പാലക്കാട് ശാഖ 2022 ജൂൺ മാസ യോഗം

പാലക്കാട് ശാഖയുടെ ജൂൺമാസ യോഗം 19-06-22ന് ശ്രീ A. രാമചന്ദ്രൻറെ ഭവനമായ രാഗേശ്വരിയിൽ വെച്ച് നടത്തി.

ഗൃഹനാഥ ശ്രീമതി സതി രാമചന്ദ്രൻ ഈശ്വര പ്രാർത്ഥന നടത്തി.

യോഗത്തിൽ പങ്കെടുത്ത ഏവരെയും ഗൃഹനാഥൻ A. രാമചന്ദ്രൻ സ്വാഗതം ചെയ്തു. പുരാണ പാരായണം വളരെ ഭംഗിയായി അവതരിപ്പിക്കുകയുണ്ടായി.

നമ്മെ വിട്ടു പിരിഞ്ഞു പോയവരുടെ ആത്മശാന്തിക്കായി മൗനപ്രാർത്ഥന നടത്തി.

കഴിഞ്ഞ യോഗത്തിനു ശേഷം ശാഖയിലെ പ്രവർത്തനങ്ങൾ സെക്രട്ടറി വിവരിച്ചു. പ്രവർത്തന റിപ്പോർട്ട് ഏവരും അംഗീകരിച്ചു.

സെപ്റ്റംബർ 18ന് ശാഖയുടെ വാർഷികം നടത്തുന്നതിനായി മണ്ഡപം ബുക്ക് ചെയ്ത വിവരം സെക്രട്ടറി അറിയിച്ചു. കലാപരിപാടികൾ തീരുമാനിക്കേണ്ട ആവശ്യകതയും പറഞ്ഞു.

എസ്എസ്എൽസി/ പ്ലസ് ടു പരീക്ഷ വിജയികൾക്ക് സമ്മാനദാനം വാർഷിക ചടങ്ങിൽ നടത്താം എന്ന് തീരുമാനിച്ചു.
കഴക പ്രവർത്തി ചെയ്യുന്ന ശാഖയിലെ മെമ്പർമാരുടെ ഇൻഷുറൻസ് പുതുക്കുന്ന കാര്യം സെക്രട്ടറി ഏവരെയും അറിയിച്ചു. അതിനു വേണ്ട നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ മാസത്തിൽ ഒരു മെമ്പർ പുതുതായി ചേർന്നതായി സെക്രട്ടറി അറിയിച്ചു.

ഈ വർഷം എസ്എസ്എൽസി /പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളുടെ വിവരങ്ങൾ ഗൂഗിൾ ഫോം പൂരിപ്പിച്ച് വെബ് അഡ്മിന് അയച്ചു കൊടുക്കണമെന്ന് സെക്രട്ടറി അഭ്യർത്ഥിച്ചു. ഗ്രൂപ്പിൽ ഫോം ഇട്ടിട്ടുണ്ടെന്നും അറിയിച്ചു.

ക്ഷേമനിധി നടത്തി. സുഭാഷിതം പരിപാടിയിൽ ശ്രീ കെ ആർ. രാമഭദ്രൻ നാരായണീയം ശ്ലോകം ചൊല്ലി അർത്ഥം വ്യാഖ്യാനിച്ചത് സദസ്സിൽ ഉള്ളവർക്ക് വളരെ ഇഷ്ടപ്പെട്ടു. സംഗീതപരിപാടിയിൽ എസ് എം ഉണ്ണികൃഷ്ണൻ, ശ്രീ കെ ആർ രാമഭദ്രൻ, ശ്രീ A.രാമചന്ദ്രൻ എന്നിവരുടെ ഗാനാലാപനം ഏതാണ്ട് ഒരു മണിക്കൂർ നേരം സദസ്സിൻ്റെ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി.

അടുത്ത മാസത്തെ മീറ്റിംഗ് ജൂലൈ 17 ന് അച്ചു ഏട്ടൻെറ വസതിയായ നന്ദന ത്തിൽ വെച്ച് നടത്താം എന്ന് തീരുമാനിച്ച്, സെക്രട്ടറി ശ്രീ വി പി മുകുന്ദൻ എല്ലാവർക്കും നന്ദി പ്രകടിപ്പിച്ചു.

 

0

Leave a Reply

Your email address will not be published. Required fields are marked *