഉദ്യമത്തിന് പിഷാരോടി സമാജത്തിന് അഭിനന്ദനങ്ങള്‍ അറിയിക്കട്ടെ.
    കലാ സാഹിത്യ സൃഷ്ടികൾ എല്ലാം തന്നെ മികച്ച നിലവാരം പുലർത്തുന്നൂ. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍

    1+
  6. എല്ലാം ഒന്നിനൊന്നു മെച്ചം, ഓരോന്നും എത്ര വാഴ്ത്തിയാലും മതിയാവില്ല, എല്ലാവർക്കും അഭിനന്ദനങ്ങൾ

    1+
  7. ആദ്യമായി ഇതുപോലൊരു ഉദ്യമത്തിന്ന് തുടക്കം കുറിച്ച പിഷാരോടി സമാജത്തിന്നും വെബ് സൈറ്റ് ഭാരവാഹികൾക്കും പ്രത്യേക അഭിനന്ദനം.
    കുട്ടികളുടേയും അതുപോലെ മുതിന്നവരുടേയും അവതരണം ഒന്നിനൊന്ന് മെച്ചപ്പെട്ടതാണെന്ന് പറയാതെ വയ്യ. എല്ലാവർക്കും ഞങ്ങളുടെ അഭിനന്ദനങ്ങൾ

    2+
  8. ആദ്യമായി ഇതുപോലൊരു ഉദ്യമത്തിന്ന് തുടക്കം കുറിച്ച പിഷാരോടി സമാജത്തിന്നും വെബ് സൈറ്റ് ഭാരവാഹികൾക്കും അഭിനന്ദനം. കുട്ടികളുടേയും മുതിർന്നവരുടേയും അവതരണം ഒന്നിനൊന്നു മെച്ചം തന്നെ. എല്ലാവർക്കും അഭിനന്ദനങ്ങൾ

    1+
  9. The poetry of Pavitra and others as also the short stories are wonderful. The story of kovidi also timely

    2+

Leave a Reply

Your email address will not be published. Required fields are marked *