മഞ്ചേരി ശാഖ 2022 ആഗസ്ത് മാസ യോഗം

ശാഖയുടെ 2022 ആഗസ്ത് മാസ യോഗം സി പി നാരായണൻ(വന്ദന ഉണ്ണി) സ്മാരക ക്വിസ് മത്സരത്തോടെ കൊളത്തൂർ ശ്രീ വയമ്പറ്റ വിഷ്ണു ക്ഷേത്രം ഊട്ടുപുര ഹാളിൽ വെച്ച് 07-08-22 നു 2.30 PM നു നടന്നു.

ക്വിസ് മാസ്റ്റർമാർ ശ്രീമതി എ പി വിജയകുമാരി ടീച്ചർ, ശ്രീ എ പി കരുണാകരൻ മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന മത്സരത്തിൽ ഇരുപതോളം കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. മത്സരത്തിൽ 21 ശരിയുത്തരങ്ങൾ നൽകി കൃഷ്ണപ്രിയ ഒന്നാം സ്ഥാനവും 19 ശരിയുത്തരങ്ങൾ നൽകി ഹരികൃഷ്ണൻ രണ്ടാം സ്ഥാനവും 17 ശരിയുത്തരങ്ങൾ നൽകി ശ്രീഹരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാം സമ്മാനാർഹ കൃഷ്ണപ്രിയക്ക് കോങ്ങാട് അച്യുത പിഷാരോടി സ്മാരക ട്രോഫി ക്വിസ് മാസ്റ്റർ ശ്രീമതി എ പി വിജയകുമാരി ടീച്ചറും പാങ്ങ് അപ്പൻകളം പിഷാരത്ത് ശ്രീമതി നാരായണിക്കുട്ടി പിഷാരസ്യാർ ഏർപ്പെടുത്തിയ 1000 രൂപയുടെ ക്യാഷ് പ്രൈസ് ശാഖാ സെക്രട്ടറി ശ്രീ ഐ പി ഗോവിന്ദരാജനും നൽകി.രണ്ടാം സ്ഥാനം ലഭിച്ച ഹരികൃഷ്ണനു സി പി നാരായണന്റെ(വന്ദന ഉണ്ണി) കുടുംബം ഏർപ്പെടുത്തിയ 500 രൂപയുടെ ക്യാഷ് പ്രൈസ് അദ്ദേഹത്തിന്റെ സഹധർമ്മിണി ശ്രീമതി ടി പി ജയലക്ഷ്മിയും മൂന്നാം സ്ഥാനം നേടിയ ശ്രീഹരിക്ക് മഞ്ചേരി ശാഖാ വക 500 രൂപയുടെ ക്യാഷ് പ്രൈസ് ക്വിസ് മാസ്റ്റർ ശ്രീ എ പി കരുണാകരൻ മാസ്റ്ററും നൽകി

കേന്ദ്ര വൈസ് പ്രസിഡണ്ടും ശാഖാ ജോ. സെക്രട്ടറിയുമായ ശ്രീ കെ പി മുരളി, വയമ്പറ്റ വിഷ്ണുക്ഷേത്രം സെക്രട്ടറി ശ്രീ മുകേഷ്, ട്രഷറർ ശ്രീ ഗോപീഷ് എന്നിവർ ആശംസകൾ അറിയിച്ചു. ശ്രീ മുകേഷ് നന്ദി പ്രകാശനം നടത്തി.

തുടർന്ന് കേന്ദ്ര വൈസ് പ്രസിഡണ്ട് ശ്രീ കെ പി മുരളിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. ശ്രീ എ പി വേണുഗോപാലൻ സ്വാഗതമാശംസിച്ചു. സെക്രട്ടറി ഐ പി ഗോവിന്ദരാജൻ മുൻ യോഗ റിപ്പോർട്ട്, കേന്ദ്ര കമ്മിറ്റി തീരുമാനങ്ങൾ എന്നിവ വായിച്ചു. കേന്ദ്ര യുവജനോത്സവത്തിൽ ശാഖയുടെ മതിയായ പ്രാതിനിധ്യമുണ്ടാകുവാൻ വേണ്ട നടപടികൾ സ്വീകരിക്കുവാൻ തീരുമാനിച്ചു. ശാഖാ പ്രസിഡണ്ട് ശ്രീ എ പി ദാമോദര പിഷാരോടി ശാരീരികാസ്വസ്ഥതകൾ മൂലം നൽകിയ രാജി അംഗീകരിക്കുകയും വൈസ് പ്രസിഡണ്ട് ശ്രീ സി പി രാമകൃഷ്ണനെ ഈ ഭരണസമിതിയുടെ കാലാവധി തീരും വരെ പ്രസിഡണ്ടിന്റെ ചുമതല നൽകുവാൻ തീരുമാനിക്കുകയും ചെയ്തു.

തുടർ ചർച്ചയിൽ സർവ്വശ്രീ ശ്രീ കെ പി മുരളി, അച്ചുതൻ പാലൂർ, കരുണാകര പിഷാരോടി, ആനന്ദൻ കുളത്തൂർ, എം പി വേണുഗോപാലൻ, എ പി വേണുഗോപാലൻ എന്നിവർ സജീവമായി പങ്കെടുത്തു. പാലൂർ ചെമ്മലശ്ശേരി ഭാഗങ്ങളിൽ നടത്തിയ ഗൃഹസന്ദർശനങ്ങളിൽ വരിസംഖ്യകൾ കുടിശ്ശിക സഹിതം സമാഹരിക്കാൻ കഴിഞ്ഞതായും യോഗത്തെ അറിയിച്ചു. തുടർന്നും സ്‌ക്വാഡ് വർക്ക് നടത്തുവാൻ തീരുമാനിച്ച്, സെപ്റ്റംബർ മാസ യോഗം ചെങ്ങരയിൽ വെച്ച് നടത്തുവാൻ തീരുമാനിച്ച്, ശ്രീ അച്ചുതൻ പാലൂരിന്റെ നന്ദി പ്രകാശനത്തോടെ 4.30 PM നു യോഗം സമാപിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *