തൃശൂർ ശാഖ 2021 ജൂലൈ മാസ യോഗം

25-07-21ന് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന പ്രതിമാസ യോഗത്തിൽ ശ്രീ സി. പി. അച്യുതൻ പ്രാർത്ഥന ചൊല്ലി. നാരായണീയത്തിലെ രാമായണ ഭാഗം ശ്രീ ജി. പി. നാരായണൻ കുട്ടി വായിച്ചു.

ഈ ലോകത്തോട് വിട പറഞ്ഞ എല്ലാവർക്കും വേണ്ടി മൗന പ്രാർത്ഥന നടത്തി.

സെക്രട്ടറി ശ്രീ കെ. പി. ഗോപകുമാർ സ്വാഗതം പറഞ്ഞു.

അദ്ധ്യക്ഷഭാഷണത്തിൽ ശ്രീ വിനോദ് കൃഷ്ണൻ കൂടുതൽ വരിസംഖ്യ പിരിക്കാൻ സാധിച്ച വിവരം അറിയിച്ചു. കോവിഡ് പ്രതിരോധ സഹായങ്ങൾ, മറ്റു സാമ്പത്തിക സഹായങ്ങൾ, പെൻഷൻ പദ്ധതി, ഇൻഷുറൻസ് എന്നിവക്കെല്ലാം ശാഖ അംഗങ്ങളിൽ നിന്നും വളരെ നല്ല പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് എന്നും അറിയിച്ചു.

പുതുതായി തുടങ്ങുന്ന ഇൻഷുറൻസ് പദ്ധതിയിലേക്ക് 28 കുടുംബങ്ങളുടെ വിവരങ്ങൾ ലഭിച്ച വിവരം ശ്രീ കെ. പി. ഗോപകുമാർ അറിയിച്ചു.

സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിച്ചു. കണക്ക്, ട്രഷറർ രഞ്ജിനി ഗോപി അവതരിപ്പിച്ചു. യോഗം റിപ്പോർട്ടും കണക്കും പാസ്സാക്കി.

കേന്ദ്ര പെൻഷൻ ഫണ്ടിലേക്കുള്ള വർഷത്തിൽ 25000 രൂപയുടെ പുതിയ പദ്ധതിയെ പറ്റി വൈസ് പ്രസിഡണ്ടും കേന്ദ്ര പ്രസിഡണ്ടുമായ ശ്രീ എ. രാമചന്ദ്ര പിഷാരോടി വിശദീകരിച്ചു. തൃശൂർ ശാഖയിൽ നിന്നും ഇതിനകം വളരെയധികം പേർ ഇതിലേക്ക് സഹകരിക്കുവാൻ തയ്യാറായിട്ടുണ്ട് എന്നറിയിച്ചു. വിശദ വിവരം ആഗസ്റ്റ് 15ന് കേന്ദ്ര യോഗത്തിൽ പ്രഖ്യാപിക്കും, നമ്മുടെ ക്ഷേമ നിധിയിൽ ചേർന്നിട്ടുള്ള ചിലരും അവരിൽ ഉണ്ട്, അവർ ക്ഷേമ നിധി വിളിച്ചു പെൻഷൻ പദ്ധതിക്ക് സംഭാവന ചെയ്യുകയാണെങ്കിൽ കിഴിവില്ലാതെ ആ തുക നൽകാൻ നമ്മൾ തയ്യാറാകണമെന്നും പറഞ്ഞു. ശ്രീ മോഹനകൃഷ്ണന്റെ സഹായത്താൽ ആസ്ഥാന മന്ദിരം മനോഹരമായിട്ടുണ്ട്, അവിടെ ചെറിയ പരിപാടികൾ നടത്താൻ എല്ലാവരും തയ്യാറാവണം, മറ്റുള്ളവരെ പ്രേരിപ്പിക്കണം, പ്രത്യേകിച്ചും തൃശൂർ ശാഖയിൽ ഉള്ളവർക്ക് നമ്മുടെ മന്ദിരം വളരെ ഉപകാര പ്രദമാണ്, അവിടെ മരണാനന്തര ചടങ്ങുകൾ നന്നായി നടക്കുന്നുണ്ട്, ഒരു പറ വാങ്ങേണ്ടതുണ്ട്, എസ്. കെ. പിഷാരോടി നൂറാം ജന്മ ദിന അനുസ്മരണ സമ്മേളനം വളരെ ഗംഭീരമായി, ബന്ധപ്പെട്ടവരെല്ലാം എത്തിയിരുന്നു, വല്ലച്ചിറ ട്രസ്റ്റിന്റെ പ്രവർത്തനങ്ങളും നന്നായി മുന്നോട്ട് പോകുന്നുണ്ടെന്ന വിവരവും ശ്രീ രാമചന്ദ്ര പിഷാരോടി അറിയിച്ചു.

മുന്നോക്ക വിഭാഗത്തിനുള്ള സാമ്പത്തിക സംവരണത്തിന്റെ ഇപ്പോഴത്തെ സ്ഥിതി ശ്രീ കെ. പി. ഹരികൃഷ്ണൻ യോഗത്തെ അറിയിച്ചു. അതുപോലെ സർക്കാർ രേഖകളിൽ പിഷാരോടി ജാതി ഉൾപ്പെടുന്നതിന്റെ ചില തെറ്റിധാരണകളെ കുറിച്ചും അതിന്റെ യഥാർത്ഥ അവസ്ഥയെ പറ്റിയും ഹരികൃഷ്ണൻ വിവരിച്ചു. എറണാകുളം ശാഖ വളരെ ഗംഭീരമായ രീതിയിൽ ഓറിയന്റേഷൻ ക്ലാസ്സുകൾ നടത്തി വരുന്നുണ്ട്. തൃശൂർ ശാഖയിൽ നിന്നും അതിൽ അംഗങ്ങൾ പങ്കെടുക്കണം എന്നഭ്യർത്ഥിച്ചു.

യുവചൈതന്യം വസന്തോത്സവം 2021 യുട്യൂബിൽ ഗംഭീരമായി നടക്കുന്നത് കൊണ്ടും അതിൽ നമ്മുടെ ശാഖയിലെ യുവ ജനങ്ങൾ പങ്കെടുക്കുന്നത് കൊണ്ടും ഇപ്പോഴത്തെ അവസ്ഥ കണക്കാക്കിയും, പ്രത്യേക ഓണാഘോഷം ഇക്കുറി വേണ്ടെന്ന് തീരുമാനിച്ചു. ഓണ വിഭവങ്ങൾ ശാഖയിൽ ആരെങ്കിലും തയ്യാറാക്കുന്നുണ്ടെങ്കിൽ അവരെ പ്രോത്സാഹിപ്പിക്കുന്നതിനും തീരുമാനമായി.

തൃശൂർ ശാഖ നൽകി വരുന്ന വിദ്യാഭ്യാസ സ്ക്കോളർഷിപ്പുകൾക്ക് ഉള്ള അപേക്ഷകൾ ആഗസ്റ്റ് 28 നകം സെക്രട്ടറിക്ക് ലഭിക്കത്തക്ക വിധത്തിൽ അയക്കണമെന്നുള്ള അറിയിപ്പ് നൽകാൻ തീരുമാനിച്ചു. തൃശൂർ ശാഖയുടെ ക്ഷേമ നിധിയിൽ ചേർന്നവർ നിധി വിളിച്ചു പെൻഷൻ പദ്ധതിയിൽ സംഭാവന ചെയ്യുകയാണെങ്കിൽ കിഴിവ് ഒഴിവാക്കി കൊടുക്കാൻ തീരുമാനമായി.

ചർച്ചയിൽ ശ്രീ ടി. പി. മോഹനകൃഷ്ണൻ, ശ്രീ കെ. പി. ബാലകൃഷ്ണ പിഷാരോടി, ശ്രീ വി. പി. ബാലകൃഷ്ണൻ, ശ്രീ സി. പി. അച്യുതൻ, ശ്രീ രഘുനാഥ് തുടങ്ങിയവർ പങ്കെടുത്തു.

ജോയിന്റ് സെക്രട്ടറി ശ്രീ ഗോപൻ പഴുവിലിന്റെ നന്ദിയോടെ യോഗം 5.30ന് അവസാനിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *