കോങ്ങാട് ശാഖയുടെ ജൂൺ മാസത്തെ യോഗം 04-06-22 ശനിയാഴ്ച രാവിലെ 11 മണിക്ക് ഓൺലൈൻ ആയി നടത്തുകയുണ്ടായി. പ്രാർത്ഥന, പുരാണ പാരായണം, സ്വാഗതം എന്നിവക്ക് ശേഷം മൺമറഞ്ഞു പോയ സ്വജനാംഗങ്ങളുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്തു. ഉപക്രമത്തിൽ തൃശൂരിൽ വെച്ച് നടന്ന വാർഷിക പൊതുയോഗത്തെ കുറിച്ച് വിവരിച്ചു. ആചാര്യരത്നം പുരസ്കാരം ലഭിച്ച അനിയമ്മാമനെ അനുമോദിച്ചു കൊണ്ട് കെ.പി.രാമചന്ദ്ര പിഷാരോടി, കെ.പി.അച്ചുണ്ണി പിഷാരോടി, M. P. ഹരിദാസൻ, ഉഷ എന്നിവർ സംസാരിച്ചു. പ്രസിഡണ്ട് രാമചന്ദ്ര പിഷാരോടി ഉപക്രമ പ്രസംഗത്തിനു ശേഷം മുണ്ടൂർ കൃഷ്ണൻകുട്ടി അനുസ്മരണം നടത്തി. യാഥാർത്ഥിക കുടുംബങ്ങളുടെ ആവിഷ്കരണമാണ് മുണ്ടൂർ കൃഷ്ണൻ കട്ടിയുടെ ചെറുകഥകൾ എന്നും അദ്ദേഹത്തിന്റെ ഓർമ്മകൾക്കു മുന്നിൽ കോങ്ങാട് ശാഖ…
"കോങ്ങാട് ശാഖ 2022 ജൂൺ മാസ യോഗം"Archives: Sakha Reports
Sakha Reports for every Sakha
ഗുരുവായൂർ ശാഖയുടെ ജൂൺ മാസത്തെ ഭരണസമിതി യോഗം 12-06-22 ഞായറാഴ്ച 3.30 PM നു പ്രസിഡണ്ട് ശ്രീമതി വിജയം രവിയുടെ അദ്ധ്യക്ഷതയിൽ ഗുരുവായൂർ ഗസ്റ്റ് ഹൌസ് ഹാളിൽ വെച്ച് കൂടി.
മൗനപ്രാർത്ഥനക്ക് ശേഷം സെക്രട്ടറി സി പി മോഹനകൃഷ്ണൻ എല്ലാ ഓഫിസ് ഭാരവാഹികളെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. തുടർന്ന് ഈയിടെ അന്തരിച്ച സമുദായാംഗങ്ങളുടെ ആത്മശാന്തിക്ക് വേണ്ടി രണ്ടു മിനുട്ട് മൗനം ആചരിച്ചു.
അദ്ധ്യക്ഷ പ്രസംഗത്തിൽ പ്രസിഡണ്ട് സമുദായാംഗങ്ങൾക്ക് അനുഭവയോഗ്യമാകുന്ന തരത്തിലുള്ള ആക്സിഡന്റ് ഇൻഷുറൻസിനെ പറ്റിയുള്ള വിശദാംശങ്ങൾ വ്യക്തമാക്കി. ഇനിയും പദ്ധതിയിൽ ചേരാത്ത കഴക പ്രവൃത്തി ചെയ്യുന്ന എല്ലാ അംഗങ്ങളും ഈ സ്കീമിൽ ചേരണമെന്ന് അഭ്യർത്ഥിച്ചു. സന്നിഹിതരായ ഭരണസമിതി അംഗങ്ങൾ ചേർന്ന് ഏകദേശം 15 പേരുടെ ഒരു ലിസ്റ്റ് തയ്യാറാക്കി സമയപരിധിക്കുള്ളിൽ എല്ലാവരെയും ചേർക്കാൻ ശ്രമിക്കാമെന്ന് പറഞ്ഞു കൊണ്ട് യോഗത്തിൽ അതിന്റെ രൂപരേഖ അവതരിപ്പിച്ചു.
തുടർന്ന് ശാഖാംഗങ്ങൾക്കും സമാജത്തിനും ഉപകാരപ്രദമാകുന്ന പരസ്പര സഹായ നിധി തുടങ്ങുന്നതിനെപ്പറ്റി ചർച്ച ചെയ്ത് 1000 രൂപ വീതം മാസം തോറുമെടുത്ത് 25 പേർ അടങ്ങുന്ന ഒരു നിധി ജൂലൈ മുതൽ രൂപീകരിക്കുവാൻ തീരുമാനിച്ചു. അതിനായി 25 പേരെ ഉടൻ കണ്ടെത്തുവാനും തീരുമാനിച്ചു.
സമാജം ഗസ്റ്റ് ഹൌസിൽ വെച്ച് ഒരു ഭക്തി പ്രഭാഷണം നടത്തുന്ന കാര്യം കേന്ദ്രവുമായി സംസാരിച്ചു തീരുമാനിക്കാമെന്ന് ചർച്ച ചെയ്തു.
തുടർന്ന് വൈസ് പ്രസിഡണ്ട് നളിനി പിഷാരടിയുടെ നന്ദി പ്രകാശനത്തോടെ 4.30 നു യോഗം അവസാനിച്ചു.
തിരുവനന്തപുരം ശാഖയുടെ കുടുംബ സംഗമം 2022 ജൂൺ 12നു ശ്രീമതി അംബികയുടെ വസതിയിൽ നടന്നു. ശ്രീമതി സത്യഭാമയുടെ ഈശ്വരപ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിലേക്ക് ശ്രീമതി അംബിക ഏവരേയും സ്വാഗതം ചെയ്തു. സെക്രട്ടറി കഴിഞ്ഞ മാസത്തെ റിപ്പോർട്ട് അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു. തുടർന്ന് 2022-2024 വരെ രണ്ടു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ: Patron: Sreedevi Pisharasiar President: J. C. Pisharody Vice President: P. P. Muralidharan Secretary: M. Devadasan Treasurer: P. P. Anoop Jt…
"തിരുവനന്തപുരം ശാഖ 2022 ജൂൺ മാസ യോഗം"ഇരിങ്ങാലക്കുട ശാഖയുടെ സാന്ത്വന പ്രവർത്തനത്തിന്റ ഭാഗമായി ഇരിങ്ങാലക്കുട ALPHA PALLIATIVE CARE UNIT (KORUMBISSERY) യിൽ ഉള്ള രോഗികൾക്ക് മരുന്നുകളും, മറ്റും വാങ്ങുന്ന ആവശ്യത്തിനായി ശാഖയുടെ സാന്ത്വന ഫണ്ടിൽ നിന്നും 7500/= രൂപയുടെ ചെക്ക് 02-06-22നു സമാജം പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ PALLIATIVE CARE UNIT VICE PRESIDENT ശ്രീ വേണുവിന് കൈമാറി. തദവസരത്തിൽ ശാഖാ സെക്രട്ടറി സി.ജി. മോഹനൻ, വൈസ് – പ്രസിഡണ്ട് വി.പി. രാധാകൃഷ്ണൻ എന്നിവർ സന്നിഹിതരായിരു ന്നു . സെക്രട്ടറി / സമാജം ഇരിങ്ങാലക്കുട 1+
"ഇരിങ്ങാലക്കുട ശാഖയുടെ സാന്ത്വന സ്പർശം"തൃശൂർ ശാഖ വാർഷികവും കുടുംബ സംഗമവും 22/5/22 ന് സമാജം ആസ്ഥാനമന്ദിരത്തിൽ പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ദേവിക വിജുവിന്റെ പ്രാർഥനയോടെ ആരംഭിച്ചു. ശ്രീ ജി. പി. നാരായണൻ കുട്ടിയുടെ നേതൃത്വത്തിൽ ശ്രീ സി. പി. അച്യുതൻ, ശ്രീമതി ഉഷ രാമചന്ദ്ര പിഷാരോടി എന്നിവരടക്കം എല്ലാവരും നാരായണീയം അറുപത്തി ഒമ്പതാം ദശകം ചൊല്ലി. സെക്രട്ടറി ശ്രീ കെ പി ഗോപകുമാർ ഏവർക്കും സ്വാഗതമാശംസിച്ചു. കഴിഞ്ഞ ഒരു വർഷക്കാലയളവിൽ ഭൂമിയെ വിട്ടു പിരിഞ്ഞ സമുദായാംഗങ്ങൾക്ക് അനുശോചനമർപ്പിച്ചു. സെക്രട്ടറി ഒരു വർഷത്തെ റിപ്പോർട്ടും ട്രഷറർ ശ്രീ ടി പി ഗോപി കണക്കും അവതരിപ്പിച്ചത് കയ്യടികളോടെ പാസാക്കി. അദ്ധ്യക്ഷ പ്രസംഗത്തിൽ ശ്രീ വിനോദ് കൃഷ്ണൻ കഴിഞ്ഞ ഒരു വർഷക്കാലം…
"തൃശൂർ ശാഖ വാർഷികവും കുടുംബ സംഗമവും"മുംബൈ ശാഖയുടെ 422മത് ഭരണസമിതി യോഗം 29-05-2022 ഞായറാഴ്ച 5PM നു വീഡിയോ കോൺഫറൻസ് വഴി കൂടി. പ്രസിഡണ്ട് ശ്രീ എ പി രഘുപതി അദ്ധ്യക്ഷനായ യോഗം കുമാരി അനുശ്രീ അരുണിന്റെ പ്രാർത്ഥനയോടെ തുടങ്ങി. കഴിഞ്ഞ യോഗത്തിനു ശേഷം അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി. സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട്, ഖജാൻജി അവതരിപ്പിച്ച, കഴിഞ്ഞ യോഗത്തിനു ശേഷമുള്ള വരവ് ചിലവുകൾ എന്നിവ യോഗം അംഗീകരിച്ചു. 2021-22 സാമ്പത്തിക വർഷത്തേക്കുള്ള Income & Expenditure Account, 31-03-2022ൻറെ ബാലൻസ് ഷീറ്റ് എന്നിവ ഖജാൻജി യോഗത്തിൽ അവതരിപ്പിച്ചത് ചെറിയ ഭേദഗതികളോടെ അംഗീകരിച്ചു. കണക്കുകൾ Internal Auditor, Statutory Auditor എന്നിവരാൽ പരിശോധിച്ചു അംഗീകാരം നേടുവാൻ ഖജാൻജിയെ…
"മുംബൈ ശാഖ 422മത് ഭരണസമിതി യോഗം"ഇരിങ്ങാലക്കുട ശാഖയുടെ മെയ് മാസത്തെ കുടുംബയോഗം 26-05-2022, 3 PMനു ഇരിങ്ങാലക്കുട കല്ലങ്കര പിഷാരത്ത് സുന്ദരേശ്വരന്റെ വസതിയിൽ വെച്ച് ശ്രിമതി ചന്ദ്രിക ബാലകൃഷ്ണന്റെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു.
ഗൃഹനാഥൻ ശ്രീ സുന്ദരേശ്വരൻ യോഗത്തിന് എത്തിയ ഏവരെയും സ്വാഗതം ചെയ്തു.
കഴിഞ്ഞ ഒരു മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും, മറ്റുള്ളവർക്കും മൗന പ്രാർത്ഥന യോടെ ആദരാഞ്ജലികൾ അർപ്പിച്ചു.
അദ്ധ്യക്ഷ ശ്രീമതി മായാ സുന്ദരേശ്വരൻ തന്റെ വാക്കുകളിൽ മരണാനന്തര ക്രിയകൾ സ്ത്രീകൾകും ആകാം എന്ന സമാജത്തിന്റെ തീരുമാനം സ്വാഗതാർഹമാണെന്ന് പറഞ്ഞു. മുന്നോക്ക സമുദായങ്ങൾക്ക് സർക്കാർ വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾ നമ്മുടെ സമുദായത്തിനും ലഭിച്ചു തുടങ്ങിയ വിവരവും, പിഷാരോടി സമുദായത്തെ ഗസറ്റിൽ ഉൾപ്പെടുത്തിയ വിവരവും ജാതി സർട്ടിഫിക്കറ്റ് അംഗീകരിക്കപ്പെട്ടതും സന്തോഷകരമായ വാർത്തകളാണെന്നും അഭിപ്രായപ്പെട്ടു.
സ്കോളർഷിപ്പുകളും , പുരസ്ക്കാരങ്ങളും നേടിയ പ്രതിഭകൾക്ക് ആശംസകളും, അഭിനന്ദനങ്ങളും അറിയിച്ചു. കോവിഡ് കുറഞ്ഞ സാഹചര്യത്തിൽ വരുന്ന മാസം നടത്തുവാൻ പോകുന്ന ശാഖയുടെ വാർഷികം നല്ല രീതിയാൽ നടത്തുവാൻ എല്ലാവരും സഹകരിക്കണമെന്നും അഭ്യർത്ഥിച്ചു.
സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടും, ട്രഷറർ തയ്യാറാക്കിയ വരവ്, ചിലവു കണക്കുകളും യോഗം അംഗീകരിച്ചു.
ശാഖയുടെ വാർഷികം ജൂൺ 26 ന്(ഞായറാഴ്ച) വിപുലമായ രീതിയിൽ നടത്തുവാൻ യോഗത്തിൽ തീരുമാനിച്ചു. അതിന്റെ ഒരുക്കങ്ങൾക്കായി വൈ. പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറർ, ലേഡീസ് വിങ്ങ് സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി.
ഇരിങ്ങാലക്കുടയിൽ ഉള്ള ALPHA PAIN & PALIATIVE CARE യൂണിറ്റിലെക്കു മരുന്നുകളും മറ്റും വാങ്ങുന്നതിനായി 7500/= രൂപ ധനസഹായം നൽകുവാൻ യോഗത്തിൽ തീരുമാനിച്ചു.
ക്ഷേമനിധി നടത്തി
29-05-2022 ന് ആസ്ഥാന മന്ദിരത്തിൽ വെച്ച് നടത്തുന്ന കേന്ദ്ര AGM ൽ ശാഖയിൽ നിന്നും ക്രൂടുതൽ മെംബർമാർ പങ്കെടുത്താൽ നന്നായിരിക്കുമെന്ന് സെക്രട്ടറി അഭിപ്രായപ്പെട്ടു.
ശ്രീ M. G. മോഹനൻ പിഷാരോടി യോഗത്തിൽ എത്തിയ എല്ലാവർക്കും യോഗം നടത്തുവാൻ വേണ്ട സൗകര്യം ഒരുക്കി തന്ന മായാ സുന്ദരേശ്വരൻ കുടുംബത്തിനും നന്ദി രേഖപ്പെടുത്തിയതോടെ യോഗം 5.30 PM ന് അവസാനിച്ചു.
സെക്രട്ടറി
ഇരിങ്ങാലക്കുട ശാഖ
ചൊവ്വര ശാഖയുടെ 46മത് വാർഷികം ചൊവ്വര വ്യാപാരഭവനിൽ 08/05/22 ഞായറാഴ്ച 2.30PMനു പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ, ശ്രീമതി ലത ഹരിയുടെ ഈശ്വര പ്രാർത്ഥന, നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു. കഴിഞ്ഞ ഒരു വർഷ കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞ എല്ലാവരുടെയും പേരിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ശ്രീ മധു സമാജം ജനറൽ സെക്രട്ടറി ശ്രീ K. P. ഹരികൃഷ്ണൻ, ശാഖ ഭാരവാഹികൾ, ശാഖാഗങ്ങൾ എന്നിവരെ യോഗത്തിലേക്ക് സ്വാഗതം ചെയ്തു. ശാഖാ രക്ഷാധികാരിയും ശാഖയുടെ എല്ലാമെല്ലാമായ ശ്രീ C. K. ദാമോദര പിഷാരടിയുടെ അഭാവത്തിലുള്ള ആദ്യത്തെ വാർഷികമായിരുന്നു ഇത്. യാത്ര ചെയ്യാൻ പറ്റാത്തതിനാൽ അദ്ദേഹത്തിന് എത്തി ചേരാൻ സാധിച്ചില്ല. അദ്ധ്യക്ഷ പ്രസംഗത്തിൽ, കഴിഞ്ഞ വർഷത്തെ…
"ചൊവ്വര ശാഖ – 46മത് വാർഷികം"എറണാകുളം ശാഖയുടെ 2021-22 വർഷത്തെ വാർഷികവും കുടുംബ സംഗമവും മെയ് 8 ഞായറാഴ്ച 3PMനു ഇടപ്പള്ളി ദേവൻകുളങ്ങര എൻ.എസ്എസ് കരയോഗം ഹാളിൽ വച്ച് ഭംഗിയായി നടത്തപ്പെട്ടു. ശാഖ രക്ഷാധികാരി അഡ്വ. ജയകുമാർ പതാക ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കമായി. ശ്രീമതി ഇന്ദിരാ രാമചന്ദ്രൻറെ നാരായണീയ പാരായണത്തിനുശേഷം വേദിയിൽ വാശിയേറിയ മാലകെട്ട് മത്സരം അരങ്ങേറി. വാർഷിക സമ്മേളനം കുമാരി ശ്രീവിദ്യയുടെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. ശാഖാ പ്രസിഡണ്ട് ഡോക്ടർ പി ബി രാംകുമാർ ഏവർക്കും സ്വാഗതം ആശംസിച്ചു. എറണാകുളം ശാഖയുടെ പുനരുദ്ധാരണത്തിനു ശേഷമുള്ള രജത ജൂബിലി വർഷം കൂടിയാണ് 2022 എന്ന് രാംകുമാർ സദസ്സിനെ ഓർമപ്പെടുത്തി. അധ്യക്ഷ പ്രസംഗത്തിൽ ശാഖാ രക്ഷാധികാരി അഡ്വ. കെ. ജയകുമാർ വളരെകാലത്തിനു ശേഷം…
"എറണാകുളം ശാഖാ വാർഷികം 2022"പാലക്കാട് ശാഖയുടെ മെയ് മാസ യോഗം 15/5/ 2022 ന് ഞായറാഴ്ച ശാഖ പ്രസിഡണ്ട് ശ്രീ എ പി ഉണ്ണികൃഷ്ണൻ്റെ വസതിയായ ഉഷസിൽ വച്ച് നടന്നു. രണ്ടുവർഷക്കാലം ഓൺലൈനായി നടന്നുവന്നിരുന്ന ശാഖാ യോഗം മെയ് മാസത്തിൽ നീണ്ട ഇടവേളക്ക് ശേഷം ആദ്യമായി ഒരു ഭവനത്തിൽ വച്ച് നടത്തുകയായിരുന്നു. അംഗങ്ങൾ വളരെ താല്പര്യത്തോടെ എത്തിച്ചേർന്നു. ഗൃഹനാഥ ശ്രീ ടിപി ഇന്ദിര യുടെ പ്രാർത്ഥനയ്ക്കുശേഷം പ്രസിഡണ്ട് ശ്രീ എ പി ഉണ്ണികൃഷ്ണൻ ഏവരെയും സ്വാഗതം ചെയ്തു. ഈശ്വരൻ കടാക്ഷിച്ചാൽ ഇവിടുന്ന് അങ്ങോട്ടുള്ള മീറ്റിങ്ങുകൾ ഓരോ വീടുകളിലായി നടത്താൻ ശ്രമിക്കാമെന്നും സമാജം വളരെ നന്നായി പ്രവർത്തിക്കുന്നതിൽ ചാരിതാർത്ഥ്യമുണ്ട് എന്നും പറയുകയുണ്ടായി. അതിനുശേഷം ശ്രീമതി ടി പി ഇന്ദിര പുരാണ പാരായണം…
"പാലക്കാട് ശാഖ 2022 മെയ് മാസ യോഗം"
Recent Comments