കോങ്ങാട് ശാഖയുടെ ജൂലായ് മാസത്തെ യോഗം

പിഷാരോടി സമാജം കോങ്ങാട് ശാഖയുടെ ജൂലായ് മാസത്തെ യോഗം 31.7.22 ഞായറാഴ്ച രാവിലെ 11 മണിക്ക് online ആയി നടത്തി.

കെ.പി.ഗോപാലപിഷാരോടി പ്രാർത്ഥന ചൊല്ലി. ഉഷ പുരാണ പാരായണവും, കെ.പി.അച്ചുണ്ണി പിഷാരോടി സ്വാഗതവും പറഞ്ഞു.

തുടർന്ന് ഒരു മാസക്കാലയളവിൽ മൺമറഞ്ഞു പോയ സ്വജനാംഗങ്ങൾക്കും കൂടാതെ ശാഖയുമായി ബന്ധമുള്ള ഗോവിന്ദൻ കുട്ടി പിഷാരോടി, (കുത്തനൂർ ദക്ഷിണാമൂർത്തി പിഷാരം), ദേവകി പിഷാരസ്യാർ (ആമയൂർ പിഷാരം), രാമചന്ദ്രപിഷാരോടി (കൊടിക്കുന്നത്ത് പിഷാരം), ടി.പി.മാലതി പിഷാരസ്യാർ (തലയിണക്കാട് പിഷാരം), ഭവാനി പിഷാരസ്യാർ (പഴയന്നൂർ തെക്കൂട്ട് പിഷാരം ), എന്നിവരുടെ നിര്യാണത്തിലും അനുശോചനം രേഖപ്പെടുത്തുകയും ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്തു.

പുഞ്ചപ്പാടം വന്ദനയിൽ രമേഷിന്റെ ഭാര്യ രമ്യ മൂന്നാം റാങ്കോടു കൂടി എം.ഡി. ബിരുദം (ആയുർവ്വേദം) നേടുകയും ബാംഗ്ലൂരിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്തതിൽ രമ്യയെ യോഗത്തിൽ അനു മോദിച്ചു. +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ അശ്വതി മുണ്ടൂർ, അഭിലാഷ് കാരാകുർശി , പത്താംതരത്തിൽ നല്ല മാർക്ക് ലഭിച്ച വൈഷ്ണവി വിജയ് പുഞ്ചപ്പാടം, കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ A .സുമിത, മുണ്ടൂർ, മദ്ദളകേളിയിൽ ഒന്നാം സ്ഥാനം നേടിയ അനശ്വര തുടങ്ങിയവരെ യോഗത്തിൽ അഭിനന്ദിച്ചു.

പ്രസിഡണ്ട് ഉപക്രമത്തിൽ ശാഖാ വാർഷികത്തെ കുറിച്ചും, ആഗസ്റ്റ് 15, യുവജനോത്സവം 2022 എന്നിവയെ കുറിച്ചും സംസാരിച്ചു. റിപ്പോർട്ടും കണക്കും അവതരിപ്പിച്ചത് അംഗീകരിച്ച് പാസ്സാക്കി. ചർച്ചയിൽ വാർഷികവും ഓണാഘോഷവും നടത്തുന്നതിന്റെ പരിപാടികൾ ചർച്ച ചെയ്തു.

ഗൃഹസന്ദർശനം, മെമ്പർഷിപ്പ് പിരിവ് എന്നിവയെക്കുറിച്ചും മറ്റ് ശാഖാ പ്രവർത്തനങ്ങളെ കുറിച്ചും ചർച്ച ചെയ്തു. യുവജനോത്സവം 2022 ന്റെ ഭാഗമായി തൃശ്ശൂരിൽ വെച്ച് നടന്ന മീറ്റിംഗിലെ തീരുമാനങ്ങളെ കുറിച്ച് ഉഷ സംസാരിച്ചു.

അടുത്ത മാസത്തെ യോഗം ആഗസ്റ്റ് 21 ഞായറാഴ്ച ശാഖാ മന്ദിരത്തിൽ വെച്ച് കൂടുവാൻ തീരുമാനിച്ചു

തുടർന്ന് ഗോപാലപിഷാരോടി യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി ഉച്ചക്ക് ഒരു മണിയോടെ യോഗം അവസാനിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *