കോങ്ങാട് ശാഖ 2021 ആഗസ്റ്റ് മാസ യോഗം

പിഷാരോടി സമാജം കോങ്ങാട് ശാഖയുടെ ആഗസ്റ്റ് മാസത്തെ യോഗം 08-08-21 ഞായറാഴ്ച രാവിലെ 11 മണിക്ക് ഓൺലൈനായി നടത്തി.

ഉഷ പ്രാർത്ഥനയും, രാധാലക്ഷ്മി പുരാണ പാരായണവും നടത്തി.

യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും ഹരിദാസൻ സ്വാഗതമാശംസിച്ചു.

കഴിഞ്ഞ ഒരു മാസക്കാലയളവിൽ നിര്യാതരായ ആണ്ടാം പിഷാരത്ത് ചിന്നമാളു പിഷാരസ്യാർ, അലനല്ലൂർ പിഷാരത്ത് നാരായണപിഷാരോടി, തലയിണക്കാട് പിഷാരത്ത് നാരായണപിഷാരോടി, കോട്ടായി അണ്ണശ്ശേരി പിഷാരത്ത് ഉണ്ണികൃഷ്ണൻ എന്നിവരുടെ ആത്മശാന്തിക്കായി മൗന പ്രാർത്ഥന നടത്തുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

ഇവർഷം SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ സൗമ്യ( SSLC), അരവിന്ദൻ (SSLC), രമ്യ (+2), ആദിത്യ കൃഷ്ണൻ (+ 2), എന്നിവരേയും വിജയിച്ച മറ്റു കുട്ടികളേയും അഭിനന്ദിച്ചു. ഒളിംമ്പിക്സിൽ മെഡലുകൾ നേടിയ വരെ അനുമോദിച്ചു. കൂടാതെ പാവപ്പെട്ട കുറച്ച് കുട്ടികൾക്ക് വീടുകളിൽ വൈദ്യുതി എത്തിച്ചു കൊടുത്തുകൊണ്ട് അവരുടെ പഠനത്തിന് സഹായം നൽകിയ മഹത്തായ സേവനത്തിന് ഉടമയായ മണ്ണാർക്കാട് ഗോവിന്ദപുരത്തെ ഹരിദാസനെ യോഗത്തിൽ പ്രത്യേകം അഭിനന്ദിച്ചു.

പ്രസിഡണ്ട് ഉപക്രമ പ്രസംഗത്തിൽ ശാഖയുടെ പ്രവർത്തനത്തെ കുറിച്ചും, സ്കോളർഷിപ്പ് അവാർഡ് ദാനം, മെമ്പർഷിപ്പ് പിരിവ് എന്നിവയെ കുറിച്ചും സംസാരിച്ചു. ആഗസ്റ്റ് 15-ാം തിയ്യതി കേന്ദ്ര ജനറൽ ബോഡി യോഗം തീരുമാനിച്ചിട്ടുണ്ടെന്നും അതിൽ പരമാവധി അംഗങ്ങൾ പങ്കെടുക്കണമെന്നും അറിയിച്ചു.

റിപ്പോർട്ടും കണക്കും അവതരിപ്പിച്ചത് അംഗീകരിച്ച് പാസ്സാക്കി. ചർച്ചയിൽ ശാഖയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. അവാർഡ്/സ്കോളർഷിപ്പ്/വിദ്യാഭ്യാസ ധനസഹായം എന്നിവക്കുളള അപേക്ഷകൾ സപ്തംബർ 30 ന് ഉളളിൽ സ്വീകരിക്കാനായി തീരുമാനിച്ചു.

ഇന്നത്തെ സാഹചര്യത്തിൽ അംഗങ്ങളെ നേരിൽ ബന്ധപ്പെടാൻ പറ്റാത്തതു കൊണ്ട് പെൻഷൻ ഫണ്ടിലേക്കള്ള സഹായ ധനത്തിൽ തീരുമാനമായിട്ടില്ല. എങ്കിലും എല്ലാ അംഗങ്ങളിലും പരമാവധി സമ്മർദ്ദം ചെലുത്തി അതിനായി പ്രോത്സാഹിപ്പിക്കാമെന്ന് അറിയിച്ചു. പെൻഷൻ നൽകുന്നതിനുള്ള ഒരു ഒഴിവിലേക്ക് ശാഖയിൽ നിന്ന് രണ്ട് അപേക്ഷകൾ നൽകിയതായും അന്വേഷണത്തിനായി കേന്ദ്ര ഭാരവാഹികൾ വന്നിരുന്നതായും നാരായണൻ കുട്ടി അറിയിച്ചു.

തുടർന്ന് ശ്രീ. പി. പി. നാരായണൻ കുട്ടി പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. 12.30ന് യോഗം അവസാനിച്ചു. അടുത്ത മാസത്തെ യോഗം രണ്ടാമത്തെ ഞായറാഴ്ച ഇതേ സമയത്തു തന്നെ നടത്തുവാൻ തീരുമാനിച്ചു.

2+

2 thoughts on “കോങ്ങാട് ശാഖ 2021 ആഗസ്റ്റ് മാസ യോഗം

Leave a Reply

Your email address will not be published. Required fields are marked *