പട്ടാമ്പി ശാഖ 2022 ഒക്ടോബർ മാസ യോഗം

ശാഖയുടെ പ്രതിമാസ യോഗം 22-10-22 ശനിയാഴ്ച കാലത്തു 10 മണി മുതൽ ശ്രീ S P ഉണ്ണികൃഷ്ണ പിഷാരോടിയുടെ ഭവനമായ സായൂജ്യം പിഷാരം കല്ലിപ്പാടം കുളപ്പുള്ളി വെച്ച് ശ്രീ A P രാമകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി പത്മിനി പിഷാരസ്യാരുടെ പ്രാർത്ഥനയോടെ ആരംഭിച്ചു.

ഗൃഹനാഥൻ ഏവർക്കും സ്വാഗതം ആശംസിച്ചു. യോഗം നടത്താൻ കഴിഞ്ഞതിൽ സന്തോഷവും അറിയിച്ചു. എല്ലാവരും ചേർന്ന് ലളിതാ സഹസ്രനാമം ചൊല്ലി. ശാഖാപരിധിയിലെ ഞാങ്ങാട്ടിരി സരസ്വതി പിഷാരസ്യാർ , ഞാങ്ങാട്ടിരി ദേവേശ പിഷാരോടി എന്നിവരുടേയും മറ്റു സമുദായാംഗങ്ങളുടെയും ആത്മാക്കൾക്ക് നിത്യശാന്തി നേർന്നു മൗന പ്രാർത്ഥന നടത്തി. കുമാരി ആതിര B.Sc Bio Chemistry രണ്ടാം റാങ്ക് – കാലികറ്റ് സർവ്വകാലാശാല 2020-2021, കുമാരി അശ്വനി പൊന്നാനി BSc Geology രണ്ടാം റാങ്ക് കാലികറ്റ് യൂണിവേഴ്സിറ്റി 2021- 2022 എന്നിവരെ പ്രത്യേകവും മറ്റ് സമാജം അവാർഡ് ജേതാക്കളേയും മറ്റ് പുരസ്കാര ജേതാക്കളേയും അനുമോദിച്ചു .

അദ്ധ്യക്ഷ പ്രസംഗത്തിൽ ഗൃഹനാഥന്റെ ബഹുമുഖ പ്രവർത്തനങ്ങളെപ്പറ്റി പ്രശംസിച്ചു (സംരംഭങ്ങൾ, കൃഷി തുടങ്ങിയവ ). പരിസരത്തു വെച്ച് നടക്കുന്ന മറ്റ് യോഗങ്ങളിൽ പങ്കെടുക്കാൻ കുടുംബങ്ങളോട് അഭ്യർത്ഥിച്ചു. സർഗ്ഗോത്സവം 2022, തുളസീദളം, സമാജ പ്രവർത്തനത്തിൽ യുവാക്കളുടെ പങ്ക് തുടങ്ങിയവയെക്കുറിച്ചും പറഞ്ഞു.  പിറന്നാൾ മധുരത്തിലേക്ക് പരസ്യങ്ങൾ നൽകേണ്ടുന്ന കാര്യവും പറഞ്ഞു. കൊറോണ കാരണം പോകാൻ പറ്റാഞ്ഞതിനാലുണ്ടായ വരിസംഖ്യ കൂടിശ്ശിഖയടക്കം തന്നതിലുള്ള നന്ദിയും പറഞ്ഞു.

അംഗങ്ങളുടെ സ്വയം പരിചയപ്പെടലിനു ശേഷം റിപ്പോർട്ട് കണക്ക് എന്നിവ വായിച്ചു .  സർഗ്ഗോത്സവം 2022 ൽ തിരുവാതിരക്കളി ലളിത ഗാനം എന്നിവയിൽ പങ്കെടുപ്പിക്കണ്ട ഉത്തരവാദിത്വം നിർമ്മല പിഷാരസ്യാർ, മുരളി മാന്നനൂർ എന്നിവർക്ക് നൽകി. 23-10-22 നു നടക്കുന്ന അവാർഡ ദാനത്തിൽ പരമാവധി പേരും സർഗ്ലോത്സവം 2022 ൽ 10 പേരും പങ്കെടുക്കാൻ തീരുമാനിച്ചു.

പിഷാരോടി കുടുംബങ്ങളിൽ സന്ധ്യാനാമം ഒന്നിച്ചിരുന്ന് ചൊല്ലുന്ന കാര്യം, വിവാഹങ്ങൾ സ്വസമുദായത്തിൽ എന്നിവ ചർച്ച ചെയ്തു. സെക്രട്ടറി മറ്റു ഭാരവാഹികളെപ്പറ്റി പറഞ്ഞ ശേഷം ഗൃഹനാഥനും കുടുംബാംഗ ങ്ങൾക്കും പങ്കെടുത്ത വർക്കും വിശദമായി നന്ദി പറഞ്ഞു േയാഗം 12 30 PM ന് അവസാനിച്ചു. ഗൃഹനാഥന്റെ പ്രസ്സ് സന്ദർശിച്ച് ഭക്ഷണ ശേഷം യോഗം പിരിഞ്ഞു

 

0

Leave a Reply

Your email address will not be published. Required fields are marked *