ഇരിങ്ങാലക്കുട ശാഖയുടെ വാർഷിക പൊതുയോഗം  ഇരിങ്ങാലക്കുട C.K.K.M സ്കൂളിൽ വെച്ച് 26-06-22 ന് രാവിലെ മെമ്പർമാരുടെ രജിസ്ട്രേഷനോടുകൂടി ആരംഭിച്ചു. ദീപ പ്രോജ്ജ്വലനവും വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ വിഷ്ണു സഹസ്രനാമജപവും, നാരായണീയ പാരായണവും നടന്നു.

തുടർന്ന് നടന്ന മാലകെട്ട് മത്സരത്തിൽ ശ്രീമതി ശ്രീകുമാരി മോഹനനും, ശ്രീമതി ഇന്ദിര നന്ദനും വിജയികളായി.

9.30 AMന് ഈശ്വര പ്രാർത്ഥനയോടെ പൊതുയോഗം ആരംഭിച്ചു. ശ്രീ P മോഹനൻ യോഗത്തിന്റെ അദ്ധ്യക്ഷ ശാഖാ പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറർ എന്നിവരെയും യോഗത്തിലെ മുഖ്യാതിഥി ശ്രീമതി സോണിയ ഗിരി (ബഹു : ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർ പേഴ്സൺ), വാർഡ് കൗൺസിലർ സിജു യോഹന്നാൻ, ആൽഫാ പാലിയേറ്റീവ് ഇരിങ്ങാലക്കുട യൂണിറ്റു് പ്രതിനിധികളായ തോംസൺ, രാധ ടീച്ചർ, തുളസിദളം മാനേജർ ശ്രീ R P രഘുനന്ദനൻ എന്നിവരേയും യോഗത്തിന് എത്തിയ അംഗങ്ങളേയും സ്വാഗതം ചെയ്തു. ശ്രീ പി മോഹനൻ, ശ്രീമതി സോണിയ ഗിരിയുടെയും വാർഡ് കൗൺസിലറുടെയും പ്രവർത്തന മേഖലയെ പറ്റി സദസ്സിലുള്ളവർക്ക് പരിചയപ്പെടുത്തി. അതുപോലെ പാലിയേറ്റീവ് പ്രതിനിധികളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെപ്പറ്റിയും വിശദമായി തന്നെ അവതരിപ്പിച്ചു .

കഴിഞ്ഞ കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്ത് അന്തരിച്ച പ്രമുഖ വ്യക്തികൾക്കും അനുശോചനം രേഖപ്പെടുത്തി.

അദ്ധ്യക്ഷ തന്റെ ഉപക്രമ പ്രസംഗത്തിൽ ശാഖയുടെ പ്രവർത്തനം നല്ല ഉത്സാഹത്തോടെ നടക്കുന്നുണ്ടെന്നും , കേന്ദ്ര ഓഫീസും ഗുരുവായൂർഗസ്റ്റ് ഹൗസ് ദേവധേയം ഓഡിറ്റോറിയവും മോടി പിടിപ്പിക്കുവാൻ വേണ്ട സാമ്പത്തിക സഹായം ചെയ്തു തന്ന രേഖാ മോഹൻ ഫൗണ്ടേഷൻ സാരഥി മോഹനകൃഷ്ണന്റെ സൽ പ്രവൃത്തിയെയും , ലോകമെമ്പാടുമുളള പിഷാരോടി കുടുബാംഗങ്ങൾക്ക് സമുദായത്തിലെ വാർത്തകൾ എത്തിക്കുന്ന വെബ് സെറ്റ് Team ന്റെ പ്രവർത്തിയെയും അഭിനന്ദിച്ചു

ശ്രീമതി സോണിയ ഗിരി , സിജു യോഹന്നാൻ, ശാഖാ പ്രസിഡണ്ട് , രഘുനന്ദനൻ, തോംസൺ , രാധാ ടീച്ചർ എന്നിവർ ചേർന്ന് ദീപം തെളിയിച്ചു

മുഖ്യാതിഥിയെ അദ്ധ്യക്ഷ പൊന്നാടയും ഫലകവും നൽകി ആദരിച്ചു . അതുപോലെ വാർഡു കൗൺസിലർ , പാലിയേറ്റീവ് കെയർ യൂണിറ്റ് പ്രതിനിധികൾ, തുളസിദളം മാനേജർ എന്നിവരേയും പൊന്നാടയും ഫലകവും നൽകി ബഹുമാനിച്ചു .

മുഖ്യാതിഥി തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അംഗസംഖ്യയിൽ കുറവാണെങ്കിലും ക്ഷേത്ര പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുന്ന പിഷാരോടി സമുദായം നടത്തുന്ന സൽപ്രവൃത്തികളെ പ്രശംസിച്ചു. വാർഡ് കൗൺസിലറും സമുദായത്തിന്റെ വിവിധ മേഖലയിലെ പ്രവർത്തനം എടുത്ത് പറഞ്ഞു.
പാലിയേറ്റീവ് പ്രതിനിധികൾ അവർ ചെയ്ത് കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ പറ്റി വളരെ വിശദമായി സംസാരിച്ചു. തൃശൂർ ജില്ലയിൽ എവിടെയാണെങ്കിലും ഫോൺ വഴി വിവരം പാലിയേറ്റീവ് കെയർ യൂണിറ്റിൽ അറിയിച്ചാൽ അവരുടെ സേവനം യാതൊരു പ്രതിഫലവും ഇല്ലാതെ ചെയ്യുന്നതാണെന്ന് യോഗത്തെ അറിയിച്ചു. രോഗികളുടെ ചികിത്സക്ക് ആവശ്യമായ മരുന്നുകളും മറ്റും വാങ്ങുന്നതിന് ഇരിങ്ങാലക്കുട ശാഖ ചെയ്ത ധനസഹായം വളരെ ഉപകാരപ്രദമായിരുന്നെന്നും ഒറ്റക്കോ, കുടുംബസഹിതമോ പാലിയേറ്റീവ് കെയർ യുണിറ്റിലേക്ക് ധനസഹായം ചെയ്യുവാൻ താല്പര്യമുള്ളവർ ഓഫീസുമായി ബന്ധപ്പെടണമെന്നും അവർ അഭ്യർത്ഥിച്ചു .

തുടർന്ന് തുളസീദളം മാനേജർ ശ്രീ രഘുനന്ദനൻ തന്റെ വാക്കുകളിൽ വളരെ ഉർജ്ജസ്വലമായി പ്രവർത്തിക്കുന്ന ശാഖയെയും, സാന്ത്വന പ്രവൃത്തികളെയും പ്രകീർത്തിച്ചു.

സെക്രട്ടറി അവതരിപ്പിച്ച 2021-22 വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ അവതരിപ്പിച്ച ഒരു വർഷത്തെ ഓഡിറ്റ് ചെയ്തു കിട്ടിയ വരവ്, ചിലവ് കണക്കുകളും യോഗം ഐകകണ്ഠ്യേന പാസ്സാക്കി.

PET 2000 പെൻഷൻ ഫണ്ടിനെപ്പറ്റി P മോഹനൻ സദസ്സിൽ ഉള്ളവർക്ക് പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു. വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന 20 വ്യക്തികൾക്ക് മാസം തോറും 2000 രൂപ വെച്ച് പെൻഷൻ കൊടുക്കുന്ന ഈ പദ്ധതിയിലേക്ക് ശാഖാ മെംമ്പർമാർ ഉദാരമായ സംഭാവനകൾ നൽകുവാൻ മുന്നോട്ട് വരണമെന്ന് ആഭ്യർത്ഥിച്ചു.

11 മണി മുതൽ ശാഖയിലെ കലാപ്രതിഭകൾ ഒരുക്കിയ കലാവിരുന്നിന് ശ്രീമതി എ തുളസിയുടെ കവിതാപാരായണത്തോടെ ആരംഭമായി. തുടർന്ന് ഉഷ ജനാർദ്ദനൻ, ജയശ്രീ മധു, മധു എന്നിവരുടെ ഗാനാലാപനങ്ങൾ അരങ്ങേറി. ചന്ദ്രികാ ബാലകൃഷണൻ ഗ്രൂപ്പിന്റെ(മായാ സുന്ദരേശ്വരൻ, ഉഷ ജനാർദ്ദനൻ, ജയശീ മധു, ദേവി മുകുന്ദൻ) ഭക്തി ഗാനസുധ വളരെ ഹൃദ്യമായിരുന്നു.

ഉച്ചഭക്ഷണത്തിനു ശേഷം കലാപരിപാടികൾ പുനരാംരഭിച്ചു. P മോഹനൻ നേതൃത്വം നൽകി അവതരിപ്പിച്ച കടംകഥയും, കുസൃതി ചോദ്യങ്ങളും സദസ്സിൽ വളരെയധികം ആവേശം ഉണ്ടാക്കി.

തുടർന്ന് 2021-22 വർഷത്തെ വിദ്യാഭ്യാസ പാരിതോഷികവും, ക്യാഷ് ആവാർഡും PE&WS ട്രഷറർ രാജൻ പിഷാരോടിയും, സെക്രട്ടറിയും ചേർന്നു കൃഷ്ണക്കും, ശ്രേയ കൃഷ്ണനും നൽകി.

ശ്രീ V P രാധാകൃഷണനും, സി.ജി. മോഹനനും ചേർന്ന് വാർഷികത്തിന്റെ അവസാന ഇനമായ തംബോല ഗെയിം നടത്തിയത് മെംബർമാരിലും കുടുംബാംഗങ്ങളിലും വളരെയധികം സന്തോഷം ഉളവാക്കി.
കലാ പരിപാടികളിലും മറ്റ് ഇനങ്ങളിലും പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി. ശ്രീ വി പി രാധാകൃഷ്ണന്റെ നന്ദി പ്രകടനത്തിനു ശേഷം ദേശീയ ഗാനാലാപനത്തോടെ വാർഷികം അവസാനിച്ചു.

സെക്രട്ടറി
ഇരിങ്ങാലക്കുട ശാഖ.

To view the photos of the event, pl click on the Gallery link below.

https://samajamphotogallery.blogspot.com/2022/06/2022.html

0

വടക്കാഞ്ചേരി ശാഖ 2022 ജൂൺ മാസ യോഗം

വടക്കാഞ്ചേരി ശാഖയുടെ ജൂൺ മാസത്തെ യോഗം 26-06-22ന് 3 PMനു ആറ്റൂർ പള്ളിയാലിൽ പിഷാരത്ത് വെച്ച് നടന്നു. വൈസ് പ്രസിഡണ്ട് ശ്രീ. വി. പി. ഗോപിനാഥൻ അദ്ധ്യക്ഷനായിരുന്നു. ദീപം കൊളുത്തി പ്രാർത്ഥനയ്ക്ക് ശേഷം ഗൃഹനാഥ ശ്രീമതി എ .പി. ഗീത ഏവർക്കും സ്വാഗതം ആശംസിച്ചു. കഴിഞ്ഞ ഒരു മാസ കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങളുടെ ആത്മശാന്തിയ്ക്കു വേണ്ടി മൗന പ്രാർത്ഥന നടത്തി. ശാഖ നടത്തിയ തീർത്ഥ യാത്രയെപ്പറ്റി അദ്ധ്യക്ഷൻ വിശദീകരിച്ചു. തീർത്ഥാടനം സംഘടിപ്പിച്ച ശാഖയ്ക്കും യാത്ര ഓർഗനൈസ് ചെയ്ത ജോ. സെക്രട്ടറി ശ്രീ. എം.പി. ഉണ്ണികൃഷ്ണനും തീർത്ഥയാത്രയിൽ പങ്കെടുത്ത എല്ലാവർക്കും അദ്ധ്യക്ഷൻ നന്ദി രേഖപ്പെടുത്തി. മുരുഡേശ്വർ, മൂകാംബിക, ഉടുപ്പി ,ശൃംഗേരി, ധർമ്മസ്ഥല എന്നിവിടങ്ങളിലാണ് തീർത്ഥയാത്ര പോയത്.…

"വടക്കാഞ്ചേരി ശാഖ 2022 ജൂൺ മാസ യോഗം"

മുംബൈ ശാഖ 423മത് ഭരണസമിതി യോഗം

മുംബൈ ശാഖയുടെ 423മത് ഭരണസമിതി യോഗം 26-06-2022 ഞായറാഴ്ച രാവിലെ 10.30 ന് ശ്രീ പി വിജയൻറെ മാരോളിലെ വസതിയിൽ ചേർന്നു. പ്രസിഡണ്ട് ശ്രീ എ പി രഘുപതി അദ്ധ്യക്ഷനായ യോഗം ശ്രീമതി ശ്രീദേവി വിജയന്റെ ഈശ്വര പ്രാർത്ഥനയോടെ തുടങ്ങി. കഴിഞ്ഞ യോഗത്തിനു ശേഷം അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി. സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട്, ഖജാൻജി അവതരിപ്പിച്ച, കഴിഞ്ഞ യോഗത്തിനു ശേഷമുള്ള വരവ് ചിലവുകൾ എന്നിവ യോഗം അംഗീകരിച്ചു. ശാഖയുടെ 2021-22 സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക കണക്കുകൾ(ബാലൻസ് ഷീറ്റ്, ഇൻകം ആൻഡ് എക്സ്പെൻഡിച്ചർ അക്കൗണ്ട്) ഇൻറെണൽ ഓഡിറ്റർ, സ്റ്റാട്യൂട്ടറി ഓഡിറ്റർ എന്നിവർ പരിശോധിച്ച് അംഗീകാരം നൽകിയതായി ഖജാൻജി യോഗത്തെ അറിയിച്ചു. കഴിഞ്ഞ…

"മുംബൈ ശാഖ 423മത് ഭരണസമിതി യോഗം"

ചൊവ്വര ശാഖ 2022 ജൂൺ മാസ യോഗം

ചൊവ്വര ശാഖയുടെ ജൂൺ മാസത്തെ യോഗം 19-06-22 ഞായറാഴ്ച 3.30PMനു പെരുമ്പാവൂർ ചേലാമറ്റം ശ്രീ ഗണേഷ് കൃഷ്ണന്റെ വസതിയിൽ പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീ A. P. രാഘവന്റെ ഈശ്വര പ്രാർത്ഥന, ശ്രീ K. P. രവിയുടെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു. ഗൃഹനാഥൻ നിലവിളക്ക് കൊളുത്തി. ശ്രീ A. കൃഷ്ണനുണ്ണി(പുലാമന്തോൾ)യുടെയും മറ്റു നമ്മെ വിട്ടു പോയ സമുദായാംഗങ്ങളുടെയും പേരിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ചാർട്ടേർഡ് അക്കൗണ്ടൻ്റായി പ്രവർത്തിക്കുന്ന ശ്രീ ഗണേഷ് കൃഷ്ണൻ, സന്നിഹിതരായ എല്ലാ സ്വജനങ്ങളെയും യോഗത്തിലേക്കു സ്വാഗതം ചെയ്തു. അദ്ധ്യക്ഷ പ്രസംഗത്തിനു ശേഷം കേന്ദ്ര വാർഷികത്തെ പറ്റിയുള്ള ചർച്ചകൾ നടന്നു.  സമാജത്തിന്റെ ആചാര്യ രത്നം പദവി നേടിയ ശ്രീ K.…

"ചൊവ്വര ശാഖ 2022 ജൂൺ മാസ യോഗം"

പാലക്കാട് ശാഖയുടെ ജൂൺമാസ യോഗം 19-06-22ന് ശ്രീ A. രാമചന്ദ്രൻറെ ഭവനമായ രാഗേശ്വരിയിൽ വെച്ച് നടത്തി.

ഗൃഹനാഥ ശ്രീമതി സതി രാമചന്ദ്രൻ ഈശ്വര പ്രാർത്ഥന നടത്തി.

യോഗത്തിൽ പങ്കെടുത്ത ഏവരെയും ഗൃഹനാഥൻ A. രാമചന്ദ്രൻ സ്വാഗതം ചെയ്തു. പുരാണ പാരായണം വളരെ ഭംഗിയായി അവതരിപ്പിക്കുകയുണ്ടായി.

നമ്മെ വിട്ടു പിരിഞ്ഞു പോയവരുടെ ആത്മശാന്തിക്കായി മൗനപ്രാർത്ഥന നടത്തി.

കഴിഞ്ഞ യോഗത്തിനു ശേഷം ശാഖയിലെ പ്രവർത്തനങ്ങൾ സെക്രട്ടറി വിവരിച്ചു. പ്രവർത്തന റിപ്പോർട്ട് ഏവരും അംഗീകരിച്ചു.

സെപ്റ്റംബർ 18ന് ശാഖയുടെ വാർഷികം നടത്തുന്നതിനായി മണ്ഡപം ബുക്ക് ചെയ്ത വിവരം സെക്രട്ടറി അറിയിച്ചു. കലാപരിപാടികൾ തീരുമാനിക്കേണ്ട ആവശ്യകതയും പറഞ്ഞു.

എസ്എസ്എൽസി/ പ്ലസ് ടു പരീക്ഷ വിജയികൾക്ക് സമ്മാനദാനം വാർഷിക ചടങ്ങിൽ നടത്താം എന്ന് തീരുമാനിച്ചു.
കഴക പ്രവർത്തി ചെയ്യുന്ന ശാഖയിലെ മെമ്പർമാരുടെ ഇൻഷുറൻസ് പുതുക്കുന്ന കാര്യം സെക്രട്ടറി ഏവരെയും അറിയിച്ചു. അതിനു വേണ്ട നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ മാസത്തിൽ ഒരു മെമ്പർ പുതുതായി ചേർന്നതായി സെക്രട്ടറി അറിയിച്ചു.

ഈ വർഷം എസ്എസ്എൽസി /പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളുടെ വിവരങ്ങൾ ഗൂഗിൾ ഫോം പൂരിപ്പിച്ച് വെബ് അഡ്മിന് അയച്ചു കൊടുക്കണമെന്ന് സെക്രട്ടറി അഭ്യർത്ഥിച്ചു. ഗ്രൂപ്പിൽ ഫോം ഇട്ടിട്ടുണ്ടെന്നും അറിയിച്ചു.

ക്ഷേമനിധി നടത്തി. സുഭാഷിതം പരിപാടിയിൽ ശ്രീ കെ ആർ. രാമഭദ്രൻ നാരായണീയം ശ്ലോകം ചൊല്ലി അർത്ഥം വ്യാഖ്യാനിച്ചത് സദസ്സിൽ ഉള്ളവർക്ക് വളരെ ഇഷ്ടപ്പെട്ടു. സംഗീതപരിപാടിയിൽ എസ് എം ഉണ്ണികൃഷ്ണൻ, ശ്രീ കെ ആർ രാമഭദ്രൻ, ശ്രീ A.രാമചന്ദ്രൻ എന്നിവരുടെ ഗാനാലാപനം ഏതാണ്ട് ഒരു മണിക്കൂർ നേരം സദസ്സിൻ്റെ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി.

അടുത്ത മാസത്തെ മീറ്റിംഗ് ജൂലൈ 17 ന് അച്ചു ഏട്ടൻെറ വസതിയായ നന്ദന ത്തിൽ വെച്ച് നടത്താം എന്ന് തീരുമാനിച്ച്, സെക്രട്ടറി ശ്രീ വി പി മുകുന്ദൻ എല്ലാവർക്കും നന്ദി പ്രകടിപ്പിച്ചു.

 

0

കൊടകര ശാഖയുടെ 2022 ജൂൺ മാസത്തെ യോഗം 19-06-22 ഞായറാഴ്ച പകല്‍ 3 മണിക്ക് വാസുപുരം പിഷാരത്ത് ശ്രീ. രാമൻകുട്ടി പിഷാരോടിയുടെ വടമയിലുള്ള ഭവനത്തില്‍ വെച്ച് ചേര്‍ന്നു. ബേബി സാരംഗി രാമചന്ദ്രന്റെ ഭക്തി നിർഭരമായ പ്രാര്‍ത്ഥനയോടെ യോഗ നടപടി ആരംഭിച്ചു. നമ്മെ വിട്ടു പിരിഞ്ഞ കൊടകര ശാഖയിലെ അംഗമായിരുന്ന കുണ്ടൂർ പിഷാരത്ത് മനോഹരൻ, മറ്റ് നിര്യാതരായ പിഷാരോടി സമുദായ അംഗങ്ങൾ എന്നിവരുടെ ആത്മശാന്തിക്കായി മൌനമാചരിച്ചു.

ഗൃഹനാഥൻ ശ്രീ. രാമൻകുട്ടി പിഷാരോടി ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു. ശാഖ പ്രസിഡണ്ട് ശ്രീ. സി.പി. രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ശാഖ പ്രവർത്തനങ്ങളെ കുറിച്ചും, ഇനിയും കൂട്ടായ്മയോടെ പ്രവർത്തന മികവ് വർദ്ധിപ്പിക്കണമെന്നും ഏവരുടേയും പൂര്‍ണ്ണ സഹകരണം വേണമെന്നും, ഒത്തൊരുമിച്ച് മുന്നേറാമെന്നും അദ്ധ്യക്ഷന്‍ അഭിപ്രായപ്പെട്ടു.

മുൻകാല ശാഖ പ്രവർത്തകനും, വരിഷ്ഠ വയോധികനും, ഗൃഹനാഥനുമായ ശ്രീ രാമൻകുട്ടി പിഷാരോടിയെ ശാഖ പ്രസിഡണ്ട് പൊന്നാട അണിയിച്ച് ആദരിച്ചു. സെക്രട്ടറി ശാഖയുടെ ഉപഹാരം കൈമാറി. ശാഖയുടെ ഈ സ്നേഹത്തിന് രാമൻകുട്ടി പിഷാരോടി നന്ദി പ്രകടിപ്പിച്ചു.

എഴുത്തുകാരനും ശാഖയിലെ മുതിർന്നവരിൽ ഒരാളുമായ മാങ്കുറ്റിപ്പാടം പിഷാരത്ത് ശ്രീ M P നാരായണ പിഷാരോടി എന്ന അനിയേട്ടന് ശാഖയുടെ അനുമോദനവും സ്നേഹോപഹാരവും സമ്മാനിച്ചു.

പിഷാരോടി സമാജം ഒറ്റക്ക് നിൽക്കാതെ മറ്റുള്ള സമരൂപികളായ അമ്പലവാസി സംഘടനകളുമായി ഒത്തു ചേർന്ന് ജനാധിപത്യത്തിൽ ഒരു നിർണായക ഘടകം ആകുന്നതിനു ശ്രമിക്കേണ്ടതാണെന്ന് അനിയേട്ടൻ ആദരവിനു നന്ദിയായുള്ള മറുപടി പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. വോട്ട് ബാങ്ക് എന്ന രീതിയിൽ ചിന്തിക്കാതെ നല്ലത് ചെയ്തു കൂട്ടായ്മ വളർത്താനാണ് സമാജം ശ്രമിച്ചതെന്ന് സെക്രട്ടറി അഭിപ്രായപ്പെട്ടു.

കായിക ലോകത്ത് മികച്ച പ്രകടനം കാഴ്ച വച്ച് അഭിമാനമാകുന്ന കുമാരി ഗോപിക നാരായണനുള്ള ഉപഹാരം പിതൃസഹോദരി ഉഷ ശ്രീധരന് കൈമാറി.

എഴുപതാം പിറന്നാൾ ആഘോഷിച്ച ഗൃഹനാഥന്റെ സഹോദരി കൂടിയായ ശ്രീമതി ചന്ദ്രിക രാമചന്ദ്രനും യോഗ ദിവസം വിവാഹ വാർഷികദിനമായ സെക്രട്ടറി രാമചന്ദ്രനും ഭാര്യ രേഖക്കും ഏവരും ഊഷ്മളമായ ആശംസകൾ നേർന്നു.

സെക്രട്ടറി ശ്രീ. രാമചന്ദ്രന്‍ ടി.പി. മുൻ മാസ റിപ്പോര്‍ട്ടും, ഖജാന്‍ജി ശ്രീ. ജയന്‍ ടി. ആര്‍. കണക്കും, അവതരിപ്പിച്ചത് യോഗം ഭേദഗതികളില്ലാതെ അംഗീകരിച്ചു.

ബേബി സാരംഗി, ബേബി ശ്രീഭദ്ര വിനോദ് എന്നിവരുടെ ഡാൻസ്, ശ്രീമതി കല രാമചന്ദ്രന്റെ ഗാനം എന്നിവ സദസ്സിന് ആകർഷകമായി.

വിശദമായ ചർച്ചയിൽ എല്ലാവരും സക്രിയമായി പങ്കെടുത്തു, ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലായി കണക്കുകളും മറ്റു രേഖകളും സൂക്ഷിക്കുന്ന കാലഘട്ടത്തിൽ കാലഹരണപ്പെട്ടതും വളരെയധികം പഴക്കമുള്ളതുമായ വിവിധ രേഖകൾ ഒഴിവാക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തി. മുൻകാല നേതൃത്വം വഹിച്ചവരും ഇക്കാര്യങ്ങളിൽ അവഗാഹം ഉള്ളവരുമായ ശ്രീ T V N പിഷാരോടി, ശ്രീ കെ പി രവീന്ദ്രൻ, ശ്രീ C B അശോക് കുമാർ, ശ്രീ കെ പി കൃഷ്ണകുമാർ, ശ്രീ കെ പി ശശി, എറണാകുളം ശാഖ മുൻ സെക്രട്ടറി ശ്രീ കൃഷ്ണകുമാർ എന്നിവർ വിശദമായി സംസാരിച്ച്‌ അഭിപ്രായം അറിയിച്ചു. കേന്ദ്രത്തിന്റെ അറിവോടെ മിനുട്സ്, അടക്കമുള്ള മൂല്യ പ്രാധാന്യം ഉള്ള രേഖകളും ഏറ്റവും അവസാന 5 വർഷത്തെ വൗച്ചർ അടക്കമുള്ള രേഖകളും ഒഴിച്ച് മറ്റു കാലഹരണപ്പെട്ടവ ഒഴിവാക്കുന്നതിന് തീരുമാനിച്ചു.

കേന്ദ്ര നേതൃത്വത്തിൽ നടത്തി വരുന്ന ആക്‌സിഡന്റൽ ഗ്രൂപ്പ്‌ ഇൻഷുറൻസ് പുതുക്കുന്നതിനു ഏവരും സമ്മതിച്ചു. ആയതിലേക്കുള്ള വിഹിതം അടുത്ത മാസത്തെ യോഗത്തിനകം സെക്രട്ടറി/ട്രഷറർക്ക് ലഭ്യമാക്കുന്നതിന് അറിയിച്ചു.

പുതിയ ക്ഷേമ നിധി രണ്ട് ഡിവിഷനായി ആരംഭിച്ചു. അംഗങ്ങള്‍ സഹകരണം ഉറപ്പ് നൽകി.

2022 ജൂലൈ മാസത്തെ യോഗം 16-07-2022 ഞായറാഴ്ച 3 മണിക്ക് ചാലക്കുടി പിഷാരിക്കൽ ക്ഷേത്രത്തിന് സമീപമുള്ള ചെങ്ങാനിക്കാട്ട് പിഷാരത്ത് ശ്രീ C B അശോക് കുമാറിന്റെ ഭവനമായ വൈഷ്ണവത്തിൽ ചേരുന്നതിന് തീരുമാനിച്ചു

ജോ. സെക്രട്ടറി ശ്രീ സി .കെ . സുരേഷ് യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും, യോഗാഥിത്വത്തിനും ഹൃദ്യമായ നന്ദി പ്രകടിപ്പിച്ചു 5PM ന് അവസാനിച്ചു.

1+

തൃശൂർ ശാഖ 2022 ജൂൺ മാസ യോഗം

തൃശൂർ ശാഖയുടെ ജൂൺ മാസത്തെ യോഗം 19-06-2022 ന് തുളസീദളം മാനേജർ ശ്രീ ആർ. പി. രഘുനന്ദനന്റെ വസതിയിൽ വെച്ച് വൈസ് പ്രസിഡണ്ട് ശ്രീ എ. രാമ ചന്ദ്ര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ശ്രീ സി. പി. അച്ചുതന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ നാരായണീയം എഴുപത്തി ഏഴാം ദശകം ശ്രീ സി. പി. അച്യുതൻ, ശ്രീമതി ഉഷ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ എല്ലാവരും ചേർന്ന് ചൊല്ലി.ഗൃഹ നാഥൻ ശ്രീ രഘുനന്ദനൻ ഏവർക്കും സ്വാഗതം ആശംസിച്ചു. കഴിഞ്ഞ മാസത്തിൽ വിട്ടുപിരിഞ്ഞ ശാഖകളിലെയും കുടുംബാംഗങ്ങളുടെ ആത്മ സായൂജ്യത്തിന് മൗന പ്രാർത്ഥന നടത്തി.സെക്രട്ടറി ശ്രീ കെ. പി. ഗോപകുമാർ റിപ്പോർട്ടും ട്രഷറർ ശ്രീ ടി. പി. ഗോപി കണക്കും അവതരിപ്പിച്ചത്…

"തൃശൂർ ശാഖ 2022 ജൂൺ മാസ യോഗം"

പട്ടാമ്പി ശാഖ 2022 ജൂൺ മാസ യോഗം

പട്ടാമ്പി ശാഖയുടെ പ്രതിമാസ യോഗവും ആചാര്യരത്നം ശ്രീ കെ പി ഗോപാല പിഷാരോടി, ബി.എസ് സി റാങ്ക് ജേതാവ് കുമാരി ആതിര, സംസ്കൃത സ്‌കോളർഷിപ്പ് പരീക്ഷയിൽ(ഒന്നാം റാങ്ക്) വിജയിച്ച കുമാരി നിരഞ്ജന എന്നിവരെ ആദരിക്കലും സംയുക്തമായി 19-06-2022 ഞായറാഴ്ച കാലത്ത് 10 മണിക്ക് വി എം ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ശാഖാമന്ദിരത്തിൽ വെച്ച് നടന്നു. പ്രാർത്ഥന, സ്വാഗതം, പുരാണ പാരായണം, അനുശോചനം, അനുമോദനം അദ്ധ്യക്ഷ പ്രസംഗം എന്നിവക്ക് ശേഷം സംപുഷ്‌ടമായ സദസ്സിൽ സമാദരണം നടന്നു. ശ്രീ ഗോപാല പിഷാരോടിയെ(അനിയമ്മാവൻ) ശ്രീ എ പി രാമകൃഷ്ണൻ പരിചയപ്പെടുത്തി. ആചാര്യ രത്നം ബഹുമതി കിട്ടിയ ശേഷം അനിയമ്മാവനെ പ്രഥമമായി പത്നീസമേതം ആദരിക്കുവാൻ കഴിഞ്ഞതിൽ സന്തോഷം രേഖപ്പെടുത്തി. മറ്റുള്ളവരെ സെക്രട്ടറി ശ്രീ…

"പട്ടാമ്പി ശാഖ 2022 ജൂൺ മാസ യോഗം"

എറണാകുളം ശാഖ 2022 ജൂൺ മാസ യോഗം

എറണാകുളം ശാഖയുടെ ജൂൺ മാസ യോഗവും പുതിയ ഭരണ സമിതിക്ക് ചുമതല കൈമാറുന്ന നടപടിക്രമങ്ങളും 12-06-2022 ഞായറാഴ്ച ചിറ്റൂർ ശ്രീ പി.ബി.രാംകുമാറിന്റെ വസതിയായ രാമനിവാസിൽ വെച്ച് നടന്നു. ശ്രീമതി ലീല ഗോവിന്ദന്റേയും ശ്രീമതി ഇന്ദിര രാമചന്ദ്രന്റെയും ഭക്തിനിർഭരമായ നാരായണീയ പാരായണത്തോടെ യോഗ നടപടികൾക്ക് തുടക്കം കുറിച്ചു. ശ്രീ വേണുഗോപാലിന്റെ പ്രാർത്ഥനക്കു ശേഷം, ഇക്കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞ സമുദായാംഗങ്ങൾക്ക് സ്മരണാഞ്ജലി അർപ്പിച്ചു. ഗൃഹനാഥൻ ശ്രീ ഡോ. രാംകുമാർ യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. പുതിയ ഭരണ സമിതി പ്രസിഡണ്ട് മുക്കോട്ടിൽ പിഷാരത്ത് ശ്രീ ദിനേശ് എസ് പിഷാരോടിയുടെ അദ്ധ്യക്ഷപ്രസംഗത്തിൽ ശാഖാ പ്രവർത്തനത്തിൽ എല്ലാ സമാജ അംഗങ്ങളുടെയും സഹകരണവും പങ്കാളിത്തവും തുടർന്നും വേണമെന്ന് അഭിപ്രായപ്പെട്ടു. ശാഖയുടെ വാർഷികാഘോഷ…

"എറണാകുളം ശാഖ 2022 ജൂൺ മാസ യോഗം"
0