കോട്ടയം ശാഖ 2024 മേയ് മാസ യോഗം

കോട്ടയം ശാഖയുടെ 2024 മേയ് മാസ യോഗം 7 നു മറിയപ്പള്ളിലുള്ള K.P.ഗീത പിഷാരസ്യാരുടെ ഭവനമായ നളന്ദയിൽ നടന്നു. നന്ദിത ഗോകുലിന്റെ ഈശ്വര പ്രാർത്ഥനക്ക് ശേഷം ഗൃഹനാഥ ഏവരെയും യോഗത്തിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്തു .

മണർക്കാട് വിജയപുരത്തു പിഷാരത്തു രുഗ്മിണി അമ്മയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.

അധ്യക്ഷ പ്രസംഗത്തിൽ ജുണ് 2നു നടക്കുന്ന കേന്ദ്ര വാർഷികത്തിന്റെയും പ്രതിനിധി സഭയുടെയും വിവരങ്ങൾ അവതരിപ്പിക്കുകയും ശാഖയിൽ നിന്നും കൂടുതൽ അംഗങ്ങൾ പങ്കെടുക്കുവാൻ അഭ്യർത്ഥിക്കുകയും ചെയ്തു. ശാഖയിൽ നിന്നുള്ള പ്രതിനിധി സഭയിലേക്കുള്ള അംഗങ്ങൾ കഴിഞ്ഞ പ്രതിനിധി സഭയുടെ അംഗങ്ങളെ തന്നെ നിലനിർത്തുവാൻ തീരുമാനിച്ചു.

സെക്രട്ടറി അവതരിപ്പിച്ച കഴിഞ്ഞ മാസ യോഗ റിപ്പോർട്ട് പാസ്സാക്കി.

7.4.2024 നു നടന്ന തിരുവനന്തപുരം യാത്രയുടെ അവലോകനം നടത്തി. അടുത്ത യാത്ര ഓണത്തിന് ശേഷം ഒക്ടോബറിൽ നടത്തുവാൻ തീരുമാനിച്ചു.

ക്ഷേമനിധിയുടെയും തമ്പോലയുടെയും നറുക്കെടുപ്പു നടത്തി. യോഗത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത 42ആം വാർഡ് കൗണ്സിലർ ജയ ടീച്ചറിനു തമ്പോലയുടെ സമ്മാനം അദ്ധ്യക്ഷൻ നൽകി.
അടുത്ത ശാഖ യോഗം ജൂണ് 9നു സുരേന്ദ്ര പിഷാരടിയുടെ ഭവനമായ പ്രിയ സദനിൽ വെച്ചു നടത്തുവാൻ തീരുമാനിച്ചു. ശാരദ പിഷാരസ്യാരുടെ കൃതജ്ഞതയോടെ യോഗം അവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *