പിഷാരോടി സമാജം കോങ്ങാട് ശാഖയുടെ ആഗസ്റ്റ് മാസത്തെ യോഗം 08-08-21 ഞായറാഴ്ച രാവിലെ 11 മണിക്ക് ഓൺലൈനായി നടത്തി. ഉഷ പ്രാർത്ഥനയും, രാധാലക്ഷ്മി പുരാണ പാരായണവും നടത്തി. യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും ഹരിദാസൻ സ്വാഗതമാശംസിച്ചു. കഴിഞ്ഞ ഒരു മാസക്കാലയളവിൽ നിര്യാതരായ ആണ്ടാം പിഷാരത്ത് ചിന്നമാളു പിഷാരസ്യാർ, അലനല്ലൂർ പിഷാരത്ത് നാരായണപിഷാരോടി, തലയിണക്കാട് പിഷാരത്ത് നാരായണപിഷാരോടി, കോട്ടായി അണ്ണശ്ശേരി പിഷാരത്ത് ഉണ്ണികൃഷ്ണൻ എന്നിവരുടെ ആത്മശാന്തിക്കായി മൗന പ്രാർത്ഥന നടത്തുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഇവർഷം SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ സൗമ്യ( SSLC), അരവിന്ദൻ (SSLC), രമ്യ (+2), ആദിത്യ കൃഷ്ണൻ (+ 2), എന്നിവരേയും വിജയിച്ച മറ്റു കുട്ടികളേയും അഭിനന്ദിച്ചു. ഒളിംമ്പിക്സിൽ മെഡലുകൾ…
"കോങ്ങാട് ശാഖ 2021 ആഗസ്റ്റ് മാസ യോഗം"Archives: Sakha Reports
Sakha Reports for every Sakha
25-07-21ന് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന പ്രതിമാസ യോഗത്തിൽ ശ്രീ സി. പി. അച്യുതൻ പ്രാർത്ഥന ചൊല്ലി. നാരായണീയത്തിലെ രാമായണ ഭാഗം ശ്രീ ജി. പി. നാരായണൻ കുട്ടി വായിച്ചു. ഈ ലോകത്തോട് വിട പറഞ്ഞ എല്ലാവർക്കും വേണ്ടി മൗന പ്രാർത്ഥന നടത്തി. സെക്രട്ടറി ശ്രീ കെ. പി. ഗോപകുമാർ സ്വാഗതം പറഞ്ഞു. അദ്ധ്യക്ഷഭാഷണത്തിൽ ശ്രീ വിനോദ് കൃഷ്ണൻ കൂടുതൽ വരിസംഖ്യ പിരിക്കാൻ സാധിച്ച വിവരം അറിയിച്ചു. കോവിഡ് പ്രതിരോധ സഹായങ്ങൾ, മറ്റു സാമ്പത്തിക സഹായങ്ങൾ, പെൻഷൻ പദ്ധതി, ഇൻഷുറൻസ് എന്നിവക്കെല്ലാം ശാഖ അംഗങ്ങളിൽ നിന്നും വളരെ നല്ല പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് എന്നും അറിയിച്ചു. പുതുതായി തുടങ്ങുന്ന ഇൻഷുറൻസ് പദ്ധതിയിലേക്ക്…
"തൃശൂർ ശാഖ 2021 ജൂലൈ മാസ യോഗം"പിഷാരോടി സമാജം മുംബൈ ശാഖയുടെ 39 മത് വാർഷിക പൊതുയോഗം 31-07-2021 ശനിയാഴ്ച വൈകീട്ട് 4 മണിക്ക് വിഡിയോ കോൺഫറൻസ് വഴി നടത്തി. ശാഖാ പ്രസിഡണ്ട് ശ്രീ എ പി രഘുപതി അദ്ധ്യക്ഷനായ യോഗത്തിൽ 47 ഓളം അംഗങ്ങൾ പങ്കെടുത്തു. ശ്രീമതി രാജേശ്വരി പ്രമോദിന്റെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗം കഴിഞ്ഞ ഒരു വർഷക്കാലയളവിൽ അന്തരിച്ച സമുദായാംഗങ്ങളുടെ പേരിലും അതുപോലെ തന്നെ ഈയിടെ അന്തരിച്ച കോട്ടക്കൽ ആര്യ വൈദ്യശാലാ സ്ഥാപകൻ ശ്രീ പി. കെ വാരിയരുടെ പേരിലും അനുശോചനം രേഖപ്പെടുത്തി. പ്രസിഡണ്ട്,യോഗത്തിൽ സന്നിഹിതരായ കേന്ദ്ര പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടി , കേന്ദ്ര ജനറൽ സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ തുടങ്ങി എല്ലാ അംഗങ്ങൾക്കും…
"മുംബൈ ശാഖയുടെ 39 മത് വാർഷിക പൊതുയോഗം"ചൊവ്വരശാഖയുടെ ജൂലൈ മാസത്തെ യോഗം 25/7/21 ഞായറാഴ്ച രാത്രി 7 മണിക്ക് ഗൂഗിൾ മീറ്റിലൂടെ പ്രസിഡണ്ട് ശ്രീ കെ.വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീ കെ.പി രവിയുടെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. ശാഖാംഗം കെ. മണി(മാണിക്കമംഗലം)യുടേയും സമുദായത്തിലെ നമ്മെ വിട്ടു പിരിഞ്ഞ സ്വജനങ്ങളുടേയും മറ്റു പ്രമുഖരുടേയും സ്മരണയിൽ യോഗം ഒരു മിനുട്ടു മൗന പ്രാർത്ഥന നടത്തി. ശ്രീ മധു യോഗത്തിൽ സന്നിഹിതരായവരേയും പ്രത്യേകിച്ച് സമാജം ജനറൽ സെക്രട്ടറി ശ്രീ കെ.പി ഹരികൃഷ്ണനേയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. അദ്ധ്യക്ഷപ്രസംഗത്തിനു ശേഷം ശ്രീ ഹരികൃഷ്ണൻ ആശംസാപ്രസംഗം നടത്തി. ശാഖ ഏറ്റെടുത്തു നടത്തുന്ന കോവി ഡ് ദുരിതാശ്വാസങ്ങളേയും മറ്റു വിദ്യാഭ്യാസ ആരോഗ്യ ധനസഹായങ്ങളേയും അദ്ദേഹം അഭിനന്ദിച്ചു. കേന്ദ്രത്തിന്റെ പെൻഷൻ പദ്ധതി വിപുലീകരണത്തിന്റെ ഭാഗമായി…
"ചൊവ്വര ശാഖ 2021 ജൂലൈ മാസ യോഗം"പിഷാരോടി സമാജം കൊടകര ശാഖയുടെ 2021 ജൂലായ് മാസത്തെ യോഗം 25.07.21 ഞായറാഴ്ച ഉച്ചക്ക് 3 മണിക്ക് ഓണ്‍ലൈനായി ചേരുകയുണ്ടായി. പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു. യോഗത്തിലേക്ക് ഏവര്‍ക്കും ചെങ്ങാനിക്കാട്ട് പിഷാരത്ത് ശാന്ത ഹരിഹരന്‍ സ്വാഗതം ആശംസിച്ചു. അന്തരിച്ച ആയുര്‍വേദാചാര്യന്‍ ശ്രീ. പി.കെ. വാരിയരുടേയും നമ്മെ വിട്ട് പിരിഞ്ഞ പിഷാരോടി സമുദായം അംഗങ്ങളുടേയും ആത്മശാന്തിക്കായി മൌനമാചരിച്ചു. ശാഖാ രക്ഷാധികാരി ശ്രീ. കെ.പി. ശ്രീധര പിഷാരോടി അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര ജനറല്‍ സെക്രട്ടറി ശ്രീ. കെ.പി. ഹരികൃഷ്ണന്‍, ശാഖാ പ്രസിഡണ്ട് ശ്രീ. ടി.വി.എന്‍. പിഷാരോടി, ശ്രീ. കെ.എ. പിഷാരോടി, എന്നിവരടക്കം സന്നിഹിതരായി യോഗം സമ്പുഷ്ടമായതില്‍ ഏവരും ഏറെ സന്തോഷം പ്രകടിപ്പിച്ചു. ശാഖാ പ്രവർത്തനങ്ങൾ കോവിഡ് സമയത്തും മുടങ്ങാതെ കൊണ്ടുപോകുന്നത്…
"കൊടകര ശാഖ 2021 ജൂലായ് മാസ യോഗം"പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ ജൂലൈ മാസത്തെ മീറ്റിങ്ങ് 25/07/21 (sunday )ഉച്ച തിരിഞ്ഞു 4.00 മണിക്ക് ഗൂഗിൾ മീറ്റ് വഴി നടത്തുകയുണ്ടായി. ശ്രീമതി മായാ സുന്ദരേശ്വരൻ്റ ഈശ്വര പ്രാർത്ഥനയോടെ മീറ്റിങ്ങിന് തുടക്കം കുറിച്ചു. മീറ്റിങ്ങിന് എത്തിയ എല്ലാവരേയും സെക്രട്ടറി സ്വാഗതം ചെയ്‍തു . കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച എല്ലാ സമുദായ അംഗങ്ങൾക്കും ഒരു മിനിട്ടു് മൗന പ്രാർത്ഥനയോടെ ആദരാഞ്ജലികൾ അർപ്പിച്ചു. ഉപക്രമ പ്രസംഗത്തിൽ പ്രസിഡന്റ് ശ്രീ മതി മായാസുന്ദരേശ്വരൻ ഡോ എസ് കെ പിഷാരോടിയുടെ ജന്മശതാബദി അനുസ്മരണ യോഗത്തിൽ പങ്കെടുത്ത വിവരവും ഒപ്പം അദ്ദേഹത്തിൻ്റെ പ്രവർത്തന മേഖലയെപ്പറ്റിയും വിശദീകരിച്ചു .സമാജം വെബ്സൈറ്റ് വഴി നടത്തി വരുന്ന രാമായണമാസ പാരായണം നല്ല രീതിയിൽ നടക്കുന്നതിലും ഇരിങ്ങാലക്കുട…
"ഇരിങ്ങാലക്കുട ശാഖ 2021 ജൂലൈ മാസ യോഗം"എറണാകുളം ശാഖയുടെ 2021 ജൂലൈ മാസത്തെ യോഗം 11നു ഞായറാഴ്ച ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ചു. ഡോ. രാംകുമാറിന്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. പ്രസിഡണ്ട് രാംകുമാർ യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. നമ്മെ വിട്ടു പിരിഞ്ഞ സമുദായാംഗങ്ങൾക്കും അന്തരിച്ച കോട്ടക്കൽ ആര്യവൈദ്യശാലയിലെ ഡോക്ടർ P. K. വാര്യർക്കും യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. കേന്ദ്ര സമാജം നൽകിവരുന്ന പെൻഷൻ സ്കീം ആയ PET ൽ കൂടുതൽ ആളുകൾക്ക് രണ്ടായിരം വെച്ച് പ്രതിമാസ പെൻഷൻ നൽകുവാൻ സമാജം തീരുമാനിച്ച കാര്യം രാംകുമാർ യോഗത്തിൽ അറിയിച്ചു. ഇതിനായി വേണ്ടിവരുന്ന അധികചെലവുകൾ സ്പോൺസർ ചെയ്യുവാൻ താല്പര്യമുള്ളവർ എറണാകുളം ശാഖയിൽ ഉള്ള പക്ഷം അവരുടെ താല്പര്യം ശാഖ പ്രസിഡണ്ടിനെയോ സെക്രട്ടറിയെയോ അറിയിക്കണമെന്ന് അഭ്യർത്ഥിച്ചു.…
"എറണാകുളം ശാഖ 2021 ജൂലൈ മാസ യോഗം"പാലക്കാട് ശാഖയുടെ ജൂലായ് മാസത്തെ യോഗം ഗൂഗിൾ മീറ്റ് വഴി 18-07-2021 ന് കാലത്ത് 11 മണിക്ക് ആരംഭിച്ചു. കുമാരി ഗാഥയുടെ പ്രാർത്ഥനക്ക് ശേഷം യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും സെക്രട്ടറി സ്വാഗതമർപ്പിച്ചു. തുടർന്ന് ശേഷം നമ്മെ വിട്ടുപിരിഞ്ഞ സമുദായാംഗങ്ങളുടെ ആത്മാവിന് ശാന്തി ലഭിക്കുവാനായി പ്രാർത്ഥിച്ചു. ശാഖ പ്രസിഡൻ്റ് ശ്രീ A. P.ഉണ്ണികൃഷ്ണൻ എല്ലാവരെയും അഭിസംബോധന ചെയ്തു. പാലക്കാട് ശാഖയുടെ ഡയറക്ടറി കഴിയുന്നതും വേഗം പ്രകാശനം ചെയ്യുവാൻ നടപടികൾ എടുക്കണമെന്ന് അഭ്യർത്ഥിച്ചു. തുടർന്നു സെക്രട്ടറി, ശാഖാ പരിധിയിലെ കഴകം ഉപജീവന മാർഗം ആക്കിയ ആറു കുടുംബങ്ങൾക്ക് 2000/-രൂപ വീതം എത്തിച്ച വിവരം അറിയിച്ചു. ഇൻഷുറൻസ് പദ്ധതിക്കുള്ള വിവരങ്ങൾ ശേഖരിച്ച് കഴിഞ്ഞ വിവരവും യോഗത്തെ അറിയിച്ചു. വൃക്ക രോഗത്താൽ…
"പാലക്കാട് ശാഖ 2021 ജൂലായ് മാസ യോഗം"പിഷാരോടി സമാജം കോങ്ങാട് ശാഖയുടെ ജൂലായ് മാസത്തെ യോഗം 11.7.21 ഞായറാഴ്ച രാവിലെ 11 മണിക്ക് ഓൺലൈനായി നടത്തി. ശ്രീ ഗോപാലപിഷാരോടി പ്രാർത്ഥനയും, ശ്രീമതി ഉഷ പുരാണ പാരായണവും നടത്തി. യോഗത്തിൽ 13 പേർ പങ്കെടുത്തു. എല്ലാവർക്കും സെക്രട്ടറി സ്വാഗതമാശംസിച്ചു. പുഞ്ചപ്പാടം വടക്കേപ്പാട്ട് പിഷാരത്ത് ബാലകൃഷ്ണ പിഷാരോടി, പി.കെ.വാരിയർ എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ആത്മശാന്തിക്കായി പ്രാർത്ഥിച്ചു. പ്രസിഡണ്ട് ഉപക്രമ പ്രസംഗത്തിൽ ശാഖയുടെ പ്രവർത്തനത്തെ കുറിച്ചും, കേന്ദ്രത്തിന്റെ പുതിയ തീരുമാനങ്ങളെക്കുറിച്ചും അറിയിച്ചു. ശേഷം റിപ്പോർട്ടും കണക്കും അവതരിപ്പിച്ചത് അംഗീകരിച്ച് പാസ്സാക്കി. ചർച്ചയിൽ ശാഖയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. കോങ്ങാട് ശാഖയിലെ ഒരംഗത്തിന് വിദ്യാഭ്യാസ ആവശ്യത്തിനായി സാമ്പത്തിക സഹായം നൽകിയ ചൊവ്വര ശാഖക്കും അതിനു് നേതൃത്വം നൽകിയ…
"കോങ്ങാട് ശാഖ 2021 ജൂലായ് മാസ യോഗം"മുംബൈ ശാഖയുടെ 414 മത് ഭരണസമിതി യോഗം വിഡിയോ കോൺഫറൻസ് വഴി 11-07-2021 ഞായറാഴ്ച രാവിലെ 10:30 നു കൂടി. പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ തുടങ്ങിയ യോഗം ശ്രീ മാപ്രാണം വിജയന്റെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. കഴിഞ്ഞ ഒരു മാസക്കാലയളവിൽ അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി. സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട്, ഖജാൻജി അവതരിപ്പിച്ച കണക്കുകൾ എന്നിവ യോഗം അംഗീകരിച്ചു. 2021-22 ആദ്യപാദത്തിലെ ദളം, എജുകേഷണൽ സൊസൈറ്റി എന്നിവയുടെ വരിസംഖ്യ, മറ്റു സമാഹരണങ്ങൾ എന്നിവ കേന്ദ്രത്തിലേക്ക് അയച്ചതായി ഖജാൻജി യോഗത്തെ അറിയിച്ചു. പുതുതായി അംഗത്വത്തിനപേക്ഷിച്ച ശ്രീ അരവിന്ദ് കുട്ടികൃഷ്ണന്റെയും അനിരുദ്ധ് കുട്ടികൃഷ്ണന്റെയും അപേക്ഷകൾ യോഗം വിലയിരുത്തുകയും അംഗീകരിക്കുകയും ചെയ്തു.…
"മുംബൈ ശാഖ 414 മത് ഭരണസമിതി യോഗം"


Recent Comments