പാലക്കാട് ശാഖ 2023 ജനുവരി മാസ യോഗം

ശാഖയുടെ 2023 ജനുവരി മാസ യോഗം മണപ്പുള്ളി കാവിനടുത്തുള്ള ബിൽഡ്ടെക് ഗ്രീൻസ് അപ്പാർട്മെന്റ് ഫ്ലാറ്റ് സമുച്ചയത്തിൽ താമസിക്കുന്ന രാമൻ കുട്ടി പിഷാരോടിയുടെ വസതിയിൽ വെച്ച് 22-01-23 നു 3 PMനു കൂടി.

ശ്രീമതി സതി രാമചന്ദ്രന്റെ ഋഗ്വേദ മന്ത്രോച്ചാരണ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ശ്രീമതിമാർ ദേവി, ശാന്ത എന്നിവർ പുരാണ പാരായണം നടത്തി. ശാഖാ പ്രസിഡണ്ട് ശ്രീ എ പി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ രാമൻ കുട്ടി പിഷാരോടി സ്വാഗതമാശംസിച്ചു. തുടർന്ന് കഴിഞ്ഞ മാസാന്തര യോഗ ശേഷം അന്തരിച്ച പരേതാത്മാക്കൾക്ക് അനുശോചനം രേഖപ്പെടുത്തി.

തൃശൂരിൽ നടന്ന സർഗ്ഗോത്സവത്തെക്കുറിച്ച് യോഗം അവലോകനം നടത്തി. പാലക്കാട് ശാഖയെ പ്രതിനിധീകരിച്ച് സർഗ്ഗോത്സവം മെഗാ തിരുവാതിരയിൽ പങ്കെടുത്ത ശാഖാന്ഗങ്ങളെ യോഗം അനുമോദിച്ചു. സർഗ്ഗോത്സവം നല്ല രീതിയിൽ നടന്നു എന്ന് യോഗം വിലയിരുത്തി.

HAL ൽ നിന്നും വിരമിച്ച ശ്രീ കെ പി രാധാകൃഷ്ണൻ യുദ്ധവിമാനങ്ങളെക്കുറിച്ച് ഒരു ലഘു വിവരണം നൽകി. തുടർന്ന് ഒരു നാടക ഗാനവും അവതരിപ്പിച്ചു. ശ്രീ എം പി രാമചന്ദ്രൻ സുഭാഷിതം അവതരിപ്പിച്ചു. സമ്പത്ത്(ധനം), സമ്പത്തിന്റെ മൂന്ന് ഗതി, ആരാണ് സമ്പത്തുള്ളവൻ എന്നീ കാര്യങ്ങൾ വ്യക്തമാക്കുന്നതായിരുന്നു സുഭാഷിത ഉള്ളടക്കം. തുടർന്ന് ശ്രീ രാമഭദ്രൻ വേദം, സംഗീതം എന്നിവയെക്കുറിച്ചുള്ള ഒരു മികച്ച പ്രഭാഷണം നടത്തി, ആനന്ദ ഭൈരവി രാഗത്തിലുള്ള ഒരു കീർത്തനവും ആലപിച്ചു. അതെ രാഗത്തിലുള്ള മറ്റു ഗാനങ്ങളും അദ്ദേഹം അവതരിപ്പിച്ചു.

ക്ഷേമനിധി നടത്തി.

അടുത്ത മാസത്തെ യോഗം ഫെബ്രുവരി 19 ഞായറാഴ്ച 3 PMനു ശ്രീ ടി പി ഉണ്ണികൃഷ്ണന്റെ കല്ലേക്കുളങ്ങരയിലുള്ള ഭവനത്തിൽ നടത്തുവാൻ തീരുമാനിച്ച് യോഗം പര്യവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *