കൊടകര ശാഖ 2023 ഒക്ടോബർ മാസ യോഗം

കൊടകര ശാഖയുടെ 2023 ഒക്ടോബർ മാസത്തെ യോഗം 15.10.2023നു 3PMന് ഒമ്പതുങ്ങൽ ശ്രീ കൃഷ്ണ ക്ഷേത്ര സമീപമുള്ള തിരുവത്ര പിഷാരത്ത് ടി പി വിജയന്റെ ഭവനത്തിൽ നടന്നു. മാസ്റ്റർ ആദിദേവ് പീയൂഷിന്റെ പ്രാർത്ഥനാ ശ്ലോകങ്ങളോടെ യോഗം ആരംഭിച്ചു. ഈയിടെ അന്തരിച്ച ശാഖയിലെ കുണ്ടൂർ പിഷാരത്ത് പരേതനായ നാരായണ പിഷാരോടിയുടെ പത്നി ലീല പിഷാരസ്യാരുടെയും മറ്റ്  സമാജം അംഗങ്ങളുടെയും ആത്മ ശാന്തിക്കായി മൗനം ആചരിച്ചു.

ഗൃഹനാഥൻ ശ്രീ ടി പി വിജയൻ സ്വാഗതം ആശംസിച്ചു. ശാഖ പ്രസിഡണ്ട് ശ്രീ സി പി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച് ശാഖാ പ്രവർത്തന പുരോഗതി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ വിശദീകരിച്ച് സംസാരിച്ചു.

സെക്രട്ടറി രാമചന്ദ്രൻ ടി പി സെപ്റ്റംബർ മാസ റിപ്പോർട്ടും, കണക്കും അവതരിപ്പിച്ചത് വിശദീകരണങ്ങൾക്ക് ശേഷം അംഗീകരിച്ചു. കേന്ദ്ര അറിയിപ്പുകൾ വിശദീകരിച്ചു. വരിസംഖ്യ പിരിവ് ഊർജ്ജിതപ്പെടുത്തുന്നതിന് മുന്നോടിയായി ഹാജരായവർ ഭൂരിഭാഗവും വരിസംഖ്യ അടവാക്കി. ഓരോ പ്രദേശത്തുള്ളവരുടെ വരിസംഖ്യ ലഭ്യമാക്കുന്നതിനു അതത് പ്രദേശത്തെ അംഗങ്ങൾ പ്രത്യേകം നിഷ്കർഷ പുലർത്തണമെന്ന് യോഗം അഭിപ്രായപ്പെട്ടു. ബേബി ദേവതീർത്ഥയുടെ ഗാനങ്ങൾ , മാസ്റ്റർ ആദിദേവിന്റെ കവിത, ശ്രീമതിമാർ ജയശ്രീ രാജൻ, വത്സല വിജയൻ, കൃഷ്ണകുമാരി കൃഷ്ണൻ, ശാന്ത ഹരിഹരൻ, സതി മണികണ്ഠൻ എന്നിവരുടെ മഹിഷാസുര മർദ്ദിനി സ്തോത്രം എന്നിവ യോഗത്തിന് മാറ്റ് കൂട്ടി. സെപ്റ്റംബറിലെ ഓണാഘോഷത്തിന് സാമ്പത്തിക-വസ്തു സ്പോൺസർഷിപ്പ് നൽകിയും പരിപാടിയുടെ സമ്പൂർണ വിജയത്തിനും സഹകരിച്ച ഓരോരുത്തർക്കും പ്രത്യേകം അഭിനന്ദനങ്ങൾ നേർന്നു. മുൻ മാസത്തിൽ ലഭിച്ച ചികിത്സാ ധനസഹായ അപേക്ഷകൾ കേന്ദ്രത്തിലേക്ക് അയച്ചത് സാധൂകരിച്ചു.

2023 നവംബർ മൂന്നാം വാരത്തിൽ മുൻ വർഷത്തെ പോലെ ശാഖയുടെ നേതൃത്വത്തിൽ ശബരിമല യാത്രയും, ഡിസംബർ രണ്ടാം ശനിയാഴ്ച പിക്നിക്കും സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു. വിവിധ ആതിര മഹോത്സവങ്ങളിൽ പങ്കെടുക്കുന്നതിന് തയ്യാറാകുന്ന കൊടകര ശാഖ പിഷാരസ്യാർ തിരുവാതിര സംഘത്തിന് എല്ലാവിധ ഭാവുകങ്ങളും നേർന്നു.
ഡോക്ടർ എം പി രാജൻ ഗാന്ധിജിയെ ആധാരമാക്കി നടത്തിയ ക്വിസ്സിൽ ഏവരും ഉത്സാഹത്തോടെ പങ്കെടുത്തു. മാസ്റ്റർ ആദിദേവ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. അടുത്ത യോഗത്തിൽ ശിശുദിന ക്വിസ് മത്സരം നടത്തുന്നതിന് തീരുമാനിച്ചു.

അടുത്ത മാസത്തെ യോഗം 2023 നവംബർ 19 ന് ഞായറാഴ്ച പകൽ 3 മണിക്ക് കോടാലിയിൽ ശാഖ പ്രസിഡന്റ്‌ ശ്രീ സി പി രാമചന്ദ്രന്റെ ഭവനത്തിൽ ചേരുന്നതിന് തീരുമാനിച്ചു.

കൂട്ടായ്മയുടെ ഫോട്ടോ സെഷന് ശേഷം ശാന്ത ഹരിഹരൻ നന്ദി പ്രകാശിപ്പിച്ചു

യോഗം 5 മണിക്ക് അവസാനിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *