പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ ഫിബ്രുവരി മാസത്തെ കുടുംബയോഗം 19-02-23 ഞായറാഴ്ച 3 PMനു ശ്രീ. രാജൻ പിഷാരോടിയുടെ വസതിയായ കാറളം THREE BUNGLOWS ൽ വെച്ച് ശ്രീമതി മായാ സുന്ദരേശ്വരന്റെ അദ്ധ്യക്ഷതയിൽ കൂടി.

ശ്രീമതി ഗിരിജാ മോഹൻദാസിന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.

കുടുംബനാഥൻ യോഗത്തിന് എത്തിചേർന്ന എല്ലാ മെംബർമാരെയും കുടുംബാംഗങ്ങളെയും സ്വാഗതം ചെയ്തു.

കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായാംഗങ്ങൾക്കും മൺമറഞ്ഞ മറ്റുള്ളവർക്കും മൗന പ്രാർത്ഥനയോടെ ആദരാഞ്ജലികൾ അർപ്പിച്ചു.

അദ്ധ്യക്ഷ ശ്രീമതി മായാ സുന്ദരേശ്വരൻ ഉപക്രമ പ്രസംഗത്തിൽ യോഗത്തിൽ കൂടുതൽ പേർ പങ്കെടുത്തതിൽ സന്തോഷം രേഖപ്പെടുത്തി. ഇരിങ്ങാലക്കുട ശാഖയുടെ വാർഷികം ഏപ്രിൽ 9നു നല്ല രീതിയിൽ നടത്തുവാൻ എല്ലാവരുടെയും സാന്നിദ്ധ്യവും സഹകരണവും ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചു.
കഴിഞ്ഞ മാസക്കാലയളവിൽ നമ്മുടെ സമൂദായത്തിൽ ഉള്ള പ്രതിഭകൾക്ക് ലഭിച്ച പുരസ്ക്കാരങ്ങൾക്കും അവാർഡുകൾക്കും ശാഖയുടെ പേരിൽ പ്രത്യേകം അഭിനന്ദനം അറിയിച്ചു.

സെക്രട്ടറി സി.ജി.മോഹനൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടും ട്രഷറർ ശ്രീ. കെ.പി. മോഹൻദാസ് തയ്യാറാക്കിയ വരവ് ചിലവ് കണക്കുകളും യോഗം പാസ്സാക്കി.

ശാഖാ വാർഷികത്തിന്റെ ഒരുക്കങ്ങളെ പറ്റി സെക്രട്ടറി വിശദമായി വിവരിച്ചു. തുടർന്നുള്ള ചർച്ചയിൽ വാർഷികത്തിന് സമാജം കേന്ദ്ര കമ്മിറ്റി ഭാരവാഹികളെയും ഇരിങ്ങാലക്കുട മുൻസിപ്പൽ വാർഡ് കൗൺസിലർമാരെയും ക്ഷണിക്കുവാൻ തീരുമാനിച്ചു. വാർഷികത്തിൽ നടത്തുവാൻ ഉദ്ദേശിക്കുന്ന കലാ പരിപാടികളുടെ എകദേശ രൂപ രേഖ തയ്യാറാക്കി. തിരുവാതിരക്കളിയുടെയും മറ്റും പ്രാക്ടിസ് തുടങ്ങിയതായി ലേഡിസ് വിങ്ങ് പ്രസിഡണ്ട് യോഗത്തെ അറിയിച്ചു.

ക്ഷേമ നിധി നടത്തി.

യോഗത്തിന് വേണ്ട സൗകര്യങ്ങൾ ചെയ്തു തന്ന ആതിഥേയനും കുടുംബത്തിനും യോഗത്തിൽ പങ്കെടുത്തവർക്കും ശ്രീ. വേണുഗോപാൽ നന്ദി രേഖ പ്പെടുത്തിയതോടെ യോഗം 5.45 p.m. ന് സമാപിച്ചു

സെക്രട്ടറി
ഇരിങ്ങാലക്കുട ശാഖ

1+

വടക്കാഞ്ചേരി ശാഖ 2023 ഫെബ്രുവരി മാസ യോഗം

ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം 05-02-23ന് 3 PMനു വൈസ് പ്രസിഡണ്ട് ശ്രീ .വി .പി. ഗോപിനാഥന്റെ വെങ്ങാനല്ലൂരിലെ വസതി, കൗസ്തുഭത്തിൽ വച്ച് നടന്നു. ഗൃഹനാഥ ശ്രീമതി പത്മിനി പിഷാരസ്യാർ ദീപം കൊളുത്തി. അഖില, അതുൽ, പ്രണവ് എന്നിവരുടെ പ്രാർത്ഥനയ്ക്ക് ശേഷം ശ്രീ.വി. പി .ഗോപിനാഥൻ ഏവരേയും സ്വാഗതം ചെയ്തു. തുടർന്ന് ശ്രീമതിമാർ പത്മിനി പിഷാരസ്യാർ, സാവിത്രി പിഷാരസ്യാർ എന്നിവരുടെ പുരാണ പാരായണവും നടന്നു. അടുത്തിടെ നമ്മെ വിട്ടുപിരിഞ്ഞ സമുദായാംഗങ്ങളുടെആത്മശാന്തിക്കായി രണ്ടു മിനിട്ട് മൗനം ആചരിച്ചു. ശാഖാ പ്രസിഡണ്ട് ശ്രീ എ .പി .രാജൻ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യക്ഷപ്രസംഗത്തിൽ വടക്കാഞ്ചേരി ശാഖയുടെ ഉന്നമനത്തിനായി പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടു പോകണമെന്ന് പറഞ്ഞു. ഡിസംബർ 24 നടന്ന സർഗ്ഗോത്സവത്തിൽ പങ്കെടുത്ത…

"വടക്കാഞ്ചേരി ശാഖ 2023 ഫെബ്രുവരി മാസ യോഗം"

പട്ടാമ്പി ശാഖ – 26മത് വാർഷികം

പട്ടാമ്പി ശാഖയുടെ 26മത് വാർഷികം 5 – 2- 2023 ഞായറാഴ്ച 9AM മുതൽ ശാഖാ മന്ദിരത്തിൽ വെച്ച് ശാഖാ വൈസ് പ്രസിഡണ്ട് ശ്രീ V M ഉണ്ണികൃഷ്ണൻറെ അദ്ധ്യക്ഷതയിൽ നടന്നു. മഹിളാവിംഗ് കൺവീനർ ശ്രീമതി NP വിജയലക്ഷമി പതാക ഉയർത്തി. റജിസ്ട്രേഷന് ശേഷം ദീപം തെളിയിച്ച് കുമാരി വൈഷ്ണവിയുടെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. തുടർന്ന് പുരാണ പാരായണ ശേഷം സെക്രട്ടറി സ്വാഗത ഭാഷണം നടത്തി. തുളസീദളം മാനേജർ ശ്രീ R P രഘുനന്ദൻ യോഗം ഉത്ഘാടനം നിർവ്വഹിച്ചു. ശാഖാ രക്ഷാധികാരി TP അച്ചുതപ്പിഷാരടി(മണി) തൃപ്പറ്റയെ പൊന്നാട ഉപഹാരം എന്നിവ നൽകി ആദരിച്ചു. എല്ലാവരും ചേർന്ന് സത്യപ്രതിജ്ഞ ചൊല്ലി. റാങ്ക് ജേതാക്കളായ ആരതി, ആതിര,ആശ്വനി എന്നിവരെയും…

"പട്ടാമ്പി ശാഖ – 26മത് വാർഷികം"

എൺപത് വയസ്സിനുമേൽ പ്രായമുള്ള, കാരണവസ്ഥാനത്തുള്ള തൃശൂർ ഹരി നഗറിലെ തൃക്കൂർ പിഷാരത്ത് ശ്രീമതി സരോജിനി പിഷാരസ്യാരെയും(90 വയസ്സ്) മുളകുന്നത്ത്കാവ് ശ്രീരമ്യത്തിൽ ശ്രീമതി ശാന്ത പിഷാരസ്യാരെയും(88 വയസ്സ്) തൃശൂർ ശാഖ ഭരണ സമിതി അംഗങ്ങളായ ശ്രീ എ. രാമചന്ദ്ര പിഷാരോടി, ശ്രീ കെ. പി ഗോപകുമാർ, ശ്രീ ടി. പി ഗോപി, ശ്രീ ആർ. ശ്രീധരൻ എന്നിവർ ചേർന്ന് അവരുടെ വസതികളിൽ ചെന്ന് ആദരിച്ചു.

0

ചൊവ്വര ശാഖയുടെ ജനുവരി മാസത്തെ യോഗം

ചൊവ്വര ശാഖയുടെ ജനുവരി മാസത്തെ യോഗം 22/01/23 ഞായറാഴ്ച 3.30PM ന് ചൊവ്വരയിലെ ശ്രീ വി.പി.മധുവിൻ്റെ ഭവനമായ ഉഷസ്സിൽ വെച്ച് പ്രസിഡൻ്റിൻ്റെ അസാന്നിധ്യത്തിൽ ശ്രീ.മധു വി.പി. യുടെ അദ്ധ്യക്ഷതയിൽ ശ്രീമതി ലത ഹരിയുടെ ഈശ്വര പ്രാർത്ഥന, നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു. അദ്ധ്യക്ഷ പ്രസംഗത്തിന് ശേഷം സർഗ്ഗോത്സവത്തെ പറ്റിയുള്ള ചർച്ചകൾ നടന്നു. പരിപാടികൾ നന്നായിരുന്നു, മെഗാ തിരുവാതിര ഒരു വ്യത്യസ്ത അനുഭവം ത്തന്നെയായിരുന്നുവെന്നും എല്ലാവരും അഭിപ്രായപെട്ടു. ശാഖയുടെ പരിപാടിയിൽ പങ്കെടുത്ത എല്ലാവരെയും യോഗം അഭിനന്ദിച്ചു. അതിനു നേതൃത്വം കൊടുത്ത ഹരികൃഷ്ണ പിഷാരടിക്കും ദിവാകര പിഷാരടിക്കും യോഗം പ്രത്യേകം നന്ദി പറഞ്ഞു. കഴിഞ്ഞ മാസത്തെ റിപ്പോർട്ടും കണക്കുകളും ശ്രീ മധു അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു. ശ്രീ T.…

"ചൊവ്വര ശാഖയുടെ ജനുവരി മാസത്തെ യോഗം"

എറണാകുളം ശാഖയുടെ 2023 ലെ ആദ്യ പ്രതിമാസയോഗവും സർഗ്ഗോത്സവം22ൽ പങ്കെടുത്ത ശാഖ അംഗങ്ങൾക്കുള്ള അനുമോദന യോഗവും, മുക്കോട്ടിൽ പിഷാരത്തു ശ്രീ മുരളീധരന്റെ വസതിയായ ശിവകൃപയിൽ വെച്ച് ജനുവരി 8 ഞായറാഴ്ച 3PM നു നടന്നു.

ഗൃഹനാഥ ശ്രീമതി ഉമാദേവി ദീപം തെളിയിച്ചു. കുമാരി ദീപ്തി ദിനേശിൻ്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. സെക്രട്ടറി ശ്രീ സന്തോഷ് കുമാർ യോഗത്തിൽ ചേർന്ന എല്ലാവരെയും സ്വാഗതം ചെയ്തു.

പ്രസിഡൻ്റ് ശ്രീ ദിനേശിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അദ്ദേഹം സർഗ്ഗോത്സവം 22ൽ ശാഖയുടെ മികച്ച പങ്കാളിത്തമുണ്ടായിരുന്നുവെന്നും അംഗങ്ങളുടെ സഹകരണത്തിനും പങ്കാളിത്തത്തിനും പ്രത്യേകം നന്ദി അറിയിച്ചു. കൂടാതെ പ്രസിഡണ്ടും സെക്രട്ടറിയും എല്ലാ ശാഖ അംഗങ്ങൾക്കും പുതുവത്സരാശംസകൾ നേരുകയും ചെയ്തു.

സെക്രട്ടറി സന്തോഷ് റിപ്പോർട്ട് വായിച്ചു. തുടർന്ന് ട്രഷറർ ശാഖയുടെ കഴിഞ്ഞ ഓണാഘോഷത്തിന്റെയും മറ്റു കണക്കുകളും വിശദമായി അവതരിപ്പിച്ചു.

സർഗ്ഗോത്സവം – 22ൽ ശാഖയിൽ നിന്നും പങ്കെടുത്ത ഗാനമാലിക, ഗ്രൂപ്പ് ഡാൻസ് ടീമുകളെയും, മെഗാ തിരുവാതിരയിൽ പങ്കെടുത്ത ശ്രീമതി പ്രീതി ദിനേശ്, ഹേമലത സതീശനുണ്ണി, ഐശ്വര്യ ഉണ്ണികൃഷ്ണൻ എന്നിവരെയും യോഗത്തിൽ അനുമോദിച്ചു. കേന്ദ്രം നൽകിയ പ്രോത്സാഹന സമ്മാനങ്ങൾ ഗ്രൂപ്പ് ഡാൻസിൽ പങ്കെടുത്ത കുമാരി വന്ദനക്കും ഐശ്വര്യക്കും ഗാനമാലികയിൽ പങ്കെടുത്ത ശ്രീമതി മിനി പിഷാരോടി, ശ്രീ ദിനേശ് പിഷാരോടി, ശ്രീമതി പ്രീത രാമചന്ദ്രൻ, കുമാരി ശ്രീവിദ്യ പിഷാരോടി, കുമാരി ദീപ്തി ദിനേശ്, മാസ്റ്റർ ഗോപീകൃഷ്ണൻ, ശ്രീ സതീശൻ ഉണ്ണി എന്നിവർക്ക് സമ്മാനിച്ചു. ബാക്കിയുള്ളവർക്ക് അടുത്ത യോഗത്തിൽ വിതരണം ചെയ്യുന്നതായിരിക്കും.

ശാഖയിൽ നിന്നും ഈ പ്രോഗ്രാമുകൾ അവതരിപ്പിക്കാൻ ആദ്യാവസാനം വരെ കൂടെ നിന്ന് മുന്നോട്ടു നയിച്ച ജോയിന്റ് സെക്രട്ടറി ശ്രീമതി ദീപ വിജയകുമാർ(ഗാനമാലിക), ശ്രീമതി ഉഷ നാരായണൻ എന്നിവരെയും പ്രത്യേകം അഭിനന്ദിച്ചു.

സർഗ്ഗോത്സവം പരിപാടിയിൽ വിശിഷ്ട വ്യക്തികൾക്കുള്ള ആദരവ് ഏറ്റു വാങ്ങിയ ശാഖ അംഗം കൂടിയായ പ്രശസ്ത നർത്തകി ശ്രീമതി സൗമ്യ ബാലഗോപാലിനും ശാഖയുടെ അനുമോദനങ്ങൾ അറിയിച്ചു.

കഴിഞ്ഞ ഡിസംബറിൽ വിവാഹിതരായ ഗൃഹനാഥൻ ശ്രീ മുരളീധരന്റെയും ഉമാദേവിയുടെയും മകനായ മുക്കോട്ടിൽ പിഷാരത്ത് രാജേഷിനെയും പത്നി ശ്രീലക്ഷ്മിയെയും യോഗത്തിൽ പരിചയപ്പെടുത്തി. ഇരുവർക്കും വിവാഹ മംഗളാശംസകൾ നേരുകയും ചെയ്തു.

തുടർന്ന് നടന്ന ചർച്ചയിൽ, സർഗ്ഗോത്സവം -22 എന്ന മെഗാ പരിപാടി വൻ വിജയമായിരുന്നുവെന്നും, ഇതിനു അണിയറയിലും മറ്റും പ്രവർത്തിച്ച എല്ലാ ഭാരവാഹികൾക്കും, കൺവീനർക്കും പ്രത്യേക അഭിനന്ദനങ്ങൾ കേന്ദ്ര PE & WS സെക്രട്ടറി കൂടിയായ ശ്രീ പി ബി രാംകുമാറിനെ ശാഖ യോഗത്തിൽ ഐകകണ്ഠേന അറിയിച്ചു. അദ്ദേഹം നമ്മുടെ ശാഖയിൽ നിന്നും നല്ല പങ്കാളിത്തമുണ്ടായിരുന്നെന്നും പറഞ്ഞു.

സർഗ്ഗോത്സവത്തിലേക്കു ശാഖയിൽ നിന്നും പിരിച്ചു കിട്ടിയ തുകയായ 26700/- രൂപ നൽകിയിട്ടുണ്ടെന്നും കുട്ടികളുടെ പരിപാടികൾ കൂടുതൽ ഉൾപ്പെടുത്തുക വഴിയാണ് രക്ഷിതാക്കളുടെ പങ്കാളിത്തം ഇന്നത്തെ കാലത്തു കൂടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശ്രീ സന്തോഷ്, സർഗ്ഗോത്സവം വേദിയിൽ ശ്രീ ആനയാത്ത് രാജേന്ദ്രകുമാറിനെപ്പോലുള്ള വ്യക്തികളുടെയും മറ്റു വ്യവസായ സംരംഭകരുടെയും ജീവിത വഴികളിലെ വെല്ലുവിളികളെയും അനുഭവങ്ങളെയും കുറിച്ചുള്ള പ്രസംഗമൊക്കെ വളരെ നന്നായിരുന്നുവെന്നും വരും തലമുറയ്ക്ക് പ്രചോദനപ്രദമാണെന്നും പറഞ്ഞു.
സർഗ്ഗോത്സവം പരിപാടികൾ ഇപ്പോൾ നിർജ്ജീവമായ ശാഖകളേയും കൂടി സംഘാടകരാക്കി നടത്തുന്നത് ഉത്തമമായിരിക്കുമെന്ന് പറഞ്ഞു. ശാഖയിൽ നിന്നും അവതരിപ്പിച്ച ഗാനമാലിക പരിപാടിയിൽ യുവാക്കളുടെ പങ്കാളിത്തവും എടുത്തു പറയേണ്ടതാണെന്നും, വൈശാഖ്, അജയ്, സിദ്ധാർഥ് തുടങ്ങിയവരുടെ നേതൃത്വ പാടവവും കൂടി നമ്മൾ ഈ പരിപാടിയിലൂടെ അറിഞ്ഞതാണെന്നും സെക്രട്ടറി പറയുകയുണ്ടായി.

തുടർന്ന് ശാഖ കഴിഞ്ഞ രണ്ടു വർഷമായി നടത്തി വരുന്ന ക്ഷേമനിധി അവസാന നറുക്കെടുത്തതോടു കൂടി പിരിച്ചു വിട്ടു. കഴിഞ്ഞ ക്ഷേമനിധി ഭംഗിയായി കൈകാര്യം ചെയ്ത മുൻ സെക്രട്ടറി കൂടെയായ ശ്രീ കൃഷ്ണകുമാറിനെ അഭിനന്ദിച്ചു. തുടർന്നും ക്ഷേമനിധി നടത്തണമെന്നും, അത് ശാഖയ്‌ക്കൊരു മുതൽക്കൂട്ടാണെന്നും ശ്രീ ജയരാജൻ അഭിപ്രായപ്പെട്ടു. അടുത്ത ശാഖ യോഗത്തിൽ ഇതിനെക്കുറിച്ച് വിശദമായി ചർച്ച ചെയ്യാമെന്ന് സെക്രട്ടറിയും പ്രസിഡണ്ടും പറഞ്ഞു.

ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം എറണാകുളം കലൂർ താമസിക്കുന്ന ശ്രീ കെ പി സോമചൂഢന്റെ വസതിയിൽ വെച്ച് 12-02-2023 നു ഞായറാഴ്ച 3 PMനു കൂടുവാൻ തീരുമാനിച്ചു.

തുടർന്ന് നടന്ന ചായസൽക്കാരത്തിന് ശേഷം കമ്മിറ്റി അംഗം ശ്രീ സന്തോഷ് കൃഷ്ണന്റെ കൃതജ്ഞതയോടെ യോഗം അവസാനിച്ചു.

 

0

ചെന്നൈ ശാഖയുടെ 2023 ജനുവരി മാസത്തെ യോഗം 29-01-2023 ഞായറാഴ്ച 3 PMനു അണ്ണാ നഗറിലുള്ള ശ്രീ രാമദാസിന്റെ(വൈസ് പ്രസിഡൻറ് ചെന്നൈ ശാഖ) വസതിയിൽ വച്ച് കൂടി.

മാസ്റ്റർ ശ്രീരാമിന്റെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ തുടർന്ന് അംഗങ്ങളുടെ നാരായണീയ പാരായണവും നടന്നു.

ഗൃഹനാഥൻ ശ്രീ രാംദാസും മിനി രാംദാസും ചേർന്ന് യോഗത്തിന് എത്തിയ ഏവരെയും സ്വാഗതം ചെയ്തു.

കഴിഞ്ഞ യോഗശേഷമുള്ള കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും മറ്റു മരണപ്പെട്ടവർക്കും മൗന പ്രാർത്ഥനയോടെ ആദരാഞ്ജലി അർപ്പിച്ചു.

മുതിർന്ന അംഗങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി ശ്രീ രാമദാസിന്റെ അമ്മ തൊണ്ണങ്ങാമത്ത് പിഷാരത്ത് രത്നം പിഷാരസ്യാർക്ക് ശാഖയുടെ സ്നേഹോപഹാരം പ്രസിഡണ്ട് ശ്രീ ടി പി രാമചന്ദ്രൻ നൽകി.
ശാഖയിലെ തന്നെ മറ്റൊരു മുതിർന്ന അംഗമായ തൊണ്ണങ്ങാമത്ത് പിഷാരത്ത് ശ്രീമതി വിശാലം പിഷാരസ്യാരെയും(ചെന്നൈ ശാഖയുടെ ട്രഷറർ അജിത് കൃഷ്ണൻറെ അമ്മ) യോഗം ഉപഹാരം നൽകി ആദരിച്ചു.

സെക്രട്ടറി പി ആര്‍ രാമചന്ദ്രൻ കഴിഞ്ഞ യോഗത്തിന്റെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും തുളസിദളം വരിസംഖ്യ കുടിശ്ശിക ഉള്ളവരോട് അത് ട്രഷററെ ഏൽപ്പിക്കുന്നതിന് അഭ്യർത്ഥിക്കുകയും ചെയ്തു.

തുടർന്ന് മുതിർന്ന അംഗങ്ങളുടെ മുൻകാല സമാജം പ്രവർത്തനങ്ങളെപ്പറ്റിയും, പുതുതലമുറ ഇത് ഏറെറടുത്ത് സമാജത്തെ ശക്തിപ്പെടുത്തുന്നതിനായ് പ്രവർത്തിക്കണമെന്നും ശ്രീ എ പി നാരായണൻ അഭ്യർത്ഥിച്ചു.

നവംബർ മാസത്തിൽ ശിശുദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ഒരു മത്സരം സംഘടിപ്പിക്കുകയും, അതിലെ വിജയികൾക്ക് പ്രസിഡണ്ട് രാമചന്ദ്രൻ സമ്മാനങ്ങൾ നൽകുകയും ചെയ്തു. പിന്നീട് മാസ്റ്റർ ശ്രീരാം, ഗൗരി, അനിരുദ്ധ് എന്നിവരുടെ കലാപരിപാടികളും, അംഗങ്ങൾ എല്ലാവരും ചേർന്ന് തമ്പോല കളിക്കുകയും, വിജയികൾക്ക് പാരിതോഷികം നൽകുകയും ചെയ്തു.

രണ്ടുവർഷത്തോളമായി ചെന്നൈ ശാഖയിലെ അംഗങ്ങൾക്കായി അർപ്പണ മനോഭാവത്തോടെ നാരായണീയം ക്ലാസ് എടുത്തിരുന്ന ശ്രീമതി മിനി രാമദാസിനെ അംഗങ്ങൾ സ്നേഹോപഹാരം നൽകി ആദരിച്ചു.

ശാഖയിലെ തന്നെ ഒരംഗമായ ശ്രീമതി സുമിത സതീഷിന് രസതന്ത്രത്തിലെ ഗവേഷണത്തിന് PhD ലഭിച്ചതിൽ ശാഖ അവരെ അഭിനന്ദിച്ചു. തുടർന്ന് Dr. സുമിത ഗവേഷണ വിഷയത്തെക്കുറിച്ച് വിശദമാക്കി.

ജോയിൻ സെക്രട്ടറി ഗോപിനാഥൻ, ശ്രീ രാംദാസിനും, മിനി രാമദാസിനും, യോഗത്തിന് എത്തിച്ചേർന്ന എല്ലാ അംഗങ്ങൾക്കും നന്ദി പ്രകാശിപ്പിച്ചതോടെ യോഗം അവസാനിച്ചു.

1+

ശാഖയുടെ 2023 ജനുവരി മാസ യോഗം മണപ്പുള്ളി കാവിനടുത്തുള്ള ബിൽഡ്ടെക് ഗ്രീൻസ് അപ്പാർട്മെന്റ് ഫ്ലാറ്റ് സമുച്ചയത്തിൽ താമസിക്കുന്ന രാമൻ കുട്ടി പിഷാരോടിയുടെ വസതിയിൽ വെച്ച് 22-01-23 നു 3 PMനു കൂടി.

ശ്രീമതി സതി രാമചന്ദ്രന്റെ ഋഗ്വേദ മന്ത്രോച്ചാരണ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ശ്രീമതിമാർ ദേവി, ശാന്ത എന്നിവർ പുരാണ പാരായണം നടത്തി. ശാഖാ പ്രസിഡണ്ട് ശ്രീ എ പി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ രാമൻ കുട്ടി പിഷാരോടി സ്വാഗതമാശംസിച്ചു. തുടർന്ന് കഴിഞ്ഞ മാസാന്തര യോഗ ശേഷം അന്തരിച്ച പരേതാത്മാക്കൾക്ക് അനുശോചനം രേഖപ്പെടുത്തി.

തൃശൂരിൽ നടന്ന സർഗ്ഗോത്സവത്തെക്കുറിച്ച് യോഗം അവലോകനം നടത്തി. പാലക്കാട് ശാഖയെ പ്രതിനിധീകരിച്ച് സർഗ്ഗോത്സവം മെഗാ തിരുവാതിരയിൽ പങ്കെടുത്ത ശാഖാന്ഗങ്ങളെ യോഗം അനുമോദിച്ചു. സർഗ്ഗോത്സവം നല്ല രീതിയിൽ നടന്നു എന്ന് യോഗം വിലയിരുത്തി.

HAL ൽ നിന്നും വിരമിച്ച ശ്രീ കെ പി രാധാകൃഷ്ണൻ യുദ്ധവിമാനങ്ങളെക്കുറിച്ച് ഒരു ലഘു വിവരണം നൽകി. തുടർന്ന് ഒരു നാടക ഗാനവും അവതരിപ്പിച്ചു. ശ്രീ എം പി രാമചന്ദ്രൻ സുഭാഷിതം അവതരിപ്പിച്ചു. സമ്പത്ത്(ധനം), സമ്പത്തിന്റെ മൂന്ന് ഗതി, ആരാണ് സമ്പത്തുള്ളവൻ എന്നീ കാര്യങ്ങൾ വ്യക്തമാക്കുന്നതായിരുന്നു സുഭാഷിത ഉള്ളടക്കം. തുടർന്ന് ശ്രീ രാമഭദ്രൻ വേദം, സംഗീതം എന്നിവയെക്കുറിച്ചുള്ള ഒരു മികച്ച പ്രഭാഷണം നടത്തി, ആനന്ദ ഭൈരവി രാഗത്തിലുള്ള ഒരു കീർത്തനവും ആലപിച്ചു. അതെ രാഗത്തിലുള്ള മറ്റു ഗാനങ്ങളും അദ്ദേഹം അവതരിപ്പിച്ചു.

ക്ഷേമനിധി നടത്തി.

അടുത്ത മാസത്തെ യോഗം ഫെബ്രുവരി 19 ഞായറാഴ്ച 3 PMനു ശ്രീ ടി പി ഉണ്ണികൃഷ്ണന്റെ കല്ലേക്കുളങ്ങരയിലുള്ള ഭവനത്തിൽ നടത്തുവാൻ തീരുമാനിച്ച് യോഗം പര്യവസാനിച്ചു.

0

ശാഖയുടെ 2023 ജനുവരി മാസത്തെ കുടുംബയോഗം 29-01-23 ഞായറാഴ്ച 3 PMനു മാപ്രാണം പുത്തൻ പിഷാരം ശാസ്താനിവാസിൽ, സി.ജി. മോഹനന്റെ വസതിയിൽ വെച്ച് കൂടി.

ശ്രീമതി പുഷ്പാ മോഹനന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.
ഗൃഹനാഥൻ യോഗത്തിന് എത്തി ചേർന്ന മെംബർമാരെയും കുടുംബാംഗങ്ങളെയും സ്വാഗതം ചെയ്തു.

കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സുദായ അംഗങ്ങൾക്കും, മറ്റും മരണപ്പെട്ടവർക്കും മൗന പ്രാർത്ഥനയോടെ ആദരാജ്ഞലികൾ അർപ്പിച്ചു.

അദ്ധ്യക്ഷ ശ്രീമതി മായാ സുന്ദരേശ്വരൻ തന്റെ ഉപക്രമ വാക്കുകളിൽ സർഗ്ഗോത്സവം ഭംഗിയായി നടന്നതിൽ സന്തോഷം പ്രകടിപ്പിച്ചു. സർഗ്ഗോത്സവത്തിൽ ശാഖയുടെ കലാപരിപാടികളിൽ പങ്കെടുത്തവർക്കും ധന സഹായം ചെയ്ത് തന്ന എല്ലാവർക്കും പ്രത്യേകം നന്ദി അറിയിച്ചു.

സെക്രട്ടറി സി.ജി. മോഹനൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.പി. മോഹൻദാസ് തയ്യാറാക്കിയ വരവ് ചിലവ് കണക്കുകളും യോഗം പാസ്സാക്കി.

സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് നടന്ന സർഗ്ഗോത്സവത്തിന്റെ അവലോകന യോഗത്തിലെ വിവരങ്ങൾ സെക്രട്ടറി പങ്കു വെച്ചു .

ശ്രീ രാജൻ പിഷാരോടിയും മുൻ തുളസിദളം മാനേജർ പി. മോഹനനും ഗുരുവായുർ ഗസ്റ്റ് ഹൗസ് സെക്രട്ടറി രാധാകൃഷ്ണനും ശാഖാ പ്രസിഡണ്ടും ചേർന്ന് സർഗ്ഗോത്സവത്തിന്റെ കലാ പരിപാടികളിൽ ശാഖയിൽ നിന്നു പങ്കെടുത്ത എല്ലാവർക്കും സർഗ്ഗോത്സവ കമ്മിറ്റി അയച്ചു തന്ന പ്രോത്സാഹന സമ്മാനം നൽകി.

2022-23 വർഷത്തെ ശാഖയുടെ വാർഷിക പൊതുയോഗം 2023 ഏപ്രിൽ മാസം 9 നു നടത്തുവാൻ തീരുമാനിച്ചു. അതിനു വേണ്ട നടപടികളുമായി മുന്നോട്ട് പോകുവാൻ യോഗം സെക്രട്ടറിയെ ചുമതലപ്പെടത്തി.

ക്ഷേമ നിധി നടത്തി.

ഇന്നത്തെ കുടുംബ യോഗത്തിന് എത്തിയ എല്ലാവർക്കും യോഗത്തിന് വേണ്ട സൗകര്യം ചെയ്ത് തന്ന നല്ല മനസ്സുകൾക്കും ജയശ്രീ മധു നന്ദി രേഖപ്പെടുത്തി.
യോഗം 5.30 മണിക്ക് അവസാനിച്ചു .

സെക്രട്ടറി
ഇരിങ്ങാലക്കുട ശാഖ

1+

ശാഖയുടെ 429 മത് ഭരണസമിതി യോഗം പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ 29-01-23 നു 5.30 PM നു വീഡിയോ കോൺഫറൻസ് വഴി കൂടി.

ശ്രീ വി ആർ മോഹനൻറെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗം കഴിഞ്ഞ യോഗ ശേഷം അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി.

ശ്രീ സുനിൽ ദാമോദരൻറെ എഡ്യൂക്കേഷണൽ സൊസൈറ്റി ആജീവനാന്ത അംഗത്വ അപേക്ഷ യോഗം പരിഗണിക്കുകയും കേന്ദ്രത്തിലേക്ക് അയക്കുവാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

സെക്രട്ടറി അഡ്വ. ടി വി മണിപ്രസാദ്‌ അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട്, ഖജാൻജി വി പി മുരളീധരൻ അവതരിപ്പിച്ച വരവ് ചിലവ് കണക്കുകൾ, വാർഷികാഘോഷക്കണക്കുകൾ എന്നിവ യോഗം അംഗീകരിച്ചു. ഈ വർഷത്തെ ബാക്കിയുള്ള വരിസംഖ്യാ സമാഹരണം ഫെബ്രുവരി 28 നു മുമ്പായി പൂർത്തീകരിക്കാൻ ഖജാൻജി എല്ലാ അംഗങ്ങളോടും അഭ്യർത്ഥിച്ചു. അംഗങ്ങളുടെ സഹകരണത്താൽ വാർഷികാഘോഷത്തിനുള്ള ധനസമാഹരണം നല്ല രീതിയിൽ നടന്നുവെന്നും ചിലവുകൾ ബജറ്റിനുള്ളിൽ നടത്തുവാൻ കഴിഞ്ഞുവെന്നും യോഗം വിലയിരുത്തി.

വാർഷികാഘോഷം സമയക്രമത്തോടെയും, മികച്ച പരിപാടികളാലും വളരെ നല്ല രീതിയിൽ നടത്തപ്പെട്ടു വെന്നും ഈ വർഷത്തെ പ്രത്യേക പരിപാടി അഡ്വ. രഞ്ജിനി സുരേഷിന്റെ കഥകളിയും പ്രകടന മികവിനാൽ മികച്ചതായിരുന്നുവെന്നും, അതെ പോലെ മികച്ച രീതിയിൽ വേദിയും ഭക്ഷണ സൗകര്യങ്ങളും ഒരുക്കിയ ആതിഥേയ മേഖല നവി മുംബൈയും പ്രത്യേക പരാമർശമർഹിക്കുന്നുവെന്നും യോഗം അഭിപ്രായപ്പെട്ടു.

തൃശൂരിൽ നടന്ന സർഗ്ഗോത്സവം 22 വളരെ നല്ല രീതിയിലും സമയക്രമത്താലും അംഗങ്ങളുടെ വലിയ തോതിലുള്ള പങ്കാളിത്തത്താലും മികച്ചതായി എന്ന് പങ്കെടുത്ത അംഗങ്ങൾ അഭിപ്രായപ്പെട്ടു. മുംബൈ ശാഖയും പരിപാടികൾ അവതരിപ്പിക്കാൻ സാധിച്ചില്ലെങ്കിലും സാമ്പത്തികമായ പിന്തുണ നൽകി സർഗ്ഗോത്സവത്തിൽ പങ്കാളികളായി എന്നതിൽ യോഗം സന്തോഷം രേഖപ്പെടുത്തി.

തുടർന്ന് സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ യോഗം 6.30 മണിയോടെ പര്യവസാനിച്ചു.

1+