ശാഖയുടെ ഓഗസ്റ്റ് മാസ യോഗം കുടുംബസംഗമം ആയി ഓഗസ്റ്റ് 20-ന് ശനിയാഴ്ച ശ്രീ പി.പി. മുരളീധരൻറെ വെള്ളയമ്പലത്തെ വസതി കൃപയിൽ വെച്ച് നടന്നു. ശിവാനി വിവേകിൻറെ പ്രാർത്ഥനയോടെയാണ് യോഗം ആരംഭിച്ചത്. ശ്രീ. രാമൻകുട്ടിയുടെ അമ്മ, പരേതയായ ശ്രീമതി മാലതി പിഷാരസ്യാരുടെ സ്മരണയിൽ ഒരു മിനിറ്റ് മൗനം ആചരിച്ചു. ശ്രീ പി പി മുരളീധരൻ അംഗങ്ങളെ സ്വാഗതം ചെയ്തു.

ജൂലൈയിൽ നടന്ന യോഗത്തിന്റെ മിനുറ്റ്സ് ശ്രീ ജഗദീഷ് പിഷാരടി അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു.

കേന്ദ്രത്തിന്റെ വരാനിരിക്കുന്ന സാംസ്കാരിക പരിപാടികളെക്കുറിച്ചും അദ്ദേഹം അംഗങ്ങളെ ധരിപ്പിച്ചു. അനൂപ് ഹരിദാസ് ശാഖയുടെ അക്കൗണ്ടുകളെക്കുറിച്ചും ഈ വർഷത്തെ വിവിധ വരിസംഖ്യകൾ ശേഖരിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും വിശദീകരിച്ചു.

ശ്രീമതി. ശ്രീദേവി പിഷാരസ്യാരും (കനക ചേച്ചി) , മാസ്റ്റർ ജഗനാഥൻ വിഷ്ണുവും (S/o വിഷ്ണു ഗോപിനാഥ്) ഭഗവാൻ കൃഷ്ണനെ സ്തുതിച്ചുകൊണ്ട് ഭക്തിഗാനങ്ങൾ ആലപിച്ചു, തുടർന്ന് വിവേക് ​​ഗോപിനാഥ്, വിഷ്ണു ഗോപിനാഥ്, ശിവാനി വിവേക്, അഞ്ജലി വിവേക് ​​എന്നിവർ ആലപിച്ച ഡ്യുയറ്റും സോളോ ലൈറ്റ് മ്യൂസിക്കും അവതരിപ്പിക്കപ്പെട്ടു. ശ്രീ. എൻ.ഉണ്ണിക്കൃഷ്ണൻ സ്തോത്രം അവതരിപ്പിച്ചു.

ശാഖാ വാർഷികത്തോടനുബന്ധിച്ചുള്ള ഓണാഘോഷം സെപ്റ്റംബർ 18 ന് ഭാരതീയ സംസ്കൃതി ​​ഭവനിൽ വെച്ചു നടത്തുവാൻ നിശ്ചയിച്ചു. യോഗത്തെ തുടർന്ന് നടന്ന വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിനും ശേഷം ആതിഥേയത്വം വഹിച്ച ശ്രീ പി പി മുരളീധരന്റെ കുടുംബത്തിന് ശ്രീ എൻ ഉണ്ണികൃഷ്ണൻ നന്ദി രേഖപ്പെടുത്തി യോഗം പര്യവസാനിച്ചു.

1+

ശാഖയുടെ ആഗസ്റ്റ് മാസത്തെ കുടുംബയോഗം 20-08-22 ന് 3.00PMനു മാപ്രാണം പുത്തൻ പിഷാരത്ത് ഹരികുമാറിന്റെ വസതിയിൽ കൂടി.

ശ്രീമതി സ്മിതാഹരികുമാറിന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുടുംബനാഥൻ യോഗത്തിന് ഏവരെയും, പ്രത്യേകിച്ച് സർഗ്ഗോത്സവം 2022 ജനറൽ കൺവീനർ ശ്രീ രാജൻ സിത്താരയെയും ഗസ്റ്റ് ആയി വന്ന മാപ്രാണം പുത്തൽ പിഷാരത്തെ ഉണ്ണികൃഷ്ണനെയും കുടുംബത്തേയും സ്വാഗതം ചെയ്തു. സെക്രട്ടറി ശ്രീ ഹരികുമാറിനെ പരിചയപ്പെടുത്തി. കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായാംഗങ്ങൾക്കു ആദരാജ്ഞലികൾ അർപ്പിച്ചു.

അദ്ധ്യക്ഷ ശ്രീമതി മായാ സുന്ദരേശ്വരൻ, ശ്രീ രാജൻ സിത്താരയുടെ നേതൃത്വത്തിൽ നടന്ന രാമായ പാരായണത്തിൽ യുവാക്കൾ മുന്നോട്ട് വന്നതിൽ സന്തോഷം രേഖപ്പെടുത്തി, പ്രത്യേക നന്ദി അറിയിച്ചു. ശാഖയിൽ നിന്നും പങ്കെടുത്തവർക്കും നന്ദി രേഖപ്പെടുത്തി.

സെക്രട്ടറിയുടെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ അവതരിപ്പിച്ച വരവ് ചിലവു് കണക്കുകളും യോഗം പാസ്സാക്കി. സർഗ്ഗോത്സവം 2022 എന്ന മെഗാ പ്രോഗ്രാമിനെ പറ്റി സമാജം കേന്ദ്ര ജനറൽ സെക്രട്ടറി അയച്ച സർക്കുലിലെ ഉള്ളടക്കം സെക്രട്ടറി യോഗത്തെ ധരിപ്പിച്ചു. ജനറൽ കൺവീനർ ശ്രീ രാജൻസിത്താര  സർഗ്ഗോത്സവത്തിന്റെ കാര്യങ്ങൾ വിശദീകരിച്ചു. യുവജനങ്ങളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക, അതു വഴി അവരെ സമുദായ, സമാജ പ്രവർത്തനങ്ങളിൽ കൂടുതൽ പങ്കാളികളാക്കുക, ഒപ്പം സമാജത്തിനായി ഒരു യുവജന സംഘടന സംഘടിപ്പിക്കുക എന്നി ലക്ഷ്യങ്ങൾ മുന്നിൽ കണ്ടു കൊണ്ടാണ് സർഗ്ഗോത്സവം 2022 നടത്തപ്പെടുന്നതെന്നു പറഞ്ഞു. സർഗ്ഗോത്സവം ഭംഗിയായി നടത്തുവാൻ എല്ലാ ശാഖകളും വിട്ട് വീഴ്ചയില്ലാത്ത സഹകരണം ഉറപ്പ് വരുത്തണമെന്നും പറഞ്ഞു. യുവജനങ്ങളോടും മറ്റംഗങ്ങളോടും ആശയ വിനിമയം നടത്തി കലാ പരിപാടി നടത്തുവാൻ വേണ്ട തയ്യാറെടുപ്പുകൾ നടത്താനായി ശാഖ കോർഡിനേറ്റർമാരായി ആരതി സോമനാഥനെയും ശ്രീതു മുകുന്ദനെയും തെരഞ്ഞെടുത്തു. സർഗ്ഗോത്സവത്തിനു വേണ്ട സാമ്പത്തികമടക്കമുള്ള കാര്യങ്ങൾ ശാഖ മെംബർമാരുമായി ആലോചിച്ച് വേണ്ട നടപടികൾ ചെയ്യുവാൻ യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി.

ക്ഷേമ നിധി നടത്തി. വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ യോഗത്തിന് സൗകര്യങ്ങൾ ചെയ്ത തന്ന ഹരികുമാർ കുടുംബത്തിനും യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കു നന്ദി രേഖപ്പെടുത്തിയതോടെ യോഗം 5.30 മണിക്ക് അവസാനിച്ചു

0

ശാഖയുടെ ആഗസ്റ്റ് മാസയോഗം 21-8-22ന് ശ്രീ കെ ഗോപിയുടെ വസതി പ്രശാന്തിയിൽ വെച്ച് കൂടി.

കുമാരി ഗാഥയുടെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ഗൃഹനാഥൻ യോഗത്തിനെത്തിയവരെ സ്വാഗതം ചെയ്തു.

ഗോപിയുടെ പുരാണ പാരായണത്തിന് ശേഷം നമ്മെ വിട്ടുപിരിഞ്ഞു പോയവരുടെ ആത്മാക്കളുടെ ശാന്തിക്കായി മൗന പ്രാർത്ഥന നടത്തി.

പ്രസിഡണ്ട് ശ്രീ എ പി ഉണ്ണികൃഷ്ണൻ എല്ലാവർക്കും ഓണം ആശംസിച്ചു. സെപ്റ്റംബർ മാസത്തിൽ നടത്താനിരിക്കുന്ന വാർഷികം ഭംഗിയായി നടത്തുവാൻ ഏവരുടെയും സഹകരണം അഭ്യർത്ഥിച്ചു.

ശാഖയുടെ പ്രവർത്തനങ്ങളെ വിവരിച്ചു വരാനിരിക്കുന്ന വാർഷികത്തെക്കുറിച്ചും സെക്രട്ടറി ശ്രീ വി പി മുകുന്ദൻ വിശദമായി സംസാരിച്ചു.

കഴിഞ്ഞ മൂന്ന് വർഷത്തെ വിദ്യാഭ്യാസ അവാർഡുകളും മൊമെന്റോകളും അന്ന് നൽകുവാൻ തീരുമാനിച്ചു. കേന്ദ്ര വിദ്യാഭ്യാസ അവാർഡുകൾ / സ്‌കോളർഷിപ്പുകൾ എന്നിവയുടെ അപേക്ഷകൾ യഥാസമയം അയച്ചുതരുവാൻ സെക്രട്ടറി അഭ്യർത്ഥിച്ചു. കഴകപ്രവർത്തി ചെയ്യുന്ന അംഗങ്ങളുടെ ഇൻഷുറൻസ് പോളിസികൾ കമ്പനി നേരിട്ട് അയച്ചു കൊടുക്കുന്നതായിരിക്കും എന്ന് സെക്രട്ടറി അറിയിച്ചു. സമാജത്തിന്റെ വരിസംഖ്യകൾ കഴിയുന്നതും വേഗം അടച്ച് സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചു.

മീരാഭായി ചാനുവിൻ്റെ കോച്ചായി ഭാരതത്തിന് കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിക്കൊടുക്കുന്നതിന് എപി ദത്തൻ വളരെ സഹായിച്ചിട്ടുണ്ട് എന്നും ഇനിയും കൂടുതൽ ഉയരങ്ങളിൽ അദ്ദേഹം എത്തട്ടെ എന്നും പ്രാർത്ഥിച്ചു.

ആചാര്യ രത്നം എന്ന ബഹുമതിക്ക് പാത്രി ഭൂതനായ ശ്രീ കെ പി ഗോപാല പിഷാരടി(അനിയമ്മാമൻ)യെ യോഗത്തിൽ അനുമോദിച്ചു. ശ്രീ കെ ആർ രാമഭദ്രന്റെ അഷ്ടപദി ആലാപനം സദസ്സിലുള്ളവർ ആസ്വദിച്ചു. സർവ്വശ്രീ A. രാമചന്ദ്രൻ, S M ഉണ്ണികൃഷ്ണൻ,  കെ ആർ രാമഭദ്രൻ എന്നിവർ ഗാനാലാപനം നടത്തി. ശ്രീ രാധാകൃഷ്ണൻ കെ പി കഥകളി ആസ്വാദനത്തിന്റെ അടിസ്ഥാന മുദ്രകളെ കുറിച്ചും അവ എങ്ങനെ അവതരിപ്പിക്കുന്നുവെന്നും സദസ്സിൽ വിവരിച്ചു. സുഭാഷിതം പരിപാടിയിൽ ശ്രീ എം പി രാമചന്ദ്രൻ സംസ്കൃത ശ്ലോകങ്ങൾ ചൊല്ലി അർത്ഥം വിവരിച്ചു.

ക്ഷേമനിധി നടത്തി.

സെപ്റ്റംബർ മാസത്തിൽ വാർഷികം ആയതിനാൽ ഒക്ടോബർ മാസത്തെ യോഗം ശ്രീ സതീഷ് കുമാർ എ പി യുടെ ഭവനമായ ശ്രീ കൗസ്തുഭതിൽ വെച്ച് നടത്താമെന്ന് തീരുമാനിച്ചു. വൈസ് പ്രസിഡണ്ട് ശ്രീ ടി പി ഉണ്ണികൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു. 3 .30PMന് ആരംഭിച്ച യോഗം 5 .45 ന് സമംഗളം പര്യവസാനിച്ചു.

0


ശാഖയുടെ ഓഗസ്റ്റ് മാസ യോഗം 21-08-22 ഞായറാഴ്ച 3 PMനു മാങ്കുറ്റിപ്പാടം പിഷാരത്ത് ഡോ. എം. പി. രാജന്റെ കോടാലിയിലെ എടാട്ട് ക്ഷേത്രത്തിന് സമീപമുള്ള ഭവനമായ രാഗശ്രീയിൽ വച്ച് ചേര്‍ന്നു. ഗൃഹനാഥ ശ്രീമതി ജയശ്രീ രാജന്റെ ഭക്തി നിർഭരമായ പ്രാർത്ഥനയോടെ യോഗ നടപടി ആരംഭിച്ചു.

നമ്മെ വിട്ടു പിരിഞ്ഞ നിര്യാതരായ പിഷാരോടി സമുദായാംഗങ്ങളുടെ ആത്മശാന്തിക്കായി മൌനമാചരിച്ചു.

ഗൃഹനാഥൻ ഡോ. എം. പി. രാജൻ ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു. ശാഖ പ്രസിഡണ്ട് ശ്രീ. സി.പി. രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ശാഖ പ്രവർത്തനങ്ങളെ കുറിച്ചും, യുവജനങ്ങൾക്കായി തൃശ്ശൂർ ശാഖയുടെ നേതൃത്വത്തിൽ വരാനിരിക്കുന്ന യുവജനോത്സവത്തിന് കൂടുതൽ പേർ പങ്കെടുക്കണമെന്നും അഭിപ്രായപ്പെട്ടു.

ശാഖാ രക്ഷാധികാരി കൂടിയായ ശ്രീ. കെ. പി. ശ്രീധര പിഷാരോടിക്ക് മറ്റത്തൂർ ഗ്രാമ പഞ്ചായത്തിന്റെ മികച്ച ജാതി കർഷകനുള്ള അവാർഡ് ലഭിച്ചതിനും നവതി ആഘോഷത്തിന്റെ ഭാഗമായും ശാഖ പ്രസിഡണ്ട് പൊന്നാട അണിയിച്ച് ആദരിച്ചു. വൈസ് പ്രസിഡണ്ട് ശാഖയുടെ ഉപഹാരം കൈമാറി. സെക്രട്ടറി മെമെന്റോ നൽകി തന്റെ മുൻകാല അദ്ധ്യാപകൻ കൂടിയായ മാഷിന് ആയുരാരോഗ്യ സൗഖ്യവും നേർന്ന് ഓർമ്മകൾ പങ്കു വച്ചു.

അനുമോദനത്തിന് നന്ദി പ്രകടിപ്പിച്ചതോടൊപ്പം കർഷക പ്രവർത്തി, അടിയുറച്ച ദൈവ വിശ്വാസം, മാറ്റം വരുത്തേണ്ട ജീവിത ശൈലി, വയോധികർ ശ്രദ്ധിക്കേണ്ട വിഷയങ്ങൾ, വയോജനങ്ങളെ പരിപാലിക്കുന്നതിന്റെ പ്രസക്തി എന്നിങ്ങനെ വിവിധ വിഷയങ്ങളെ കുറിച്ച് ശ്രീധരൻ മാഷ് വിശദമായി സംസാരിച്ചു.

2022 ലെ ശാഖ / കേന്ദ്ര വിദ്യാഭ്യാസ അവാർഡ് / ധനസഹായം എന്നിവക്കുള്ള അപേക്ഷകൾ 2022 സെപ്റ്റംബർ 15നകം ശാഖ സെക്രട്ടറിക്ക് ലഭ്യമാക്കുന്നതിന് അറിയിപ്പ് നൽകുവാൻ തീരുമാനിച്ചു.

ശ്രീ രാജൻ സിതാര, ശ്രീ ഭാസിരാജ് എന്നിവർ ശാഖകളുടെ കൂട്ടായ്മയായി ഡിസംബർ മാസത്തിൽ നടക്കുന്ന സർഗോത്സവം 2022 ന്റെ വിശദീകരണം നൽകി. ഏവരുടെയും കൂട്ടായ്മ ഉറപ്പ് വരുത്തി. ശാഖയിൽ നിന്നുള്ള നേതൃത്വത്തിനായി പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറർ എന്നിവർക്ക് പുറമെ അമ്പിളി ശശി, ജയശ്രീ രാജൻ, കുമാരി കൃഷ്ണൻ, കെ. പി. മോഹനൻ, അഭിജിത് അശോക്, ഗീത രാമചന്ദ്രൻ എന്നിവരുൾപ്പെട്ട 6 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

സെക്രട്ടറി ശ്രീ. രാമചന്ദ്രന്‍ ടി.പി. മുൻ മാസത്തെ റിപ്പോര്‍ട്ടും, ഖജാന്‍ജി ശ്രീ. ജയന്‍ ടി. ആര്‍. കണക്കും, അവതരിപ്പിച്ചത് യോഗം ഭേദഗതികളില്ലാതെ അംഗീകരിച്ചു.

ഗൃഹനാഥൻ കൂടിയായ ഡോ. എം. പി. രാജൻ നടത്തിയ രാമായണം ക്വിസ്, ഏവരും ചേർന്ന ഫോട്ടോ സെഷൻ, ശ്രീമതി ജയശ്രീ രാജന്റെ ഹൃദ്യമായ ഗാനത്തിനൊപ്പം ശ്രീ രാമചന്ദ്രൻ അവതരിപ്പിച്ച നൃത്തം, എന്നിവ ഏറെ ആകർഷകമായിരുന്നു.

വിവിധ വിഷയങ്ങളിലെ വിശദമായ ചർച്ചയിൽ എല്ലാവരും സജീവമായി പങ്കെടുത്തു. വരിസംഖ്യ പിരിവ് ഊർജ്ജിതമാക്കണമെന്നും ഏവരും സഹകരിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. നിലവിലെ ശാഖാ അംഗങ്ങളുടെ അഡ്രസ് അടങ്ങിയ ഡയറക്ടറി അപ്ഡേറ്റ് ചെയ്യുന്നതിന് വൈസ് പ്രസിഡണ്ട് നിർദ്ദേശം വച്ചു. ലിസ്റ്റ് തയ്യാറാണെന്നും ചെറിയ അപ്ഡേഷൻ മാത്രമേ ആവശ്യമുള്ളൂ എന്നും യോഗം വിലയിരുത്തി. നിലവിലെ ലിസ്റ്റ് പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിന് എക്സിക്യൂട്ടീവ് അംഗങ്ങളെ ചുമതലപ്പെടുത്തി.

രണ്ട് ഡിവിഷൻ ആയുള്ള ക്ഷേമനിധികളുടെ പ്രത്യേക ചുമതല ശ്രീ. കെ. പി. കൃഷ്ണൻ (A), ശ്രീ. ടി. ആർ. ജയൻ (B) എന്നിവർക്ക് നൽകി തീരുമാനിച്ചു. രണ്ട് ഡിവിഷൻ ക്ഷേമനിധികളും ലേലം ചെയ്തു നൽകി.

മാറ്റിവച്ച വിനോദയാത്ര KSRTC Special വണ്ടി യാത്രയിലൂടെ സംഘടിപ്പിക്കാനാകുന്ന സാധ്യത പരിശോധിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

2022 സെപ്റ്റംബർ മാസത്തെ യോഗം 18.09.2022 ഞായറാഴ്ച 3 മണിക്ക് കാരൂർ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിന് സമീപമുള്ള കാരൂർ പിഷാരത്ത് ശ്രീ. കെ. പി. അച്യുതന്റെ ഭവനത്തിൽ വെച്ച് ചേരുന്നതിന് തീരുമാനിച്ചു

ശ്രീ. കെ. പി. മോഹനൻ യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും, യോഗ ആതിഥേയത്വത്തിന് പ്രത്യേകിച്ചും ഹൃദ്യമായ നന്ദി പ്രകടിപ്പിച്ചു. യോഗം 5.30 ന് അവസാനിച്ചു.

0

ശാഖയുടെ ഓഗസ്റ്റ് മാസത്തെ യോഗം 21-8-22 ഞായറാഴ്ച്ച വൈകീട്ട് ശ്രീ ടി. പി രവികുമാറിന്റെ ഭവനമായ നീലാംബരി (കോലഴി)യിൽ പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ശ്രീ നവനീത്, ശ്രീമതി ഐശ്വര്യ നവനീത് എന്നിവർ ചേർന്ന് പ്രാർത്ഥന ചൊല്ലി. ഗൃഹനാഥൻ ശ്രീ രവികുമാർ സ്വാഗതം പറഞ്ഞു. ശ്രീ സി. പി അച്യുതൻ, ശ്രീമതി എ. പി സരസ്വതി എന്നിവരുടെ നേതൃത്വത്തിൽ നാരായണീയം എഴുപത്തി ഒമ്പതാമത് ദശകം എല്ലാവരും ചേർന്ന് ചൊല്ലി. അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീ വിനോദ് കൃഷ്ണൻ സർഗ്ഗോത്സവം 22 വിജയിപ്പിക്കേണ്ടതിനെ പറ്റി വിശദീകരിച്ചു. സെക്രട്ടറി ശ്രീ കെ. പി ഗോപകുമാർ സ്വാഗതവും ട്രഷറർ ശ്രീ ടി. പി ഗോപി കണക്കും അവതരിപ്പിച്ചു.

ജന. സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ, സമാജം നടത്തിയ രാമായണ പാരായണം പങ്കെടുത്ത അംഗങ്ങളുടെ എണ്ണക്കൂടുതൽ കൊണ്ടും ശ്രദ്ധേയമായ പ്രതികരണങ്ങൾ കൊണ്ടും വളരെ ഗംഭീരമായി എന്നറിയിച്ചു. ഓൺലൈൻ വഴി പതിവ് പോലെ നടത്തുന്ന യുവചൈതന്യം ഓണാഘോഷം ഇക്കുറി ഉത്രാട ദിവസമാണ് നടത്തുന്നത്, അതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു, ഡിസംബർ മാസം അവസാനം തൃശൂരിൽ വെച്ച് എല്ലാ ശാഖകളിലെയും യുവജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് മെഗാ സർഗ്ഗോത്സവം നടത്തുന്നുണ്ട്, അത് നമുക്കെല്ലാവർക്കും ചേർന്ന് വൻ വിജയമാക്കേണ്ടതുണ്ട് എന്നും ആസ്ഥാന മന്ദിരത്തിൽ മരണാനന്തര ക്രിയകൾ ഭംഗിയായി നടന്നു വരുന്നുണ്ട്, തൃശൂർ ശാഖയാണ് അതിന് നേതൃത്വം കൊടുക്കുന്നത് എന്നും പറഞ്ഞു.

ഒക്ടോബർ 2 ന് PE&WS ന്റെ കീഴിൽ തൃശൂരിൽ വെച്ച് നടക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പിനെ പറ്റി ജോ. സെക്രട്ടറി ശ്രീ ഗോപൻ പഴുവിൽ വിശദീകരിച്ചു. വല്ലച്ചിറ ട്രസ്റ്റ്‌ സ്ഥലത്തിന്റെ ഇപ്പോഴത്തെ പ്രവർത്തന ഗതികളെക്കുറിച്ചും തൃശൂർ പഴയ നടക്കാവ് എരിഞ്ഞേരി ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ചും, അതേപ്പറ്റി കൂടുതൽ ആലോചിക്കേണ്ടതിലേക്ക് കേന്ദ്രവുമായി ബന്ധപ്പെടുന്നതാണെന്നും സെക്രട്ടറി യോഗത്തിൽ വിശദീകരിച്ചു. അംഗങ്ങളുടെ ഇൻഷുറൻസ് പുതുക്കൽ കാര്യങ്ങൾ പൂർത്തിയായതായും അറിയിച്ചു.

തുളസീദളം ഓണപ്പതിപ്പിനെക്കുറിച്ച് തുളസീദളം മാനേജർ ശ്രീ ആർ പി രഘുനന്ദനൻ സംസാരിച്ചു.

തുടർന്ന് നടന്ന വിശദമായ ചർച്ചയിൽ സർവ്വശ്രീ കെ. പി ബാലകൃഷ്ണ പിഷാരോടി, സി. പി അച്യുതൻ, ആർ ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു.

ക്ഷേമ നിധി നടത്തി.

ശ്രീ രഘുനാഥ് ( കോലഴി) ഓണക്കാലത്ത് കായവറുത്തത് ശർക്കരവരട്ടി തുടങ്ങിയവ ഗുണനിലവാരം ഉറപ്പാക്കി നിർമ്മിക്കുന്നുണ്ട് എന്ന കാര്യവും, ശ്രീ എ. രാജേഷ് അദ്ദേഹം ആരംഭിച്ചിട്ടുള്ള ചെറിയ രീതിയിൽ ഉള്ള കാറ്ററിംഗ് പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു.

അടുത്ത മാസത്തെ യോഗം 2022 സെപ്റ്റംബർ 18 ഞായറാഴ്ച്ച വൈകീട്ട് 4 ന് ശ്രീമതി രഞ്ജിനി ഗോപിയുടെ വസതിയിൽ( “H”- Gr Floor, Thiruvambady Apartments, Kunnath Mana Lane, Moonnukutty, Thiruvambady. ഫോൺ നമ്പർ 9072332412/ 9645141801)വെച്ച് നടത്തുവാൻ തീരുമാനിച്ചു.

ശ്രീ രാജേഷ് യോഗത്തിന് നന്ദി അറിയിച്ചു, യോഗം 6 മണിക്ക് അവസാനിച്ചു.

0

ശാഖയുടെ ആഗസ്ത് മാസ യോഗം 15/08/22 തിങ്കളാഴ്ച 3.30 PMനു പൊതിയിൽ പിഷാരത്ത് ശ്രീ ഗോപാലകൃഷ്ണ പിഷാരോടിയുടെ വസതിയിൽ, വൈസ് പ്രസിഡണ്ട് ശ്രീ K. P. രവിയുടെ അദ്ധ്യക്ഷതയിൽ ശ്രീ A. P. രാഘവന്റെ ഈശ്വര പ്രാർത്ഥന, നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു.

കഴിഞ്ഞ ഒരു മാസ കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞ സമുദായാംഗങ്ങളുടെയും മറ്റുള്ളവരുടെയും സ്മരണയിൽ യോഗം മൗനം ആചരിച്ചു.

ഗൃഹനാഥൻ സന്നിഹിതരായ എല്ലാ സ്വജനങ്ങളെയും യോഗത്തിലേക്കു സ്വാഗതം ചെയ്തു. അതോടൊപ്പം അദ്ദേഹം ഒരു രാമായണ പ്രഭാഷണവും നടത്തി. അദ്ധ്യക്ഷ പ്രസംഗത്തിൽ ശാഖയിലെ വിവിധ വിഷയങ്ങൾ പരാമർശിച്ചതിനു പുറമെ ഗസ്റ്റ് ഹൗസ്, തുളസീദളം എന്നിവയെ പറ്റിയും സംസാരിച്ചു. ഓണപ്പതിപ്പിലേക്ക് പരസ്യം നൽകിയ ശാഖാ അംഗങ്ങളെ യോഗം നന്ദി അറിയിച്ചു.

രാമായണ മാസത്തെ സന്ധ്യകൾ ഭക്തി സാന്ദ്രമാക്കിത്തന്ന രാമായണ പാരായണ ടീമിനെയും കോർഡിനേറ്റ് ചെയ്യുന്ന വെബ് ടീമിനേയും അഭിനന്ദിച്ചു. കോട്ടയം പാലായിൽ വെച്ച് നടന്ന മാരത്തോൺ ഓട്ടത്തിൽ പങ്കെടുക്കുകയും വളരെയേറെ വാർത്താപ്രാധാന്യം നേടുകയും ചെയ്ത നമ്മുടെ അംഗമായ ശ്രീ. നാരായണനുണ്ണിയെ യോഗം അഭിനന്ദിച്ചു. മാരത്തോൺ വേദിയിൽ വെച്ച് ത്തന്നെ പ്രശസ്ത ഒളിമ്പ്യൻ പി.ടി.ഉഷയുടെ പ്രത്യേക അനുമോദനങ്ങളും അദ്ദേഹത്തിന് ലഭിച്ചിരുന്നുവെന്നും അറിയിച്ചു.

തുടർന്ന് നടന്ന ചർച്ചകളിൽ നമ്മുടെ ചടങ്ങുകളെ പറ്റിയായിരുന്നു പ്രധാന വിഷയം. നമ്മുടെ സമുദായംഗങ്ങളുടെയിടയിൽ നടക്കുന്ന വിവാഹങ്ങളിൽ അത്യാവശ്യം വേണ്ട പൂജാ ചടങ്ങുകൾ നടത്തുവാൻ ശാഖയിലെ മുഴുവൻ അംഗങ്ങളോടും അഭ്യർത്ഥിച്ചു. നമ്മുടെ സമുദായത്തിൽ മാത്രമാണ് ഇപ്പോൾ വിവാഹത്തിനോടനുബന്ധിച്ച് ചടങ്ങുകൾ നടത്താത്തത്. അതുപോലെത്തന്നെ മരണാനാന്തരം നിശ്ചയിച്ചിട്ടുള്ള ചടങ്ങുകൾ ഒരു കാരണവശാലും നടത്താതെ പോകരുതെന്നും യോഗം അംഗങ്ങളോട് അഭ്യർത്ഥിച്ചു. ഈ ചടങ്ങുകൾ നടത്തുവാൻ ചൊവ്വര ശാഖാ കമ്മിറ്റിയിലെ ആരെയെങ്കിലും അറിയിച്ചാൽ അതിനു വേണ്ട എല്ലാ സഹായവും ശാഖ നടത്തുന്നതിനും യോഗം തീരുമാനിച്ചു. മരണാനന്തര ചടങ്ങിനെങ്കിലും എളുപ്പവഴികൾ ഉപേക്ഷിക്കണമെന്നും നിർദേശിച്ചു. ചർച്ചകളിൽ ശ്രീ. ഹരികൃഷ്ണ പിഷാരോടി, ശ്രീ.സതീശൻ, ശ്രീ. സേതുമാധവൻ, ശ്രീ. ബാബു തുടങ്ങിയവർ പങ്കെടുത്തു.

മുൻ യോഗ റിപ്പോർട്ട്‌ ശ്രീ മധു വായിച്ചതു യോഗം പാസ്സാക്കി. ശ്രീ.ദിവാകര പിഷാരടി ഒരു ദേശ ഭക്തി ഗാനവും ശ്രീ. ഹരികൃഷ്ണൻ പിഷാരടി ലളിത ഗാനവും ആലപിച്ചു. അടുത്ത മാസത്തെ യോഗം സെപ്റ്റംബർ 18 ന് 3.30 PMനു തോട്ടക്കാട്ടുകരയിലുള്ള ശ്രീ. ഹരികൃഷ്ണ പിഷാരോടിയുടെ വസതി സൗപർണ്ണികയിൽ വെച്ച് കൂടുവാൻ തീരുമാനിച്ചു, ശ്രീ ദിവാകരൻ പിഷാരടിയുടെ നന്ദി പ്രകടനത്തോടെ യോഗം സമാപിച്ചു.

സെക്രട്ടറി.

0

ശാഖയുടെ ആഗസ്റ്റ് മാസ യോഗം 21-8-22ന് രാവിലെ 10 .30 ന് നെല്ലുവായിലുള്ള ശ്രീ. എം.പി. ഉണ്ണികൃഷ്ണൻറ വസതി, “കൃഷ്ണ” യിൽ വെച്ച് കൂടി.

ഐശ്വര്യ, അനശ്വര എന്നിവരുടെ പ്രാർത്ഥനയ്ക്കുശേഷം ഗൃഹനാഥൻ ശ്രീ.എം .പി. ഉണ്ണികൃഷ്ണൻ എല്ലാവർക്കും സ്വാഗതമാശംസിച്ചു. ഐശ്വര്യ ,അനശ്വര, അഞ്ജലി എന്നിവർ വിഷ്ണു സഹസ്രനാമം ചൊല്ലി.

ഈയിടെ അന്തരിച്ച സമാജം അംഗം ഭാമ പിഷാരസ്യാരുടെയും ഈ കഴിഞ്ഞ ഒരു മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങളുടെയും ആത്മശാന്തിക്കായി മൗനപ്രാർത്ഥന നടത്തി.

ശാഖാ പ്രസിഡണ്ട് ശ്രീ .എ .പി .രാജൻ അദ്ധ്യക്ഷനായിരുന്നു. അദ്ധ്യക്ഷപ്രസംഗത്തിൽ മറ്റു സംഘടനകളെപ്പോലെ ഉള്ള ഒത്തൊരുമയും കൂട്ടായ്മയും പിഷാരടി സമുദായത്തിനും വേണമെന്ന് അഭിപ്രായപ്പെടുകയും അതിനു വേണ്ട നടപടികൾ ശാഖകളിൽ നിന്ന് തന്നെ തുടങ്ങണമെന്നും അഭിപ്രായപ്പെട്ടു. ശാഖാ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്ന അംഗങ്ങളെ കൂടി ഉൾക്കൊള്ളിച്ചുകൊണ്ട് ശാഖാ പ്രവർത്തനം ഒന്നുകൂടി മെച്ചപ്പെടുത്തണമെന്നും അതിനായി ശാഖയുടെ ഓരോ പ്രദേശത്തുനിന്നുള്ള ഓരോ അംഗങ്ങളെ കൺവീനർ ആയി ചുമതലപ്പെടുത്തുകയും വേണമെന്ന് അഭിപ്രായപ്പെട്ടു.

അദ്ധ്യക്ഷൻ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ശാഖാംഗങ്ങൾ വിപുലമായി ചർച്ചചെയ്യുകയും ചർച്ചയിൽ ഓരോ ഭാഗത്തെയും കൺവീനർമാർ ആ ഭാഗത്തുള്ള സമുദായാംഗങ്ങളുടെ എല്ലാ ചടങ്ങുകളിലും പങ്കെടുക്കുകയും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും വേണമെന്ന് തീരുമാനിക്കുകയും ചെയ്തു.

ശാഖക്ക് മരണാനന്തരചടങ്ങ് പഠിപ്പിക്കാൻ ഒരു പഠന ക്ലാസ് തുടങ്ങണമെന്നും അതിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ശാഖാ സെക്രട്ടറിയുമായി ബന്ധപ്പെടണമെന്നും തീരുമാനിച്ചു.

അടുത്തവർഷം മുതൽ ഓണാഘോഷവും ശാഖാവാർഷികവും ഒന്നിച്ച് ആഘോഷിക്കുവാൻ തീരുമാനിച്ചു.

ശാഖയിൽ നിന്ന് ഇൻഷുറൻസിൽ ചേർന്ന എല്ലാവരുടേയും തുകയും അപേക്ഷകളും കേന്ദ്രത്തിന് കൈമാറിയതായി ട്രഷറർ എ.പി. ഗീത അറിയിച്ചു.

സർഗ്ഗോത്സവം 22 നെ കുറിച്ചുള്ള ചർച്ചയിൽ  ശാഖയുടെ എല്ലാവിധ പിന്തുണയും ശാഖാംഗങ്ങൾ വാഗ്ദാനം ചെയ്തു.

സെക്രട്ടറി എം.പി.സന്തോഷിൻറ നന്ദി പ്രകടനത്തോടെ ഉച്ചഭക്ഷണ ശേഷം യോഗം സമാപിച്ചു.

 

0

കോങ്ങാട് ശാഖയുടെ ജൂലായ് മാസത്തെ യോഗം

പിഷാരോടി സമാജം കോങ്ങാട് ശാഖയുടെ ജൂലായ് മാസത്തെ യോഗം 31.7.22 ഞായറാഴ്ച രാവിലെ 11 മണിക്ക് online ആയി നടത്തി. കെ.പി.ഗോപാലപിഷാരോടി പ്രാർത്ഥന ചൊല്ലി. ഉഷ പുരാണ പാരായണവും, കെ.പി.അച്ചുണ്ണി പിഷാരോടി സ്വാഗതവും പറഞ്ഞു. തുടർന്ന് ഒരു മാസക്കാലയളവിൽ മൺമറഞ്ഞു പോയ സ്വജനാംഗങ്ങൾക്കും കൂടാതെ ശാഖയുമായി ബന്ധമുള്ള ഗോവിന്ദൻ കുട്ടി പിഷാരോടി, (കുത്തനൂർ ദക്ഷിണാമൂർത്തി പിഷാരം), ദേവകി പിഷാരസ്യാർ (ആമയൂർ പിഷാരം), രാമചന്ദ്രപിഷാരോടി (കൊടിക്കുന്നത്ത് പിഷാരം), ടി.പി.മാലതി പിഷാരസ്യാർ (തലയിണക്കാട് പിഷാരം), ഭവാനി പിഷാരസ്യാർ (പഴയന്നൂർ തെക്കൂട്ട് പിഷാരം ), എന്നിവരുടെ നിര്യാണത്തിലും അനുശോചനം രേഖപ്പെടുത്തുകയും ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്തു. പുഞ്ചപ്പാടം വന്ദനയിൽ രമേഷിന്റെ ഭാര്യ രമ്യ മൂന്നാം റാങ്കോടു കൂടി എം.ഡി. ബിരുദം (ആയുർവ്വേദം)…

"കോങ്ങാട് ശാഖയുടെ ജൂലായ് മാസത്തെ യോഗം"

ആലത്തൂർ ശാഖയുടെ ജൂലൈ മാസത്തെ യോഗം

വർഷങ്ങൾക്കു ശേഷം ആലത്തൂർ ശാഖയുടെ ഈ വർഷത്തെ യോഗം 24-07-2022 ഞയറാഴ്ച 2.30p.m ന് കാട്ടുശ്ശേരി അച്ചുതൻ കുട്ടി പിഷാരടിയുടെ വസതിയായ ശ്രീപത്മത്തിൽ ശ്രീ പല്ലാവൂർ ശശിധരന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ഗൃഹനാഥൻ നാരായണീയ പാരായണം നടത്തി. ശ്രീമതി പങ്കജം പിഷാരസ്യാർ എല്ലാവരേയും സ്വാഗതം ചെയ്തു. കഴിഞ്ഞ വർഷങ്ങളിൽ നമ്മെ വിട്ടുപിഞ്ഞവരുടെ സ്മരണക്കായി മൗന പ്രാർത്ഥന നടത്തി. ശാഖാ പ്രസിഡണ്ടു കൂടിയായ ശ്രീ പല്ലാവൂർ ശശിധരൻ തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ ദീർഘകാലം COVID കാരണവും മറ്റു പല കാരണങ്ങളാലും ശാഖാ യോഗങ്ങൾ ചേരാൻ കഴിയാത്തതിൽ ദുഃഖം രേഖപ്പെടുത്തുകയും തുടർന്ന് തന്റെ സാന്നിധ്യം സജീവമായി തന്നെ ഉണ്ടാകുമെന്ന് ഉറപ്പു നൽകുകയും ചെയ്തു. നിലവിലുള്ള സെക്രട്ടറി ശ്രീ മധു, മേഖല…

"ആലത്തൂർ ശാഖയുടെ ജൂലൈ മാസത്തെ യോഗം"

എറണാകുളം ശാഖയുടെ 2022 ജൂലൈ മാസത്തെ യോഗം

എറണാകുളം ശാഖ പ്രതിമാസയോഗ റിപ്പോർട്ട് – ജൂലൈ 2022 എറണാകുളം ശാഖയുടെ ജൂലൈ മാസത്തെ യോഗം തേവക്കൽ മുക്കോട്ടിൽ കിഴക്കേ പിഷാരത്ത് ശ്രീ ഉണ്ണികൃഷ്ണ പിഷാരോടിയുടെ വസതിയിൽ വെച്ച് ജൂലൈ 10 ഞായറാഴ്ച വൈകിട്ട് 3 മണിക്ക് നടന്നു. ഗൃഹനാഥ ശ്രീമതി ജയശ്രീ ഉണ്ണികൃഷ്ണൻ ദീപം തെളിയിച്ചു. കുമാരി ദീപ്തി ദിനേശിന്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ശ്രീ ഉണ്ണികൃഷ്ണൻ യോഗത്തിൽ എത്തിച്ചേർന്ന എല്ലാവരെയും സ്വാഗതം ചെയ്തു. അദ്ധ്യക്ഷ പ്രസംഗത്തിൽ വരാനിരിക്കുന്ന യുവജനോത്സാവത്തെക്കുറിച്ച് ശ്രീ ദിനേശ് പിഷാരോടി പറഞ്ഞു. മുൻ മാസയോഗത്തിന്റെ റിപ്പോർട്ട് സെക്രട്ടറി ശ്രീ സന്തോഷ് കുമാറും വരവ് ചെലവ് കണക്ക് ട്രഷറർ ശ്രീ രാധാകൃഷ്ണനും അവതരിപ്പിച്ചു. തുടർന്ന് കഴിഞ്ഞ എക്സിക്യൂട്ടീവ് യോഗത്തിലെ നിർദേശങ്ങളും അഭിപ്രായങ്ങളും…

"എറണാകുളം ശാഖയുടെ 2022 ജൂലൈ മാസത്തെ യോഗം"