ചൊവ്വര ശാഖ 2022 ജൂൺ മാസ യോഗം

ചൊവ്വര ശാഖയുടെ ജൂൺ മാസത്തെ യോഗം 19-06-22 ഞായറാഴ്ച 3.30PMനു പെരുമ്പാവൂർ ചേലാമറ്റം ശ്രീ ഗണേഷ് കൃഷ്ണന്റെ വസതിയിൽ പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീ A. P. രാഘവന്റെ ഈശ്വര പ്രാർത്ഥന, ശ്രീ K. P. രവിയുടെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു.

ഗൃഹനാഥൻ നിലവിളക്ക് കൊളുത്തി. ശ്രീ A. കൃഷ്ണനുണ്ണി(പുലാമന്തോൾ)യുടെയും മറ്റു നമ്മെ വിട്ടു പോയ സമുദായാംഗങ്ങളുടെയും പേരിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ചാർട്ടേർഡ് അക്കൗണ്ടൻ്റായി പ്രവർത്തിക്കുന്ന ശ്രീ ഗണേഷ് കൃഷ്ണൻ, സന്നിഹിതരായ എല്ലാ സ്വജനങ്ങളെയും യോഗത്തിലേക്കു സ്വാഗതം ചെയ്തു.

അദ്ധ്യക്ഷ പ്രസംഗത്തിനു ശേഷം കേന്ദ്ര വാർഷികത്തെ പറ്റിയുള്ള ചർച്ചകൾ നടന്നു.  സമാജത്തിന്റെ ആചാര്യ രത്നം പദവി നേടിയ ശ്രീ K. P. ഗോപാലപിഷാരോടിയെ (അനിയമ്മാവൻ ) യോഗം അനുമോദനങ്ങൾ അറിയിച്ചു. പത്താം തരം പരീക്ഷയ്ക്ക് മികച്ച വിജയം കരസ്ഥമാക്കിയ ഹൃദ്യ ഹരിയേയും രേവതിയേയും യോഗം അഭിനന്ദിച്ചു. നെടുവന്നൂർ പുത്തൻ പിഷാരം ശാരദ പിഷാരസ്യാരുടേയും ആലങ്ങാട് കല്ലുങ്കര പിഷാരം നാരായണ പിഷാരോടിയുടേയും സ്മരണാർത്ഥം അവരുടെ കുടുംബാംഗങ്ങൾ എല്ലാ വർഷവും നൽകി വരുന്ന ചികിത്സാ സഹായം ആവശ്യമുള്ളവരെ തെരെഞ്ഞെടുക്കാനും യോഗം തീരുമാനിച്ചു.

ഗസ്റ്റ് ഹൗസ്, തുളസീദളം എന്നിവ സംബന്ധിച്ച വിവരങ്ങൾ ശ്രീ K. P. രവി, വിജയൻ എന്നിവർ വിവരിച്ചു. കഴിഞ്ഞ മാസത്തെ റിപ്പോർട്ട്‌, കണക്കുകൾ എന്നിവ ശ്രീ മധു അവതരിപ്പിച്ചത് യോഗം പാസ്സാക്കി.

ശ്രീ വിജയന്റെ നന്ദി പ്രകടനത്തോടെ യോഗം സമാപിച്ചു.

1+

One thought on “ചൊവ്വര ശാഖ 2022 ജൂൺ മാസ യോഗം

  1. ചൊവ്വര ശാഖയുടെ ജൂൺ മാസത്തെ യോഗം വിജയകരമായി നടത്താൻ സാദ്ധ്യമാക്കിയ ഭാരവാഹികൾക്കും മെമ്പർമാർക്കും അഭിനന്ദനങൾ

    0

Leave a Reply

Your email address will not be published. Required fields are marked *