ആലത്തൂർ ശാഖ 2022 ആഗസ്ത് മാസ യോഗം

ശാഖയുടെ ആഗസ്ത് മാസ യോഗം 21-08-2022 നു പയ്യലൂർ ഗ്രാമത്തിലെ ശ്രീ ആനന്ദ് കുമാറിന്റെ വസതി ശ്രേയസ്സിൽ 2 pm നു കൂടി.

പ്രസിഡണ്ട് ശ്രീ പല്ലാവൂർ ശശിധരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൊല്ലങ്കോട് ശ്രീ രാധാകൃഷ്ണ പിഷാരോടി നിലവിളക്ക് തെളിയിച്ചു കൊണ്ട് പ്രാർത്ഥന ചൊല്ലി. ഗൃഹനാഥ സുനന്ദ ആനന്ദ് യോഗത്തിനെത്തിച്ചേർന്ന ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്തു.

മണ്മറഞ്ഞവരുടെ സ്മരണക്കായി ഒരു മിനുട്ട് മൗനമാചരിച്ചു കൊണ്ട് അനുശോചനം രേഖപ്പെടുത്തി. ശ്രീ ശശിധരൻറെ അദ്ധ്യക്ഷ ഭാഷണത്തിൽ ശാഖാ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുവാനായി ഒരു പൊതുയോഗം കൂടുവാനും പ്രസ്തുത യോഗത്തിലേക്ക് കേന്ദ്ര ഭാരവാഹികളുടെ സാന്നിദ്ധ്യം ഉറപ്പാക്കുമെന്നുമറിയിച്ചു.

ശാഖയുടെ കണക്കുകൾ വേണ്ടവിധം കൈകാര്യം ചെയ്യുന്നതിനായി ബന്ധപ്പെട്ടവരെ നിയോഗിച്ചു. പൊതുയോഗവും അതോടനുബന്ധിച്ചു അനുമോദന യോഗവും നടത്തുവാനും അതിനുള്ള തിയതിയും സമയവും പിന്നീട് അറിയിക്കാമെന്നും തീരുമാനിച്ചു.

തുടർ ചർച്ചയിൽ “ശാഖ തുടരണം” എന്നുള്ള പൊതുവായ തീരുമാനവും യോഗം സ്വീകരിച്ചു.

ശ്രീ കാട്ടുശ്ശേരി അച്യുതൻ കുട്ടി പിഷാരോടി ഭക്തിനിർഭരമായി നാരായണീയം പാരായണം ചെയ്തു. ശ്രീ ആനന്ദകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

തുടർന്ന് മാസ്റ്റർ യദുകൃഷ്ണന്റെ പിറന്നാളിനോടനുബന്ധിച്ച് ഏവർക്കും പായസം നൽകി, ചായസൽക്കാരത്തിനു ശേഷം ശ്രീ കൊല്ലങ്കോട് ചക്രപാണി പിഷാരോടിയുടെ നന്ദിപ്രകാശനത്തോടെ യോഗം സമാപിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *