എറണാകുളം ശാഖയുടെ 2022 ഒക്ടോബർ മാസത്തെ യോഗം എളമക്കരയിലുള്ള ശ്രീ ബൽറാം ബാലകൃഷ്ണൻ്റെ വസതിയായ ചൈത്രത്തിൽ വെച്ച് ഒക്ടോബർ 9 ഞായറാഴ്ച വൈകിട്ട് 3 മണിക്ക് നടന്നു. ഗൃഹനാഥ ശ്രീമതി മീന ബൽറാം ദീപം തെളിയിച്ചു. കുമാരി ദീപ്തി ദിനേശിൻ്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ഗൃഹനാഥൻ യോഗത്തിൽ എത്തിയ എല്ലാവരെയും സ്വാഗതം ചെയ്തു. പ്രസിഡണ്ട് ശ്രീ ദിനേശിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, അദ്ദേഹം ഓണാഘോഷം വളരെ മികച്ചതായിരുന്നുവെന്ന് അഭിപ്രായം പറയുകയും അംഗങ്ങളുടെ സഹകരണത്തിനും പങ്കാളിത്തത്തിനും പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു. സെക്രട്ടറി റിപ്പോർട്ട് വായിച്ചു. തുടർന്ന്, ഓണാഘോഷത്തിൻ്റെ ചിലവ് നമ്മൾ പ്രതീക്ഷിച്ചതിലും കുറവെ ആയിട്ടുള്ളുവെന്നും വിശദമായ കണക്ക് ട്രഷറർ അടുത്ത യോഗത്തിൽ അവതരിപ്പിക്കുമെന്നും പറഞ്ഞു. ആഘോഷങ്ങളുടെ…
"എറണാകുളം ശാഖ 2022 ഒക്ടോബർ മാസ യോഗം"Archives: Sakha Reports
Sakha Reports for every Sakha
പിഷാരോടി സമാജം കൊടകര ശാഖയുടെ 2022 ഒക്ടോബർ മാസത്തെ യോഗം 23.10.2022 ഞായറാഴ്ച 3 PMനു വരന്തരപ്പിള്ളിയിൽ വല്ലപ്പുഴ കീഴീട്ടിൽ പിഷാരത്ത് ശ്രീ. കെ. പി. നാരായണ പിഷാരോടിയുടെ ഭവനമായ “തത്വമസി” യിൽ വെച്ച് ചേര്ന്നു.
മാസ്റ്റർ അദ്വൈതിന്റെ സരസ്വതീ സ്തുതിയോടെ യോഗ നടപടി ആരംഭിച്ചു.
നമ്മെ വിട്ടു പിരിഞ്ഞ കൊടകര ശാഖ അംഗം പിഷാരോടി സമാജം മുൻ പ്രസിഡണ്ട് കൂടിയായ പരേതനായ ഭരത പിഷാരടിയുടെ ഭാര്യ ശാരദ പിഷാരസ്യാരുടെയും മറ്റ് പിഷാരോടി സമുദായ അംഗങ്ങളുടെയും ആത്മശാന്തിക്കായി മൌനമാചരിച്ചു.
ഗൃഹനാഥനായ കെ പി നാരായണ പിഷാരടിയുടെ മകൻ നവീൻ ഏവര്ക്കും സ്വാഗതം ആശംസിച്ചു. തൊട്ടടുത്ത ദിവസം തൊണ്ണൂറ്റി ആറാം ജന്മദിനം ആഘോഷിക്കുന്ന ഗൃഹനാഥയുടെ പിതാവ് ശ്രീ. വരദരാജൻ പിഷാരോടിക്ക് എല്ലാ വിധ പ്രാർത്ഥനകളും ആശംസകളും നേർന്നു.
ശാഖ പ്രസിഡണ്ട് ശ്രീ. സി.പി. രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ശാഖ പ്രവർത്തനങ്ങളെ കുറിച്ചും, വിദ്യാഭ്യാസ അവാർഡ്, സർഗ്ഗോത്സവം, കഴിഞ്ഞ വിനോദയാത്ര എന്നിവയെ കുറിച്ചും സംസാരിക്കുകയും വിനോദയാത്രയുടെ മികച്ച നടത്തിപ്പിന് ഏവർക്കും അഭിനന്ദനങ്ങൾ നേരുകയും ചെയ്തു. തുടർന്നും ഏവരുടെയും സഹകരണം ഉണ്ടാകണമെന്നും അറിയിച്ചു .
2022 ലെ കേന്ദ്ര വിദ്യാഭ്യാസ അവാർഡ് നേടിയവർക്ക് അഭിനന്ദനങ്ങൾ നേർന്നു.
തുടർന്ന് കൊടകര ശാഖയുടെ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. യോഗത്തിൽ പങ്കെടുത്ത മുതിർന്ന അംഗമായ തൃക്കയിൽ പിഷാരത്ത് ശ്രീ രാമചന്ദ്രൻ വിജയികൾക്ക് സർട്ടിഫിക്കറ്റും, പ്രസിഡണ്ട് ക്യാഷ് അവാർഡും കൈമാറി.
ലക്ഷ്മി പി ആർ (+2 കോമേഴ്സ് ), ഹരിനാരായണൻ കെ പി (+2 കമ്പ്യൂട്ടർ സയൻസ്) എന്നിവർ നേരിട്ടും ശ്രീലക്ഷ്മി കെ പി ( BSc കെമിസ്ട്രി), ശ്രീജിത്ത് ഹരിഹരൻ (VHSE), രാജശ്രീ ജയശീൽ എന്നിവർക്കായി പ്രതിനിധികളും പാരിതോഷികം ഏറ്റു വാങ്ങി. ശേഷം സമ്മാനം സ്വീകരിച്ച ഹരിനാരായണൻ കെ പി, ലക്ഷ്മി പി ആർ, എന്നവർ നന്ദി പ്രകടിപ്പിച്ചും അവരുടെ അഭിപ്രായങ്ങൾ പങ്കുവെച്ചും സംസാരിച്ചു.
ഡിസംബർ മാസത്തിൽ നടക്കുന്ന സർഗ്ഗോത്സവം 2022 ൽ ശാഖയിൽ നിന്നും മികച്ച സഹകരണം ഉറപ്പു വരുത്തുന്നതിനുള്ള പ്രസിഡണ്ടിന്റെ അഭിപ്രായം ഏവരും അംഗീകരിച്ചു.
സെക്രട്ടറി ശ്രീ. രാമചന്ദ്രന് ടി.പി. മുൻ മാസത്തെ റിപ്പോര്ട്ടും, ഖജാന്ജിയുടെ ആഭാവത്തിൽ തയ്യാറാക്കി ലഭിച്ച കണക്കും അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു.
വിവിധ വിഷയങ്ങളിലെ വിശദമായ ചർച്ചയിൽ എല്ലാവരും സജീവമായി പങ്കെടുത്തു.
ശാഖ 16.10.22 ന് നടത്തിയ വിനോദയാത്രയിൽ ലഭിച്ച വിലപ്പെട്ട നിർദ്ദേശങ്ങൾ പാലിച്ചും തുടർന്നും മനോഹരമായ യാത്രകൾ ഉണ്ടാകണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
പിഷാരോടി സമാജത്തിൽ കഴക പ്രവർത്തി നടത്തുന്നവർ എപ്പോഴും അനുഭവിക്കുന്ന ബുദ്ധിമുട്ടാണ് പുല ആചരണങ്ങൾ എന്നും ഇതിന് എത്ര തലമുറ വരെ എന്ന് ഒരു വ്യക്തത വരുത്തേണ്ടതുണ്ടെന്നും ആയത് കേന്ദ്രത്തിൽ ചർച്ച ചെയ്യപ്പെട്ട് ഒരു പൊതു തീരുമാനം ഉണ്ടാക്കുകയും, ആയത് എല്ലാ ക്ഷേത്രങ്ങളിലും അംഗീകരിക്കപ്പെടുന്ന രീതിയിൽ സമർപ്പിക്കുന്നതിനും പൊതുവേ ഏവരും ആചരിക്കുന്നതിനും പരിശ്രമിക്കേണ്ടതാണെന്ന ഒരു മെമ്പറുടെ അഭിപ്രായം യോഗം അംഗീകരിച്ചു കേന്ദ്രത്തിലേക്ക് ശുപാർശ നൽകുന്നതിനും തീരുമാനിച്ചു. ഇതിൽ പലപ്പോഴും വ്യക്തിപരമായ അഭിപ്രായങ്ങൾക്കും പരസ്പരം ജോലിസംബന്ധമായ തർക്കങ്ങൾക്കും ഇടയാകുന്നത് പരിഹരിക്കപ്പെടണമെന്നും യോഗം അഭിപ്രായപ്പെട്ടു.
വരിസംഖ്യ പിരിവ് 50% ആണെന്നും കൂടുതൽ ഊർജ്ജിതമാക്കുന്നതിന് ഏവരും സഹകരിക്കുന്നതിനും യോഗം അഭിപ്രായപ്പെട്ടു.
രണ്ട് ഡിവിഷൻ ക്ഷേമനിധികളും ലേലം ചെയ്തു നൽകി.
കൊടകര ശാഖയുടെ നേതൃത്വത്തിൽ നവംബർ മാസത്തിൽ ഒരു ശബരിമല തീർത്ഥാടന യാത്ര നടത്തുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്തു. കൂടുതൽ വിവരങ്ങൾ whatz app ഗ്രൂപ്പിലൂടെ നൽകുന്നതിന് തീരുമാനിച്ചു.
2022 നവംബർ മാസത്തെ യോഗം 20-11-2022 ഞായറാഴ്ച 3 മണിക്ക് പാറേക്കാട്ടുക്കര ഗോവിന്ദപുരം ക്ഷേത്രത്തിന് സമീപം ശ്രീ. ജി. ആർ. രാഘവന്റെ (രാജൻ സിത്താര) ഭവനത്തിൽ വെച്ച് ചേരുന്നതിന് തീരുമാനിച്ചു
ശ്രീ. എ . പി. നന്ദകുമാർ യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും, യോഗ ആതിഥേയത്വത്തിന് പ്രത്യേകിച്ചും ഹൃദ്യമായ നന്ദി പ്രകടിപ്പിച്ചു. ഏവരും ചേർന്ന ഫോട്ടോ സെഷനു ശേഷം യോഗം 4.40 ന് അവസാനിച്ചു.
ചൊവ്വര ശാഖയുടെ ഒക്ടോബർ മാസത്തെ യോഗവും വിദ്യാഭ്യാസ അവാർഡ് വിതരണവും 22-10-22 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് നെടുവന്നൂർ ശ്രീ K. ഭരതന്റെ വസതിയായ വൈശാഖത്തിൽ വെച്ച് പ്രസിഡന്റ് ശ്രീ K. വേണുഗോപാലിന്റെ അധ്യക്ഷതയിൽ കുമാരി രേവതി വർമ്മയുടെ ഈശ്വര പ്രാർത്ഥന, ശ്രീമതി തങ്കമണി വേണുഗോപാലിന്റെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു.
ഈയിടെ അന്തരിച്ച സമാജം മുൻ പ്രസിഡന്റ് ശ്രീ ഭരത പിഷാരടിയുടെ ഭാര്യ ശ്രീമതി ശാരദ പിഷാരസ്യാർ (വരന്തരപ്പിള്ളി) മറ്റു സമുദായ അംഗങ്ങൾ എന്നിവരുടെ സ്മരണയിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ഗൃഹനാഥൻ ശ്രീ K. ഭരതൻ സന്നിഹിതരായ എല്ലാ സ്വജനങ്ങേളെയും യോഗത്തിലേക്കു സ്വാഗതം ചെയ്തു.
ചൊവ്വര ശാഖ നൽകി വരുന്ന വിദ്യാഭ്യാസ അവാർഡുകൾ യോഗത്തിൽ വിതരണം ചെയ്തു. അവാർഡുകൾ വാങ്ങിയ അമൽ കൃഷ്ണ, ഹൃദ്യ ഹരി, രേവതി എന്നിവരെ യോഗം പ്രത്യേകം അഭിനന്ദിച്ചു. പെരുവാരം കെ കെ രാധാകൃഷ്ണൻ, ആവണംകോട് രാമ പിഷാരോടി എന്നിവരുടെ പേരിലുള്ള അവാർഡുകളാണ് വിതരണം ചെയ്തത്. കേന്ദ്ര സമാജത്തിലെ വിദ്യാഭ്യാസ അവാർഡുകൾ നേടിയ കുട്ടികളെയും തിരുവനന്തപുരം CET യിൽ B.Tech admission നേടിയ മാസ്റ്റർ ആദിത്യ കൃഷ്ണനെയും യോഗം അനുമോദിച്ചു. അദ്ധ്യക്ഷ പ്രസംഗത്തിന് ശേഷം ബാക്കി ചർച്ചകൾ നടന്നു. സർഗ്ഗോത്സവം – 22 ആയിരുന്നു പ്രധാനം. ശ്രീ ഹരികൃഷ്ണൻ പിഷാരടി, ശ്രീ K. N. വിജയൻ എന്നിവർ സജീവമായി ചർച്ചയിൽ പങ്കെടുത്തു. തുടർന്ന് ഗസ്റ്റ് ഹൗസ്, തുളസിദളം എന്നിവ ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചയിൽ വന്നു.
കഴിഞ്ഞ മാസത്തെ റിപ്പോർട്ട്, കണക്കുകൾ എന്നിവ യോഗം അംഗീകരിച്ചു. തുടർന്ന് ശ്രീ ദിവാകര പിഷാരടി, ശ്രീമതി ജ്യോൽസ്ന എന്നിവർ ഗാനങ്ങൾ ആലപിച്ചു.
അടുത്ത മാസത്തെ യോഗം 12-11-22 ശനിയാഴ്ച രാവിലെ 10 മണിക്ക് മാണിക്ക മംഗലം ശ്രീ K. വേണുഗോപാലിന്റെ വസതിയായ ശ്രീരാഗിൽ ചേരുവാൻ തീരുമാനിച്ചു. ശ്രീ K. ഹരിയുടെ നന്ദി പ്രകടനത്തോടെ യോഗം അവസാനിച്ചു.
ശാഖയുടെ ഒക്ടോബർ മാസത്തെ കുടുംബയോഗം 22-10-22 ന് ( ശനിയാഴ്ച) 3 PMനു മാപ്രാണത്ത് പുത്തൻ പിഷാരത്ത് മുകുന്ദന്റെ വസതിയിൽ വെച്ച് കൂടി. ശ്രീമതി പ്രമീള മുകുന്ദന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുടുംബനാഥൻ യോഗത്തിന് എത്തി ചേർന്ന എല്ലാ മെംബർമാരെയും കുടുംബാംഗങ്ങളെയും സ്വാഗതം ചെയ്തു. കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും , ശാഖാ മെമ്പർ പോത്താനി പിഷാരത്ത് അച്ചുത പിഷാരോടി, കലാ സാംസ്ക്കാരിക രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ചന്ദ്രേട്ടൻ എന്ന K V ചന്ദ്രൻ വാര്യർ എന്നിവരുടെ നിര്യാണത്തിലും മൗന പ്രാർത്ഥനയോടെ ആദരാജ്ഞലികൾ അർപ്പിച്ചു. അദ്ധ്യക്ഷ ശ്രീമതി മായാ സുന്ദരേശ്വരൻ തന്റെ ആമുഖത്തിൽ സർഗ്ഗോത്സവം 2022 ന്റെ യോഗത്തിലെ വിശദ വിവരങ്ങൾ…
"ഇരിങ്ങാലക്കുട ശാഖ 2022 ഒക്ടോബർ മാസ യോഗം"ശാഖയുടെ പ്രതിമാസ യോഗം 22-10-22 ശനിയാഴ്ച കാലത്തു 10 മണി മുതൽ ശ്രീ S P ഉണ്ണികൃഷ്ണ പിഷാരോടിയുടെ ഭവനമായ സായൂജ്യം പിഷാരം കല്ലിപ്പാടം കുളപ്പുള്ളി വെച്ച് ശ്രീ A P രാമകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി പത്മിനി പിഷാരസ്യാരുടെ പ്രാർത്ഥനയോടെ ആരംഭിച്ചു. ഗൃഹനാഥൻ ഏവർക്കും സ്വാഗതം ആശംസിച്ചു. യോഗം നടത്താൻ കഴിഞ്ഞതിൽ സന്തോഷവും അറിയിച്ചു. എല്ലാവരും ചേർന്ന് ലളിതാ സഹസ്രനാമം ചൊല്ലി. ശാഖാപരിധിയിലെ ഞാങ്ങാട്ടിരി സരസ്വതി പിഷാരസ്യാർ , ഞാങ്ങാട്ടിരി ദേവേശ പിഷാരോടി എന്നിവരുടേയും മറ്റു സമുദായാംഗങ്ങളുടെയും ആത്മാക്കൾക്ക് നിത്യശാന്തി നേർന്നു മൗന പ്രാർത്ഥന നടത്തി. കുമാരി ആതിര B.Sc Bio Chemistry രണ്ടാം റാങ്ക് – കാലികറ്റ് സർവ്വകാലാശാല 2020-2021, കുമാരി അശ്വനി പൊന്നാനി…
"പട്ടാമ്പി ശാഖ 2022 ഒക്ടോബർ മാസ യോഗം"കൊടകര ശാഖ ആസൂത്രണം ചെയ്ത വിനോദ യാത്ര ഏറെ ഉത്സാഹത്തോടെ 16-10-2022 ഞായറാഴ്ച നടന്നു. ഏവരുടെയും സമയക്രമം പാലിച്ചുള്ള പൂർണ്ണ സഹകരണത്താൽ ശാഖയുടെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള പങ്കാളികളായി 43 പേരടങ്ങിയ സംഘം രാവിലെ 7 മണിക്ക് കോടാലി, തുടർന്ന് കൊടകര, പോട്ട, ചാലക്കുടി എന്നിവിടങ്ങളിൽ നിന്നായി വാഹനത്തിൽ ഒത്തു ചേർന്നതിനു ശേഷം ലക്ഷ്മിയുടെ ഭക്തി സാന്ദ്രമായ പ്രാർത്ഥനയോടെ യാത്ര തുടങ്ങി. തുടർന്ന് ഓരോരുത്തരായി സ്വയം പരിചയപ്പെടുത്തി. പിന്നീട് ഓരോരുത്തരുടെയും ഉള്ളിൽ ഉറങ്ങി കിടന്നിരുന്ന കലാവാസനകൾ പുറത്തെടുത്ത്, പാടിയും ആടിയും മുന്നോട്ട് നീങ്ങി. ഇടക്കൊരു ഇടവേള ഒരുക്കി പ്രഭാത ഭക്ഷണം. 10 മണിയോടെ കടുത്തിരുത്തി ക്ഷേത്രത്തിലെത്തി. വൈക്കത്തപ്പനെയും ഏറ്റുമാനൂരപ്പനെയും തൊഴാൻ കഴിയുന്ന കടുത്തുരുത്തി അമ്പലത്തിൽ ദർശന…
"കൊടകര ശാഖ – വിനോദ യാത്ര"ശാഖയുടെ പ്രതിമാസ യോഗം ഒക്ടോബർ 16 ഞായറാഴ്ച നാവായിക്കുളം ചെറുബലമണ്ണത്തു മഠത്തിൽ എൻ.ഉണ്ണികൃഷ്ണന്റെ (യു.കെ. ശർമ്മ) വസതിയിൽ നടന്നു.
ശ്രീമതി ശ്രീദേവി പിഷാരസ്യാരുടെ (കനകച്ചേച്ചി) പ്രാർത്ഥനയോടെയാണ് യോഗം ആരംഭിച്ചത്.
ശ്രീ ഉണ്ണികൃഷ്ണൻ അംഗങ്ങളെ യോഗത്തിലേക്ക് സ്വാഗതം ചെയ്തു.
ഉണ്ണികൃഷ്ണന്റെ 50-ാം ജന്മദിനത്തിന് ആശംസകൾ നേർന്നുകൊണ്ട് സമാജത്തിനു വേണ്ടി ശ്രീദേവി പിഷാരസ്യാർ ഉപഹാരം നൽകി. തുടർന്ന് ശ്രീ. കെ കെ. പിഷാരടി ശ്രീമതി പത്മാവതി പിഷാരസ്യാരെ ഷാൾ അണിയിച്ച് ആദരിച്ചു.
പ്രസിഡണ്ട് ശ്രീ ജെ സി പിഷാരടി സെപ്റ്റംബർ മാസത്തെ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ പി.പി.അനൂപ് ഓണാഘോഷത്തിന്റെ കണക്ക് അവതരിപ്പിച്ചു.
സമാജം പ്രവർത്തനങ്ങളെക്കുറിച്ച് ശ്രീ മംഗളനാഥ്, ശ്രീ സതീഷ് ചന്ദ്ര പിഷാരടി എന്നിവർ സംസാരിച്ചു.
ശാഖയുടെ 2020-2023 വർഷത്തെ വിദ്യാഭ്യാസ അവാർഡുകൾ അടുത്ത മാസത്തെ യോഗത്തിൽ നൽകാൻ തീരുമാനിച്ചു.
ശ്രീമതി പത്മാവതി പിഷാരസ്യാർ കീർത്തനം ആലപിച്ചു. ശ്രീ നന്ദൻ സ്വയം പരിചയപ്പെടുത്തി രണ്ട് മലയാളം ചലച്ചിത്രഗാനങ്ങൾ ആലപിച്ചു. പദ്മാവതി ചേച്ചി ഒരു ഭക്തിഗാനം ആലപിച്ചു. ശ്രീമതി ഹേമ എൻ എസ്, ശ്രീകാന്ത് ആർ എസ് എന്നിവരും മലയാള ചലച്ചിത്ര ഗാനങ്ങൾ ആലപിച്ചു. തുടർന്ന് ശ്രീമതി സത്യഭാമ ഒരു ഭക്തിഗാനം ആലപിച്ചു.
ശ്രീ. ഉണ്ണികൃഷ്ണൻ, സമാജത്തിന് സ്വന്തമായി ഒരു കെട്ടിടം ഉണ്ടാകാനുള്ള സാദ്ധ്യതകൾ ആരായണം എന്ന് നിർദ്ദേശിച്ചു. തന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്തതിന് അംഗങ്ങൾക്ക് നന്ദി പറഞ്ഞു. അടുത്ത മാസത്തെ യോഗം നവംബർ 27 ന് ഞായറാഴ്ച പി പി അനൂപിന്റെ പോങ്ങമൂട്ടിലെ വസതിയിൽ വെച്ച് കൂടുവാൻ നിശ്ചയിച്ച്, ശ്രീ മുരളീധരൻറെ നന്ദി പ്രകാശനത്തോടെ യോഗം സമാപിച്ചു.
ശാഖയുടെ ഒക്ടോബർ മാസത്തെ യോഗം 15-10-22ന് ശനിയാഴ്ച 3 PMനു ശ്രീമതി ലക്ഷ്മിക്കുട്ടി പിഷാരസ്യാരുടെ ഭവനമായ മണലാടി പിഷാരത്ത് വെച്ച് നടന്നു. ശ്രീമതി എം.പി. നിഷ ദീപം കൊളുത്തി. ഭവ്യ എസ്. പിഷാരടിയുടെ പ്രാർത്ഥനയ്ക്കുശേഷം മായാ സന്തോഷ് പുരാണപാരായണം നടത്തി . കഴിഞ്ഞ മാസങ്ങളിൽ അന്തരിച്ച സമുദായ അംഗങ്ങളുടെ ദേഹവിയോഗത്തിൽ മൗനപ്രാർത്ഥന നടത്തി. ഗൃഹനാഥൻ എം .പി. സന്തോഷ് സ്വാഗതമാശംസിച്ചു. ശാഖാ പ്രസിഡണ്ട് എ പി രാജൻ അദ്ധ്യക്ഷ പ്രസംഗത്തിൽ ഇൻഷുറൻസിൽ ചേരാത്തവരെല്ലാം വേഗം ചേരണമെന്നും അതിൻെറ പ്രാധാന്യത്തെപ്പറ്റിയും സംസാരിച്ചു. സർഗ്ഗോത്സവം ചർച്ചയിൽ ഗീത, സന്തോഷ്, മായ, നിഷ, ഭവ്യ, ഗോപിനാഥൻ, എ. പി. രാജൻ, പീതാംബരൻ എന്നിവർ സജീവമായി പങ്കെടുത്തു. ശാഖയിൽ നിന്ന് പരമാവധി…
"വടക്കാഞ്ചേരി ശാഖ 2022 ഒക്ടോബർ മാസ യോഗം"ശാഖയുടെ ഈ വർഷത്തെ വിദ്യാഭ്യാസ പുരസ്കാരങ്ങൾ 16-10-22 ഞായറാഴ്ച്ച സമാജം ആസ്ഥാന മന്ദിരത്തിൽ നടന്ന ശാഖയുടെ പ്രതിമാസ യോഗത്തിൽ വെച്ച് റിട്ട. ജഡ്ജ് ശ്രീ നാരായണ പിഷാരോടി വിതരണം ചെയ്തു. പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗം കുമാരി ശ്രീലക്ഷ്മിയുടെ പ്രാർത്ഥനയോടെ ആരംഭിച്ചു. കഴിഞ്ഞ മാസം തൃശൂർ ശാഖയിലും മറ്റ് ശാഖകളിലുമായി ഈ ലോകം വിട്ടു പോയവരുടെ സ്മരണയിൽ അനുശോചിച്ചു. ശ്രീ സി. പി അച്യുതൻ, ശ്രീമതി എ. പി സരസ്വതി എന്നിവരുടെ നേതൃത്വത്തിൽ നാരായണീയം എൺപത്തി ഒന്നാം ദശകം വായിച്ചു. സ്വാഗത പ്രസംഗത്തിൽ ശ്രീ കെ. പി ഗോപകുമാർ സർഗ്ഗോത്സവം വിജയിപ്പിക്കേണ്ടതിനെപ്പറ്റി സംസാരിച്ചു. വിദ്യാഭ്യാസ പുരസ്കാരങ്ങൾ നേടിയ കുട്ടികളെ അഭിനന്ദിച്ചു. അദ്ധ്യക്ഷ…
"തൃശൂർ ശാഖ വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്തു."ശാഖയുടെ 177മത് യോഗം ശ്രീ ശേഖറിന്റെ കരാമയിലെ വസതിയിൽ വച്ച് 25-09-2022 ഞായറാഴ്ച 4PMനു ചേർന്നു. വേദ ശ്രീകുമാർ, വൈഗ ശ്രീകുമാർ എന്നിവർ പ്രാർത്ഥന ചൊല്ലി. ആതിഥേയൻ എല്ലാവരേയും സ്വാഗതം ചെയ്തു. പ്രസിഡണ്ട് ശ്രീ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മഹാമാരിക്ക് ശേഷം എല്ലാവരും ഒത്തു കൂടുന്നതിലുള്ള സന്തോഷം അദ്ദേഹം പങ്കു വച്ചു. ഈ കൂട്ടായ്മയിലേക്ക് കൂടുതൽ അംഗങ്ങൾ മുന്നോട്ടു വരണം എന്നും ഏവരുടെയും കൂട്ടായ പ്രവർത്തനം വേണമെന്നും കൂടി അദ്ദേഹം ഓർമ്മപ്പെടുത്തി. തൃശ്ശൂരിൽ വച്ച് നടക്കാൻ പോകുന്ന സർഗ്ഗോത്സവത്തിൽ യു. എ. ഇ ശാഖാ പ്രതിനിധികളായി പങ്കെടുക്കാൻ താല്പര്യപ്പെടുന്ന രണ്ട് പേരുടെ പേര് നിർദ്ദേശിക്കണം എന്നും സൂചിപ്പിച്ചു. ശാഖ വാർഷികം നടത്തുന്നതിനെ പറ്റി യോഗം കൂടിയാലോചിച്ചു.…
"യു. എ. ഇ. ശാഖയുടെ 177മത് യോഗം"
Recent Comments