മുംബൈ ശാഖ 429 മത് ഭരണസമിതി യോഗം

ശാഖയുടെ 429 മത് ഭരണസമിതി യോഗം പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ 29-01-23 നു 5.30 PM നു വീഡിയോ കോൺഫറൻസ് വഴി കൂടി.

ശ്രീ വി ആർ മോഹനൻറെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗം കഴിഞ്ഞ യോഗ ശേഷം അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി.

ശ്രീ സുനിൽ ദാമോദരൻറെ എഡ്യൂക്കേഷണൽ സൊസൈറ്റി ആജീവനാന്ത അംഗത്വ അപേക്ഷ യോഗം പരിഗണിക്കുകയും കേന്ദ്രത്തിലേക്ക് അയക്കുവാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

സെക്രട്ടറി അഡ്വ. ടി വി മണിപ്രസാദ്‌ അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട്, ഖജാൻജി വി പി മുരളീധരൻ അവതരിപ്പിച്ച വരവ് ചിലവ് കണക്കുകൾ, വാർഷികാഘോഷക്കണക്കുകൾ എന്നിവ യോഗം അംഗീകരിച്ചു. ഈ വർഷത്തെ ബാക്കിയുള്ള വരിസംഖ്യാ സമാഹരണം ഫെബ്രുവരി 28 നു മുമ്പായി പൂർത്തീകരിക്കാൻ ഖജാൻജി എല്ലാ അംഗങ്ങളോടും അഭ്യർത്ഥിച്ചു. അംഗങ്ങളുടെ സഹകരണത്താൽ വാർഷികാഘോഷത്തിനുള്ള ധനസമാഹരണം നല്ല രീതിയിൽ നടന്നുവെന്നും ചിലവുകൾ ബജറ്റിനുള്ളിൽ നടത്തുവാൻ കഴിഞ്ഞുവെന്നും യോഗം വിലയിരുത്തി.

വാർഷികാഘോഷം സമയക്രമത്തോടെയും, മികച്ച പരിപാടികളാലും വളരെ നല്ല രീതിയിൽ നടത്തപ്പെട്ടു വെന്നും ഈ വർഷത്തെ പ്രത്യേക പരിപാടി അഡ്വ. രഞ്ജിനി സുരേഷിന്റെ കഥകളിയും പ്രകടന മികവിനാൽ മികച്ചതായിരുന്നുവെന്നും, അതെ പോലെ മികച്ച രീതിയിൽ വേദിയും ഭക്ഷണ സൗകര്യങ്ങളും ഒരുക്കിയ ആതിഥേയ മേഖല നവി മുംബൈയും പ്രത്യേക പരാമർശമർഹിക്കുന്നുവെന്നും യോഗം അഭിപ്രായപ്പെട്ടു.

തൃശൂരിൽ നടന്ന സർഗ്ഗോത്സവം 22 വളരെ നല്ല രീതിയിലും സമയക്രമത്താലും അംഗങ്ങളുടെ വലിയ തോതിലുള്ള പങ്കാളിത്തത്താലും മികച്ചതായി എന്ന് പങ്കെടുത്ത അംഗങ്ങൾ അഭിപ്രായപ്പെട്ടു. മുംബൈ ശാഖയും പരിപാടികൾ അവതരിപ്പിക്കാൻ സാധിച്ചില്ലെങ്കിലും സാമ്പത്തികമായ പിന്തുണ നൽകി സർഗ്ഗോത്സവത്തിൽ പങ്കാളികളായി എന്നതിൽ യോഗം സന്തോഷം രേഖപ്പെടുത്തി.

തുടർന്ന് സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ യോഗം 6.30 മണിയോടെ പര്യവസാനിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *