വടക്കാഞ്ചേരി ശാഖ 2023 ഫെബ്രുവരി മാസ യോഗം

ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം 05-02-23ന് 3 PMനു വൈസ് പ്രസിഡണ്ട് ശ്രീ .വി .പി. ഗോപിനാഥന്റെ വെങ്ങാനല്ലൂരിലെ വസതി, കൗസ്തുഭത്തിൽ വച്ച് നടന്നു.

ഗൃഹനാഥ ശ്രീമതി പത്മിനി പിഷാരസ്യാർ ദീപം കൊളുത്തി. അഖില, അതുൽ, പ്രണവ് എന്നിവരുടെ പ്രാർത്ഥനയ്ക്ക് ശേഷം ശ്രീ.വി. പി .ഗോപിനാഥൻ ഏവരേയും സ്വാഗതം ചെയ്തു. തുടർന്ന് ശ്രീമതിമാർ പത്മിനി പിഷാരസ്യാർ, സാവിത്രി പിഷാരസ്യാർ എന്നിവരുടെ പുരാണ പാരായണവും നടന്നു.

അടുത്തിടെ നമ്മെ വിട്ടുപിരിഞ്ഞ സമുദായാംഗങ്ങളുടെആത്മശാന്തിക്കായി രണ്ടു മിനിട്ട് മൗനം ആചരിച്ചു.

ശാഖാ പ്രസിഡണ്ട് ശ്രീ എ .പി .രാജൻ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യക്ഷപ്രസംഗത്തിൽ വടക്കാഞ്ചേരി ശാഖയുടെ ഉന്നമനത്തിനായി പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടു പോകണമെന്ന് പറഞ്ഞു. ഡിസംബർ 24 നടന്ന സർഗ്ഗോത്സവത്തിൽ പങ്കെടുത്ത ശാഖയിലെ എല്ലാ അംഗങ്ങളെയും അഭിനന്ദിക്കുകയും ഏകദേശം മുപ്പതോളം പേരെ പങ്കെടുപ്പിക്കുവാൻ സാധിച്ചതിൽ വളരെയധികം സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.

സർഗ്ഗോത്സവത്തിൽ കലാപരിപാടികളിലും മെഗാ തിരുവാതിരയിലും പങ്കെടുത്ത എല്ലാവരെയും അഭിനന്ദിക്കുകയും താഴെപ്പറയുന്ന എല്ലാവർക്കും സർഗ്ഗോത്സവ കമ്മിററിയുടെ ഉപഹാരങ്ങളും ശാഖയുടെ പ്രത്യേക സമ്മാനങ്ങളും നൽകുകയും ചെയ്തു .

മെഗാ തിരുവാതിര.:
ശ്രീമതിമാർ പത്മിനി ഗോപിനാഥൻ, ഷീബ ജയൻ, മായാ രവീന്ദ്രൻ, ശ്രീശൈല മുരളി, ശ്രീദേവി ഉണ്ണി.

നൃത്താവിഷ്കാരം:

ശ്രീമാൻമാർ എം പി .സന്തോഷ്, പി.മുരളി, മാസ്റ്റർ അതുൽ കൃഷ്ണ , മാസ്റ്റർ പ്രണവ് മുരളി, കുമാരി അഖില, കുമാരി ഭവ്യ എസ്. പിഷാരടി, ശ്രീമതിമാർ ശ്രീശൈല മുരളി, മായാ സന്തോഷ്, മായാ രവീന്ദ്രൻ, ഷീബ ജയൻ, എന്നിവരും ശാഖാ അംഗങ്ങൾക്കൊപ്പം പങ്കെടുത്ത ശ്രീ മധു പിഷാരടി, ശ്രീമതി ജയശ്രീ മധു( ഇരിഞ്ഞാലക്കുട ശാഖ) ഹൃദ്യ അനൂപ് (കോട്ടയം ശാഖ).

സർഗ്ഗോത്സവം പരിപാടിയിൽ പങ്കെടുത്ത ഇതര ശാഖാംഗങ്ങളായ ശ്രീ മധു, ജയശ്രീ മധു, ഹൃദ്യ അനൂപ് എന്നിവരെ പ്രത്യേകം അഭിനന്ദിക്കുകയും അവർക്ക് സ്നേഹോപഹാരം എത്തിച്ച് കൊടുക്കുന്നതിന് ഭവ്യ.എസ്.പിഷാരടിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തൃശ്ശൂർ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത കുമാരി അഖില എ യ്ക്ക്(മലയാളം ഉപന്യാസം) ശാഖയുടെ പ്രത്യേക അഭിനന്ദനങ്ങൾ അറിയിക്കുകയും സ്നേഹോപഹാരം നൽകുകയും ചെയ്തു.

തുടർന്ന് നടന്ന ചർച്ചയിൽ സർഗ്ഗോത്സവത്തെ ക്കുറിച്ച് പൊതുവെ നല്ല അഭിപ്രായം പറയുകയും സംഘാടക സമിതി സമയക്രമം പാലിച്ചതിൽ വളരെയധികം സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.

എം.പി.സന്തോഷിൻെറ നന്ദി പ്രകടനത്തോടെ യോഗം 5മണിയ്ക്ക് സമാപിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *