മഞ്ചേരി ശാഖ 2023 ഒക്ടോബർ മാസ യോഗം

മഞ്ചേരി ശാഖയുടെ ഒക്ടോബർ മാസ യോഗം 08-10-2023 നു 10.30 AM നു ഗൃഹനാഥ ഓമന പിഷാരസ്യാർ ഭദ്ര ദീപം തെളിയിച്ചു കൊണ്ട് ആരംഭിച്ചു.

രക്ഷാധികാരി സി പി ബാലകൃഷ്ണ പിഷാരോടി പ്രാർത്ഥന ചൊല്ലി. രാമചന്ദ്ര പിഷാരോടി സ്വാഗതമാശംസിച്ചു.

സത്യഭാമ പിഷാരസ്യാർ നാരായണീയ പാരായണം നടത്തി. കഴിഞ്ഞ ഒരു മാസക്കാലയളവിൽ അന്തരിച്ച സമുദായാംഗങ്ങൾക്കും മറ്റു ഉന്നത വ്യക്തികൾക്കും അനുശോചനം രേഖപ്പെടുത്തി.

അദ്ധ്യക്ഷ ഭാഷണത്തിൽ സമുദായ സംഘടന കൊണ്ട് സമുദായത്തിനും സമൂഹത്തിനും അടുത്ത തലമുറക്കും എന്ത് നേട്ടമെന്നതിനെ ആശ്രയിച്ചാണ് പുതിയ തലമുറയുടെ പങ്കുചേരൽ എന്ന് ബോദ്ധ്യപ്പെട്ട് പ്രവർത്തന പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് നിർദ്ദേശിച്ചു. നാരായണീയ പഠന ക്‌ളാസ്, ആദ്ധ്യാത്മിക മികവുള്ള യുവജനങ്ങളെ വാർത്തെടുക്കുവാൻ അതിൽ തല്പരരായവരുടെ ഒരു കൂട്ടായ്മ, സാഹിത്യ-കലാ പ്രതിഭകളുടെ ഒരു കൂട്ടായ്മ, പുത്തൻ തലമുറക്ക് തങ്ങളുടെ ഇടം കണ്ടെത്തുവാനും ഭരണസിരാകേന്ദ്രങ്ങളിലും ഉദ്യോഗസ്ഥ തലങ്ങളിലും നമ്മുടെ അംഗങ്ങൾ എത്തിച്ചേരുവാൻ ഉതകുന്ന പഠന, കോച്ചിങ് ക്‌ളാസുകൾ എന്നിവ ആരംഭിക്കൽ തുടങ്ങിയ നിർദ്ദേശങ്ങളും അവതരിപ്പിച്ചു. കേന്ദ്രം ഈ നിർദ്ദേശങ്ങളെ കണക്കിലെടുത്ത് ഡിസംബർ മാസത്തിൽ ഒരു ഏകദിന ക്ലാസ് നടത്തുന്ന കാര്യവും യോഗത്തെ അറിയിച്ചു.

സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ട് ചില ഭേദഗതികളോടെ യോഗം അംഗീകരിച്ചു. കണക്കുകൾ കഴിയുന്നതും വേഗം തയ്യാറാക്കുന്നതിനായി ട്രഷററെ സഹായിക്കാൻ എ അജയൻ, ജോ. സെക്രട്ടറിമാർ എന്നിവരെയും ചുമതലപ്പെടുത്തി.

എ കൃഷ്ണദാസിനെ പുതിയ ഇന്റെർണൽ ഓഡിറ്ററായി തിരഞ്ഞെടുത്തു.

തുടർന്ന് ചർച്ചകൾ നടന്നു.

പ്രസിഡണ്ടിന്റെ നിർദ്ദേശങ്ങൾക്കുപരി എ ആർ ഉണ്ണി ഒരു വർഷത്തേക്കുള്ള പ്രവർത്തന പദ്ധതി എഴുതിത്തയ്യാറാക്കിയത് അവതരിപ്പിച്ചു.

സി പി ബാലകൃഷ്ണ പിഷാരോടി ക്ഷേമനിധി പുനരാരംഭിക്കുവാനും അഭ്യർത്ഥിച്ചു. ചർച്ചയിൽ ഉരുത്തിരിഞ്ഞ തീരുമാനങ്ങൾ:
1 വിദ്യാർത്ഥി യുവജനവിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. കൺവീനർ: മുരളീകൃഷ്ണൻ- കരിക്കാട്, മെമ്പർമാർ: ജയകേശവൻ, ഗോകുലകൃഷ്ണൻ, പാർവ്വതി, ആരതി. കൂടുതൽ അംഗങ്ങളെ പിന്നീട് കോ ഓപ്റ്റ് ചെയ്യാനും തീരുമാനിച്ചു.

2 വനിതാ വിഭാഗം: രക്ഷാധികാരി – നാരായണിക്കുട്ടി പിഷാരസ്യാർ. പ്രസിഡണ്ട് – കരുണ- പാലൂർ, കൺവീനർ- മഞ്ജു – പാതായ്‌ക്കര.കൂടുതൽ അംഗങ്ങളെ പിന്നീട് കോ ഓപ്റ്റ് ചെയ്യാനും തീരുമാനിച്ചു.

3 ശാഖയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പ്രവർത്തിച്ചിരുന്ന കൈത്താങ്ങ് പദ്ധതി പുനരുദ്ധീകരിച്ചു. ഒരംഗത്തിന് ചികിത്സാ സഹായം നല്കാൻ തീരുമാനിച്ചു. പദ്ധതിയിലേക്ക് അംഗങ്ങൾ സംഭാവനകൾ നൽകി.

4 മുമ്പ് ഉണ്ടായിരുന്ന ഇൻസ്റ്റന്റ് ലോട്ടറി വീണ്ടും ആരംഭിച്ചു. ആദ്യ നറുക്ക് ലഭിച്ച കരുണ പാലൂർ മുഴുവൻ തുകയും കൈത്താങ്ങ് പദ്ധതിയിലേക്ക് സംഭാവനയായി നൽകി.

അടുത്ത ഒരുവർഷത്തെ പ്രവർത്തനങ്ങൾ താഴെപ്പറയുന്ന വിധത്തിൽ വിപുലമായി നടത്തുവാൻ തീരുമാനിച്ചു.

1. നവംബർ യോഗം പ്രസിഡണ്ട് സി പി രാമകൃഷ്ണന്റെ തുവൂരിലുള്ള ഭവനത്തിൽ നവംബർ 5 നു രാവിലെ 10നു നടത്തുന്നതാണ്.
2 ശാഖമന്ദിരം നേരെയാക്കി ഡിസംബർ മാസ യോഗം അവിടെ നടത്തുകയും അന്ന് മുൻ കാല പ്രായമായ പ്രവർത്തകരെ അനുമോദിക്കുക.
3 ഗസ്റ്റ് ഹൌസ് നിക്ഷേപം തിരിച്ചു വാങ്ങാനുള്ള നടപടികൾ നടത്തുക.
4 ജനുവരി മാസ യോഗം സാധാരണ യോഗവും ഗൃഹസന്ദർശനവുമായി നടത്തുക.
5 ഫെബ്രുവരി 28 നു മുമ്പായി വരിസംഖ്യ സമാഹരണം നടത്തുക.
6 ഫെബ്രുവരിയിൽ വിശ്രമ ജീവിതം വിലപ്പെട്ടതാക്കുക എന്ന പ്രായമായവരുടെ കൂട്ടായ്മയും നാരായണീയം ഭാഗവതം തുടങ്ങിയ ആദ്ധ്യാത്മിക പരിപാടികൾ നടത്തുക.
7 മാർച്ച് മാസം മാസാന്ത ഗൃഹ യോഗം, ഔദ്യോഗിക കാര്യങ്ങൾ എന്നിവ പൂർണ്ണ രൂപത്തിൽ നടത്തുക.
8 ഏപ്രിൽ-മെയ് മാസങ്ങളിലായി ഏകദിന വിദ്യാർത്ഥി യുവജന ആഘോഷങ്ങൾ നടത്തുകയും ഒരു തീർത്ഥാടന യാത്ര സംഘടിപ്പിക്കുകയും ചെയ്യുക.
9 ഓണാഘോഷം വിപുലമായി നടത്തുക.

ശാഖാ മന്ദിരം സജീവമാക്കുന്നതിനായി ഒന്നിടവിട്ട മാസങ്ങളിൽ മന്ദിരത്തിൽവെച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കുക. ഇവയിലേക്കായി ഒരു ഒരു സ്വാഗതസംഘം രൂപീകരിച്ചു.

ചെയർമാൻ: ഡോ. വി എം വാസുദേവൻ, വൈസ് ചെയർമാൻ: സി പി രാമകൃഷ്ണൻ, ജന. കൺവീനർ : എ ആർ ഉണ്ണി, കൺവീനർ: കെ പി മുരളി , ട്രഷറർ: എം പി വേണുഗോപാൽ. കമ്മിറ്റി അംഗങ്ങൾ: അച്യുതൻ, അജയൻ, വേണുഗോപാൽ-ചെറുകര കളം.

മേൽ കമ്മിറ്റിയോട് വിപുലമായ ഒരു പദ്ധതി രേഖ അടുത്ത യോഗത്തിൽ അവതരിപ്പിക്കണമെന്ന് നിർദ്ദേശിച്ചു.

അടുത്ത യോഗം നവംബർ 5 നു തുവ്വൂർ സി പി രാമകൃഷ്ണന്റെ വസതിയിൽ വെച്ച് നടത്തുവാൻ തീരുമാനിച്ച് എ അജയന്റെ നന്ദിയോടെ യോഗം സമാപിച്ചു.

2+

One thought on “മഞ്ചേരി ശാഖ 2023 ഒക്ടോബർ മാസ യോഗം

  1. വളരെ ക്രിയാത്മകമായി പരിപാടികൾ ആസൂത്രണം ചെയ്ത മഞ്ചേരി ശാഖക്ക് അഭിനന്ദനങ്ങൾ.

    0

Leave a Reply

Your email address will not be published. Required fields are marked *