കോട്ടയം ശാഖ 2024 ഫെബ്രുവരി മാസ യോഗം

ഫെബ്രുവരി മാസ യോഗം 4 നു കിടങ്ങൂരിലുള്ള ശ്രീ കേശവ പിഷാരടിയുടെ ഭവനമായ പടിഞ്ഞാറേ പിഷാരത്ത് നടന്നു. സുജാത പിഷാരസ്യാരുടെ ഈശ്വര പ്രാർത്ഥനക്ക് ശേഷം ഗൃഹനാഥൻ ഏവരെയും സ്വാഗതം ചെയ്തു . അദ്ധ്യക്ഷ പ്രസംഗത്തിൽ ശാഖയുടെ പ്രവർത്തനങ്ങളും കേന്ദ്രത്തിലെ പ്രവർത്തനങ്ങളും അദ്ധ്യക്ഷൻ അവതരിപ്പിച്ചു. അജിത്കുമാർ അവതരിപ്പിച്ച കഴിഞ്ഞ മാസ യോഗ റിപ്പോർട്ട് പാസ്സാക്കി. തിരുവനന്തപുരത്തേക്കുള്ള ശാഖയുടെ ഒരു ദിവസത്തെ പിക്നിക്കിന്റെ വിശദ വിവരങ്ങൾ ചർച്ച ചെയ്തു. 16 അംഗങ്ങളാണ് ഇതു വരെ പേരു നൽകിയിരിക്കുന്നത്. ഏപ്രിൽ 7 നു നടത്തുന്ന ഈ യാത്രയിൽ ശാഖയിൽ നിന്നും കൂടുതൽ അംഗങ്ങൾ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചു. പങ്കെടുക്കുന്ന അംഗങ്ങൾ ഫെബ്രുവരി 28 നു മുമ്പ് പേരു നൽകുവാൻ ആവശ്യപ്പെട്ടു. ക്ഷേമനിധിയുടെയും…

"കോട്ടയം ശാഖ 2024 ഫെബ്രുവരി മാസ യോഗം"

ചൊവ്വര ശാഖ 2024 ഫെബ്രുവരി മാസ യോഗം

ചൊവ്വര ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം 18/02/24 ഞായറാഴ്ച വൈകുന്നേരം 3.30 ന് ചൊവ്വര ശ്രീ A. P. രാഘവന്റെ വസതിയായ വിശ്രാന്തിൽ പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി രേഖ നരേന്ദ്രന്റെ ഈശ്വര പ്രാർത്ഥന, ശ്രീമതി നന്ദിനി രാധാകൃഷ്ണൻ, തങ്കമണി വേണുഗോപാൽ, ലത ഹരി എന്നിവരുടെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു. അന്തരിച്ച പ്രശസ്ത കവി N. K. ദേശം, മറ്റു നമ്മുടെ സമുദായ അംഗങ്ങൾ എന്നിവരുടെ സ്മരണയിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ശ്രീ N. K. ദേശം നമ്മുടെ ശാഖ വാർഷികങ്ങളിൽ പങ്കെടുത്തിരുന്ന കാര്യം യോഗം അനുസ്മരിച്ചു. ഗൃഹനാഥൻ ശ്രീ A. P. രാഘവൻ സന്നിഹിതരായ എല്ലാ സ്വജനങ്ങളെയും യോഗത്തിലേക്കു സ്വാഗതം…

"ചൊവ്വര ശാഖ 2024 ഫെബ്രുവരി മാസ യോഗം"

കൊടകര ശാഖ 2024 ഫെബ്രുവരി മാസ യോഗം

പിഷാരോടി സമാജം കൊടകര ശാഖയുടെ 2024 ഫെബ്രുവരി മാസത്തെ യോഗം 18.02.2024നു 3PMന് ചാലക്കുടി പിഷാരിക്കല്‍ ക്ഷേത്ര സമീപമുള്ള ചെങ്ങാനിക്കാട്ട് പിഷാരത്ത് ശ്രീ. സി. കെ. സുരേഷ് കുമാറിന്‍റെ ഭവനത്തില്‍ വച്ച് നടന്നു. കുമാരി രേവതി ശശികുമാറിന്‍റെ പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു. മുന്‍ മാസത്തില്‍ നമ്മെ വിട്ടു പിരിഞ്ഞ വിവിധ സമാജം അംഗങ്ങളുടെ ആത്മ ശാന്തിക്കായി മൗനം ആചരിച്ചു. ഗൃഹനാഥന്‍ ശ്രീ സി.കെ. സുരഷ് കുമാര്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ശാഖ പ്രസിഡണ്ട് ശ്രീ സി പി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച് ശാഖാ പ്രവർത്തന പുരോഗതി, വിവിധ പ്രവർത്തനങ്ങൾ, വാർഷിക ആഘോഷം എന്നിവ വിശദീകരിച്ച് സംസാരിച്ചു. ശാഖയുടെ വാര്‍ഷികാഘോഷം ഇത്തവണ കൂടുതല്‍ വര്‍ണ്ണാഭമായി വിഷുദിന ആഘോഷത്തോടെ…

"കൊടകര ശാഖ 2024 ഫെബ്രുവരി മാസ യോഗം"

ചെന്നൈ ശാഖ 2024 ഫെബ്രുവരി മാസ യോഗം

ചെന്നൈ ശാഖയുടെ 2024ലെ ആദ്യ യോഗം അണ്ണാ നഗറിലുള്ള ശ്രീ അജിത് കൃഷ്ണൻറെ പുതിയ ഫ്ലാറ്റിൽ വച്ച് 18-2-24നു കൂടി. അംഗങ്ങളുടെ നാരായണീയ പാരായണത്തോടെ യോഗം ആരംഭിച്ചു. യോഗത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ച ശ്രീ. എ .പി. നാരായണൻ, താൻ പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ വന്നെത്തിയതിന്റെ സന്തോഷം പ്രത്യേകം അറിയിച്ചു. ഇനിയുള്ള യോഗങ്ങളിലും ഇതുപോലെ എല്ലാ അംഗങ്ങളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു. സെക്രട്ടറി ശ്രീ. P R രാമചന്ദ്രൻ പുതിയ ഫ്ലാറ്റിൽ താമസം ആരംഭിച്ച ശ്രീ. അജിത് കൃഷ്ണനും കുടുംബത്തിനും എല്ലാ ഭാവുകങ്ങളും നേർന്നു. യോഗത്തിൽ പ്രത്യേക അതിഥികളായെത്തിയ എറണാകുളം ശാഖയിലെ ശ്രീ . രാമചന്ദ്രനെയും പത്നി പ്രീത രാമചന്ദ്രനെയും യോഗത്തിലേക്ക് സസന്തോഷം സ്വാഗതം…

"ചെന്നൈ ശാഖ 2024 ഫെബ്രുവരി മാസ യോഗം"

യു.എ.ഇ. ശാഖ 2024 ഫെബ്രുവരി മാസ യോഗം

യു.എ.ഇ. ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം ശ്രീ വിജയന്റെയും ശ്രീമതി മഞ്ജുഷ വിജയന്റെയും വസതിയിൽ വച്ച് 18-02-2024, 4 pmന് ചേർന്നു. കുമാരി ഹൃദ്യ അനീഷ് പ്രാർത്ഥന ചൊല്ലി. ആതിഥേയൻ എല്ലാവരേയും സ്വാഗതം ചെയ്തു. ക്ഷേമനിധി നടത്തി. മാർച്ച്‌ മാസത്തിൽ പിക്നിക് സംഘടിപ്പിക്കുന്നതിനെ കുറിച്ച് കൂടിയാലോചിച്ചു. തുടർന്ന് കുമാരി ഗൗരി ഉണ്ണികൃഷ്ണൻ, ശ്രീ. പി. ഉണ്ണികൃഷ്ണൻ, ശ്രീമതി ദേവി രാമചന്ദ്രൻ, ശ്രീമതി വൃന്ദ നാരായണൻ, കുമാരി ഹൃദ്യ അനീഷ്, മാസ്റ്റർ അവിനയ് വിജിൽ, ശ്രീമതി മീര അനീഷ്, ശ്രീമതി മഞ്ജുഷ വിജയൻ, ശ്രീമതി സരയു ഉണ്ണികൃഷ്ണൻ എന്നിവർ വ്യത്യസ്തങ്ങളായ ഗാനങ്ങൾ ആലപിച്ചു. ശ്രീമതി സരയു ഉണ്ണികൃഷ്ണൻ ആതിഥേയനും കുടുംബത്തിനും യോഗത്തിൽ പങ്കു ചേർന്ന എല്ലാവർക്കും നന്ദി…

"യു.എ.ഇ. ശാഖ 2024 ഫെബ്രുവരി മാസ യോഗം"

പാലക്കാട് ശാഖ 2024 ഫെബ്രുവരി മാസ യോഗം

പാലക്കാട് ശാഖയുടെ ഫെബ്രുവരി മാസയോഗം 18/02/24 ന് അഡ്വക്കേറ്റ് S M ഉണ്ണികൃഷ്ണന്റെ ഭവനമായ ചെന്താമരയിൽ വച്ച് നടന്നു .അഡ്വക്കേറ്റ് ഉണ്ണികൃഷ്ണന്റെ ഈശ്വര പ്രാർത്ഥനയോടു കൂടി യോഗം ആരംഭിച്ചു. ശ്രീമതിമാർ ദേവി രാമൻകുട്ടിയും കുമാരി ബാലകൃഷ്ണനും കൂടി പുരാണ പാരായണം നടത്തി. പാരായണത്തിൽ ശ്രീ ദുർഗ്ഗ സപ്ത ശ്ലോകി ഭക്തിപുരസരം വളരെ ഭംഗിയായി ചൊല്ലി. ഗൃഹനാഥൻ യോഗത്തിന് എത്തിച്ചേർന്ന ഏവരെയും സ്വാഗതം ചെയ്തു. ചൂട് കൂടി വരുന്ന പ്രതികൂല കാലാവസ്ഥയിലും യോഗത്തിന് എത്തിച്ചേരാൻ കാണിച്ച സുമനസ്സുകൾക്ക് പ്രത്യേകം അഭിനന്ദനം അറിയിച്ചു. ഈയിടെ അന്തരിച്ച സമുദായാംഗങ്ങളുടെ ആത്മ ശാന്തിക്കായി ഏവരും പ്രാർത്ഥന നടത്തി. പ്രസിഡണ്ട് ശ്രീ എ പി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷ പ്രസംഗത്തിൽ 28/2 ന് നടക്കുന്ന…

"പാലക്കാട് ശാഖ 2024 ഫെബ്രുവരി മാസ യോഗം"

കോങ്ങാട് ശാഖ 2024 ഫെബ്രുവരി മാസ യോഗം

കോങ്ങാട് ശാഖയുടെ യോഗം 11/02/2024 10AM നു സുരേഷ് കുമാറിന്റെ ഭവനമായ ശ്രീലക്ഷ്മിയിൽ വെച്ച് പ്രസിഡണ്ട് പ്രഭാകര ഷാരോടിയുടെ നേതൃത്വത്തിൽ കൂടി. യോഗത്തിൽ വളരെ ഭക്തിനിർഭരമായി കെ പി നാരായണിക്കുട്ടിപ്പിഷാരസ്യാർ പ്രാർത്ഥനയും, കെ പി ബാലകൃഷ്ണ പിഷാരടി പുരാണ പാരായണവും നടത്തി. ഗൃഹനാഥനും ശാഖാ വൈസ് പ്രസിഡന്റുമായ സുരേഷ് കുമാർ യോഗത്തിൽ ഹാജരായ 35 ഓളം സമുദായാംഗങ്ങൾക്ക് സ്വാഗതം ആശംസിച്ചു. ഗോവിന്ദപുരത്ത് പിഷാരത്ത് ഗോവിന്ദ പിഷാരടി, കെ ബി ജയദേവൻ( കണയം), വിപി ഇന്ദിരാ വടക്കേപ്പാട്ട് പിഷാരം(മുംബൈ) എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. സെക്രട്ടറി ഗീതാ കെ പി റിപ്പോർട്ട് അവതരിപ്പിച്ചു. ചന്ദ്രശേഖര പിഷാരടി സമാജം ശാഖാ മന്ദിരത്തിലെ അറ്റകുറ്റപ്പണിക്ക്  ചെലവായ…

"കോങ്ങാട് ശാഖ 2024 ഫെബ്രുവരി മാസ യോഗം"

വടക്കാഞ്ചേരി ശാഖ 2024 ജനുവരി മാസ യോഗം

വടക്കാഞ്ചേരി ശാഖയുടെ ജനുവരി മാസത്തെ യോഗം 28 -01-24നു 3PMനു ആറ്റൂർ പള്ളിയാലിൽ പിഷാരത്ത് വെച്ച് നടന്നു. ഗൃഹനാഥ ശ്രീമതി എ. പി. ഗീത ഭദ്രദീപം കൊളുത്തി യോഗത്തിന് വന്ന എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ഷീബ, മായ എന്നിവർ പ്രാർത്ഥന ചൊല്ലി. കേന്ദ്ര പ്രസിഡണ്ട് ശ്രീ ഹരികൃഷ്ണൻ പിഷാരടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശാഖാ പ്രസിഡണ്ട് ശ്രീ. എ. പി. രാജൻ കൊണ്ടയൂർ വിജയൻ അനുസ്മരണ പ്രഭാഷണം നടത്തി. അദ്ദേഹത്തിൻറെആത്മ ശാന്തിക്കായി രണ്ട് മിനിറ്റ് മൗന പ്രാർത്ഥന നടത്തുകയും ചെയ്തു. അദ്ധ്യക്ഷ പ്രസംഗത്തിൽ കേന്ദ്ര പ്രസിഡണ്ട് ശാഖയുടെ മുൻകാല പ്രവർത്തനങ്ങളെക്കുറിച്ചും മുൻകാല ഭാരവാഹികളെ കുറിച്ചും ചോദിച്ച് അറിയുകയും ഇപ്പോഴത്തെ ഭാരവാഹികളെ പരിചയപ്പെടുകയും ശാഖയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ചോദിച്ചറിയുകയും…

"വടക്കാഞ്ചേരി ശാഖ 2024 ജനുവരി മാസ യോഗം"

പാലക്കാട് ശാഖയുടെ ജനുവരി മാസ യോഗം

പാലക്കാട് ശാഖയുടെ ജനുവരി മാസ യോഗം 28-01-2024 ഞായറാഴ്ച ശ്രീ പി. വിജയൻറെ ഭവനം, ആശിർവാദിൽ വെച്ച് കൂടി. ഈശ്വര പ്രാർത്ഥനക്ക് ശേഷം കുടുംബനാഥൻ ശ്രീ പി വിജയൻ യോഗത്തിന് എത്തിച്ചേർന്ന ഏവരെയും സ്വാഗതം ചെയ്തു. പുരാണപാരായണത്തിൽ ഗൃഹനാഥ ശ്രീമതി ജാനകി വിജയൻ ശ്രീരാമ അവതാരം വളരെ ഭക്തിസാന്ദ്രമായി വായിച്ചു. കഴിഞ്ഞ കാലയളവിൽ അന്തരിച്ചവരുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി. പ്രസിഡണ്ട് ശ്രീ A P ഉണ്ണികൃഷ്ണൻ യോഗത്തിൽ പങ്കെടുത്ത ഏവരെയും അഭിസംബോധന ചെയ്ത് സംസാരിച്ചു. വേനൽക്കാലമായതിനാൽ മാർച്ച് മാസത്തിനു ശേഷം ജൂൺ വരെയുള്ള യോഗങ്ങൾ ഓൺലൈനായി നടത്താൻ തീരുമാനിച്ചു. ജ്യോതിർഗമയ പരിപാടി വളരെ നന്നായിരുന്നു, ഇതുപോലെയുള്ള പരിപാടികൾ ഒന്നിലധികം പ്രാവശ്യം ഓരോ വർഷത്തിലും നടത്തിയാലും നല്ലതായിരിക്കുമെന്ന്…

"പാലക്കാട് ശാഖയുടെ ജനുവരി മാസ യോഗം"

പട്ടാമ്പി ശാഖ ഇരുപത്തേഴാമത് വാർഷികം

ശാഖയുടെ ഇരുപത്തേഴാമത് വാർഷികവും കുടുംബസംഗമവും പ്രതിമാസയോഗവും സംയുക്തമായി 07/01/2024 ഞായറാഴ്ച ശാഖാ മന്ദിരം വാടാനാംകുറുശ്ശി വെച്ച് 9 AMനു മഹിളാവിംഗ് കൺവീനർ ശ്രീമതി വിജയലക്ഷ്മി പതാക ഉയർത്തി ആരംഭിച്ചു. രജിസ്ട്രേഷന് ശേഷം ഹാളിൽ മാലകെട്ട് പ്രദർശനം ഉണ്ടായി. പ്രായഭേദമന്യേ പങ്കാളികളുടെ പ്രാതിനിധ്യം വലുതായിരുന്നു. തുടർന്ന് ശാഖാ വൈസ് പ്രസിഡണ്ട് ശ്രീ വി എം ഉണ്ണികൃഷ്ണന്‍റെ അദ്ധ്യക്ഷതയിൽ യോഗനടപടികൾ തുടങ്ങി. കുമാരി നിരഞ്ജന പ്രാർത്ഥന ചൊല്ലി. കേന്ദ്ര പ്രസിഡണ്ട് ശ്രീ ആർ ഹരികൃഷ്ണപിഷാരോടി, ജന സെക്രട്ടറി ശ്രീ ഗോപകുമാർ, ശ്രീ ടി പി മുരളീധരൻ, ശ്രീമതി കെ പി ഗിരിജ പിഷാരസ്യാർ പൊന്നാനി, ശ്രീമതി ശ്രീലക്ഷ്മി പ്രസാദ് തുടങ്ങിയവർ ചേർന്ന് വിളക്ക് കൊളുത്തി. സെക്രട്ടറി ഏവർക്കും വിശദമായി…

"പട്ടാമ്പി ശാഖ ഇരുപത്തേഴാമത് വാർഷികം"